"ഒരായിരം വര്ണ്ണക്കൊടികള് ഒന്നിച്ചുയരാന്‍ കൊതിക്കുന്ന സരസ്വതി ക്ഷേത്രകവാടത്തില്‍ ഞാനാദ്യമായി എത്തി. നഗ്നപാദനായി ആ മണ്ണിനെ സ്പര്‍ശിക്കാന്‍ ഞാന്‍ കൊതിച്ചു. എങ്കിലും ഞാന്‍ മടിച്ചു. സത്യവും മിഥ്യയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നിര്‍വചിക്കാനാവാതെ ഞാന്‍ ഉഴറി. പെട്ടെന്നുണ്ടായ തിരിച്ചറിവിനൊടുവില്‍ ഞാന്‍ മുന്നോട്ട് നടന്നു. എന്നെ എതിരേല്ക്കാന് വെമ്പി നിന്നിരുന്ന മെക്കാനിക്കല്‍ ഡിപ്പാര്‍ട്മെന്റിന്റെ തുടിപ്പ് എന്റെ സിരകളിലൂടെ പടരുവാന്‍ തുടങ്ങി. കാച്ചിയെടുത്ത ഇരുമ്പിന്റെ കരുത്തും കൊല്ലന്റെ ആലയില്‍ നിന്നുയരുന്ന ഘനഗംഭീരമായ സംഗീതവും താളം പിടിക്കുന്ന ഒരു വലിയ ലോകത്തിലേക്കാണ് ഞാന്‍ നയിക്കപ്പെട്ടത്. ഈ ലോകത്തിന്റെ ചക്രങ്ങള്‍ തിരിക്കാന്‍ വേണ്ടി ജന്മമെടുത്ത ഒരു പറ്റം യുവരക്തങ്ങള്‍! അവരുടെ രാജകീയത വിളിച്ചോതുന്ന ഏകതയും പ്രൌഢിയും! ത്രസിപ്പിക്കുന്ന ജീവിതവും സാമ്രാജ്യത്വ ചിന്തകളില്‍ വശംവദരാകാത്ത മനോഭാവവും! അനീതിക്കെതിരെ പടപൊരുതുന്ന കൈകളും നാവുകളും! അവരുടെ പെരുമയും പാരമ്പര്യവും വിളിച്ചോതി നില്ക്കുന്ന “മെക്ക് ട്രീ”.!ഇനിയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അതവിടെ കാണും വരാനിരിക്കുന്ന തലമുറക്ക് ഊര്‍ജ്ജം പകരാന്‍............!"