ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം തൊഴില്‍ നഷ്ട്ടപെട്ടു പെട്ടിയും കിടക്കയും എടുത്ത് കുടുംബത്തു വന്നിരിക്കേണ്ടി വന്ന ലക്ഷക്കണക്കിനാളുകളിലെ മലയാളി സാന്നിധ്യമാണ് ഗോപുമോന്‍. ‘അഗ്രസ്സീവ് ഡിസോര്‍ഡര്‍‘ എന്ന മാരക രോഗത്തിന്നടിമയായ ഇദ്ദേഹം രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും പല രീതിയിലുള്ള ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും വിധേയനായിട്ടുണ്ട്. കാര്യമായ ഫലമുണ്ടാകാത്തതു മൂലം പഞ്ചാബില്‍ നിന്നുള്ള ഒരു സര്‍ദ്ദാര്‍ജിയുടെ കരണ ചികിത്സയിലാണിപ്പോള്‍. എങ്കിലും ഇടയ്ക്കിടക്ക് മദം പൊട്ടി വരുന്ന അഗ്രഷന്‍ ആമാശയത്തിന്റെ ഇടത്തേ കോണില്‍ അടിഞ്ഞു കൂടുന്നതു മൂലമുള്ള മാനസിക പിരിമുറുക്കം അധികമാകുമ്പോള്‍, സ്വന്തം പിതാവിനു നേരേ അഗ്രഷനുമായി ചെല്ലുമെന്നു ചാനലുകളിലൂടെ ഗോപുമോന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതു കേട്ടു പരിഭ്രാന്തയായ ഗോപുമോന്റെ അമ്മ, ചെമ്പൈ സംഗീതോത്സവത്തില്‍ വിജയിയായ ജ്യോതിഷരത്നം ചെമ്മാംകുടി കണകുണാനന്ദജി സ്വാമികളുടെ നിര്‍ദ്ദേശമനുസരിച്ച് മകനെ പെണ്ണ് കെട്ടിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നു. ഭാവി മരുമോള്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളും യോഗ്യതകളും താഴെ കൊടുത്തിരിക്കുന്നു. ജീവിതം മടുത്ത പെണ്‍കുട്ടികളുടെ ജീവനില്‍ കൊതിയില്ലാത്ത മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചു കൊള്ളുന്നു.
1. ഭക്ഷണം പാകം ചെയ്യനുള്ള അറിവ് നിബ്ബന്ധമില്ലെങ്കിലും അമ്മായിഅമ്മയെ പൂജാമുറിയില്‍ സഹായിക്കേണ്ടതാണ്. ചാത്തനേറ്, ഗൂഢോത്രം ഇത്യാദി കലകളില്‍ സംസ്ഥാന യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
2. വിവാഹം കഴിഞ്ഞാലും ഗോപുമോന് പ്രേമം ക്രിക്കറ്റിനോട് മാത്രമായിരിക്കും. ഭാര്യക്ക് ദിവസവും ഷാരൂഖ് ഖാന്‍ അയക്കുന്ന എസ് എം എസുകള്‍ വായിക്കാനുള്ള അവസരമുണ്ടായിരിക്കുന്നതാണ്.
3.കുട്ടിക്കാലം മുതലേ ഗോപുമോന്‍ മണ്ണപ്പം ചുട്ടു കളിച്ചിരുന്ന കൂട്ടുകാരികളായ പ്രീതി,പ്രിയങ്ക,ലക്ഷ്മി എന്നിവരുമായി മണ്ണപ്പം ചുടുന്നത് തുടരുന്നതും ലക്ഷ്മിയെ ഇടയ്ക്കിടക്ക് എടുത്തുയര്‍ത്തി ഫോട്ടോ എടുക്കുന്നതുമായിരിക്കും.
4.കൂട്ടുക്കാരന്മാരേ കൊണ്ട് ഹോട്ടലുകളില്‍ റൂമെടുപ്പിക്കുകയും അടിയുണ്ടാക്കുകയും ഹോട്ടല്‍ മാനേജേര്‍സിന്റെ അടുത്ത് അഗ്രഷന്‍ കാണിക്കുകയും ചെയ്യണം. അല്‍ഫോണ്‍സ് കണ്ണാന്താനത്തോടു പോലും ‘തനാരാടോ കോപ്പേ?’ എന്ന് ചോദിക്കാനുള്ള അഹങ്കാരം വേണം.
5. അഗ്രഷന്റെ ഭാഗമായുള്ള ചികിത്സാവിധികള്‍ സ്വായത്തമാക്കുന്നതിനായി പെണ്‍കുട്ടിക്ക് പഞ്ചാബിലേക്കു പോകേണ്ടതായുണ്ട്. സ്ഥിരമായി തൂവാല കയ്യില്‍ പിടിക്കുന്നത് കരണത്തു മര്‍മ്മാണി ചികിത്സ കഴിയുമ്പോള്‍ പുറത്തേക്കൊഴുകുന്ന അഗ്രഷന്‍ തുടക്കുന്നതിനു ഉപകരിക്കും.
6. ഹണിമൂണിനായി വെസ്റ്റ് ഇന്‍ഡീസ് ന്യൂസിലാണ്ട് എന്നീ രാജ്യങ്ങളില്‍ പോകേണ്ടതുള്ളത് കൊണ്ട് പാസ്പോര്‍ട്ട് സ്വന്ത്മായി വേണം. പിന്നെ ടൂര്‍ കഴിഞ്ഞ് വന്നാല്‍ അമ്മയെ മമ്മി എന്നേ വിളിക്കാവൂ. അച്ഛനെ പേരു വിളിച്ചാല്‍ മതിയാകും. മലയാളം കുരച്ചു കുരച്ച് സംസാരിക്കുവാന്‍ പഠിക്കണം. സംസാരിക്കുമ്പോള്‍ അവിടെ ഇവിടെയായി ഐ നോ, യു നോ,ബിക്കോസ്,ബട്ട് എന്നിവ തിരുകി കയറ്റണം.
7. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടേയും പള്ളികളുടേയും പേരു വിവരം സഹിതമുള്ള മാപ്പ് സ്വന്തമായി ഉള്ള പെണ്‍കുട്ടികള്‍ക്ക് സ്ത്രീധനത്തില്‍ ഡിസ്ക്കൌണ്ട് ലഭിക്കുന്നതാണ്.സ്വന്തമായി വീഡിയോ കാമറ ഉള്ള പെങ്കുട്ടികള്‍ക്കു ഭര്‍ത്താവിനെ പട്ടിയെ പോലെ പിന്നാലെ നടത്താനുള്ള സൌകര്യം ലഭ്യമാണ്.
8.നര്‍ത്തികിമാര്‍ അപേക്ഷിക്കേണ്ടതില്ല. ഒരുത്തന്‍ പഠിച്ചതിന്റെ ക്ഷീണം വീട്ടുകാര്‍ അനുഭവിക്കുന്നുണ്ട്. ഒരഭിനേതാവും ഒരു ഗായകനും വീട്ടില്‍ ഉള്ളതു കൊണ്ടും ഈ വിഭാഗത്തില്‍ പെടുന്നവരും അപേക്ഷിക്കേണ്ടതില്ല. ആവശ്യമുള്ളത് സ്വന്ത്മായി ഒരു പൂജാരിയാണ്.
9. ഓരോ ദിവസവും ബെഡ് റൂമില്‍ കയറുന്നതിനു മുന്‍പായി കാമറയെ മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിക്കണം. ഗോപുമോന്‍ എറിയുന്ന ബോളുകള്‍ വൈഡ് ആകുകയാണേല്‍ തലയില്‍ കൈ വയ്ക്കുകയും മുഖം കുരങ്ങിന്റേതു പോലാക്കി അഗ്രഷന്‍ കാണിക്കുകയും വേണം. നോ ബോളുകള്‍ക്ക് ബെഡ് ഷീറ്റിനെ കുറ്റം പറയുക. സൌത്ത് ആഫ്രിക്കയിലെ ബെഡ് ഷീറ്റുകളാണ് നല്ലത്. ഗോപുമോനു പരിക്കേറ്റാലും റണ്ണറെ വച്ച് ബാറ്റിങ്ങ് തുടരുന്നതായിരിക്കും. എന്തു ചെയ്താലും ഇമ്പ്രഷന്‍ ഉണ്ടാക്കാന്‍ ഷാമ്പൂവിട്ടു കുളിച്ചാല്‍ മതിയാകും
10. ഏറ്റവും അവസാനമായി എസ് കെ നായരേയും മിസ്ബാ ഉല്‍ ഹക്കിനേയും കണ്‍കണ്ട ദൈവങ്ങളായി കണ്ട് ബെഡ് റൂമില്‍ ഫോട്ടോ വച്ച് പൂജിക്കണം. സര്‍ദാര്‍ജിക്ക് എന്നും ‘ഹാര്‍ഡ് ലക്ക്’ എന്നൊരു മെസേജുംഅയക്കണം കൂട്ടത്തില്‍ സര്‍ദാര്‍ജിയുടെ ‘മാ കി’ സുഖാണോന്നു കുശലം ചോദിക്കുകയും വേണം.
ഇതൊക്കെ സമ്മതമാണേല്‍ പെണ്‍കുട്ടികളെ ജാതകം ഉടനടി അയക്കുക. തിരഞ്ഞെടുത്തവര്‍ക്ക് എം ആര്‍ എഫ് പേസ് ഫൌണ്ടേഷനില്‍ വിട്ട് പരിശീലനം നല്‍കുന്നതാണ്. മികച്ച പ്രതിഭയുള്ള ആളെ സച്ചിനും ധോനിയും പ്രീതി സിന്‍ഡയും ചേര്‍ന്ന കമ്മിറ്റി ലേലം ചെയ്ത് തിരഞ്ഞെടുക്കും. പിന്നീട് ഫിസിക്കല്‍ ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ് കൂടെ നേടിയാല്‍ കേരളത്തിലെ തിരഞ്ഞെടുക്കുന്ന മൂന്നു അമ്പലങ്ങളില്‍ വച്ച് അടുത്ത രണ്ടു സീസണിലേക്കുള്ള കോണ്ട്രാക്റ്റ് നല്‍കുന്നതായിരി്‍ക്കും. ബാക്കിയെല്ലാം പെര്‍ഫോര്‍മന്‍സ് അടിസ്ഥാനത്തില്‍ ബി സി സി ഐ തീരുമാനിക്കും.
17 കമന്റടികള്‍:
താങ്കളുടെ പോസ്റ്റ് നന്നായിട്ടുണ്ട്
:)
ഹ ഹാ....കലക്കി മോനേ ഗോപൂ...
ഫണ്ണി ഗോപു....
SUCH A GR8 POST??? TELL ME,WHO DID WRITE IT 4 U???ITS REALLY SUPERB...
ഹ ഹാ....കലക്കി മോനേ ഗോപൂ...
Oh!! Thank You Thank you!!! :)
ആര്‍ക്കാണോ അതിനു വിധി..
:)
കലക്കി
എങ്ങനെ സാധിക്കുന്നു ഇതൊക്കെ ?
അപാരം!!!!!
ഭയങ്കരം!!!!!
അടിപൊളി ആയിട്ടുണ്ട് മച്ചാ!!!!!!!
ഹോ അക്രമം തന്നെ ഗോപുകുട്ടാ.
:)
please visit & leave your comment
http://mottunni.blogspot.com/
അങ്ങനെ വേണം...അങ്ങനെ തന്നെ...
അഗ്രസ്സിവെ ഡിസോറ്‌ഡർ കലക്കി...
നല്ല പോസ്റ്റ്.
Thank you all!!!! I am so glad to know that you all liked this post :)
ഗോപുമോന്‍ പെണ്ണുമ്പിള്ള എന്ത് തെറ്റ് ചെയ്താലും
അടിക്കൂലാ എന്നും പകരം പഞാബില്‍ നിന്നും
പെണ്ണുമ്പിള്ളയെ തല്ലാന്‍ ഭാജിയെ വരുത്തും
എന്ന് കൂടി എഴുതേണ്ടതായിരുന്നു.
Post a Comment