ഞെട്ടിയോ? എല്ലാരും ഞെട്ടിയില്ലേ? എന്നാല്‍ കേട്ടോ സംഗതി സത്യമാണ്. മൈക്കിള്‍ ജാക്സന്‍ മരിച്ചിട്ടില്ല. എന്റെ വീട്ടില്‍ തെങ്ങു കയറാന്‍ വരുന്ന ജാക്സന്‍ ചേട്ടന്റെ മോന്‍ മൈക്കിള്‍ അല്ല, സാക്ഷാല്‍ മൈക്കിള്‍ ജാക്സന്‍ . പാട്ടും പാടും ഡാന്‍സും ചെയ്യും. മരിച്ചു എന്നൊക്കെ പരയുന്നത് ആശാന്റെ ഒരോ നംബര്‍ അല്ലേ! ചുമ്മാ.. നമ്മുടെ നാട്ടില്‍ ഒരുപാട് കടം കയറിയാല്‍ ആളുകള്‍ എന്താ ചെയ്ക? ഒന്നുകില്‍ ആതമ്ഹത്യ ചെയ്യും , എന്നെ പോലെയുള്ള ഗജ ഫ്രോഡുകള്‍ സ്ഥലം കാലിയാക്കും. 500 മില്ല്യന്‍ ഡോളര്‍ കടമുള്ള ജാക്സന്‍ എന്തു ചെയ്യും? ഒരു സ്ഥലത്തും ഒളിച്ചു താമസിക്കാന്‍ പറ്റില്ല. എവിടെ ആണേലും ആരു കണ്ടാലും തിരിച്ചറിയുന്ന കോലമാണല്ലോ അങ്ങേരുടേത്.ആത്മഹത്യ ചെയ്യാനുള്ള ചങ്കുറപ്പുമില്ല. ഇനി ഇതു രണ്ടും കൂടെ ഒരുമിച്ചു സാധിക്കുന്ന ഒരു സ്കീം ഉണ്ട്. ചത്തു എന്നും പറഞ്ഞ് മുങ്ങി കളയുക. അങ്ങേര്‍ ഇപ്പോള്‍ അതാണ് ചെയ്തിരിക്കുന്നത്. ആരേലും കണ്ടുവോ ജാക്സന്റെ മൃതദേഹം? ഇല്ലല്ലോ? അതാണ് ഞാന്‍ പറയുന്നേ. ജാക്സന്‍ ഇപ്പോള്‍ ജൂലായില്‍ ലണ്ടനില്‍ വച്ചു നടക്കാന്‍ പോകുന്ന മ്യൂസിക് കണ്‍സേര്‍ട്ടിനു വേണ്ടി പരിശീലിക്കുകയാണ് . ആരാധകരെല്ലാം മരിച്ചു എന്നു വിശ്വസിച്ചിരിക്കുമ്പോള്‍ കഹോ നാ പ്യാര്‍ ഹേ യില്‍ ഹൃതിക് റോഷന്‍ വരുന്ന പോലെ സ്റ്റേജില്‍ പ്രത്യക്ഷപ്പെടും. ത്രില്ലര്‍ വീണ്ടും അരങ്ങേറും. അപ്പോളേക്കും ബാങ്കുകള്‍ എല്ലാ കടങ്ങളും എഴുതി തള്ളിയിട്ടുണ്ടാകും. ആ സമയത്ത് ജാക്സനെ കുടുക്കാന്‍ എഫ് ബി ഐ ക്കു പോലും സാധിക്കില്ല. കാരണം ജാക്സന്‍ ഇതു വരെ മരിച്ചതായി ജാക്സന്‍ സ്ഥിരീകരിച്ചിട്ടില്ലലോ!! അമേരിക്കയിലെ നിയമം അതിനുള്ള സാധുത ജാക്സനു നല്കുന്നുണ്ട്
ഹും... മതി മതി ..എല്ലാരും എണീറ്റ് പോയേ. അല്ല പിന്നെ, സ്വപ്നം കാണുന്നതിനും ഒരു പരിധിയൊക്കെ ഇല്ലേ ഇഷ്ട്ടാ?
10 കമന്റടികള്‍:
500 മില്ല്യന്‍ ഡോളര്‍ കടമുള്ള ജാക്സന്‍ എന്തു ചെയ്യും
കണക്കു പിഴച്ചോ ?
മൈക്കിള്‍ ജാക്സന്‍ മരിച്ചിട്ടില്ല
ഞെട്ടിയോ? എല്ലാരും ഞെട്ടിയില്ലേ?
ഇല്ലടേ, എഴുതിയത് നീയല്ലേ?
ഹ..ഹ..ഹ
നല്ല സ്വപ്നം
പാവപ്പെട്ടവന്‍ :
ആ..അറിയില്ല.. ഇന്നലെ യാഹൂ വിന്റെ ഹോം പേജില്‍ 500 മില്ല്യന്‍ എന്നാണ് കണ്ടത്.. അതാ അങ്ങിനെ ഇട്ടത്..
ഇനി ഇതില്‍ കൂടുതല്‍ കടം ഉണ്ടേല്‍ എനിക്ക് തരാനുള്ള കാശ് ജാക്സന്‍ തരേണ്ട.. ഇനി കുറവാണേല്‍ രൂപയുടെ മൂല്ല്യം ഇടിഞ്ഞത് മൂലമുള്ള ഒരു പ്രതിഭാസം മാത്രമാണത്. ദാറ്റ്സ് ഓള്‍ യുവര്‍ ഹോണര്‍ ;)
അരുണേട്ടാ..:
എന്റെ എല്ലാ പ്രതീക്ഷയും പോയി. ചേട്ടന്‍ വിശ്വസിച്ചില്ലേല്‍ പിന്നെ ഏതു മണ്ടനാ ഇത് വിശ്വസിക്ക്യ? ചേട്ടനും ബുദ്ധി വച്ചു. കഷ്ട്ടായി പോയി.
അപ്പോള്‍ പാണന്മാര്‍ നാട്ടിലൂടെ പാടി നടക്കുന്നതെല്ലാം ഉള്ളതാ അല്ലേ............:)
നമ്മുടെ ജയന്‍ മദ്രാസിലിപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലൊ..?
ethra sundaramaaya nadakkatha swapnam.:D
ororo bhaandran sathyangal...adikollan vere vakuppillanjittaano entho??
ദുരൂഹത നിറഞ്ഞ വാര്‍ത്തകളുടെ വിഡിയോ ഫുട്ടേജ്ജുകള്‍ അപ‌്ലോഡ് ചെയ്യുന്ന വിഡിയോ ഷെയറിങ് സൈറ്റില്‍ മൈക്കേല്‍ ജാക്സന്‍ ജീവനോടെ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് വിഡിയോ ഇറക്കിയിട്ടുണ്ടെന്ന് ഞാനും കേട്ടു. ഏകദേശം 26 മിനിറ്റ് ആണ് വിഡിയോയുടെ ദൈര്‍ഘ്യം. ജാക്സന്‍ മരിച്ചിട്ടില്ലെന്നും പൊതുജനങ്ങളെ കബളിപ്പിച്ചു എവിടെയോ ഒളിവില്‍ കഴിയുകയാണെന്നാണ് വിഡിയോ അപ്ലോഡ് ചെയ്ത ആളുടെ വാദം...
ayyo njaan njettyo illa hi hi
Post a Comment