Featured Blogs

Blog Promotion By
INFUTION

Monday, July 20, 2009

എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. എന്റെ വിശപ്പിന്റെ ശമനം ആ മാറിലാണെന്ന് ഞാന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു.

അവള്‍ മേശമേല്‍ എന്തോ വയ്ക്കുന്ന ശബ്ദം. ഒരു കാലൊച്ച പതുക്കെ അകന്നു പോകുന്നതായി ഞാന്‍ അറിഞ്ഞു. ഞാന്‍ അങ്ങോട്ടു നോക്കിയില്ല. നോക്കാന്‍ മനസ്സ് വന്നില്ല. ഞാന്‍ എന്റെ മനസ്സ് ആ മുലകളില്‍ പൂര്‍ണമായും അര്‍പ്പിച്ചു കഴിഞ്ഞിരുന്നു. ഒരിക്കലും തീരാത്ത എന്റെ ദാഹം തീര്‍ക്കാന്‍ ഞാനതില്‍ കടിച്ചു തൂങ്ങി കിടക്കുന്നതായി എനിക്കു തോന്നി.

പൊടുന്നനെ എന്റെ മുറിയുടെ പുറത്ത് എന്തോ കുപ്പി വീണു പൊട്ടുന്ന ശബ്ദം ഞാന്‍ കേട്ടു. വാതില്‍ ഒരു സീല്ക്കാരത്തൊടെ തള്ളി തുറക്കപ്പെട്ടു. മധ്യവയസ്കയായ ഒരു സ്ത്രീ അകത്തേക്കു അതിക്രമിച്ചു കടന്നു വന്നു.

എന്താണിത്?!! എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ നിശ്ചലനായി കിടന്നു. ആ സ്ത്രീ എന്റെ നേരെ പാഞ്ഞടുത്തു. ഞാന്‍ പുതച്ചിരുന്ന വെളുത്ത പുതപ്പ് അവര്‍ പൊടുന്നെ എടുത്തു മാറ്റി. പരിപൂര്‍ണ നഗ്നനായി ആ പുതപ്പിനടിയില്‍ കിടക്കുവായിരുന്ന ഞാന്‍ അമ്പരന്നു പോയി. ലജ്ജ കൊണ്ടാണോ അതോ ദേഷ്യം കൊണ്ടാണോ എന്നറിയില്ല ഞാന്‍ അലറി കരയുവാന്‍ തുടങ്ങി.

എന്ത് വൃത്തികേടാണ്‌ ഈ സ്ത്രീ കാണിക്കുന്നത്?!

അവരുടെ നോട്ടം എന്റെ കാലുകള്‍ക്കിടയിലേക്കു പായുന്നത് ഞാന്‍ കണ്ടു. അവരുടെ കണ്ണുകള്‍ ഒരു താമരമൊട്ടു പോലെ വിടരുന്നുണ്ടായിരുന്നു. എന്ത് കണ്ടിട്ടാണാവോ? അവരുടെ ശബ്ദം ആ മുറിയാകെ പ്രകമ്പനം കൊണ്ടു.

"ആഹാ.....ആണ്‍കുട്ടിയാണല്ലേ?"

"അതേ" എന്റരുകില്‍ നിന്നും മറ്റൊരു സ്ത്രീ ശബ്ദം.

"സന്തോഷമായി. ഇവനെ കാണാനുള്ള വെപ്രാളത്തില്‍ വരുവായിരുന്നു ഞാന്‍ . പുറത്ത് വച്ച് നഴ്സുമായി കൂട്ടിയിടിച്ചു ഗ്ളൂക്കോസ് കുപ്പി വീണു പൊട്ടി" ആ സ്ത്രീ അഭിമാനപൂര്‍വം പറഞ്ഞു.

അതുശരി! അപ്പോള്‍ അതാണ്‌ ഞാന്‍ കേട്ട ശബ്ദം. നഴ്സിന്റെ വെള്ളയുടുപ്പില്‍ അഴുക്കായി കാണുമോ ആവോ?

അവര്‍ തുടര്‍ന്നു. "പേരു വല്ലതും കണ്ടു വച്ചിട്ടുണ്ടോ?"

എന്റെ അടുത്തു കിടന്നിരുന്ന സ്ത്രീ എണീറ്റു നിന്നു. ബ്ളൌസിന്റെ ഹുക്കിട്ടു. എന്നിട്ടുറക്കെ പ്രഖ്യാപിച്ചു.

" ഗോപികുട്ടന്‍ "

അങ്ങിനെ ആ വിശ്വപ്രസിദ്ധമായ നാമം എന്റെ അമ്മയുടെ നാവിലൂടെ അദ്യമായി പുറത്തേക്കൊഴുകി

മാനം കറുത്തിരുണ്ടു. ദിക്കെട്ടും ഞെട്ടുമാറ്‌ ഇടിവെട്ടി. മിന്നല്‍പിണരുകള്‍ മേഘങ്ങളെ കീറിമുറിച്ചു. ഭൂമിയെ അടിമുടി നനന്ച്ചു കൊണ്ട് മഴ പെയ്തിറങ്ങി.

പ്രകൃതി എന്റെ വരവറിയിച്ചിരിക്കുന്നു. അതേ! ഞാന്‍ വന്നിരിക്കുന്നു. ഒരു ഇടിവെട്ട്‌ സാധനം! എന്റെ മനസ്സ് വീണ്ടും വീണ്ടും ആ പേര്‌ മന്ത്രിച്ചു.

"ഗോപികുട്ടന്‍ .....ഗോപികുട്ടന്‍ ....ഗോപികുട്ടന്‍ ..."

എന്നെ വിവസ്ത്രനാക്കിയ ആ സ്ത്രീയുടെ ശബ്ദം ഞാന്‍ വീണ്ടും കേട്ടു.

"തുലാവര്‍ഷമാ.. രണ്ടാഴ്ചയായിട്ട് ഇങ്ങനാ.ഇടിയും മഴയും തന്നെ..പുറത്തിറങ്ങാന്‍ വയ്യ!"

ഓഹോ! അപ്പോള്‍ അങ്ങിനെയാണ്‌ കാര്യങ്ങള്‍ ! ഇടിയും മഴയും തുടങ്ങിയിട്ട്‌ രണ്ടാഴ്ചയായി. അല്ലാതെ ഞാന്‍ ജനിച്ചതിന്റെയല്ല. അപ്പോള്‍ നമ്മള്‍ മോശക്കാരനായി. ഞാന്‍ ഇളിഭ്യനായില്ല.
എന്റെ ജനലിനരുകിലുരുന്നു ഒരു കോഴി കൂവുന്നതിനു ഞാന്‍ കാതോര്‍ത്തു.

"കൊ ..കൊ..കൊ..കൊ..കോ..കോ..കോ..കോപികുട്ടാ"

ആ കോഴി എന്നെയാണോ കൂവിയത്‌? അല്ല എന്നു വിശ്വസിക്കുന്ന പോലെ ഞാന്‍ അഭിനയിച്ചു. നിങ്ങളും വിശ്വസിക്കേണ്ട.

ആ സ്ത്രീ എന്റെ കവിളില്‍ തൊട്ടു. എനിക്കത് ഇഷ്ട്ടമായില്ല. ഞാന്‍ പണ്ടേ അങ്ങിനെയാണ്‌ സ്ത്രീകള്‍ തൊടുന്നത് എനിക്കിഷ്ട്ടമല്ല. അവരുടെ കയ്യില്‍ എന്നെ പുതച്ചിരുന്ന വെളുത്ത തുണി ഇരുന്നു ആടുന്നത് ഞാന്‍ കണ്ടു. ഇവര്‍ ദുശ്ശാസന്റെ പെങ്ങള്‍ ആണോ? ആ പുതപ്പിങ്ങ് താ വല്ല്യമ്മച്ചി....

"അയ്യേ! ഗോപികുട്ടാ, നീ ഉടുപ്പില്ലാതെ കിടക്കുവാണോ? ഷെയിം ഷെയിം പപ്പി ഷെയിം"

പ്ഫ! ഉള്ള വസ്ത്രം അടിച്ചു മാറ്റിയതും പോര, എന്റെ നഗ്നതയെ കളിയാക്കുന്നോ? ഈ തള്ളയെ ഞാനിന്ന്‌ ......

"ഗോപികുട്ടാ, അമ്മായി പോകുവാട്ടോ. നാളെ കാലത്തു വരാം" അവരെന്നെ ആ പുതപ്പു കൊണ്ടു മൂടി.

അയ്യോ! അതെന്റെ അമ്മായി ആരുന്നോ? എന്റെ അച്ഛന്റെ പെങ്ങള്‍ ? എന്റെ അച്ഛനെ ദുശ്ശാസനന്‍ എന്നു വിളിച്ചതില്‍ ഞാന്‍ ഖേദിച്ചു.

ദുശ്ശാസനന്റെ മകനായി പിറന്ന ഞാന്‍ കുടുംബ തൊഴില്‍ പിന്തുടരുമോ എന്ന ഭീതി കൊണ്ടാണോ എന്നറിയില്ല അന്നു രാത്രി മുഴുവന്‍ ഞാന്‍ നിര്‍ത്താതെ കരഞ്ഞു. നഴ്സുമാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്തിയില്ല. ആ രാത്രി ഞാന്‍ കരഞ്ഞു തീര്‍ത്തു. എന്റെ ആദ്യരാത്രി!!

പിറ്റേ ദിവസം അതിരാവിലെ തന്നെ അമ്മായി എത്തി. കൂടെ കാഷായ വസ്ത്രധാരിയായ ഒരു മനുഷ്യനും . അതുവരെ കരഞ്ഞു കൊണ്ടിരുന്ന ഞാന്‍ അയാളെ കണ്ടതും കരച്ചില്‍ നിര്‍ത്തി.എല്ലാവര്‍ക്കും സമാധാനമായി.

"ജ്യോത്സനാ.. ഗോപികുട്ടന്റെ ജാതകം വായിക്കാന്‍ കൊണ്ടു വന്നതാ.." അമ്മായി അയാളെ പരിചയപ്പെടുത്തി.

ജ്യോത്സന്‍ ജാതക വായന തുറ്റങ്ങി.

"1986 ആം ആണ്ട് ഓക്ടോബര്‍ മാസം ഭൂജാതനാം ഗോപികുട്ടന്റെ ജാതകം ."

എങ്ങും കരഘോഷങ്ങള്‍ മുഴങ്ങുന്നതായി ഞാന്‍ സ്വപ്നം കണ്ടു. എനിക്കൊരു വിസിലടിക്കാന്‍ തോന്നി.

അയാള്‍ തുടര്‍ന്നു:

"ഇവന്റെ ജന്മത്തോടെ വീടിന്റെ ആധാരം ബാങ്ക് ലോക്കറില്‍ ഭദ്രമാകും.അമ്മയുടെ ബാഗിലെ കാശു മോഷ്ട്ടിച്ച് ഇവന്‍ സിനിമ കാണും. പുറത്തിറങ്ങുമ്പോള്‍ തലയിലിടാന്‍ അച്ഛനു മുണ്ട് വാങ്ങി കൊടുക്കും. ഇവന്റെ വളര്‍ച്ച കീഴ്ക്കോടതിയില്‍ നിന്നു ഹൈക്കോടതിയിലേക്കും, ഹൈക്കോടതിയില്‍ നിന്നു സുപ്രീംകോടതി വഴി പൂജപ്പുര വരെ നീളുന്നതുമായിരിക്കും. മഹാ നുണയനും വായ്‌നോക്കിയുമായി ഇവന്‍ വളരും. ക്രിക്കറ്റും ഇന്റര്‍നെറ്റും കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരും ഇവന്റെ ദൌര്‍ബല്യങ്ങളായിരിക്കും. മമ്മൂട്ടിയേക്കാള്‍ മോശം ഡാന്‍സറാകും."

എല്ലാവരും വായ പിളര്‍ന്നു നിന്നു.

അയാള്‍ തുടര്‍ന്നു:

" 2007 ആം ആണ്ടില്‍ ഇവനൊരു അപകടം സംഭവിക്കും. പക്ഷേ ആ അപകടത്തിന്റെ ഫലം പേറുന്നത് മറ്റുള്ളവര്‍ ആകും. 2007 ജൂലയ് മാസം 20ആം തിയതി ഇവനൊരു ബ്ളോഗര്‍ ആകും. ഇവന്റെ മരണം ഇവന്റെ ബ്ളോഗ് വായിക്കുന്ന ഏതേലുമൊരുവന്റെ കൈ കൊണ്ടായിര്ക്കും"

ഈശ്വരാ! ജനിച്ചിട്ടു 24 മണിക്കൂര്‍ തികഞ്ഞിട്ടില്ല. അപ്പോളേക്കും മരണവും തീര്‍ച്ചയായോ?!!
ഞാന്‍ വീണ്ടും അലറി കരയുവാന്‍ തുടങ്ങി.

"ഇള്ളേ..ഇള്ളേ..ഇള്ളേ..ഇള്ളേ..ഇള്ളേ..."

56 കമന്റടികള്‍:

ഇന്നു 2009 ജൂലയ് 20. ഞാന്‍ ബ്ലോഗ്ഗര്‍ ആയിട്ട് രണ്ടു വര്‍ഷം തികയുന്നു. എനിക്കു ഞാന്‍ പിറന്നാള്‍ ആശംസകള്‍ നേരുന്നു.

ഈ പോസ്റ്റ് ഞാന്‍ ഈ ബൂലോകത്തെ എന്റെ ഏറ്റവും ഇഷ്ട്ടപെട്ട എഴുത്തുകാരന്‍ കായംകുളം എക്സ്പ്രസ്സിന്റെ ഡ്രൈവര്‍ 'അരുണേട്ടനു' ഡെഡിക്കേറ്റ് ചെയ്യുന്നു.

പിന്നെ ഒരു കാര്യം ഈ പോസ്റ്റില്‍ 'മുലകള്‍ ' എന്നെഴുതിയത് അശ്ളീലമായി എന്നാരേലും പറഞ്ഞാല്‍ ഞാന്‍ ഒന്നു പരയട്ടേ. എനിക്ക് മുലകള്‍ ലൈംഗികതയുടെ പ്രതീകമല്ല, മാതൃത്വത്തിന്റെ പ്രതീകമാണ്‌.

ഒരു കാര്യം കൂടെ, ചേട്ടന്മാരേ നമ്മള്‍ ജനിച്ചതിനു ശേഷമുള്ള ആദ്യത്തെ രാത്രിയല്ലേ നമ്മുടെ ആദ്യരാത്രി?...ഒരു അവിവാഹിതനായ നിഷ്കളങ്ക ഹൃദയത്തിന്റെ ചോദ്യം? :P

haha.. good man..!! Avanavane kurichu ulbodham undaakkunnathu valare nallathaanu..!! Good story, enjoyed it..!!

ആ ജ്യോത്സ്യന്‍ പിന്നെയും പറഞ്ഞു:

"2009 ജൂലൈ 20 നു ഗോപിക്കുട്ടന്‍ ഒരു പോസ്റ്റിടും, അത് അവന്‍റെ രണ്ടാം വാര്‍ഷിക പോസ്റ്റായിരിക്കും.അത് കണ്ട് ഒരു പാട് പേര്‍ അവനെ ആശംസിക്കും.കാരണം അത് അവന്‍റെ ഒരു നല്ല പോസ്റ്റ് ആയിരിക്കും..."

ജ്യോത്സ്യന്‍ പറഞ്ഞത് സത്യമായി.
അങ്ങനെ അവനെ ആശംസിക്കാന്‍ പോകുന്ന ഒരു പാട് പേരില്‍ ഇതാ ഞാനും ഒരാള്‍..
ആശംസകള്‍ ഗോപിക്കുട്ടാ ആശംസകള്‍..

പിന്നെ..
"ഒരു കാര്യം കൂടെ, ചേട്ടന്മാരേ നമ്മള്‍ ജനിച്ചതിനു ശേഷമുള്ള ആദ്യത്തെ രാത്രിയല്ലേ നമ്മുടെ ആദ്യരാത്രി?...ഒരു അവിവാഹിതനായ നിഷ്കളങ്ക ഹൃദയത്തിന്റെ ചോദ്യം?"

അത് സാരമില്ല..
എന്നേലും കെട്ടുവല്ലോ??
അന്ന് ഈ സംശയം മാറിക്കൊള്ളും!!

അയാള്‍ തുടര്‍ന്നു:

" 2007 ആം ആണ്ടില്‍ ഇവനൊരു അപകടം സംഭവിക്കും. പക്ഷേ ആ അപകടത്തിന്റെ ഫലം പേറുന്നത് മറ്റുള്ളവര്‍ ആകും. 2007 ജൂലയ് മാസം 20ആം തിയതി ഇവനൊരു ബ്ളോഗര്‍ ആകും. ഇവന്റെ മരണം ഇവന്റെ ബ്ളോഗ് വായിക്കുന്ന ഏതേലുമൊരുവന്റെ കൈ കൊണ്ടായിര്ക്കും"

ആ വായനക്കാരന്‍ ഞാനാകാതിരിക്കാനാണോ ഈ പോസ്റ്റ് എനിക്കായി ഡെഡിക്കേറ്റ് ചെയ്തത്??
ഹ..ഹ..ഹ..
വ്യാമോഹമാ മോനേ, വ്യാമോഹം..
എന്‍റെ കൈയ്യില്‍ എന്ന് നിന്നെ കിട്ടുന്നോ, അന്ന് ഞാന്‍ തട്ടിയിരിക്കും
അത് കളി വേറെ!!
:)

മുറ്റ് അളിയാ മുറ്റ്.....
എന്നാലും തലക്കെട്ടു കണ്ടപ്പോള്‍ ഒന്നു ആശിച്ചു പോയി...

aasamsakal

aasamsakalpost kidilan allenkilum kalakki!

കരച്ചിലു നിര്‍ത്ത് മോനെ ഗോപിക്കുട്ടാ...
പോസ്റ്റ് കൊള്ളാം...

ഇനിയും ഒരുപാട് കൊല്ലം എവിടെ ഒക്കെ കറങ്ങി നടന്നു ബ്ലോഗ്ഗാന്‍ ഇടവരട്ടെ....
ബൂലോഗത്ത്‌ ആരുടേയും കൈ കൊണ്ട് തീരില്യ എന്ന് വിശ്വസിക്കുന്നു... ഹി ഹി ...കുറഞ്ഞ പക്ഷം എന്റെ എങ്കിലും :)

രസായിട്ടുണ്ട്. കേട്ടൊ...
ആശംസകൾ..

ലിബിന്‍ : ഹ്മ്മ്... നീ പുട്ടുണ്ടാക്ക് പുട്ടുണ്ടാക്ക്.

അരുണേട്ടന്‍ : ചേട്ടനു ഡെഡിക്കേറ്റ് ചെയ്തത് മറ്റൊന്നും കൊണ്ടല്ല, മൂന്നാം കൊല്ലത്തിലെ ആദ്യ പോസ്റ്റ് അല്ലേ ഗണപതിക്കു വച്ചിട്ടു വേണ്ടേ തുടങ്ങാന്‍ .. പിന്നെ എന്നെ കൊല്ലുന്ന കാര്യം ഹ ഹ ഹ.. മോന്‍ വാ..കാലിലെ നഖം വെട്ടി തരാം ഞാന്‍ . [ഡയലോഗ് കംപ്ളീറ്റ് ഓര്‍മയില്ല ]

കൃഷ് ,രമണിഗ,സത,കുമാരന്‍ , പ്രവീണ്‍ : താങ്ക്യൂ..താങ്ക്യൂ

പാവം ഞാന്‍ : തലക്കെട്ടു കണ്ടപ്പോള്‍ ആശിച്ചു പോയെന്നോ? ഉവ്വ, ഞാന്‍ ഇവിടെ എഴുതിയിടാം എന്റെ ആദ്യരാതിര്‍ കഥകള്‍ ..അയ്യടാ!

കിഷോര്‍ലാല്‍ : നിര്‍ത്തി..ഇനി കരയില്ല.

കണ്ണനുണ്ണി : ആഹാ, ഇത് ആശ്വസിപ്പിക്കലോ ഭീഷണിയോ?

ഗോപിക്കുട്ടാ ആശംസകള്‍..

ഗോപിക്കുട്ടാ...
നല്ല എഴുത്ത് കെട്ടോ...

ആശംസകള്‍

എന്നേ പൂജപ്പുര വിടാതെ സമ്മതിക്കില്ല!
തലക്കെട്ട്‌ കണ്ടപ്പോള്‍ ഓര്‍ത്തു, നല്ല പോസ്ട്ടായിരിക്കുമെന്നു.
ഇനി ഇപ്പോള്‍ ഇതിലും ഭേദം പൂജപ്പുരയാണ്.!

ആദ്യം എന്തോരം പ്രതീക്ഷകളായിരുന്നു .....തകര്‍ത്തുകളഞ്ഞല്ലോ ..

ഹഹ അതെനിക്കിഷ്ടായി ഗോപ്യൂട്ടാ...

കിടിലന്‍ തന്നെ കേട്ടോ ... ഗോപികുട്ടാ ആദ്യ ഭാഗം പക്ഷെ വല്ലാതെ മോഹിപ്പിച്ചു കളഞ്ഞു ..
ഇങ്ങനത്തെ ചതി പാടില്ല ഗോപൂ .. വളരെ വളരെ നന്നായിട്ടുണ്ട് ..

അരീക്കോടന്‍ & കുഞ്ഞായി : താങ്ക്യൂ..സോ..മച്ച്.. വീണ്ടും കാണാംട്ടോ!

നാട്ടുകാരന്‍ : അപ്പോള്‍ പൂജ്ജപ്പുരയിലും പോയിട്ടുണ്ടല്ലേ? എന്റെ ബ്ളോഗില്‍ മൊത്തം ക്രിമിനല്സിന്റെ വിളയാട്ടമാണല്ലോ

സൂത്രന്‍ : എല്ലാം എന്റെ പിഴ എന്റെ മാത്രം പിഴ... :( മേയാ കുല്‍പ്പാ

രസികന്‍ : നോം ധന്യനായിരിക്കണു :)

സുനിലേട്ടാ.... പെണ്ണു കെട്ടി പിള്ളേരായിട്ടും ഛെ! എന്നെ പോലെയുള്ള നിഷ്ക്കളങ്കര്‍ എങ്ങിനെ ഒരു പോസ്റ്റിടും?

താങ്ക്സ് കേട്ടോ! :)

ഗോപിക്കുട്ടാ ഞെട്ടിച്ചു കളഞ്ഞല്ലോ...ആദ്യത്തെ രണ്ടു പാര വായിച്ചത് തലയില്‍ മുണ്ട് ഇട്ടുകൊണ്ടാ...ഞാന്‍ കരുതി ഇത് ബ്ലോഗ്ഗര്‍ പുലി ബെര്‍ളിയുടെ പോസ്റ്റാണെന്ന്. പിന്നെയല്ലേ ഗുട്ടന്‍സ് പിടി കിട്ടിയത്...

കൊള്ളാലോ കോപിക്കുട്ടാ..........
വൃത്തികെട്ട മനുഷ്യാ, അശ്ലീല കഥാകാരാ..

(ചുമ്മാ വിളിച്ചതാട്ടോ, ആശിച്ച പീസ്‌ ഒനും കാണാത്തത്‌ കൊണ്ട്.. ):)

"ഓഹോ! അപ്പോള്‍ അങ്ങിനെയാണ്‌ കാര്യങ്ങള്‍ ! ഇടിയും മഴയും തുടങ്ങിയിട്ട്‌ രണ്ടാഴ്ചയായി. അല്ലാതെ ഞാന്‍ ജനിച്ചതിന്റെയല്ല"

ഹ ഹ. തകര്‍ത്തല്ലോ ഗോപിക്കുട്ടാ...

ജ്യോത്സ്യന്റെ പ്രവചനം!!!എന്താകുമോ എന്തോ ;)

kollam moone dineshaaaa....nee lohiyude aparan alleda...padmaraajante aanu....anyway nee ctsil varunnath malayala saahithyathinu oru thirichadiyaanu.....

രഘുനാഥന്‍ : ഈ ബൂലോകം നിറയെ കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ചകള്‍ ആണല്ലോ..

മുരളിക : എന്തോ... [ഞാന്‍ വിളികേട്ടതാട്ടോ]

ശ്രീ : ആ ജ്യോത്സനെ കേരളത്തിലെ സ്ത്രീജനങ്ങളെല്ലാം കൂടെ തല്ലി കൊന്നു കൊക്കയിലെറിഞ്ഞു.. അവര്‍ക്കു സഹിക്കില്ല അവരുടെ ആരാധനാ പാത്രമായ ഗോപികുട്ടനെന്തേലും പറ്റുമെന്നു കേട്ടാല്‍

വിമല്‍ : എന്നാലുമെന്താടാ..എനിക്കു മലയാള സാഹിത്യത്തേക്കാള്‍ വലുത് സി ടി എസിലെ സുന്ദരിമാരാ

പൊന്നുമോനേ,നിന്നെയൊന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്‌.

ayyyoooooo
super da......
kolaam ttooo...

മൂന്നാം വര്‍ഷത്തെ ആദ്യ പോസ്റ്റ്‌ ഗണപതിക്ക്‌
തന്നെ അലക്കികൊടുത്തു.ഗണപതി ആണെങ്കില്‍
കണ്ടു പോയാല്‍ തട്ടും എന്നും പറയുന്നു.
അത് നമ്മടെ കായംകുളം ജംഗ്ഷനില്‍ മാത്രം
സ്റ്റോപ്പ്‌ ഉള്ള ട്രെയിന്‍ ആണ് കേട്ടാ.
വേറെ എവിടേലും അന്നെ കണ്ടുപോയാല്‍
പൊന്നുമോനെ നിനക്ക് ആദ്യരാത്രി ഒന്നേയുള്ളൂ എന്ന് കരുതിക്കോ......
അതാണേല്‍` കഴിഞ്ഞും പോയി.
എന്നാലും ജനിച്ചു വീണപ്പോള്‍ തന്നെ അച്ഛനെ
സ്വന്തം അച്ഛനെ ദുശാസനന്‍ ആക്കികളഞ്ഞല്ലോടാ ദുഷ്ടാ

NANNAYITTUNDU. INIYUM ITHOPOLATHE POSTUKAL PRATEEKSHIKKUNU.

മാഷേ തകര്‍ത്തുകളഞ്ഞല്ലോ,
ആയിരം അഭിനന്ദനങള്‍.
സ്നേഹപൂര്‍വം
താബു.

നന്നായിട്ടുണ്ട്-പുതുമയുള്ള imagination

Thank you.. Thank you... I cant type in Malayalam... I am busy with my professionl life.. I hope I can resume my blog very soon.. once again thanks for everyone

കൊള്ളാം മാഷേ,

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

http://tomskonumadam.blogspot.com/

http://entemalayalam1.blogspot.com/

ഇടിവെട്ട് സാധനം ! മുള്ളൂര്‍കാരന്റെ ബ്ലോഗില്‍ കേറിയേച്ചും പോണ വഴി കൊച്ചിനെ ഒന്നു കാണാന്‍ വന്നതാ , വിരോധമൊന്നും ഇല്ലല്ലോ > ഹഹഹ . പിന്നെ സമയം കിട്ടുമ്പോള്‍ കൊച്ച് അവടെ പറഞ്ഞ പഞ്ചാര ബ്ലോഗ്ഗിനെ പറ്റി ( onsugar.com) ഒന്നു പറഞ്ഞു തന്നേക്കണേ .<< എന്നാ വരട്ടോ അല്ല പോട്ടോ

ഡാ കിടിലന്‍...
keep writingg

Hi gopikutta....nalla ashayam...nannayittund.........

Nannayittund...nalla ashayam........

സൂപ്പര്‍ ആയിട്ടുണ്ടേ... ഞാന്‍ കുറെ ചിരിച്ചു ആദ്യമായിയനെ ഒരാള്‍ എങ്കിനെ പരിച്ചപെടുതുനത്തെ
സൂപ്പര്‍ കീപ്‌ ഗോഇന്ഗ്

അപ്പോള്‍ സംഗതികളുടെ കിടപ്പ് അങ്ങിനെയാണല്ലേ.
എന്നാലും ഒരു "സീന്‍" കളഞ്ഞു. ശോ. ദോശ കൊടുത്താലും ആശ കൊടുക്കരുതെന്നാ.
പൊട്ടു. ഞാങ്ങലതങ്ങു ക്ഷമിച്ചു. എന്തെന്നൂ. നല്ല ഒരു അടിപൊളി വിവരണം ആയതു കൊണ്ട്.
നര്‍മവും കാര്യവും നന്നായി പറഞ്ഞു. ആശംസകള്‍.

its great.. nice to read..

മോനെ ഗോപീ കമന്റിടാന്‍ സമയമില്ല ഓഫീസി സമയം കഴിഞ്ഞു. ഗുഡ് വെരി ഗുഡ്...

അന്ത ഹന്ത ക്കിന്തപ്പട്ട്.....

മനസ്സില്ലായിച്ചാല്‍...കുഞ്ചന്‍നമ്പ്യാരെ അറിയുക.
ല്യാച്ചാല്‍ ...അടുത്ത മറുപടിയില്‍
സ്വന്തം ,
ചന്തുനായര്‍

എന്നാലും എന്റെ ചന്തു നായരെ എന്നോടിത് വേണ്ടായിരുന്നു.

കോപിക്കുട്ടാ......................................!

താന്‍ ചുമ്മാ കൊതിപ്പിച്ചു ........................


ഏന്തായാലും നന്നായിട്ടുണ്ട് ഞാനും ഒരു പാവം ബ്ലോഗരാനേ

www.eantelokam.blogspot,com

ഒന്ന് ക്ലിക്കി നോക്കിക്കേ ?

പോസ്റ്റ് കൊള്ളാം...

കലക്കി ഗോപിക്കുട്ടാ ...

Sammathichu thannirikkunnu, nalla narma bhavan undu