എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION

Sunday, December 22, 2013

സത്യൻ അന്തിക്കാട് അഥവാ സത്യൻ അനാഥക്കാട് !!!!

അച്ചുവിന്റെ അമ്മ - അനാഥയായ അമ്മ , അനാഥയായ മകൾ , അനാഥനായ കാമുകൻ


രസതന്ത്രം - അനാഥയായ തമിഴ് പെണ്‍കുട്ടി + അച്ഛന്റെ മരണശേഷം അനാഥനാകുന്ന നായകൻ - നായകൻ അനാഥ പെണ്‍കുട്ടിയെ എറ്റെടുക്കുന്നു.

വിനോദയാത്ര - അച്ഛന്റെ മരണശേഷം അനാഥയാകുന്ന നായിക + നായികയെ നായകൻ  എറ്റെടുക്കുന്നു. നായകനും നായികയും എറ്റെടുക്കുന്ന അനാഥനായ ബാലൻ വേറെ

ഇന്നത്തെ ചിന്താവിഷയം - അച്ഛന്റെ മരണശേഷം അനാഥയാകുന്ന തമിഴ് നാട്ടിൽ നിന്നുള്ള  നായിക വീണ്ടും (അമ്മയുണ്ടെങ്കിലും കാര്യമില്ല ) - നായകന് നായികയെ എറ്റെടുക്കാതെ വേറെ വഴിയില്ല

കഥ ഇതുവരെ - ഭർത്താവ് മരിച്ച് അനാഥയായ ഭാര്യയും കൊച്ചും ( നായികയുടെ വീട്ടുകാർ പണ്ടേ ഉപേക്ഷിച്ചതാ)- ഇവരെ രണ്ടു പേരെയും എറ്റെടുക്കുന്ന അനാഥനായ നായകൻ ,  കൂട്ടത്തിൽ വേറെയും അനാഥർ

സ്നേഹവീട് - അനാഥനായ ബാലൻ വീണ്ടും തമിഴ് നാട്ടിൽ  നിന്ന് !! വേറെ ആരുടേയും പേര് കിട്ടാതായപ്പോൾ കണ്ണിൽ കണ്ടവനെ അച്ചനാണെന്നു പറഞ്ഞ് കാണിച്ച് കൊടുക്കുന്ന നായകൻറെ കൂട്ട്കാരൻ . അവസാനം തന്റെ മകൻ അല്ലെങ്കിൽ  കൂടെ അനാഥബാലനെ  മകനായി  സ്വീകരിക്കുന്ന നായകൻ.

പുതിയതീരങ്ങൾ - അച്ഛൻ മരിച്ച് അനാഥയാകുന്ന നായിക - മകൾ മരിച്ച് അനാഥനായ അഛനെ എറ്റെടുക്കുന്ന അനാഥയായ നായിക

ഒരു  ഇന്ത്യൻ പ്രണയ കഥ - അനാഥയായ നായിക, ഏറ്റെടുക്കുന്ന വിദേശ ദമ്പതികൾ, ദമ്പതിമാരുടെ മരണശേഷം വീണ്ടും അനാഥയാകുന്ന നായിക  വേര് തേടി ഇന്ത്യയിൽ . നായിക ചെയ്യുന്നത് അനാഥാശ്രമങ്ങളെ കുറിച്ച് ഡോക്കുമെന്ടരി


കയ്യിൽ വേറെ കഥയൊന്നുമില്ലേൽ ഇപ്പണി നിർത്തി പൊക്കൂടെ എന്ന് മാന്യമായി ചോദിക്കുന്നു. സച്ചിൻ വരെ കളി നിർത്തി , എല്ലാത്തിനും ഒരു കാലമുണ്ട്. ശ്രീനിവാസൻ ഇനി അധികം തിരക്കഥ എഴുതാൻ സാധ്യതയില്ല. അങ്ങേരുടെ മകനാണേൽ സ്വയം എഴുതി സംവിധാനം ചെയ്യുകയുമാണ്. താങ്കളുടെ സിനിമകൾ കണ്ടാൽ ഞാൻ പോലും അനാഥനാണെന്നു എനിക്ക് തോന്നി പോകും. ദയവു ചെയ്ത് പറമ്പിൽ കൃഷി പണി ചെയ്യു , സിനിമ പുതിയ പിള്ളേർ ചെയ്തോളും !!!