എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION

Sunday, November 18, 2007

“രാജകീയത- ഒരു പാരമ്പര്യം”

This post is a personal thing and is intended fo some other purpose. Some of the readers may not be able to undrstand the content and its spirit, I dedicate this to the whole mechanical department of GEC Thrissur.

"ഒരായിരം വര്‍ണ്ണക്കൊടികള്‍ ഒന്നിച്ചുയരാന്‍ കൊതിക്കുന്ന സരസ്വതി ക്ഷേത്രകവാടത്തില്‍ ഞാനാദ്യമായി എത്തി. നഗ്നപാദനായി ആ മണ്ണിനെ സ്പര്‍ശിക്കാന്‍ ഞാന്‍ കൊതിച്ചു. എങ്കിലും ഞാന്‍ മടിച്ചു. സത്യവും മിഥ്യയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നിര്‍വചിക്കാനാവാതെ ഞാന്‍ ഉഴറി. പെട്ടെന്നുണ്ടായ തിരിച്ചറിവിനൊടുവില്‍ ഞാന്‍ മുന്നോട്ട് നടന്നു. എന്നെ എതിരേല്‍ക്കാന്‍ വെമ്പി നിന്നിരുന്ന മെക്കാനിക്കല്‍ ഡിപ്പാര്‍ട്മെന്റിന്റെ തുടിപ്പ് എന്റെ സിരകളിലൂടെ പടരുവാന്‍ തുടങ്ങി. കാച്ചിയെടുത്ത ഇരുമ്പിന്റെ കരുത്തും കൊല്ലന്റെ ആലയില്‍ നിന്നുയരുന്ന ഘനഗംഭീരമായ സംഗീതവും താളം പിടിക്കുന്ന ഒരു വലിയ ലോകത്തിലേക്കാണ് ഞാന്‍ നയിക്കപ്പെട്ടത്. ഈ ലോകത്തിന്റെ ചക്രങ്ങള്‍ തിരിക്കാന്‍ വേണ്ടി ജന്മമെടുത്ത ഒരു പറ്റം യുവരക്തങ്ങള്‍! അവരുടെ രാജകീയത വിളിച്ചോതുന്ന ഏകതയും പ്രൌഢിയും! ത്രസിപ്പിക്കുന്ന ജീവിതവും സാമ്രാജ്യത്വ ചിന്തകളില്‍ വശംവദരാകാത്ത മനോഭാവവും! അനീതിക്കെതിരെ പടപൊരുതുന്ന കൈകളും നാവുകളും! അവരുടെ പെരുമയും പാരമ്പര്യവും വിളിച്ചോതി നില്‍ക്കുന്ന “മെക്ക് ട്രീ”.!ഇനിയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അതവിടെ കാണും വരാനിരിക്കുന്ന തലമുറക്ക് ഊര്‍ജ്ജം പകരാന്‍............!"

Tuesday, October 16, 2007

“ കുഞ്ഞുണ്ണിയും ഞാനും”


ഞാന്‍ ആരാണെന്നു മനസ്സിലായി കാണുമല്ലോ? സാക്ഷാല്‍ ഞാന്‍ തന്നെ! പിന്നെ കുഞ്ഞുണ്ണി അത് ഇരട്ട പേരാണ് അവന്റെ അച്ഛനും അമ്മയും അവനിട്ടിരിക്കുന്ന പേര് ജോയല്‍ എന്നാണ്. പക്ഷേ ഉയരകൂടുതലും മുഖത്തെ നിഷ്ക്കളങ്കതയും കാരണം ഞങ്ങള്‍ അവനെ കുഞ്ഞുണ്ണി എന്നു വിളിക്കും. കൂടുതല്‍ അടുപ്പമുള്ളവര്‍ CBIകുഞ്ഞുണ്ണി എന്നു വിളിക്കും . CBIഎന്നാല്‍ Cerelac Baby of India എന്നര്‍ത്ഥം. അവനെ കുറിച്ചു പറയുന്നതിലും നല്ലത് അവന്റെ കഥകള്‍ വായിക്കുന്നതാണ്.

ഒരു ചെറിയ അപകടം!


ഞങ്ങള്‍ രണ്ടു പേരും +2 നു പഠിക്കുന്നു. ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ക്ക് ഞങ്ങളെ രണ്ടു പേരേയും അത്ര മതിപ്പില്ല! കാലത്തെ സ്പെഷല്‍ ക്ലാസ്സില്‍ വരാത്തതു കൊണ്ടാകാം അല്ലെങ്കില്‍ ചോദ്യം ചോദിക്കുന്ന സമയങ്ങളില്‍ കുറച്ചും മറ്റു സമയങ്ങളില്‍ ധാരാളവും സംസാരിക്കുന്ന കൊണ്ടാകാം.! ഒരു ദിവസം ഞങ്ങള്‍ ഒരു വാര്‍ത്ത കേട്ടു. ടീച്ചറെ വണ്ടിയിടിച്ചു. എല്ലാവരും വ്യാകുലരായി. കാരണം ടീച്ചര്‍ ഒരു ഗര്‍ഭിണി കൂടിയാണേ! ഈ സംഭവത്തിനു ശേഷം ഒരാഴ്ചയോളം ടീച്ചര്‍ വന്നില്ല. ടീച്ചറുടെ തലയില്‍ മുറിവുണ്ട്. കയ്യിലും കാലിലും പ്ലാസ്റ്റര്‍ ഉണ്ട് തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി (ഇതില്‍ ഒരെണ്ണം എന്റെ വകയായിരുന്നു. ഏതാണെന്നു ശരിക്കും ഓര്‍ക്കുന്നില്ല) അതിനു ശേഷം ടീച്ചര്‍ വന്നു! ടീച്ചര്‍ സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോളാണ് കുഞ്ഞുണ്ണി അങ്ങോട്ട് ചെല്ലുന്നത്. തലയില്‍ കെട്ടുമില്ല കയ്യില്‍ പ്ലാസ്റ്റെറും ഇല്ല.കയ്യില്‍ ചെറിയ മുറിവുണങ്ങിയ പാടുണ്ട്. അവനു സഹിച്ചില്ല! ഉടനെ ചെന്നു ചോദിച്ചു. “ ഇത്രേ പറ്റിയുള്ളോ?” . ടീച്ചറും അവിടെയുണ്ടായിരുന്ന മറ്റു ടീച്ചര്‍മാരും ഞെട്ടി! കുറച്ചു ദേഷ്യത്തില്‍ തന്നെ ടീച്ചര്‍ തിരിച്ചു ചോദിച്ചു.” ഇത്രയും പറ്റിയാല്‍ പോരേ?” ഇപ്രാവശ്യം ഞെട്ടിയതു കുഞ്ഞുണ്ണിയാണ്!!!

പൂവാല ശല്യം!!

ഞങ്ങളുടെ സ്കൂളില്‍ +1 നു പുതിയതായി കുട്ടികള്‍ വന്നു. കൂടുതലും പെണ്‍കുട്ടികള്‍ തന്നെ!അവരുടെ എണ്ണമെടുത്ത് ഞാനും കുഞ്ഞുണ്ണിയും കാലം കഴിച്ചു പോന്നു.ഒരു ദിവസം ഞാനും അവനും മറ്റൊരു ചങ്ങാതിയും കൂടി സ്കൂളിനു മുന്നില്‍ വായ്നോക്കി നടക്കുവായിരുന്നു. ഒരുപാട് സുന്ദരികള്‍ മുകളിലെ വരാന്തയില്‍ നില്‍ക്കുന്നു. ഞങ്ങള്‍ മുകളിലേക്കു തന്നെ നോക്കി നടന്നു.ഈ കാഴ്ച ഞങ്ങളുടെ ബയോളജി ടീച്ചര്‍ കണ്ടു. ടീച്ചര്‍ക്ക് ഞങ്ങളെ രണ്ടു പേരേയും ഒരുപാടിഷ്ടാണ്. ഇടയ്ക്കിടക്കു നല്ല ഉപദേശങ്ങളൊക്കെ തരും “നന്നായി കൂടെടാ നിങ്ങള്‍ക്ക്?” എന്നൊക്കെ ടീച്ചര്‍ ചോദിക്കുമ്പോളാണ് ആ സ്നേഹം ഞങ്ങള്‍ മനസ്സിലാക്കുന്നത്.സാധാരണ എല്ലാവരും “നിങ്ങള്‍ നന്നാവുന്ന ലക്ഷണമൊന്നും കാണുന്നില്ല” എന്നാ പറയാറ്!

ഒരിക്കല്‍ ഞങ്ങള്‍ ടീച്ചറുടെ ക്ലാസ്സിലിരുന്നു അടുത്തുള്ള സ്കൂളിലെ ഒരു ‘ശരണ്യ‘യെ കുറിച്ചു കാര്യമായി ചര്‍ച്ച ചെയ്യുകയായിരുന്നു. ബാക്കിയെല്ലാവരും ടീച്ചര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുവായിരുന്നു. എന്റെ ക്ലാസ്സില്‍ 15 ആണ്‍കുട്ടികളും 45 പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്! അസൂയ തോന്നുന്നുണ്ടല്ലേ? കാര്യമില്ലെന്നേ! വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിക്കാന്‍ ... അതു തന്നെ! ടീച്ചര്‍ അവിടെയിരുന്ന കുറച്ചു പെണ്‍കുട്ടികളെ നോക്കി ദേഷ്യത്തില്‍ പറഞ്ഞു.
“ക്ലാസ്സില്‍ ഇനി മേലില്‍ സംസാരിച്ചാല്‍ ഞാന്‍ പിടിച്ചു പുറത്താക്കും”. ഞങ്ങള്‍ അല്ലാതെ ആര്‍ക്കാണ് ഇവിടെ സംസാ‍രിക്കാന്‍ ധൈര്യം? എല്ലാവരും ആ അഹങ്കാരികളെ കാണുവാന്‍ തലതിരിച്ചു. ആ കുട്ടികള്‍ ആകെ ഞെട്ടിയിരിക്കുന്നു. ടീച്ചര്‍ തുടര്‍ന്നു.” ഞാന്‍ പറഞ്ഞതാരോടാണെന്നു അവര്‍ക്കും അറിയാം എനിക്കും അറിയാം. ഇനി സംസാരിച്ചാല്‍ രണ്ടിനേയും പിടിച്ചു പുറത്താക്കും.കേട്ടോടാ അനീഷ്ഗോപി ജോയല്‍”. ക്ലാസ്സ് മൊത്തം ഒരു കൂട്ടചിരിയായിരുന്നു. ഞങ്ങളും ചിരിച്ചു.( മനുഷ്യനു നാണമില്ലാതായാല്‍ എന്താ ചെയ്ക?)

ഈ പ്രീതി ടീച്ചര്‍ ആണു വായ് നോക്കി നടന്ന ഞങ്ങളെ ഇപ്പോള്‍ അടുത്തേക്കു വിളിച്ചിരിക്കുന്നെ. ഞങ്ങളുടെ സൌന്ദര്യാസ്വാദന പ്രകടനം ടീച്ചര്‍ കണ്ടു എന്നുള്ളത് ഉറപ്പ്! എന്താണീപ്പോള്‍ പ്രതീക്ഷിക്കേണ്ടത്? വഴക്കോ? ഉപദേശമോ? ഞങ്ങള്‍ അടുത്തെത്തിയതും ടീച്ചര്‍ സംസാരിച്ചു തുടങ്ങി.
“ നമ്മുടെ ഫസ്റ്റ് ഇയര്‍ പയ്യന്മാര്‍ എങ്ങനെയുണ്ട്?”
കുഞ്ഞുണ്ണി: അറിയില്ല( പയ്യന്മാരെ കാണുവാനാണൊ ഞങ്ങള്‍ സ്കൂളില്‍ പോക്കുന്നെ? പയ്യത്തികളെയല്ലേ!)
ടീച്ചര്‍: അല്ല. അവന്മാരാണെന്നു തോന്നുന്നു കുറച്ചുപേര്‍ മതിലിനടുത്തു നിന്നു ഗേള്‍സ് ഹോസ്റ്റലിലേക്കു എത്തിച്ചു നോക്കുന്നുണ്ടെന്നൊരു പരാതി കിട്ടിയിട്ടുണ്ട്. നിങ്ങള്‍ അതാരാനെന്നു കണ്ടു പിടിച്ച് അതവസാനിപ്പിക്കണം!

കുഞ്ഞുണ്ണിയും ഞാനും ശരിയെന്നര്‍ത്ഥത്തില്‍ തലയാട്ടി. സത്യത്തില്‍ വലിയൊരു ഉത്തരവാദിത്തം ആണ് ഞങ്ങളുടെ മേല്‍ ചുമത്തപെട്ടിരിക്കുന്നത്! ആരൊക്കെയോ മതിലിനു മുകളിലൂടെ എത്തി നോക്കുന്ന കാര്യം ഞങ്ങള്‍ക്കും അറിയാം.അതവസാനിപ്പിക്കേണ്ടതു ഇപ്പോള്‍ ഞങ്ങളുടെ ഉത്തരവാദിത്തം ആണ് ! എത്തി നോട്ടം അവസാനിപ്പിക്കാന്‍ ഞങ്ങളുടെ മുന്നില്‍ ഒറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ രണ്ടു പേരും ഒരു തീരുമാനം എടുത്തു.

“ഇനി മേലില്‍ ഹോസ്റ്റലിലേക്ക് എത്തിച്ചു നോക്കില്ല!!!”

Friday, October 5, 2007

“യക്ഷിയും സ്വപ്നവും“


ന്റെ സ്വപ്നത്തില്‍ ഒരു യക്ഷി വന്നു.... നീണ്ട വിരലുകളും വലിയ കവിളുകളും ഉള്ള യക്ഷി. അവളുടെ ആദ്യ ദര്‍ശനത്തില്‍ തന്നെ എനിക്കെന്നെ നഷ്ടപെട്ടു..എന്റെ ശരീരത്തിലെ ഓരോ തരിയും അവള്‍ അവളിലേക്കു വലിച്ചടുപ്പിക്കുന്ന പോലെ തോന്നി.. ഞാ‍നാകെ മരവിച്ചു പോയി..അവളുടെ നീണ്ട വിരലുകള്‍ എന്റെ ശിരസ്സില്‍ പിടിമുറുക്കി, നീണ്ട ദംഷ്ട്രകള്‍ എന്റെ കഴുത്തിലേക്കു തുളച്ചു കയറി..എന്റെ ശരീരത്തിലെ അവസാന തുള്ളി ചോരയും ആ രാക്ഷസി ഊറ്റി കുടിച്ചു..പകരം അവളുടെ സ്നേഹം കൊണ്ടു എന്റെ ശരീരം മുഴുവന്‍ നിറച്ചു..അവളുടെ പ്രണയം എന്നെ ഒരു കൊടുങ്കാറ്റ് പോലെ കീഴടക്കി..അവളുടെ സ്നേഹത്തിന്റെ അടിമയാണു ഞാ‍ന്‍ ഇന്ന്! അവള്‍ ഇല്ലാത്ത സ്വപ്നങ്ങള്‍ നിശ്ശബ്ദമാണ്..അവളുടെ കൊലുസ്സിന്റെ കിലുക്കമാണ് ഇന്നെന്റെ സംഗീതം..അവളുടെ തേങ്ങലുകളാണ് ഇന്നെന്റെ ദു:ഖം..അവളുടെ പുഞ്ചിരിയാണെന്റെ സന്തോഷം..അവളുടെ ചുണ്ടില്‍ വിരിയുന്ന കൊഞ്ചലുകളാണെന്നെ ഉണര്‍ത്തുന്നത്... അവള്‍ ഇല്ലാത്ത ഓരോ നിമിഷങ്ങളിലും ഏകാന്തതയുടെ വരണ്ട മണല്‍ പരപ്പിലൂടെയുള്ള യാത്രയിലാണ് ഞാന്‍..നഗ്നാമായ എന്റെ കാല്‍പ്പാദങ്ങല്‍ വല്ലാതെ പൊള്ളുന്നു..അവള്‍ ഒരു സ്വപ്നമാണോ എന്നു ഞാന്‍ ആദ്യം ശങ്കിച്ചു..ആണെങ്കില്‍ ആ ഉറക്കം ഉണരാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു!ആ സ്വപ്നം എന്റെ അന്ത്യം വരെ എന്റെ കൂടെയുണ്ടാകണം എന്നാഗ്രഹിച്ചു.. എന്നാല്‍ ഈ ഉറക്കമില്ലാത്ത രാത്രികളില്‍ ഞാന്‍ മനസ്സിലാക്കുന്നു അതൊരു സ്വപ്നമല്ല!! എന്റെ ജീവിതത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യമാണവള്‍....അവളെ ഞാന്‍ വല്ലാതെ കൊതിക്കുന്നു..എന്റേതു മാത്രമാക്കുവാനായി........എന്നന്നേക്കും.............”

Tuesday, September 4, 2007

"ഞാന്‍ മരിക്കാന്‍ പോകുന്നു..........."


നിങ്ങളാരെങ്കിലും സ്വന്തം മരണത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ചെയ്യണം എന്നൊന്നും ഞാന്‍ പറയില്ല..ചിന്തിക്കാതിരിക്കുന്നതാണു കൂടുതല്‍ നല്ലത്! എനിക്കൊരിക്കല്‍ ഞാന്‍ മരിക്കാന്‍ പോകയാണെന്ന തോന്നല്‍ ഉന്ണ്ടായി..ഞാന്‍ അടുത്ത രണ്ടു മൂന്നു മാസങ്ങള്‍ള്ളില്‍ ഇല്ലാതാകും എന്ന തോന്നല്‍! പത്താം ക്ലാസ്സിന്റെ അവസാന നാളുകളില്‍ എല്ലാവരും ഓട്ടൊഗ്രാഫ് എഴുതുന്ന തിരക്കിലായപ്പോളാണു എന്നെ മരണഭയം പിടികൂടിയത്..അതൊരു ഭയം തന്നെയാണു..ഇന്നും എനിക്കു പേടിയാണ് ..എനിക്കൊരുപാടു നാള്‍ ജീവിക്കണം! മടുക്കുന്നതു വരെ..അങ്ങനെ ഉണ്ടാകുമോ?..നമ്മള്‍ സ്നേഹിക്കുന്നവരെ പിരിയുക എന്നു പറഞ്ഞാല്‍ എത്ര കഷ്ട്ടമാണല്ലേ!! പക്ഷെ, അന്നൊന്നും എന്നെ അലട്ടിയിരുന്നതു അത്തരം ചിന്തകളായിരുന്നില്ല..ഈ ലോകത്തിനു സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍..അതാണു എന്നെ വേദനിപ്പിച്ചത്.. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ ഞാന്‍ ആരായിരുന്നു എന്നാരെങ്കിലും അന്വേഷിക്കുമോ? എന്നെ ആരെങ്കിലും ഓര്‍ക്കുമോ? ...ഓര്‍ക്കുന്നെങ്കില്‍ എന്തിന്റെ പേരിലായിരിക്കും? എന്നെ പോലെ സ്വാര്‍ത്ഥനായ ഒരാളുടെ കയ്യില്‍ ഈ ലോകത്തിനു നല്‍കാന്‍ എന്താണുള്ളത്? കെന്നഡിയെ അനുസരിക്കാത്ത മനസ്സുള്ള ഒരാളാണു ഞാന്‍ ..എന്തു കൊണ്ടോ എനിക്കറിയില്ല.. ഞാന്‍ എന്നെ കുറിച്ചു മാ‍ത്രമേ ചിന്തിക്കാറുള്ളു.. ഇങ്ങനെയുള്ള എന്നെ ചുമക്കുന്നതു കൊണ്ടു ഈ ഭൂമിക്കു എന്തു നേട്ടം?!!!എങ്കില്‍ പിന്നെ ഞാന്‍ ജനിച്ചതെന്തിന്? ഒരിക്കല്‍ ജനിക്കുക എന്നിട്ടു എല്ലാം അനുഭവിക്കുക എന്നിട്ടു ഒരു ദിവസം വെറും ചാരമായി മാറുക...ജനിക്കേണ്ടിയിരുന്നില്ല...മരിക്കാന്‍ പേടിയുമാണ്!! എനിക്കാരെങ്കിലും പറഞ്ഞു തരുമോ ഞാന്‍ എന്തിനു ജനിച്ചു എന്നതിനുത്തരം!!!!!!!!!!!!

Wednesday, August 8, 2007

“എന്റെ പ്രണയം“


ന്റെ പ്രണയം എന്നു പറയുമ്പോള്‍ ,അതൊക്കെ ഇങ്ങനെ എഴുതി തീര്‍ക്കാന്‍ പറ്റുന്ന ഒന്നല്ല.. എഴുതിയാലും തീരില്ല.. ഞാന്‍എവിടെ നിന്നു തുടങ്ങണം എന്നാലോചിക്കുവാണ്.. ഒരു പക്ഷേ ഞാന്‍ ജനിച്ചതു മുതല്‍ തുടങ്ങേണ്ടി വരും.. അതു കൊണ്ട് 5ആം ക്ലാസ്സ് മുതല്‍ തുടങ്ങാം നമുക്ക്.. അതിനു മുന്‍പു ഒരു കാര്യം പറഞ്ഞോട്ടേ, ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ജീവിച്ചിരിക്കുന്നവരുമായി തീര്‍ച്ചയായും ബന്ധമുള്ളതാണു.. അത് ആരെയും വേദനിപ്പിക്കരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു..ഞാന്‍ ഒരുപാട് ആലോചിച്ചതാണ് പേര് പറയണോ എന്ന് .. പറഞ്ഞില്ലേല്‍ ഇതിലൊന്നും സത്യമില്ലാതാകും..അത്കൊണ്ട് എന്റെ പ്രിയപ്പെട്ട “സഹോദരിമാരേ” നിങ്ങള്‍ എന്നോടു ക്ഷമിക്കു..
അഞ്ചാം ക്ലാസ്സ്
5ഇല്‍ പഠിക്കുന്നു.. ഞാന്‍ ആ ക്ലാസ്സില്‍ അല്‍പ്പം പോപ്പുലര്‍ ആയിരുന്നു.. എന്റെ അമ്മ ടീച്ചര്‍മാരുടെ പ്രത്യേക അഭ്യര്‍ത്ഥനമാ‍നിച്ച് പലപ്പോഴായി അവരെ സന്ദര്‍ശിച്ചിട്ടുണ്ട്.. ഇന്നു ഇരിങ്ങാലക്കുട പള്ളിക്കു ആ രൂപം കൈവന്നതില്‍ എന്റെ സേവനംഎടുത്തു പറയേണ്ടതാണു.. ഞാന്‍ ക്രിക്കറ്റ് കളിച്ച് പൊട്ടിച്ചതാണ് അതിന്റെ മിക്ക ജനല്‍ ചില്ലുകളും..സെമിത്തേരിയില്‍ നിന്നും മോഷണം പോകുന്ന മെഴുക് തിരിയെല്ലാം എന്നും എന്റെ വീട്ടില്‍ തന്നെഎത്തിക്കുന്നതില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു.. എന്റെ പേരുള്ള ഒരു കല്ലറ അവിടെ കണ്ടെത്തുന്നതു വരെ ഇതുതുടര്‍ന്നു.. കൂട്ടുകാരെ കല്ലെറിഞ്ഞും ടീച്ചര്‍മാരുടെ കയ്യില്‍ നിന്നും തല്ലുവാങ്ങിയും നടന്നിരുന്ന ആ സമയത്താണ്എന്റെ ജീവിതത്തിലെ ആദ്യ പ്രണയം മൊട്ടിട്ടത്..(ഇതിനു മുന്‍പുള്ളതെല്ലാം നമുക്കു തത്കാലത്തേക്ക് മറക്കാം)...

എനിക്കു അന്ന് പ്രണയം ഉണ്ടായിരുന്നെങ്കിലും അത് തുറന്നു പറയുന്നതിനു എന്റെ മുന്നില്‍ ഒരു പ്രശ്നം വന്നു പെട്ടു..ഒരുചോദ്യം..ആരോടാണു എനിക്കു ശരിക്കും ഇഷ്ട്ടം? കാരണം എന്റെ ക്ലാസ്സില്‍ രണ്ട് കുട്ടികല്‍ ഉണ്ടായിരുന്നു..ലിംനയുംനീതുവും.. ഇതില്‍ ഒരാളോടു എനിക്കു കടുത്ത പ്രേമമായിരുന്നു..പക്ഷേ അതാരാണെന്നു മാത്രംഎനിക്കറിയില്ലായിരുന്നു...വല്ലാത്ത ഒരു അവസ്ത ആണത്.. അതു അനുഭവിച്ചാലേ മന‍സ്സിലാകൂ..ആദ്യമായി മനസ്സില്‍ ഒരു ഇഷ്ട്ടം തോന്നുക എന്നിട്ടതു ആരാണെന്നു തിരയുക.കഷ്ട്ടാമാണത്! ഞാന്‍ എന്റെ കാമുകിയെ കണ്ടെത്തുവാന്‍ തന്നെ തീരുമാനുച്ചു.. ആദ്യം നീതുവാണോ എന്നറിയുവാന്‍ അവള്‍ പള്ളിയില്‍ പോയിവരുമ്പോള്‍ ഞാന്‍ അവളെ കല്ലെറിഞ്ഞു.. അവള്‍ ടീച്ചറുടെ അടുക്കല്‍ പരാതിയുമായി ചെന്നു.. പതിവു പൊലെ എനിക്കു അടിയും ഉപദേശവും കിട്ടി..ഭാഗ്യത്തിനു അമ്മയെ വിളിപ്പിച്ചില്ല..അല്ലേല്‍, പെണ്ണു കേസില്‍ പെട്ടെന്നുംപറഞ്ഞു മാനം പോയേനേ..പോട്ടേ, എന്നെ ഒറ്റി കൊടുത്തവള്‍ എന്റെ കാമുകി അല്ല എന്നെനിക്കു മനസ്സിലായി.. ഇനി ലിംനയാണുള്ളത്..ഒരു ദിവസം അവളുടെ മുടി എന്നെ ആകര്‍ഷിച്ചു..തലയില്‍ ഒരു കിളിക്കൂട് പോലെ..ഞാന്‍ ആകിളികൂട്ടില്‍ കുറച്ച് മണ്ണ് വാരിയിട്ടു...അതോടെ എന്റെ ഒരു പ്രണയം കൂടെ പൊലിഞ്ഞു...
ആറാം ക്ലാസ്സ്
ങ്ങിനെ ഞാന്‍ ആറാം ക്ലാസ്സില്‍ എത്തി... എനിക്കു വലിയ ആളായ പൊലെ തോന്നി..കാരണം ആറാം ക്ലാസ്സ് മുതല്‍ ആണു ഞാന്‍ പാന്റിട്ടു സ്കൂളില്‍ പോകാന്‍ തുടങ്ങിയത്.. പക്ഷേ ആകെയുള്ള വിഷമം എന്റെ ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നില്ല എന്നുള്ളതാണ്. അഞ്ചാം ക്ലാസ്സിലെ കൊച്ചന്മാരെ കാണുമ്പോള്‍ എനിക്കു വല്ലാത്ത അഹങ്കാരമായിരുന്നു..അവന്മാരണേല്‍ എന്റെ ആരാധകരും ആയിരുന്നു..ഞാന്‍ പറഞ്ഞിരുന്നില്ലേ ഞാന്‍ നന്നായി ക്രിക്കറ്റ് കളിക്കും..

ഇത്ര വലുതായിട്ടും ഇത്ര സൌന്ദര്യം ഉണ്ടായിട്ടും എനിക്കെന്തു കൊണ്ട് ഒരു ലവ് ഫൈലിയര്‍ വന്നു എന്നുള്ളത് എന്നെ അമ്പര‍പ്പിച്ചു..അങ്ങിനെ ഇരിക്കുമ്പോള്‍ ആണ് 7ആം ക്ലാസ്സില്‍ പടിക്കുന്ന സിമി ചേച്ചിയെ ഞാന്‍ കണ്ടത്... ഒരു ദിവസം ഉച്ചയ്ക്ക് പൈപ്പില്‍ വെള്ളം ഇല്ലാതായപ്പോളാണ് ഞാന്‍ അവളെ കണ്ടത്..എല്ലാവരും കൂടെ കിണറ്റിന്‍ കരയില്‍ വന്നു.. വലിയ തിരക്കായിരുന്നു അവിടെ.. ഞാന്‍ വളരെ കഷ്ട്ടപെട്ട് തൊട്ടി കൈക്കലാക്കി.. ഞാന്‍ വെള്ളം കോരി... കൈയില്‍ ബക്കെറ്റ് കിട്ടിയപ്പോള്‍ ആണ് ഞാന്‍ എന്റെ നേര്‍ക്കു ഒഴുകി വരുന്ന ആ പുഞ്ചിരി കണ്ടത്.. എന്റെ ചുറ്റും ഒരു നൂറ് വര്‍ണശലഭങ്ങള്‍ പറന്നു.. ഇപ്രാവശ്യം എനിക്കുറപ്പായിരുന്നു ഞാന്‍ ആരെയാണ് ആഗ്രഹിക്കുന്നതെന്ന്... ഞാന്‍ കോരിയ വെള്ളമെല്ലാം എങ്ങോട്ടു പോയി എന്നു ഞാന്‍ പറയുന്നില്ല.
പിന്നെ സിമി ചേച്ചിയെ കാണാനുള്ള ശ്രമങ്ങള്‍ ആയിരുന്നു എല്ലാം.. ചേച്ചി പള്ളിയില്‍ പോകുന്നത് കണ്ടപ്പോള്‍ അമ്പലത്തില്‍ പോലും പോകാത്ത ഞാന്‍ സ്ഥിരമായി ഉച്ചയ്ക്ക് പള്ളിയില്‍ പോകാന്‍ തുടങ്ങിയത്.. ചേച്ചിയുടെ തൊട്ടു മുന്നിലായി ഞാന്‍ ഇരുന്നു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.. എന്റെ മാലാഖയെ!
ഇങ്ങനെ പ്രണയം കൊടികുത്തി വാണിരുന്നപ്പോളാണ് ഞാന്‍ ആ നഗ്ന സത്യം തിരിച്ചറിഞ്ഞത്!! എന്റെ ക്ലാസ്സില്‍ ദിപീഷ് എന്നൊരുത്തന്‍ ഉന്ണ്ടായിരുന്നു..അവന്‍ രണ്ട് കൊല്ലം തോറ്റിരുന്നു.. അത് കൊണ്ട് തന്നെ എന്നേക്കാളും നല്ല വലുപ്പം ഉണ്ടായിരുന്നു.. ഞാന്‍ ഒരു ദിവസം അവന്റെ നോട്ട് ബുക്ക് കണ്ടു..അതിന്റെ ഏറ്റവും പുറകിലെ പേജില്‍ ‘സിമി ഐ ലവ് യു’ എന്നെഴുതിയിരിക്കുന്നു.. എന്നിലെ കാമുകന്‍ ജ്വലിച്ചു.. നേരിട്ടു അവനോട് ഏറ്റുമുട്ടുവാനുള്ള ധൈര്യം എനിക്കില്ലായിരുന്നു..വെറുതെ തല്ല് വാങ്ങേണ്ട എന്നു കരുതിയാണ്..അല്ലെങ്കില്‍ കാണാമായിരുന്നു.. ഞാന്‍ അവസാനം തന്ത്രപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തു..ഞാന്‍ ക്ലാസ്സ് ലീഡര്‍ ആയിരുന്നു എന്ന വസ്ത്തുത ഇവിടെ രേഖപെടുത്തി കൊള്ളട്ടെ! ഞാന്‍ നേരെ ടീച്ചറുടെ അടുത്ത് കാര്യം പറഞ്ഞു..ദിപീഷിന്റെ ദുര്‍നടപ്പും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ചു ഞാന്‍ ടീച്ചര്‍ക്കു ക്ലാസ്സ് എടുത്തു..തെളിവിനായി അവന്റ്റെ നോട്ട് ബുക്ക് ഞാന്‍ സമര്‍പ്പിച്ചു.. എനെറ്റ്യും സിമിചേച്ചിയുടെയും പ്രണയത്തിലെ വില്ലനെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ ആശ്വാസത്തോടെ ഞാന്‍ നിന്നു..
പെട്ടെന്നാണു അത് സംഭവിച്ചത്! ടീച്ചര്‍ ദിപീഷിനെ വഴക്കു പറയുന്ന ശബ്ദം എന്റെ കാതുകളെ സ്പര്‍ശിച്ചു..ഒരു സംഗീതം പോലെ അതെന്റെ കാതുകളെ പുല്‍കി.. “ നിനക്കു പഠിക്കാനൊന്നുമില്ലേടാ? ആറാം ക്ലാസ്സിലായിട്ടുള്ളു..ആവശ്യമില്ലാത്ത കര്യങ്ങളന്വേഷിച്ചു നടന്നോ.. ഡാ... അനീഷ്, നിന്നോട്....” പെട്ടെന്നാണു വെളുക്കാന്‍ തേച്ചത് പാണ്ടായ കാര്യം ഞാന്‍ അറിഞ്ഞത്... വാദി പ്രതിയായ സംഭവങ്ങള്‍ക്കു ഇന്നും അതൊരു ഉദാഹരണമായി വക്കീല്‍മാര്‍ ചൂണ്ടി കാണിക്കാറുണ്ട്!
അങ്ങിനെ സീനിയൊരിറ്റിയുടെ പിന്‍ബലവും ടീച്ചരുടെ നീതിപൂര്‍വമല്ലാത്ത ഇടപെടലും കൂടി എന്റെ ഒരു പ്രണയം കൂടി പത്തി താഴ്ത്തി..എങ്കിലും എന്നിലെ കാമുകന്‍ തോല്‍വി അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.. ആഞ്ഞടിക്കുവാന്‍ ഒരുങ്ങുന്ന തിരകളുടെ താത്കാലിക പിന്മാറ്റം മാത്രമായിരുന്നു അത്.. ...(തുടരും)

Saturday, July 21, 2007

"കാന്‍സര്‍"

കാന്‍സര്‍ കാന്‍സര്‍ കാന്‍സര്‍
കണ്ണിനു കാന്‍സര്‍ കാതിനു കാന്‍സര്‍
വൈദ്യശിരോമണി
കുഴലൂതി നോക്കുന്നു.
വായിലും മൂക്കിലും
സ്പൂണിട്ടു തിരയുന്നു.
നഴ്സാന്റ്റി സൂചിയെടുത്തു
മേഴ്സിയില്ലാതെ കുത്തുന്നു.
അറ്റന്‍ഡരെന്റെ പഴ്സു തിരയുന്നു
ഓട്ടയില്ലാ നോട്ടിനായ്.
ഇരുമ്പു കട്ടിലില്‍ കിടന്നു
ഞാന്‍ വാവിട്ടു കരയുന്നു .
എന്റെ പ്രിയതമയെന്റെ
വിവാഹമോതിരമൂരുന്നു.
കരളിനെ തിന്നുന്ന കാന്‍സറോ
എന്നെ വിഴുങ്ങുന്ന മനസ്സിനു
കാന്‍സര്‍ ബാധിച്ചവരോ എന്റെ അന്തകര്‍?!

നീ മാത്രം

ഓര്‍മതന്‍ ഹര്‍ഷബാഷപ്പത്തിലെന്‍
വിഷാദ വദനം നിന്‍ സ്വപ്നത്തില്‍
വിരിയുമോ? അണയും തിരിനാളമായി.
വിറയാര്‍ന്ന കൈകളശ്രുബിന്ദുക്കളാല്‍
നനയവേ,ഓര്‍ക്കുന്നു നിന്നെ
ഞാനത്മസഖീ ആനന്ദത്താല്‍.

നിന്നാത്മനൊമ്പരങ്ങളെന്‍ രാത്രികളെ
ഈറനണിയിക്കുമ്പോള്‍, നിന്‍
സ്നേഹമറിയുന്നെടോ ഞാന്‍.
ഓര്‍മകളിലെ മഞ്ഞുത്തുള്ളി പോല്‍
കുളിരേകും നിന്‍ മന്ദഹാസമെന്‍
സംഗീതമായി മാറുന്നുവോ?

അറിയുന്നുവോ സഖീ നീയെന്‍
ആത്മനൊമ്പരം വിണ്ണിലെ താരക-
ങ്ങളെ കാണുമ്പോഴെങ്കിലും?
തേജസ്സ്വിയാം ഭസ്ക്കരനല്ല, കുളിരായ്
മാറുമൊരമ്പിളിയാണെനിക്കു പ്രിയമെന്നറിയുക
നീ സഖീ.

പാവക്കളി

എനിക്കു മഷീന്‍ ഡ്രായിങ് പരീക്ഷയുള്ള ദിവസം. സാ‍ധാരണ ക്ലാസ്
തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ കോളേജില്‍
എത്താറുള്ളത്. നേരം വൈകുന്നതിനു കാരണങ്ങള്‍ ഇന്നും ഒരു
ദുരൂഹതയാ‍യി തുടരുന്നു. എനിക്കു പോലും!!! ഞാന്‍ പല കാരണങ്ങലും
ഗവേഷണഫലമായി കണ്ടെത്തിയിരുന്നു. അതെല്ലാം പല അധ്യാപകരുടെ
മുന്‍പിലായി ഞാന്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ടു.
മിക്കപ്പോഴും കുറ്റം ചുമത്തപ്പെടുന്നതു സമയം തെറ്റി
വരുന്ന ബസ്സുകളുടെ മേലാണ്. എനിക്കു ബസ്സ് ജീവനക്കാരോടുള്ള
പൂര്‍വ്വവൈരാഗ്യമാ‍ണിതിനു പിന്നിലെന്നു എന്റെ ചില
സുഹ്രുത്തുക്കള്‍ കുപ്രചരണം നടത്തുന്നുന്‍ഡു. ‘കുപ്രചരണം’
എന്ന വാക്ക് ഈ സന്ദര്‍ഭത്തില്‍ ശരിയാണോ എന്ന്
എനിക്കുറപ്പില്ല.

എന്നാല്‍ എന്നത്തേയും പോലാണോ ഇന്ന്? പരീക്ഷയ്ക്കു
ക്ര്യത്യ സമയത്തെത്തേന്‍ഡേ? ഇന്നലെ പാതിരാത്രി
വരെയിരുന്നു പഠിച്ചതൊക്കെ വരച്ചു തീര്‍ക്കെണ്ടേ?
ഇങ്ങനെയൊക്കെ ആലോചിച്ച് ഞാന്‍ ഡ്രാഫ്റ്ററും പെന്‍സിലും
കോംബസുമടക്കം വരയ്ക്കാനുള്ള എല്ലാ സാധന സാമഗ്രികളുമായി
ഒരു വില്ലാളിയെപ്പോലെ കോളേജില്‍ എത്തി. അവിടെ
യുദ്ധസന്നദ്ധരായി എത്തിയ യോദ്ധാക്കള്‍ വേറെയുമുണ്ട്.
അവരുടെയെല്ലാം കണ്ണുകളില്‍ യുദ്ധത്തിനിറങ്ങുന്ന
അര്‍ജ്ജുനന്റെ തീക്ഷ്ണതയുന്‍ണ്ടോ എന്നു ഞാന്‍ സൂക്ഷിച്ചു
നോക്കി. ഇല്ല! എങ്കിലും ഉറക്കം തളം കെട്ടിയ കണ്ണുകളും
കോട്ടുവാ ഇടുന്ന മുഖങ്ങളും സുലഭം. എല്ലാവരും ആ
പരമപ്രധാ‍നമായ ലക്ഷ്യത്തിലേക്കു ഉറ്റു നോക്കി
കൊണ്ടിരിക്കുന്നു. അതേ , ഇനിയുമുന്‍ണ്ട് മൂന്നു മണിക്കൂര്‍
നിദ്രയുടെ അലകള്‍ കുളിര്‍കാറ്റുപൊലെ
തഴുകാന്‍..എങ്ങനെയെങ്കിലും ഈ എക്സാം ഒന്നു കഴിഞ്ഞു
കിട്ടിയാല്‍ മതിയായിരുന്നു.

എക്സാം തുടങ്ങി. ഞാന്‍ എന്റെ ആയുധങ്ങള്‍ എല്ലാം ഡ്രായിങ്
ബോര്‍ഡിന്റെ ഒരു വശത്ത് ഭദ്രമായി വച്ചു. മുന്നില്‍ നിന്നും
പതിവു പൊലെ ആനന്ദ് സെല്ലോടേപ്പിനായി കൈ നീട്ടി. അവന്‍
എന്നെങ്കിലും എല്ലാ സാധനങ്ങളുമായി ഡ്രായിങ് ഹാളില്‍
വന്നതായി ഞാന്‍ ഒര്‍ക്കുന്നില്ല. പുറകിലാണേല്‍
റാങ്കുകാരന്റെ അഹങ്കാരം തൊട്ടുതീന്‍ണ്ടിയിട്ടില്ലാത്ത
അനീത് വില്ല് കുലച്ചു കഴിഞ്ഞു. അവന്‍ പുറകിലുള്ളതാണു എന്റെ
ഏക ആശ്വാസം. ഇത്രയും നാള്‍ എന്റെ പുറകിലെ ബഞ്ചില്‍ ഇരുന്നു
പരീക്ഷ എഴുതിയാണല്ലോ അവന്‍ റാങ്കുകാരനായത്. അതിന്റ്റെ
നന്ദി അവന്‍ കാണിക്കാതിരിക്കില്ല. പോരാത്തതിനു ഞങ്ങള്‍ ഒരേ
നാട്ടുകാരും!

ചോദ്യപേപ്പര്‍ കിട്ടി. എനിക്കു ജയിക്കാനുള്ള വകയുണ്ട്.
ആശ്വാസമായി! സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ഞാന്‍
കര്‍മനിരതനായി. വരയ്ക്കലും മായ്ക്കലും പിന്നെയും
വരയ്ക്കലുമായി ഞാന്‍ മുന്നേറി. ഇടയ്ക്കിടക്കു പുറകിലേക്കു
നോക്കി ഞാന്‍ ചെയ്യുന്നതെല്ലാം ശരിയല്ലേ എന്നുറപ്പു
വരുത്തി. ഞാന്‍ ചുറ്റും കണ്ണോടിച്ചു. എല്ലാവരും ഡ്രയിങ്
ബോര്‍ഡില്‍ കമഴ്ന്നു കിടയ്ക്കുകയാണ്. കഷ്ട്ടിച്ചു ഒരു
മണിക്കൂര്‍ കഴിഞ്ഞു കാണും. എനിക്കു വല്ലാതെ ദാഹിക്കാന്‍
തുടങ്ങി. ടെസ്റ്റുകളും റിടെസ്റ്റുകളുമായി ഒരുപാടു
പരീക്ഷകള്‍ എഴുതി അനുഭവസംപ്ഭത്തുള്ള ആളാണു ഞാന്‍. ഇതുപോലെ
ഒരനുഭവം ഇതാദ്യമയാണു. കാരണം എന്താണെന്നു എനിക്കു എത്ര
ആലോചിച്ചിട്ടും മനസ്സിലായില്ല. ഗ്രീന്‍ ഹൌസ് ഇഫക്റ്റും
കാര്‍ബൊണ്‍ ഡൈ ഓക്സൈഡും ആണൊ കാരണം. എനിക്കു ഉറപ്പില്ല.
ചിലപ്പോള്‍ ആകാം. ഇപ്പോള്‍ ദാഹം മാത്രമല്ല. ചെറിയ തോതില്‍
തളര്‍ച്ചയും തോന്നി തുടങ്ങി.

സാധാരണ പരീക്ഷ തുടങ്ങി കുറച്ചു സമയം കഴിയുമ്പോളൊരു സ്ത്രീ
വെള്ളവുമായി വരാറുന്‍ഡ്. ആനന്ദ് എന്നും അവരുടെ കയ്യില്‍
നിന്നുമാണ് വെള്ളം വാങ്ങി കുടിച്ചു അവന്റെ ഒരിക്കലും
തീരാത്ത ദാഹത്തിനു അല്‍പ്പമെങ്കിലും ഒരു ശമനം
നല്‍കാറുള്ളത്. അവര്‍ വരണേ എന്നു ഞാന്‍ ആഗ്രഹിച്ചു.
അവര്‍ക്കു ഒരു അന്‍പതു വയസ്സു പ്രായം കാണും. പേരെനിക്കു
അറിയില്ല.നമുക്കവരെ ശാരദേച്ചി എന്നു വിളിക്കാം. ഇളം നീല
സാരീ ആണവര്‍ ധരിക്കാറുള്ളത്. കോളേജിലെ ക്ലീനിങ്
വിഭാഗത്തിലാണു അവര്‍ ജോലി ചെയ്യുന്നത്. നീല സാരീ ഒരുപക്ഷേ
യൂണിഫോം ആയിരിക്കാം. മുടി അല്‍പ്പം നരച്ചിട്ടുന്‍ഡു. ഉയരം
കുറവാണ്. ശാരദേച്ചിയുടെ കണ്ണട മുഖത്തിന്റെ വലുപ്പം കൂട്ടി
കാണിക്കുന്നുന്‍ഡെന്നു തോന്നുന്നു. വളരെ വേഗം നടക്കുന്ന
പ്രക്രുതമാണു അവരുടേത്

അങ്ങനെ എന്റെ കാത്തിരിപ്പിനൊടുവില്‍ ശരദേച്ചി
വെള്ളവുമായി വന്നു. എന്റെ അടുത്തു എത്തുന്നതു വരെ ഞാന്‍
അക്ഷമനായി കാത്തിരുന്നു.എന്റെ അരികില്‍ എത്തിയതും ഞാന്‍
ആവശ്യത്തിനു വെള്ളം കുടിച്ചു. വെള്ളത്തിനു ഇത്ര
മധുരമുന്‍ഡകുമൊ?

പരീക്ഷ കഴിഞ്ഞു ഞാന്‍ താഴത്തെ നിലയില്‍ എത്തിയപ്പോള്‍
ശാരദേച്ചി അവിടെ മുറ്റത്തേക്കു നോക്കി നില്‍ക്കുന്നു.
ശരാദെച്ചിയോടു എനിക്കുള്ള നന്ദി നെരിട്ടു പറയണമെന്നു
തോന്നി. ഞാന്‍ അവരുടെ അടുത്തേക്കു നടന്നു. കുരച്ചു
നടന്നപ്പോളേക്കും ശാരദേച്ചി കന്ഡു നില്‍ക്കുന്ന കാഴ്ച്ച
ഞാന്‍ കന്‍ഡു. അവിടെ ഒരു കാര്‍ ഒരു കൈനെറ്റിക്ക് ഹോന്‍ഡയില്‍
ഇടിച്ചിരിക്കുന്നു. കൈനെറ്റിക്ക് ഹോന്‍ഡ ഓടിച്ചിരുന്ന
അധ്യാപികയെ കുറച്ചു ആളുകള്‍ ചേര്‍ന്നു പൊക്കിയെടുത്തു.
കാറില്‍ ഉന്‍ഡായിരുന്ന വിദ്യാര്‍തികള്‍ എന്തു
ചെയ്യണമെന്നറിയാതെ നില്‍ക്കുന്നു. ഭാഗ്യത്തിനു ആര്‍ക്കും
ഒന്നും പറ്റിയിട്ടില്ല

ഞാന്‍ അടുത്തെത്തിയതും കാര്‍ വന്നതും ഇടിച്ചതുമെല്ലാം
ശാരദേച്ചി എനിക്കു വിശദീകരിച്ചു തരുവാന്‍ തുടങ്ങി. ഞാന്‍
ഒന്നും മിന്‍ഡിയില്ല. എനിക്കൊന്നും
പറയാനുന്‍ഡായിരുന്നില്ല. ശാരദേച്ചിയുദെ ചുന്‍ഡുകള്‍
ചലിച്ചില്ല. ശബ്ദം എന്റെ ചെവികളെ സ്പര്‍ശിച്ചില്ല. എന്റെ
കണ്ണുകള്‍ക്കു മുന്‍പില്‍ അവരുടെ കൈകള്‍ ന്രുത്തം
വയ്ക്കുന്നു. അവരുടെ മുഖത്ത് പല ഭാവഭേദങ്ങളും
മിന്നിമറയുന്നത് ഞാന്‍ കണ്ടു. അവരുടെ കണ്ണുകള്‍
ഇടയ്ക്കിടക്കു വികസിക്കുന്നുന്‍ഡായിരുന്നു. എല്ലാം ഞാന്‍
നിസ്സഹായനായി നോക്കി നിന്നു. ചേച്ചിക്കു സംസാര ശേഷിയില്ല
എന്ന സത്യം എനിക്കറിയില്ലായിരുന്നു.
നന്ദി പറയാനുള്ള ആംഗ്യഭാഷ
എനിക്കറിയില്ലായിരുന്നു. മറ്റൊന്നും പറയനില്ലാത്തതു
കൊണ്ടു ഞാന്‍ എല്ലാം മനസ്സിലായ ഭാവത്തില്‍ തലയാട്ടി. അവരെ
നോക്കി ചിരിച്ച ശേഷം ഞാന്‍ തിരിഞ്ഞു നടന്നു.