“സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്. സാറെനിക്കു നാലുമാസം മാത്രമേ ക്ലാസ്സ് എടുത്തിട്ടുള്ളൂ. പക്ഷേ, ഈ ബ്ലോഗ് മുഴുവന്‍ എഴുതി നിറക്കാനുള്ള കഥകള്‍ ഉണ്ട്.ചില വ്യക്തികള്‍ അങ്ങിനെയാണ്. സംഭവങ്ങള്‍ പ്രസ്ഥാനങ്ങള്‍ എന്നൊക്കെ കളിയാക്കി വിളിക്കാറുണ്ട് നമ്മളവരെ. പ്രവീണ്‍ സാര്‍ ഇതില്‍ രണ്ടിലും പെടില്ല. സാറൊരു പ്രതിഭാസമാണ്. സുനാമി പോലെയൊരു പ്രതിഭാസം .വല്ലപ്പോഴും മാത്രം നമുക്കിടയിലേക്കു കടന്നു വരുന്ന ഒന്ന്. വന്നു കഴിഞ്ഞാല്‍ എല്ലാം തകര്‍ത്തു തരിപ്പണമാക്കിയേ പോകൂ.
ഞാനാദ്യമായി സാറിനെ കാണുന്നത് ഞങ്ങളുടെ ഡിപ്പാര്‍ട്മെന്റ് സംഘടിപ്പിച്ച Thrissur Motorshow യുടെ സമയത്താണ്. സാര്‍ കണ്ടുപിടിച്ച pedal cycle പ്രദര്‍ശനത്തിനു വച്ചിരുന്നു. സാറും സാറിന്റെ സൈക്കിളും എല്ലാ പത്രങ്ങളിലും ഇടം നേടി. ഈ പത്രക്കാരെ സമ്മതിക്കണം! ഈ സമയം ഞാന്‍ third sem(third semester) ഇല്‍ പഠിക്കുന്നു. ഒരുമാസം കഴിഞ്ഞു. ഞാന്‍ നാലാം സെമസ്റ്ററിലെത്തി. പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. അതേ ക്ലാസ്സ് റൂം. അതേ ബെഞ്ചുകള്‍. ക്ലാസ്സിനു മുന്നിലൂടെ കടന്നു പോകുന്ന സുന്ദരിമാരുടെ മുഖങ്ങള്‍ക്കും മാറ്റമില്ല. കഴിഞ്ഞ സെമെസ്റ്ററിലെ ‘പണിതീരാത്തെ അസ്സൈന്മെന്റുകളുടെ’ പണിപ്പുരയിലാണ് എല്ലാരും. ഈ സമയത്ത് ഒരു വലിയ ബാഗും തൂക്കി പ്രവീണ്‍ സാര്‍ ഞങ്ങളുടെ ക്ലാസ്സിലേക്കു വന്നു. അങ്ങേരുടെ ഭാഗ്യത്തിനു ആാദ്യം കണ്ണില്‍ പെട്ടത് എന്നെയായിരുന്നു. എന്റെയടുത്തു വന്ന് സാര്‍ ചോദിച്ചു.
"Is it fourth semester mechanical A batch??"
"No sir, it's third sem........"
"Ok......"
സാര്‍ പുറത്തേക്ക് നടന്നകന്നു. ഞാനെന്റെ ബെഞ്ചില്‍ പോയിരുന്നു. എന്റെ ഉള്ളില്‍ 100 വാട്ടിന്റെ ഒരു ബള്‍ബ് കത്തി. ഞാനത് കണ്ടില്ലെന്നു നടിച്ചു.
കുറച്ച് കഴിഞ്ഞപ്പോള്‍ വിചാരിച്ച പോലെ തന്നെ കോളേജ് മുഴുവനും അലഞ്ഞശേഷം സാര്‍ ഞങ്ങളുടെ ക്ലാസ്സിലെത്തി.വിയര്‍പ്പു തുടച്ച്കൊണ്ട് സംസാരിച്ചു തുടങ്ങി. ഞാനല്‍പ്പം പുറകിലേക്കു മാറിയിരുന്നു. തന്നെ വഴിതെറ്റിച്ചു വിട്ട ആ സാമൂഹ്യദ്രോഹിയെ സാറിന്റെ കണ്ണുകള്‍ പ്രത്യേകം തിരയുന്നില്ലായിരുന്നു.എനിക്കു സമാധാനമായി.
സാര്‍ ക്ലാസ് തുടങ്ങി. ആദ്യ വെടി പൊട്ടി.
"The reason behind terrorism is nothing but sex"
ഞങ്ങള്‍ നേരിടാന്‍ പോകുന്ന ഒരു വലിയ ദുരന്തത്തിനു നാന്ദി കുറിച്ചുകൊണ്ടുള്ള അങ്കപ്പുറപ്പാടു മാത്രമായിരുന്നു അത്. അമേരിക്കയില്‍ ജോലിയുണ്ടായിരുന്ന ഈ മനുഷ്യന്‍ എന്തിനാണിവിടെ വന്നതെന്ന ന്യായമായ ചോദ്യം ഞങ്ങളുടെ ഉള്ളിലുയര്‍ന്നു. ഉത്തരം ലഭിക്കാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. “സാര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ മാനേജുമെന്റിനു മുന്നില്‍ സാര്‍ ഉത്പാദനം കൂട്ടാനുള്ള ഒരു ‘idea' അവതരിപ്പിച്ചു. പിറ്റേ ദിവസം സാറിനെ പിരിച്ചു വിട്ടു. ഇത്രയ്ക്കു കഴിവുള്ള ഒരുത്തന്‍ കമ്പനിയിലുണ്ടായാല്‍ തങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാകുമെന്നു മനസ്സിലാക്കിയ മാനേജരുമാരുടെ ബുദ്ധിപരമായ നീക്കം”.
ഈ കഥ കേട്ടിട്ടു ഞങ്ങളാരും അടക്കം ചിരിച്ചില്ല. സാര്‍ പറഞ്ഞത് എല്ലാം സത്യമാണെന്നു വിശ്വസിച്ചു. കാരണം ഞങ്ങളാരും അമേരിക്കയില്‍ പോയിട്ടില്ലല്ലോ!! പക്ഷേ അടുത്ത കഥ കേട്ടപ്പോള്‍ ഞങ്ങള്‍ക്കു ചിരിക്കാതിരിക്കാനായില്ല. 30 വയസ്സു കഴിഞ്ഞിട്ടും സാര്‍ കല്യാണം കഴിക്കാത്തതിന്റെ കാരണം സാര്‍ പറഞ്ഞതിങ്ങനെയാണ്.
“ നമ്മുടെ മുന്നില്‍ നല്ല ഒരു കപ്പ് ചായ കൊണ്ടു വച്ചിരിക്കുന്നു. നല്ല ചൂടുള്ള ചായ. അതിന്റെ ഫ്ലേവേര്‍സിന്റെ ഗന്ധം മൂക്കിലേക്കു അടിച്ചു കയറുന്നു. ഇപ്പോള്‍ തന്നെ നമുക്കത് എടുത്തു കുടിക്കണം. കുടിക്കാനായി കൈ നീട്ടുമ്പോള്‍ നമ്മുടെ കൂടെയുള്ളവരും വീട്ടുകാരും പറയും
‘വരട്ടെ..കുടിക്കാന്‍ വരട്ടെ..സമയമായിട്ടില്ല’
നമ്മള്‍ കൈ പുറകോട്ടു വലിക്കും.പക്ഷേ വീണ്ടും കൊതി തോന്നുമ്പോള്‍ കൈ കപ്പിനു നേരെ കൊണ്ട് പോകും. വീണ്ടും ആ ശബ്ദം.
‘ഇല്ല..സമയമായിട്ടില്ല’.
ഇങ്ങനെ പലപ്രാവശ്യം ആവര്‍ത്തിച്ചു. സമയം കുറച്ച് കഴിഞ്ഞു. ചായ തണുത്തു. ഗന്ധമൊന്നും വരുന്നില്ല. നമുക്ക് ആ ചായയോടുള്ള ആഗ്രഹം കെട്ടടങ്ങി. അതാ, വീണ്ടും വരുന്നു ആ പഴയ ശബ്ദം
‘ കുടിക്കു മോനേ..ചായ കുടിക്കു’.
സാര്‍ ഒരു പമ്പ്(water pump) കണ്ടുപിടിച്ചു. നമ്മള്‍ കാലുകൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കണം. പെഡലില്‍ ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നത് കൊണ്ട് വൈദ്യുതിയുടെ ആവശ്യമില്ല. എത്ര ആഴമുള്ള കിണറ്റില്‍ നിന്നും വെള്ളം പമ്പുചെയ്യാം. സാറിന്റെ അവകാശവാദങ്ങള്‍ ഒരുപാടുണ്ട്. കോളേജില്‍ ഇതു പ്രദര്‍ശിപ്പിക്കുന്ന സമയത്ത് കുറച്ച് പെണ്‍പിള്ളേരെ കാഴ്ചക്കാരായി കൊണ്ടു വരാന്‍ സാര്‍ എന്നോടാവശ്യപെട്ടു. ഞാന്‍ വിചാരിച്ചാല്‍ ഏതു പെണ്ണാണിവിടെ ഈ സാഹസത്തിനു മുതിരുക? ഒരു വഴിയുമില്ലാതെ ഞാന്‍ കുറച്ച് ടീച്ചര്‍മാരെ ഒപ്പിച്ചു കൊണ്ടു വന്നു. അവരൊക്കെ എന്നെ ഇപ്പോള്‍ എത്രമാത്രം ശപിച്ചിട്ടുണ്ടാകുമോ ആവോ! സാറിനു പമ്പും കൊണ്ട് വീട്ടിലേക്കു മടങ്ങാന്‍ സമയമായി. ആ ദിവ്യ സ്രുഷ്ട്ടി ഞങ്ങള്‍ കാറിലേക്കെടുത്തു വച്ചു. “ശക്തന്‍ ബസ് സ്റ്റാന്റിലേക്ക് ഉള്ളവര്‍ ആരേലും ഉണ്ടേല്‍ എന്റെ കൂടെ വാ.. പമ്പ് ഇറക്കി വക്കാന്‍ സഹായം വേണം”.. ഒരു ഫ്രീ ലിഫ്റ്റ്..പിന്നെ സാറിനെ ഒന്നു പൊക്കിയടിച്ചാല്‍ മാര്‍ക്കും കിട്ടും. ഞാന്‍ തയ്യാറായി. സാര്‍ കാറിലിരുന്നു. എന്നോട് ഇത്ര വലിയ കണ്ടുപിടുത്തം നടത്തിയ ഒരാളെ അധ്യാപകരോ വിദ്യാര്‍ത്ഥികളോ ഒരു സ്വീകരണം നല്‍കി അഭിനന്ദിക്കാത്തതിനെ പറ്റി പരിഭവം പറഞ്ഞു. അധ്യാപരുടെയും വിദ്യാര്‍ത്ഥികളുടേയും ഈ കൊടും ക്രൂരതെക്കെതിരെ ഞാനും ശബ്ദമുയര്‍ത്തി. എനിക്കു കുമിഞ്ഞു കൂടുന്ന മാര്‍ക്ക് സ്വപ്നവും കണ്ടു. ഇതിനിടയിലാണ് എനിക്കൊരു സംശയം തോന്നിയത്. [ സംശയത്തിനു മുന്നു ഒരു കാര്യം പറയട്ടെ.. ഒരു പമ്പിലേക്കു നമ്മള്‍ രണ്ടു പൈപ്പുകള്‍ ഘടിപ്പിക്കും. ഒന്നു കിണറ്റില്‍ നിന്നും വെള്ളം വലിക്കാനുള്ളത് (suction pipe) അതിന്റെ അറ്റത്താണു foot valve ഉള്ളത്. മറ്റേ പൈപ്പാണു നമുക്ക് വെള്ളം കൊണ്ടു തരുന്നത് (delivery pipe)]. ഒട്ടും ആലോചിക്കാതെ ഞാന്‍ ചോദിച്ചു. “സാര്‍, സാധാരണ ഗതിയില്‍ suction pipe ഇന്റെ length അഞ്ചോ ആറോ മീറ്റര്‍ വരെയല്ലേ കാണുള്ളൂ. സാറിന്റെ പമ്പാണേല്‍ കാലു കൊണ്ടു ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നതാണ്. സക്ഷന്‍പൈപ്പിനു കൂടിയാല്‍ ഒന്നോ രണ്ടോ മീറ്റര്‍ നീളം വരെയാകാം. അങ്ങിനെയെങ്കില്‍ നമ്മള്‍ ഈ പമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കിണറ്റില്‍ ഇറങ്ങിയിരുന്നു ചവിട്ടേണ്ടി വരില്ലേ??”. സാര്‍ എന്നോടു എന്റെ പേരു ചോദിച്ചു. എന്നിട്ട് ഒന്നു മൂളി. എന്റെ മാര്‍ക്കു കൊട്ടാരം നിലം പൊത്തി. സാറിന്റെ വീടെത്തി. ശക്തന്‍ സ്റ്റാന്റില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ഉള്ളിലോട്ടാണ്. പമ്പു ഇറക്കി വച്ചു. എനിക്കു ഒരു കുപ്പി വെള്ളം തന്നു. എന്നെ ഗെയറ്റിന്റെ അടുത്തേക്കു കൊണ്ട് പോയി എന്നിട്ട് പറഞ്ഞു “ദാ..ആ വഴിയെ നടന്നാല്‍ മതി സ്റ്റാന്റിലെത്തും”. ആ ഒന്നര കിലോമീറ്റര്‍ നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു അന്നു സാറിനെ വഴി തെറ്റിച്ച് കോളേജു മുഴുവന്‍ നടത്തിയ കഥ.
17 കമന്റടികള്‍:
Sorry for posting it again. This is one of my old posts but I felt it's former title was a bit odd.. so I changed it and posted it again.. now Im working on it's english version..
I hope I will get the same support which you all gave me for my previous story "ente aadhya raathri" for my upcoming ventures also.. let me find a solution to type in malayalam
നടക്കട്ടെ; അല്പം ചുറ്റിനടക്കട്ടെ,
ഇതാണ് മോനേ പറയുന്നത്; ‘ഒരിക്കൽ തന്നെ കറക്കിയവനെ ഒരിക്കലും മറക്കില്ല’ എന്ന്.
“സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. അതെന്താണാവോ ആളെ പിടിച്ചിരുത്താന്‍ പോന്നാ തുടക്കം ഒടുക്കം ആയിട്ടും അതു മാത്രം പറഞ്ഞില്ല ഏതായാലും അമേരിക്കന്‍ റിട്ടേണ്‍ പ്രവീണ്‍ ആളു കൊള്ളാം പ്രതിഭാസം തന്നെ!! മറ്റൊന്നും കൊണ്ടല്ല ശക്തന്‍ സ്റ്റാന്ട് വരെ ഗോപികുട്ടനെ നടത്തിച്ചല്ലോ അത്രയും എങ്കിലും ചെയ്തില്ലങ്കില്‍ ...
“ നമ്മുടെ മുന്നില്‍ നല്ല ഒരു കപ്പ് ചായ കൊണ്ടു വച്ചിരിക്കുന്നു. നല്ല ചൂടുള്ള ചായ. അതിന്റെ ഫ്ലേവേര്‍സിന്റെ ഗന്ധം മൂക്കിലേക്കു അടിച്ചു കയറുന്നു. ഇപ്പോള്‍ തന്നെ നമുക്കത് എടുത്തു കുടിക്കണം. കുടിക്കാനായി കൈ നീട്ടുമ്പോള്‍ നമ്മുടെ കൂടെയുള്ളവരും വീട്ടുകാരും പറയും
‘വരട്ടെ..കുടിക്കാന്‍ വരട്ടെ..സമയമായിട്ടില്ല’
നമ്മള്‍ കൈ പുറകോട്ടു വലിക്കും.പക്ഷേ വീണ്ടും കൊതി തോന്നുമ്പോള്‍ കൈ കപ്പിനു നേരെ കൊണ്ട് പോകും. വീണ്ടും ആ ശബ്ദം.
‘ഇല്ല..സമയമായിട്ടില്ല’.
ഇങ്ങനെ പലപ്രാവശ്യം ആവര്‍ത്തിച്ചു. സമയം കുറച്ച് കഴിഞ്ഞു. ചായ തണുത്തു. ഗന്ധമൊന്നും വരുന്നില്ല. നമുക്ക് ആ ചായയോടുള്ള ആഗ്രഹം കെട്ടടങ്ങി. അതാ, വീണ്ടും വരുന്നു ആ പഴയ ശബ്ദം
‘ കുടിക്കു മോനേ..ചായ കുടിക്കു’.
മതി ഇത് മതി.കൂടുതല്‍ ഒന്നും അറിയേണ്ടാ
:)
angane gopikkuttan gopiyayi.......
ha ha haa
പണിക്ക് തിരിച്ച് പണി സാറിന്‍റെ വക.....അങ്ങനെ കരുതിയാല്‍ മതി........:)
ഓര്‍ക്കാപ്പുറത്ത് ഒരു പണികിട്ടി
സാരമില്ല നടത്തം ആരോഗ്യത്തിനു കൊള്ളാം
അസാധ്യ എഴുത്താണല്ലോ ചങ്ങാതീ.. എല്ലാ പോസ്റ്റും വായിച്ചു. ആട്ടക്കഥ വായിച്ച് ചിരിച്ച് പണ്ടാരടങ്ങി. കമന്റുകള്‍ക്കുള്ള മറുപടി പോലും നല്ല ചിരിക്ക് വക നല്കുന്നു. തുടരട്ടെ ചിരിമരുന്ന്.
ഗോപിക്കുട്ടാ..കുറെ നാള്‍ ആയല്ലോ
കണ്ടെട്ടു..
എവിടെയാരുന്നു...
തിരിച്ചു പ്രവീണ്‍ സാറിനേം കൊണ്ടോല്ല വരവ് അസ്സലായിട്ടോ എന്തായാലും
എന്ത് ചെയ്യാനാ ഞാന്‍ ഇവിടെ ഹൈദരബാദില്‍ ആയിപ്പോയില്ലേ ... ഒരു ഐ ടി കമ്പനിയില്‍ തലകുത്തി നിക്കുവാ .. പേടിക്കേണ്ട ഞാന്‍ ഉടന്‍ തിരിച്ച് വരും. ഒരു ബാങ്കില്‍ ജോയിന്‍ ചെയ്ത് സുഖ വാസം നയിക്കാന്‍ തീരുമാനിച്ചു. എന്നിട്ട് വേണം ചില കളികള്‍ കാണാനും ചിലത് കാണിച്ച് കൊടുക്കാനും. ശംഭോ മഹാദേവ!! ഒരുപാട് കഥകള്‍ പറയാന്‍ ഉണ്ട്ട് .
:) Nice one
ഗോപി ക്കുട്ടാ. താന്‍ ആള് കൊള്ളാമല്ലോ.
ഈ കുട്ടന്‍ വിളി ഒഴിവാക്കാനുള്ള കാലമൊക്കെ ആയി കേട്ടോ.
അടി പൊളി. ആദ്യായിട്ടാ ഇവിടെ. ഇഷ്ടായി. എന്നാല്‍ കൂട് കൂട്ടി നില്‍കാന്‍ തീരുമാനിച്ചു. ഇനിയും വരാം.
"പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍, ചട്ടനെ ദൈവം ചതിക്കും" ഈ ചൊല്ല് പ്രവീണ്‍ സാര്‍ നടപ്പിലാക്കിയതാവും ല്ലേ... മാര്‍ക്കുകൊട്ടാരം നിലംപൊത്തുന്ന കാഴ്ചയും മനോഹരമായിരുന്നു.
ഇന്‍ഫ്യൂഷന്‍ വഴി എത്തിയതാണിവിടെ, "ഗോപിക്കുട്ടന്റെ അക്രമങ്ങള്‍" വായിക്കാന്‍.
വളരെ രസകരമായി പറയുന്ന പോസ്റ്റ് അസ്സലായീ ട്ടോ.ഇനി വരുന്ന അക്രമങ്ങള്‍ക്കായി ഇവിടെ കൂടുകയാണ്.
കൊള്ളാം മോനെ ദിനേശാ...എനിക്ക് ആ സാറിന്റെ നമ്പര്‍ ഒന്ന് തപ്പി എടുത്തു തരാമോ...മറ്റൊന്നും കൊണ്ടല്ല... കോളേജില്‍ ഒന്ന് നടത്തിച്ചതിനു സര്‍ തന്ന പണി ഭീകരമായി പോയി... അങ്ങനെ എങ്കില്‍ ചായ കുടിക്കാന്‍ സമ്മതിക്കാഞ്ഞ വീട്ടുകാര്‍ക്ക് പുള്ളി എന്തു പണി കൊടുത്തു കാണും...അതറിയാനുള്ള ഒരു ചെറിയ വല്യ ആഗ്രഹം... അല്ല എന്‍റെ വീട്ടുകാര്‍ക്കും കൊടുക്കനാന്‍ വേണ്ടിയാ മച്ചു.
ഉം..’സാറിനോടാ’ അല്ലേ കളി?!
രസമായി കേട്ടോ.
പ്രിയ സുഹ്രുത്തേ...
ബൂലോകത്തേക്കു പുതിയ ഒരു അഗ്രിഗറ്റര്‍ കൂടി എത്തുന്നു... ഇവിടെ
സ്നേഹത്തോടെ...
Afsal m n.
“സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. അതെന്താണാവോ ആളെ പിടിച്ചിരുത്താന്‍ പോന്നാ തുടക്കം ഒടുക്കം ആയിട്ടും അതു മാത്രം പറഞ്ഞില്ല ..
entha kaaranam?
Post a Comment