രസതന്ത്രം - അനാഥയായ തമിഴ് പെണ്‍കുട്ടി + അച്ഛന്റെ മരണശേഷം അനാഥനാകുന്ന നായകൻ - നായകൻ അനാഥ പെണ്‍കുട്ടിയെ എറ്റെടുക്കുന്നു.
വിനോദയാത്ര - അച്ഛന്റെ മരണശേഷം അനാഥയാകുന്ന നായിക + നായികയെ നായകൻ എറ്റെടുക്കുന്നു. നായകനും നായികയും എറ്റെടുക്കുന്ന അനാഥനായ ബാലൻ വേറെ
ഇന്നത്തെ ചിന്താവിഷയം - അച്ഛന്റെ മരണശേഷം അനാഥയാകുന്ന തമിഴ് നാട്ടിൽ നിന്നുള്ള നായിക വീണ്ടും (അമ്മയുണ്ടെങ്കിലും കാര്യമില്ല ) - നായകന് നായികയെ എറ്റെടുക്കാതെ വേറെ വഴിയില്ല
കഥ ഇതുവരെ - ഭർത്താവ് മരിച്ച് അനാഥയായ ഭാര്യയും കൊച്ചും ( നായികയുടെ വീട്ടുകാർ പണ്ടേ ഉപേക്ഷിച്ചതാ)- ഇവരെ രണ്ടു പേരെയും എറ്റെടുക്കുന്ന അനാഥനായ നായകൻ , കൂട്ടത്തിൽ വേറെയും അനാഥർ
സ്നേഹവീട് - അനാഥനായ ബാലൻ വീണ്ടും തമിഴ് നാട്ടിൽ നിന്ന് !! വേറെ ആരുടേയും പേര് കിട്ടാതായപ്പോൾ കണ്ണിൽ കണ്ടവനെ അച്ചനാണെന്നു പറഞ്ഞ് കാണിച്ച് കൊടുക്കുന്ന നായകൻറെ കൂട്ട്കാരൻ . അവസാനം തന്റെ മകൻ അല്ലെങ്കിൽ കൂടെ അനാഥബാലനെ മകനായി സ്വീകരിക്കുന്ന നായകൻ.
പുതിയതീരങ്ങൾ - അച്ഛൻ മരിച്ച് അനാഥയാകുന്ന നായിക - മകൾ മരിച്ച് അനാഥനായ അഛനെ എറ്റെടുക്കുന്ന അനാഥയായ നായിക
ഒരു ഇന്ത്യൻ പ്രണയ കഥ - അനാഥയായ നായിക, ഏറ്റെടുക്കുന്ന വിദേശ ദമ്പതികൾ, ദമ്പതിമാരുടെ മരണശേഷം വീണ്ടും അനാഥയാകുന്ന നായിക വേര് തേടി ഇന്ത്യയിൽ . നായിക ചെയ്യുന്നത് അനാഥാശ്രമങ്ങളെ കുറിച്ച് ഡോക്കുമെന്ടരി
കയ്യിൽ വേറെ കഥയൊന്നുമില്ലേൽ ഇപ്പണി നിർത്തി പൊക്കൂടെ എന്ന് മാന്യമായി ചോദിക്കുന്നു. സച്ചിൻ വരെ കളി നിർത്തി , എല്ലാത്തിനും ഒരു കാലമുണ്ട്. ശ്രീനിവാസൻ ഇനി അധികം തിരക്കഥ എഴുതാൻ സാധ്യതയില്ല. അങ്ങേരുടെ മകനാണേൽ സ്വയം എഴുതി സംവിധാനം ചെയ്യുകയുമാണ്. താങ്കളുടെ സിനിമകൾ കണ്ടാൽ ഞാൻ പോലും അനാഥനാണെന്നു എനിക്ക് തോന്നി പോകും. ദയവു ചെയ്ത് പറമ്പിൽ കൃഷി പണി ചെയ്യു , സിനിമ പുതിയ പിള്ളേർ ചെയ്തോളും !!!