എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION

Wednesday, July 30, 2008

“കര്‍ക്കിടക കളികള്‍“

ഹാവൂ അങ്ങനെ വീണ്ടും മഴയെത്തി. ഞാ‍ന്‍ വിചാരിച്ചു ആണവപ്രശ്നത്തില്‍ പ്രതിക്ഷേധിച്ച് നാടുവിട്ടു കാണുമെന്ന്. ചിലപ്പോള്‍ ബോംബ് പൊട്ടുമെന്നു കരുതി വന്നതാകും. എന്തായാലും വന്നത് നന്നായി. എവിടെ പെയ്തില്ലേലും ഇടുക്കിയില്‍ പെയ്യണേ എന്നായിരുന്നു എന്റെ ആഗ്രഹം. ഇപ്പോള്‍ കേരളം മൊത്തമായി നല്ല മഴകിട്ടുന്നുണ്ട്. ഇതിനിടയിലാണ് ഇത് കര്‍ക്കിടകമാണെന്നും പഞ്ഞമാസമാനെന്നും എന്റെ വകയിലൊരു അമ്മാമ്മ പറഞ്ഞത്. എനിക്കു ആദ്യം കാര്യമായി സംഭവം മനസ്സിലായില്ല. കോളേജില്‍ പോകുന്നത് അവസാനിപ്പിച്ചതില്‍ പിന്നെ വീട്ടില്‍ നിന്നുള്ള പോക്കറ്റ് മണി നിലച്ചു അതിനു ശേഷം എന്റെ കാര്യം ഈ പറഞ്ഞതു പോലെ തന്നെയാണ്. ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ പോലും കാശില്ല. പക്ഷേ അതു പോലെ ആണോ മറ്റുള്ളവരുടെ കാര്യം?!! കര്‍ക്കിടകത്തില്‍ ‍എല്ലാവര്‍ക്കും അസുഖങ്ങളൊക്കെ വരുമെന്ന് എനിക്കു പിന്നീടുള്ള അന്വേഷണത്തില്‍ നിന്നും വിവരം കിട്ടി. എനിക്കു ചിരിക്കാന്‍ വയ്യ! ഈ മണ്‍സൂണ്‍ തുടങ്ങുന്ന അവസരത്തില്‍ രോഗങ്ങള്‍ പരക്കാതിരുന്നാലല്ലേ അത്ഭുതമുള്ളൂ. പിന്നെ ജൂണില്‍ സ്കൂള്‍ തുറന്നാല്‍ അതുമായി ബന്ധപെട്ട ചിലവു കൊണ്ട് തന്നെ മിക്കവരുടേയും പോക്കറ്റ് കാലിയാകും. ഇതിനൊക്കെ പാവം കര്‍ക്കിടകമെന്തു പിഴച്ചു?ഞാന്‍ ചോദിച്ചു പോകുകയാ‍ണ് സുഹ്രുത്തുക്കളേ [ സോറി]. പക്ഷേ നമ്മുടെ നാട്ടുകാരുടെ ഒരു ഗുണമെന്തെന്നു വച്ചാല്‍ എല്ലാ പ്രശ്ങ്ങള്‍ക്കും പ്രതിവിധിയും കണ്ടു പിടിക്കും. കര്‍ക്കിടകത്തിന്റെ കരാളഹസ്ത്തങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ രാമായണം വായിച്ചാല്‍ മതിയാകുമത്രേ. ഇവിടെ എന്റെ കുറേ അമ്മായിമ്മാര്‍ ഇരുന്നു വായിച്ച് എന്റെ ചെവി പൊട്ടിക്കുന്നുണ്ട്. ഇതിനിടയില്‍ നാട്ടുകാരുടെ കുറ്റം പറയാനും ഇവര്‍ സമയം കണ്ടെത്തുന്നുണ്ട്. സമ്മതിക്കണം!! ഒരു കാര്യം പറയുന്നതിനു മുന്‍പ് ഞാന്‍ ഇരിങ്ങാലക്കുടക്കാരനാണെന്ന് അഭിമാനപൂര്‍വം പ്രഖ്യാപിച്ചു കൊള്ളട്ടേ. ഇവിടെയാണ് ഇന്ത്യയിലെ തന്നെ ഏക ഭരതക്ഷേത്രമായ ശ്രീകൂടല്‍മാണിക്യം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മൂന്നു നാലു കൊല്ലമായി പുതിയൊരു ട്രെന്‍ഡ് രൂപം കൊണ്ടിട്ടുണ്ട്. കര്‍ക്കിടകമാസത്തില്‍ “നാലമ്പലംതൊഴല്‍“ . ദശരഥന്റെ നാലു മക്കളേയും അവരുടെ അമ്പലങ്ങളില്‍ പോയി തൊഴുക. ഇവിടെ ഭക്തി ബിസിനസ്സാണ്. അമ്പലങ്ങളില്‍ കുമിഞ്ഞു കൂടുന്ന വരുമാനത്തിനു കണക്കില്ല. ഈ നാലമ്പങ്ങള്‍ തൊഴുന്നതിനിടയില്‍ വഴിയില്‍ കാണുന്ന എല്ലാ അമ്പല‍ങ്ങളും നലമ്പലതീര്‍ത്ഥാടകര്‍ക്കു സ്വാഗതമരുളികൊണ്ട് ബോര്‍ഡുകളും ബാനറുകളും തൂക്കിയിട്ടുണ്ട്. വലിയ മുതല്‍മുടക്കില്ലാതെ തന്നെ പുഷ്പ്പാഞ്ജലി, പറ, നേര്‍ച്ച തുടങ്ങിയ കലാപരിപാടികളിലൂടെ ഭക്തരുടെ കാശിങ്ങോട്ടു പോന്നോളും. ഈ നാലമ്പല കലാപരിപാടികള്‍കൊണ്ട് രക്ഷപെട്ടത് ട്രാവല്‍ ഏജന്‍സികളാണ്. സാധാരണ ഈ മഴക്കാലത്ത് ആരും കല്യാണമൊന്നും നടത്താറില്ല. തലക്കസുഖമുള്ളവര്‍ പോലും വിനോദയാത്രകളും നടത്താറില്ല. പണിയൊന്നുമില്ലാതെ കട്ടപുറത്തിരുന്ന വണ്ടികള്‍ക്ക് ഒരു വരുമാനമാര്‍ഗമായി. പിന്നെ അമ്പലങ്ങള്‍ എല്ലാം മൂത്തമകനില്‍ നിന്നു തുടങ്ങി ഇളയവനില്‍ അവ്സാനിക്കേണ്ടതു കൊണ്ട് അത്യാവ്ശ്യം ദൂരവുമുണ്ട് യാത്രകള്‍ക്ക്. പിന്നെ മറ്റൊരു വിഭാഗം റിയാലിറ്റി ഷോകളില്‍ നിന്നു പുറത്തായവരും പണിയില്ലാതെ വെട്ടിലിരിക്കുന്നവരുമായ സംഗീതജ്ഞരാണ്. ഒരേ താളത്തിലും ഈണത്തിലുമുള്ള ഒരുപാട് ഗാനങ്ങളിറക്കി അവര്‍ ജീവിച്ചു പോകുന്നു. എന്റെ പേടി മറ്റൊന്നുമല്ല. ഈ ഭക്തരെകൊണ്ട് പൊറുതി മുട്ടി ശ്രീരാമന്‍ അടുത്തകൊല്ലം മുതല്‍ അനിയന്മാരേയും കൂ‍ട്ടി വീണ്ടും വനവാസത്തിനു പോകുമോ എന്നാണ്? അതൊക്കെ അവരുടെ കുടുംബകാര്യം ഞാന്‍ എന്തിനാ അന്വേഷിക്കുന്നെ.അല്ലേ? ഈ നാലമ്പലപരിപാടിയില്‍ എന്നെ വിഷമിപ്പിക്കുന്ന കാര്യം പട്ടുപാവാടയിട്ട പതിനേഴുകാരികളുടെ അഭാവമാണ്. എല്ലാം ഒരുമാതിരി 45 കഴിഞ്ഞ യുവതികള്‍. അതുകൊണ്ട് തന്നെ ഞാന്‍ ആ ഭാഗത്തേക്കു പോകാറില്ല. അല്ലേലും gold ഉരുക്കുന്നിടത്ത് cat നു എന്ത് കാ‍ര്യം??!!!

Friday, July 25, 2008

""....the most boring.....""

ഞാന്‍ ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക് 'boring' ആയിരിക്കണം. കാരണം മറ്റൊന്നുമല്ല.മുന്‍പ് പറഞ്ഞ പോലെ എന്റെ ഇപ്പോഴത്തെ അവസ്ഥ അതാണ്. 65 TV ചാനലുകള്‍ എന്നെ മാറി മാറി പീഡിപ്പിക്കുന്നു. ഇടയ്ക്കിടക്കു തനിയെ ഓഫ് ആയി BSNL വന്‍ intenet connection എന്നെ വട്ടുപിടിപ്പിക്കുന്നു. ഭാഗ്യത്തിനു ഇതു വരെ പവര്‍കട്ട് ഉണ്ടായിട്ടില്ല! അതിന്റെ കൂടെ ഒരു കുറവുണ്ട്. ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്നൊ മറ്റോ ഒരു ആഗോളപ്രശ്നമില്ലേ?????? അതു തന്നെ!! ഞാന്‍ ആലോചിക്കുവായിരുന്നു ഈ ലോകത്ത് ഏറ്റവും ബോറിങ്ങായ കാര്യം എന്താണ്? ഉത്തരം ഞാന്‍ തന്നെ പറയാം. കല്യാണവീഡിയോ!!! സഹിക്കാന്‍ പറ്റില്ല. ഇതിലും വെറുപ്പിക്കുന്ന ഒരു കാര്യം ഭൂമിയില്‍ വേറെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല! ഞാന്‍ ഏതെങ്കിലും കല്യാണ സിഡി കണ്ടിട്ടുണ്ടേല്‍ അതു പ്രത്യേകിച്ച് ആരെയെങ്കിലും ഒന്നൂടെ കാണാനായിരിക്കും. തീര്‍ച്ചയായും അത് കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയായിരിക്കും. എന്റെ അനിയന്‍ ഇക്കാര്യത്തില്‍ വളരെയധികം അനുഭവ സമ്പത്തുള്ള ആളാ‍ണ്. ഈ വീഡിയോകളില്‍ എനിക്കേറ്റവും ഇഷ്ട്ടമില്ലാത്ത ഭാഗം എന്റ്റെ മുഖം കാണുന്നതാണ്. എന്തൊരു വ്രുത്തികേടാണ്!! അത് എന്റെ ഉള്ളിലെ അപകര്‍ഷതാബോധത്തെ തുറന്നു വിടും. പിന്നെ ക്ലൈമാക്സില്‍ വരനും വധുവും പാടത്ത് പോയി തോടിനു കുറുകെ നടന്നു പ്രണയിക്കുന്ന രംഗങ്ങള്‍... എനിക്കൊന്നും പറയാനില്ല. എന്നെ അന്വേഷിക്കുകയും വേണ്ട!! ഞാന്‍ വാളു വക്കാനുള്ള സ്ഥലം കണ്ടെത്തി കഴിഞ്ഞിട്ടുണ്ടാകും!!!

ഭ്രാന്തന്മാര്‍ ഉണ്ടാകുന്നത്.....!!!!!!

സത്യം പറയാല്ലോ എനിക്കു വേറെ ഒരു പണിയുമില്ല. കോളേജ് ജീവിതം അവസാനിച്ചു. 4 കൊല്ലം പോയതറിഞ്ഞില്ല. അങ്ങിനെ വിദ്യാര്‍ഥിയുടെ വേഷവും ആടിത്തീര്‍ത്തു. ഇപ്പോള്‍ നിര്‍ബന്ധിത attendance ഇല്ല, ബോറിങ് lectures ഇല്ല, കിടന്നുറങ്ങാന്‍ ഡസ്ക്കും ബഞ്ചും ഇല്ല, പേടിപ്പെടുത്തുന്ന പരീക്ഷാ ദിനങ്ങളുമില്ല!! ഹൂ..ഹൂ.ഹൂ... ഒരാഴ്ചയായി വീട്ടില്‍ വെറുതേ കുത്തിയിരുപ്പാണ്. കയ്യില്‍ സ്റ്റോക്കുണ്ടായിരുന്ന സിനിമകളെല്ലാം കണ്ടു കഴിഞ്ഞു. അമ്മ ടിന്നുകളിലൊളിപ്പിച്ചു വച്ചിരുന്ന കൊള്ളി വറുത്തതും കായ വറുത്തതും പിന്നെ ഒരു പാക്കറ്റ് ടൈഗര്‍ ബിസ്കറ്റും തീര്‍ന്നു. ശ്രീലങ്ക നന്നായി കളിക്കുന്നതു കൊണ്ട് കളി കാണാനും തോന്നുന്നില്ല. ഇനിയെന്ത് ചെയ്യും??? പകല്‍ സ്വപ്നങ്ങള്‍ ഒരുപാട് കാണുന്നുണ്ട്. അതുകൊണ്ടെന്തു കാര്യം?? സമയം കളയാന്‍ ഞാന്‍ സീരിയസ് ആയി ഒരു മാര്‍ഗം കണ്ടു പിടിച്ചു. ഞാന്‍ തത്വചിന്തകന്‍ ആകാന്‍ പോകുന്നു. ഞാ‍ന്‍ ഇവിടെ ഈ കമ്പ്യൂട്ടറിനു മുന്നിലിരുന്നു പല തത്വചിന്തകളും നിങ്ങള്‍ക്കു പകര്‍ന്നു തരാം. കുറച്ച് അനുഭവങ്ങളും.ദിവസവും ഒരോന്നു വീതം. ചിലപ്പോള്‍ അതില്‍ കൂടുതലും. ധൈര്യമുണ്ടേല്‍ വായിച്ചോളൂ. ഇഷ്ട്ടമുണ്ടേല്‍ മതി. എനിക്കു യാതൊരുവിധ നിര്‍ബന്ധവുമില്ല. കാരണം ഈ വക പരിപാടികള്‍ക്കായി പാഴാക്കുവാന്‍ ഒരുപാട് സമയമുണ്ട് എന്റെ കയ്യില്‍!!