Featured Blogs

Blog Promotion By
INFUTION

Thursday, July 16, 2009

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്‌" പറഞ്ഞത് പത്മരാജനാണ്. ശരിയാണ്‌, സ്നേഹിച്ചവരില്‍ നിന്നുള്ള അവഗണന ഒരു തീരാ ദു:ഖം തന്നെയാണ്‌. അതിങ്ങനെ മനസ്സിന്റെ അഗാധങ്ങളില്‍ കിടന്നു നിലവിളിച്ചു കൊണ്ടേയിരിക്കും. നിലവിളിക്കുമെന്നു ഞാന്‍ ചുമ്മാ പറഞ്ഞതാ,ആ വേദന അവിടെ കിടന്ന് തേങ്ങിക്കൊണ്ടേയിരിക്കും എന്തിനെന്നറിയാതെ. ആ തേങ്ങലിനെയണ്‌ പത്മരാജന്‍ മനസ്സിന്റെ വിങ്ങലെന്നു വിളിക്കുന്നേ. പക്ഷേ, പത്മരാജന്‍ പറയാന്‍ മറന്നു പോയ ഒന്നുണ്ട്. ആ വിങ്ങല്‍ എങ്ങനെ അവസാനിപ്പിക്കും?

അത് ഞാന്‍ പറഞ്ഞു തരാം. പക്ഷേ, അതിനു മുന്‍പ് ഒരു ഫ്ളാഷ് ബാക്ക്!!!

2003 ഇലെ വേനല്‍ക്കാലം.
ഞാനും കുഞ്ഞുണ്ണിയും കുട്ടുമോനും ഞങ്ങളുടെ പ്ളസ് ടു കാലം ആഘോഷിക്കുന്നു.
എല്ലാവരും ക്ളാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങി. ഞങ്ങള്‍ മൂന്നാളും സൈക്കിള്‍ ഷെഡ്ഡിന്റെ അടുത്തെത്തി.
കുട്ടുമോന്‍ ആകെ പരവശനായി കാണപ്പെട്ടു.അവന്റെ അവസ്ഥ എന്നെ പ്രസവവേദന തുടങ്ങിയ ഗര്‍ഭിണിയെ ഓര്‍മിപ്പിച്ചു. [സോറി ബാഡ് ജോക്ക്.]

അവന്‍ ഞങ്ങളുടെ രണ്ടാളുടേയും നേരെ തിരിഞ്ഞു.
"എടാ, ഞാന്‍ അവളോട് പറയാന്‍ പോകുവാ"
"നീ പോയി പറയെടാ". ഞാന്‍ അനുഗ്രഹിച്ചു.
"അവള്‍ എന്തു പറയുമെന്നോര്‍ത്തിട്ടാ ഒരു പേടി" അവനു വീണ്ടും ഒരു സംശയം.
"ഛെ!! നീ ഞങ്ങള്‍ ആണ്‍പിള്ളേരുടെ മാനം കളയും" കുഞ്ഞുണ്ണി കുട്ടുമോനെ പുച്ഛിച്ചു.
"പറയാമല്ലേ?" കുട്ടുമോന്‍ ഒരു സിംഹത്തെ പോലെ സട കുടഞ്ഞ് എണീറ്റു."എന്നാലും ഇത് പറഞ്ഞ് കഴിഞ്ഞാല്‍ അവള്‍ ഇനി മേലില്‍ എന്നോട് മിണ്ടിയില്ലെങ്കിലോ?" സട മാത്രമേ ഉള്ളൂ സിംഹത്തിനു പല്ലില്ല.

ഞങ്ങളുടെ സംസാരം അടുത്തു നിക്കുന്ന സിന്ധുവും പേരറിയാത്ത കൂട്ടുകാരിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവരെ കണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ തിരിഞ്ഞു നിന്നു.

"ദേ.. അവള്‍ " കുഞ്ഞുണ്ണിയുടെ വാക്കുകള്‍ . നോക്കിയപ്പോള്‍ ക്ളാസ്സില്‍ നിന്നും ഇറങ്ങുന്ന ഇന്ദു.
കുട്ടുമോന്‍ അവളോട് പറയാനുള്ള ഡയലോഗുകള്‍ ഞങ്ങളോട് പറഞ്ഞു. റിഹേഴ്സല്‍ കഴിഞ്ഞതും ഞങ്ങള്‍ അവനോട് പറഞ്ഞു.

"അടിപൊളി അളിയാ, ഈ ഡയലോഗില്‍ അവള്‍ വീഴും. ഉറപ്പ്‌ "

കുട്ടുമോന്‍ ഇന്ദുവിന്റെ നേരെ ഓടി. വഴിയില്‍ ഉണ്ടായിരുന്ന കുറ്റിച്ചെടികള്‍ക്കു മുകളിലൂടെ ചാടി ഓടുന്ന ആ തടിയനെ കണ്ട് ഞാനും കുഞ്ഞുണ്ണിയും ശ്വാസമടക്കി നിന്നു. സിന്ധുവും പേരറിയാത്ത കൂട്ടുകാരിയും ഒന്നുമറിയാത്തവരെ പോലെ സൂര്യന്‍ അസ്തമിക്കുന്നതും നോക്കി പടിഞ്ഞാറോട്ട് കണ്ണും നട്ടിരുന്നു. ഇവള്‍ക്കൊക്കെ വീട്ടില്‍ പൊക്കൂടെ?"അളിയാ, അവന്‍ പറയില്ലേ?" ഞാന്‍ കുഞ്ഞുണ്ണിയോട് ചോദിച്ചു.
"പറഞ്ഞില്ലേല്‍ നമ്മുടെ പദ്ധതിയെല്ലാം പൊളിയും" കുഞ്ഞുണ്ണിയും ടെന്‍ഷനിലാണ്‌.കുട്ടുമോന്‍ ഇന്ദുവിന്റെ അടുത്തെത്തി.അവര്‍ പറയുന്നതൊന്നും ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. എന്നാലും പിന്നീട് കുട്ടുമോന്റെ കയ്യില്‍ നിന്നും ഞാന്‍ ഡൌണ്‍ലോഡ് ചെയ്ത സംഭാഷണശകലങ്ങള്‍ ഇവിടെ അപ്പ്ലോഡ് ചെയ്യുന്നു

"ഇന്ദു.... ഒരുകാര്യം പറയാനുണ്ട്".
ഒരു തണുത്ത കാറ്റ് അവിടം മുഴുവന്‍ വീശാന്‍ തുടങ്ങി. പാറി പറന്നു നടക്കുന്ന ഒലിവ് ഇലകള്‍ . പതിയെ വന്നു വീഴുന്ന മഞ്ഞുകണങ്ങള്‍ . ഇതൊന്നും ഉണ്ടായില്ല. അവന്‍ അവളോട് മനസ്സു തുറന്നു.
"തുറന്ന് പറയുന്ന കൊണ്ട് ഒന്നും തോന്നരുത്‌. "
"ഇല്ല. നീ കാര്യം പറയൂ."
"ഇത് പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ ഇപ്പോഴത്തെ സൌഹൃദത്തിനു കോട്ടമൊന്നും സംഭവിക്കരുത്"
"ഇല്ല. കുട്ടുമോനേ , എന്താണേലും നീ പറയൂ". അവന്‍ പറയാന്‍ പോകുന്നത് കേള്‍ക്കാന്‍ അവളുടെ മനസ്സ്‌ കൊതിക്കുന്നുണ്ടെന്നു തോന്നി.

കുട്ടുമോന്‍ അല്‍പ്പം പരുങ്ങലോടെ ആണേലും കാര്യം പറഞ്ഞു.
"അത്..അതായത്..നാളെ എനിക്കു നിന്റെ ചേച്ചിയുടെ കല്യാണത്തിനു വരാന്‍ പറ്റില്ല. തൃശ്ശൂര്‍ വരെ ഒന്നു പോകണം"


കുട്ടുമോന്‍ തിരികെ ഓടി വന്നു. ഞങ്ങള്‍ ചോദിച്ചു. "എന്തായി അവള്‍ സമ്മതിച്ചോ?"
"സമ്മതിച്ചു അളിയാ,സമ്മതിച്ചു.ആദ്യം സമ്മതിച്ചില്ല. എന്നില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നൊക്കെ പറഞ്ഞു. എന്നാലും ഞാന്‍ പറഞ്ഞ് സമ്മതിപ്പിച്ചു."

ഞങ്ങളുടെ അടുത്ത് സൂര്യസ്തമനം കാണാന്‍ ഇരുന്ന സിന്ധുവും കൂട്ടുകാരിയും 4 മണിക്കു സൂര്യന്‍ അസ്തമിക്കില്ല എന്നു മനസ്സിലാക്കി എണീറ്റു പോയി.

ഞാനും കുഞ്ഞുണ്ണിയും സന്തുഷ്ട്ടരായി.
"അപ്പോള്‍ നമ്മള്‍ പ്ളാന്‍ ചെയ്ത പോലെ നാളെ തൃശ്ശൂര്‍ക്ക് സിനിമ കാണാന്‍ പോകുന്നു. കല്യാണത്തിനു പോകുന്നില്ല" ഞാനും കുഞ്ഞുണ്ണിയും തുള്ളിച്ചാടി.


പിറ്റേ ദിവസം ഞങ്ങള്‍ സിനിമക്കു പോയി. കുട്ടുമോന്റെ വക ട്രീറ്റ് ആയിരുന്നു. പക്ഷേ, എന്റേയും കുഞ്ഞുണ്ണിയുടേയും നേട്ടം കുട്ടുമോനു വലിയ നഷ്ട്ടങ്ങള്‍ ഉണ്ടാക്കി കൊടുത്തു.

സംഭവത്തിനു രണ്ട് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ മൂന്നു പേരും സംസാരിച്ചു നിക്കുമ്പോള്‍ നീലാംബരി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.. എന്റെ അമ്മയ്ക്ക് നീലാംബരിയെ അറിയാം. എന്റെ മേല്‍ ചാര പണിക്കായി അമ്മ അവളെയാണ്‌ നിയമിച്ചിരിക്കുന്നത്.അവള്‍ ആ കൃത്യം സൌജന്യമായി അമ്മയ്ക്ക് വേണ്ടി ചെയ്തു കൊടുത്തു. അതുകാരണം അവള്‍ എന്തു പറഞ്ഞാലും ഞാന്‍ തിരുവായ്ക്കു എതിര്‍വാ ഇല്ല എന്ന മട്ടില്‍ കേട്ടു നിക്കും. ആ സ്കൂളില്‍ എന്തു നടന്നാലും അവള്‍ അറിയും.
ഓടി വന്നതും അവള്‍ ചോദിച്ചു.

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?"

"ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി.
"നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു. എല്ലാം പോയി അമ്മയോട് പറയുകയും ചെയ്യും എന്നിട്ട് എല്ലാം പോയി അമ്മയോട് ചോദിച്ചോളാനും പറയും .ദുഷ്ട്ട! നിന്നോടൊക്കെ ദൈവം ചോദിക്കുമെടീ.

ആദ്യം ഉണ്ടായ ഞെട്ടലില്‍ നിന്നും രക്ഷപ്പെട്ട കുട്ടുമോന്‍ ചോദിച്ചു. "ആരാ പറഞ്ഞേ?"
"ഗ്രീഷ്മ"
ഓഹോ!! അപ്പോള്‍ അതാണ്‌ സിന്ധുവിന്റെ പേരറിയാത്ത കൂട്ടുകാരിയുടെ പേര്‌. ഞാന്‍ മനസ്സിലോര്‍ത്തു.

വാര്‍ത്ത കാട്ടുതീ പോലെ പരന്നു. പക്ഷേ, ഇന്ദു ഇതറിഞ്ഞില്ല. അവള്‍ അവ്ളുടെ ചേച്ചിയുടെ കല്യാണത്തിനു ചെന്ന രണ്ടു മൂന്നു പയ്യന്മാരുമായി കളിച്ച് ചിരിച്ച് നടന്നു.

കുട്ടുമോനു ഇതു സഹിച്ചില്ല. അവനും ഇന്ദുവും ഇഷ്ട്ടത്തിലാണെന്ന്‌ ആളുകള്‍ നുണ പരഞ്ഞ് പരത്തിയതാണെങ്കിലും പകുതി സത്യമാണെന്നു ഞങ്ങള്‍ക്കു അറിയാമല്ലോ!!

പവം കുട്ടുമോന്‍ എന്തൊക്കെ ചെയ്തു. അധ്യാപക ദിനത്തിനു ടീച്ചര്‍മാര്‍ക്ക് സമ്മനം കൊടുക്കാന്‍ വാങ്ങിയ പൂക്കളില്‍ ആരുമറിയാതെ ഉമ്മ വച്ച് ഇന്ദുവിന്റെ കയ്യില്‍ ഏല്പ്പിച്ചു.

പൂക്കള മത്സരത്തിനു അവളുടെ മുന്നില്‍ ആളാകാന്‍ വേണ്ടി പൂക്കള്‍ വാങ്ങിക്കൊണ്ടു വന്നു. യുവജനോത്സവത്തിനു അവളെ നായികയാക്കി നാടകം എഴുതി. അവള്‍ അഭിനയിക്കില്ല എന്നു പറഞ്ഞത് കൊണ്ട് മാത്രം ആ നാടകം അവന്‍ വേണ്ടെന്നു വച്ചു. പിന്നെ ടാബ്ളോ, അതില്‍ അവള്‍ ഉണ്ടായിരുന്നു. അവളുടെ മുഖത്ത് കരി തേക്കേണ്ടി വരുമെന്ന ഒറ്റ കാരണത്താല്‍ ടാബ്ളൊയുടെ വിഷയം തന്നെ അവന്‍ മാറ്റി. അവളെ മനസ്സിലോര്‍ത്ത് ഹിന്ദിയില്‍ കവിത വരെ എഴുതി. ഏതെങ്കിലും ഒരു കാമുകന്‍ ചെയ്യുമോ ഇത്രയും ത്യാഗം? എന്നിട്ടും അവള്‍ എന്താ കുട്ടുമോന്റെ സ്നേഹം മനസ്സിലാക്കാത്തെ? അറിയില്ല. അവള്‍ മനസ്സിലാക്കിയില്ല. കുട്ടുമോനു തുറന്നു പറയാനുള്ള ധൈര്യവുമില്ലായിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു. ഋതുക്കള്‍ മാറിമറഞ്ഞു. കുട്ടുമോന്‍ ജോലിക്കാരനായി. പക്ഷേ ഇപ്പോളും ഒരു പെണ്ണും തിരിഞ്ഞു നോക്കുന്നില്ല. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ലല്ലോ? കുട്ടുമോനു ഇപ്പോളും ഇന്ദുവിനെ കുറിച്ചാണ്‌ ചിന്ത. ഇതിനിടയില്‍ ഇന്ദുവിന്റെ വിവാഹം ഉറപ്പിച്ചു. കുട്ടുമോനെ അവള്‍ കല്യാണം ക്ഷണിച്ചില്ല. കഷ്ട്ടമായി പോയി!

അവള്‍ കല്യാണം കഴിഞ്ഞ് കെട്ട്യോന്റെ കൂടെ ദുഫായിലേക്കു പറന്നു. ഈ സമയത്താണ്‌ കുട്ടുമോനു 'മനസ്സിന്റെ വിങ്ങല്‍ ഉണ്ടായത്'

ഇത് തീര്‍ക്കുവാന്‍ ഒരുപാട് മാര്‍ഗങ്ങള്‍ കുട്ടുമോന്‍ പരീക്ഷിച്ചു നോക്കി. മദ്യപിച്ചു നോക്കി. രക്ഷയില്ല. ഒരു സങ്കല്പ്പകാമുകിയെ സൃഷ്ടിച്ച് അവളുടെ കൂടെയുള്ള ലീലാവിലാസങ്ങള്‍ ഞങ്ങളോട് വിശദീകരിച്ചു. ഞാനും കുഞ്ഞുണ്ണിയും വിശ്വസിച്ചില്ല. അങ്ങിനെ അതും പൊളിഞ്ഞു.
അവസാനം കുട്ടുമോന്‍ ഒരു വഴി കണ്ടെത്തി. കഥയെഴുതുക. ഇന്ദുവിനേയും കുട്ടുമോനേയും നായികനായകന്‍മാരായി കഥയെഴുതുക. കുട്ടുമോന്‍ കഥയെഴുതി. അവന്‍ ചെയ്യാന്‍ കൊതിച്ച കാര്യങ്ങള്‍ എല്ലാം അവന്റെ നായകന്‍ സാധിച്ചു.

കഥയെഴുതി കഴിഞ്ഞതും അവന്‍ എന്നെ വിളിച്ച് കഥ കേള്‍പ്പിച്ചു. ആ കഥ അവന്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നു എന്നെ ഭീഷണിപ്പെടുത്തി. കഥ ഞാന്‍ കേട്ടു. കഥയിലെ നായകന്‍ നായികയുടെ മാറിലേക്ക് ഒളികണ്ണെറിയുന്നു. ഒരുമിച്ച് സിനിമയ്ക്കു പോകുന്നു. അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കുന്നു. അവരുടെ കരങ്ങള്‍ പരസ്പരം ശരീരത്തിന്റെ ഉയര്‍ച്ചതാഴ്ചകളിലൂടെ ഒഴുകി നടക്കുന്നു. ആ തിയറ്ററില്‍ ഇരുന്നു കൊണ്ടു തന്നെ ആര്‍ത്തലച്ചു പുറത്തേക്കൊഴുകിയ പുരുഷത്വത്തെ വരെ കുട്ടുമോന്‍ അവന്റെ കഥയില്‍ ചിത്രീകരിച്ചു.

കഥ കേള്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ കുട്ടുമോന്‍ എന്നോട് ചോദിച്ചു. "എങ്ങനെയുണ്ട്? ബഷീറിനെ പോലെയില്ലേ എന്റെ എഴുത്ത്?"

"ക്രൈമിനു ഫയറില്‍ ജനിച്ച കുട്ടിയെ പോലെയുണ്ട്" എനിക്കു പറയാതിരിക്കാന്‍ വയ്യ.

ഞാന്‍ മാധവികുട്ടിയെ ഓര്‍ത്തു. അവരുടെ 'ജീനിയസ്സിന്റെ ഭാര്യ' എന്ന ചെറുകഥയില്‍ പറഞ്ഞ വാക്കുകളെ ഓര്‍ത്തു. എത്ര വല്ല്യ സത്യം!

"സൃഷ്ടിക്കു പ്രേരണയാകുന്നത് സംഭോഗമാണ്‌, സ്വയംഭോഗമല്ല "

11 കമന്റടികള്‍:

"ഞരമ്പുരോഗി കഥയെഴുതുകയാണ്‌" എന്ന തലക്കെട്ട് കണ്ട് ഇത് എന്റെ ആത്മകഥയാണെന്നു കരുതിയവരോട് ഒരു വാക്ക്.. മിസ്റ്റര്‍ പെരേര, യു ആര്‍ മിസ്റ്റേക്കണ്‍

ഹി ഹി തിരിച്ചുകിട്ടാത്ത സ്നേഹം അല്ലല്ലോ ...കുട്ടുമോന്റെ..

തുറന്നു പറയാന്‍ ഗട്സ്‌ ഇല്ലാത്തവന്റെ സ്നേഹത്തിനു പുല്ലു വിലയാണ് അല്ലെ :)

"ക്രൈമിനു ഫയറില്‍ ജനിച്ച കുട്ടിയെ പോലെയുണ്ട്"
അടിപൊളി എന്നാ അലക്കാ..
അവസാന പഞ്ചു ഞെട്ടിച്ചു..
ഉഗ്രൻ പോസ്റ്റ്.

പൊളിച്ചടുക്കി അല്ലേ?
നിനക്ക് മലയാളം എഴുതാനുള്ള ലിങ്ക് തന്ന എന്നെ തല്ലണം
ഞാന്‍ അതിനു അര്‍ഹനാണ്.

ഓടേ: സംഭവം കലക്കീട്ടോ

അക്രമം കാട്ടല്ലേ വിക്രമാ ...കൊള്ളാം കേട്ടോ...കുട്ടാ

theerthum vikara tharalitha maakkikkkalanjuallo!!!!

കണ്ണനുണ്ണി : സത്യം... മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോകുന്നത് കണ്ട് നിക്കാനേ പറ്റൂ

കുമാരേട്ടാ: അവസാന പഞ്ച് ഇഷ്ട്ടായില്ലേ?

അരുണേട്ടന്‍ : അപ്പോള്‍ പറഞ്ഞ പോലെ.. എപ്പോള്‍ എവിടെ എന്നൊക്കെ തീരുമാനിച്ചാല്‍ ഞാന്‍ വന്നു തരാം തല്ല്‌ .. ചേട്ടന്റെ ആഗ്രഹം നടത്തി തരാം

രഘുനാഥേട്ടാ : നന്ദി..കേട്ടോ..ഇനിയും വരണേ

ഒരു തണുത്ത കാറ്റ് അവിടം മുഴുവന്‍ വീശാന്‍ തുടങ്ങി. പാറി പറന്നു നടക്കുന്ന ഒലിവ് ഇലകള്‍ . പതിയെ വന്നു വീഴുന്ന മഞ്ഞുകണങ്ങള്‍ . ഇതൊന്നും ഉണ്ടായില്ല. അവന്‍ അവളോട് മനസ്സു തുറന്നു.

മുഴുവനും വായിച്ചു വളരെ ഇഷ്ടപ്പെട്ടു നല്ല ഒഴുക്കുള്ള എഴുത്ത്

നന്നായിട്ടുണ്ട് കേട്ടോ :0)

പാവപ്പെട്ട ചേട്ടാ.. താങ്ക്യൂ താങ്ക്യൂ..

ഗന്ധര്‍വാ.. ഇവിടം മുഴുവന്‍ നാറ്റിച്ചതിനു നന്ദി.. ഹി ഹി ഹി...

അടിച്ചു പിരിഞ്ഞ രണ്ടാത്മാക്കള്‍ എന്നെ ഒരു പാട് പ്രചോദിപ്പിച്ചിട്ടുണ്ട് . ഏറ്റവും പുതിയ സംഭവം ഇവിടെ വായിക്കാം
http://nallon.blogspot.com/2011/03/blog-post.html