എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION

Wednesday, June 24, 2009

കോക്കനട്ട് ഹണ്ടേര്‍സ്‌ - മലയാളികളുടെ സ്വന്തം IPL ടീം

അങ്ങിനെ കേരളത്തില്‍ നിന്നൊരു ഐ പി എല്‍ ടീം ജന്മം കൊള്ളാന്‍ പോകുന്നു. 'സിറ്റി ക്രിക്കറ്റേര്‍സ്' എന്നു പേരിട്ടിരിക്കുന്ന ടീമിന്റെ ഉടമസ്ഥര്‍ മറ്റാരുമല്ല. സാക്ഷാല്‍ മോഹന്‍ലാലും പ്രിയദര്‍ശനും തന്നെ. നമ്മുടെ സ്വന്തം കേന്ദ്രമന്ത്രി ശ്രീ ശശി തരൂരിനെ ടീമിന്റെ ചെയര്‍മാനാക്കിയിട്ടുണ്ട്‌. ഇനി പേടിക്കാനില്ല, മന്ദിര ബേഡിയെ ഇംഗ്ളീഷ് പറഞ്ഞ് ഞെട്ടിക്കാന്‍ ആളായി. എല്ലാ മലയാളികളും പേടിച്ചിരിക്കുന്ന ഒരു കാര്യം എങ്ങാനും ശ്രീശാന്ത് ടീമില്‍ ഉണ്ടാകുമോ എന്നാണ്‌. പൊന്നമ്മച്ചിയാണേ സത്യം! ചെക്കന്‍ ഇവിടെ കിടന്ന്‌ ചെകിടത്ത് അടി വാങ്ങിയാല്‍ ഞങ്ങള്‍ മലയാളികള്‍ കണ്ടു നിക്കില്ല കേട്ടാ, സത്യായും അടിച്ചവനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കും. ടീം കേരളത്തില്‍ നിന്നായതു കൊണ്ട് കോക്കനട്ട് ഹണ്ടേര്‍സ്‌ എന്നു പേരിടാമായിരുന്നു. ഒന്നുമില്ലേലും തോറ്റു മടങ്ങുമ്പോള്‍ കളിച്ചത് തേങ്ങാക്കൊല [കുല എന്നും പറയാം]കിട്ടാനായിരുന്നു എന്നു പറയാമല്ലോ!! ടീമിന്റെ മുതലാളി ആണേലും മോഹന്ലാലിനെ അംബാസിഡര്‍ ആക്കേണ്ട. സുരാജ് വെഞ്ഞാറമൂടിനെ ആക്കിയാല്‍ മതി. തള്ളേ, ചിരിച്ചു ചിരിച്ച്‌ ചാകും കേട്ടാ , ഒടുക്കത്ത കോമഡിയാ അണ്ണന്‍ . ചിയര്‍ ഗേള്‍സ്‌ കലാമണ്ഠലത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ തന്നെയായിരിക്കണം . ടീം ജര്‍സി പിന്നെ പറയാനുണ്ടോ മുണ്ടും ഷര്‍ട്ടും തന്നെ! ഐ സി സി സമ്മതിച്ചാല്‍ തലയില്‍ ഒരു തോര്‍ത്തു മുണ്ടെടുത്ത്‌ ഒരു കെട്ടും ആകാം . ജര്‍സിയുടെ മുന്നില്‍ വിജയ്‌ മല്ല്യയുടെ കിങ്ങ് ഫിഷറിന്റെ പേരു വേണ്ട. കുമരകത്തെ ഏതേലും കള്ളു ഷാപ്പിന്റെ പേരു മതി. പിന്നെ ഷര്‍ട്ട് ചുവപ്പു നിറം ആകണം മുന്‍പില്‍ ഒരു കൈപ്പത്തി പുറകില്‍ ഒരു താമര. നമുക്കാരേയും പിണക്കാന്‍ പറ്റില്ല.
മോഹന്‍ലാല്‍ ഒരു നടനായതു കൊണ്ട് ഈ ടീം തങ്ങളുടെ കുടുംബ വകയാണെന്നും പറഞ്ഞ് നടന്‍മാരുടെ സംഘടന 'അമ്മ' രംഗത്തു വന്നു കഴിഞ്ഞു. എന്നാല്‍ പ്രിയദര്‍ശന്‍ സംവിധായകനായതു കൊണ്ട് ടീം തങ്ങളുടെ മുറ്റത്തു കളിച്ചു വളരേണ്ടവരാണേന്നു 'മാക്ടയും പുതിയ സംഘടനയും' ഒരു പോലെ പറയുന്നു. ഇവര്‍ രണ്ടുമല്ല, നിര്‍മാതാവായ ലാലിനു വേണ്ടി ചേംബര്‍ ഓഫ് കോമേര്‍സും രംഗത്തുണ്ട്. എന്നാണാവോ ഇനി എന്‍ .എസ് .എസ് അവകാശവാദം ഉന്നയിക്കുന്നത് ?!
ഇനി കളിക്കാരെ എങ്ങനെ തിരഞ്ഞെടുക്കുമെന്നു തീരുമാനിക്കാം. ലേലം ചെയ്യുന്നത് ഒരുതരം മൂരാച്ചി കുത്തക മുതലാളി ബൂര്‍ഷ്വാ നയമായതു കൊണ്ട്‌ പി എസ് സി വഴി നിയമനം നടത്തണമെന്നാണ്‌ കോറ്റതിയേക്കാള്‍ വലിയ പി ബിയുള്ള ഒരു പാര്‍ട്ടി പറഞ്ഞത്. ആദ്യം ഒരു എഴുത്തു പരീക്ഷ, പിന്നെ പാര്‍ട്ടി അനുഭാവികള്‍ക്കു വേണ്ടി ഒരു ഇന്റര്‍വ്യൂ. ഇതല്ല വേണ്ടത്, ന്യൂന പക്ഷങ്ങളേയും മതമേലധ്യക്ഷന്മാരേയും സുഖിപ്പിക്കുന്നതും തൃപ്തിപെടുത്തുന്നതുമായ ഒരു ടീമാണ്‍ നമുക്കു വേണ്ടത് എന്നാണ്‌ മറ്റൊരു പാര്‍ട്ടിയുടെ അഭ്പ്രായം. എന്തായാലും പറ്റിയാല്‍ ടീമില്‍ രണ്ടു ക്രിക്കറ്റ് കളിക്കാര്‍ക്ക് ഇടം നല്‍കണമെന്ന് കേരള രഞ്ജി ടീമംഗങ്ങള്‍ പ്രിയദര്‍ശനോടും ലാലിനോടും അഭ്യര്‍ത്ഥിച്ചു.

Tuesday, June 9, 2009

Fall Of The Mighty-Kangaaroos @ the Horizon








Well, it's strange and wonderful that something unusual took place in the world of Cricket on the same day I decided to blog on Cricket. Every superpower had ended one day, after it's long reign. Superpowers are meant to be dethroned. Sometimes, their end will be suicidal and sometimes they are overpowered by others. It is something that should be taken place because it is the law of nature. Dinosaurs were the emperors on the earth for a long time. The strong gigantic animals could not survive the climate change. Nepolian was formidable, still he was beaten by the British. And It was the turn of men like Gandhi to put an end to the British rule. Soviet union has perished. US is degrading. Yes!! it is universal and it is inevitable. The fall of the mighty!!

The men in yellow. Once, the invincible The Australian Cricket team is out of the ICC World T20 without a single win. It is something that the entire world was waiting for. It is something Australians afraid of. They were riding, NO!, flying on the wings of extraordinary talents like McGrath,Warne,Gilchrist and Hayden. Once their era is ended the sun started to touch the horizon. Teams like India and South Africa got better of Aussies. Now they are a bunch of players who can be easily beaten by all the test playing nations. They were chased by the Bagaladesis in the warm up match to make a score around 190. They don't have young talents now. The resource is minimum. It will take another 4-5 years for them to come back to their lost glory. Aussies might be thinking that they will make it big at the Ashes. But things are not looking good for them. Considering the form of England and watching Aussie players itself the task seems to be a Himalayan one! But we need them back to their glory, back to form, back on to victories!! For that we have to wait, may be a little longer one.

Friday, April 17, 2009

"ഫയങ്കര ഫാന്‍സ്"


“കണ്ടു പഠിക്കെടാ, മരിച്ച വീട്ടില്‍ പോകുമ്പോള്‍ മുണ്ടുടുത്തു പോകണം. അല്ലാതെ പാന്റും കോട്ടുമല്ല.”
സന്ദര്‍ഭം:
സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ദുരന്ത പ്രണയകാവ്യം!! മോഹന്‍ലാല്‍ മുണ്ടുടുത്ത് ആരോ മരിച്ച സ്ഥലത്തെതുന്നത് കണ്ട് വികാരധീതനായ മോഹന്‍ലാല്‍ ഫാന്‍ എന്ന മണ്ടന്‍ മമ്മൂട്ടി ഫാന്‍ എന്ന മരമണ്ടനു നല്‍കുന്ന ഉപദേശം. ഉടനെ വന്നു മമ്മൂ‍ട്ടി ഫാനിന്റെ ഡയലോഗ്.
“അല്ലേലും വയറുചാടിയവര്‍ക്ക് മുണ്ട് തന്നെയാ നല്ലത്. പാന്റിട്ടിട്ടു കണ്ടില്ലേ, ഒരുമാതിരി പാണ്ടി ലോറി കയറിയ തവളയെ പോലേ!”
ലാല്‍ ഫാന്‍ തോളു ചെരിച്ചു തിരിച്ചടിച്ചു. “എന്തായാലുമെന്തെടാ...നീ നോക്ക്.. ഇരുപത്തഞ്ച് പേര്‍ ചുറ്റും നിന്ന് വെടി വച്ചിട്ടും ലാലേട്ടന്റെ മേല്‍ ഒരെണ്ണം പോലും കൊണ്ടാ? അതാടാ ലാലേട്ടന്‍..”
മമ്മൂ‍ട്ടി ഫാനിനു ക്ഷമിക്കാനാകുമോ? ഒരു പുച്ഛം അങ്ങൊട്ടെറിഞ്ഞു കൊടുത്തു. “ ഇതെന്താടാ ലാലിന്റെ കയ്യില്‍? കളി തോക്കാണോ? അതൊക്കെ നമ്മടെ മമ്മൂക്കാ..ആഹാ..കിടിലന്‍ സാധനം കയ്യില്‍ പിടിച്ചല്ലേ കാച്ചിയിരുന്നേ.. ബിലാല്‍ പഴയ ബിലാല്‍ തന്നെയാ മച്ചു”

പുറകിലിരുന്ന എനിക്കിതു മാത്രമേ കേല്‍ക്കുന്നുണ്ടാ‍യിരുന്നുള്ളു. സിനിമയിലെ ഡയലോഗൊന്നും കേല്‍ക്കുന്നില്ല.ടിക്കറ്റ് എടുത്ത് സിനിമയ്ക്ക് കയറി. അതും റിസര്‍വില്‍. എന്നിട്ട് ഇവന്മാരുടെ വര്‍ത്തമാനം കാരണം നമുക്ക് മറ്റൊന്നും കേള്‍ക്കാന്‍ വയ്യ. പടം നല്ല ബോറായ കാരണം പിന്നെ ഇവന്മാരാണ് ഭേദമെന്ന് തോന്നി. മനസിലെങ്കിലും ചിരിക്കാല്ലോ. ഇന്നു കേരളത്തില്‍ ജീവിച്ചിരിക്കുന്നതില്‍ വച്ചേറ്റവും വലിയ മണ്ടന്മാരാണ് ഈ ഫാന്‍സ്. ആര്‍ക്കു വേണ്ടിയാണാവോ? എന്തിനു വേണ്ടിയാണാവോ ഇവന്മാര്‍ കിടന്നു തല്ലു പിടിക്കുന്നേ? എതിരാളിയുടെ ഒരു പടം ഇറങ്ങിയാല്‍ രാത്രി തന്നെ ഇറങ്ങും ഇവര്‍ പോസ്റ്റര്‍ കീറാന്‍. ആദ്യ ദിവസം തന്നെ ബ്ലാക്കില്‍ ടിക്കറ്റ് എടുത്ത് കയറി കൂവും. ഇനി ആരാധ്യ പുരുഷന്റെ പടമിറങ്ങിയാലോ? സ്വന്തമായി ഒരു നോട്ട് ബുക്ക് വാങ്ങലാണ് ആദ്യത്തെ പരിപാടി. അതിലെ പേജുകള്‍ മുഴുവന്‍ കീറിയെടുത്ത് തിയറ്ററിനകത്ത് പറത്തുക. ഞാന്‍ സിനിമ കാണാന്‍ ഇരുന്ന തിയറ്ററില്‍ ഒരുത്തന്‍ നിലത്തു കിടക്കുന്ന കടലാസു കഷ്ണങ്ങള്‍ മുഴുവന്‍ അടിച്ചു വാരിയെടുക്കുന്നു. മോഹന്‍ലാലിനെ കാണിക്കുമ്പോള്‍ വായുവിലേക്കെറിയാന്‍. ഇവനൊക്കെ സ്വന്തം മുറിയിലെ കടലാസുകളെങ്കിലും അടിച്ചു കളഞ്ഞിരുന്നെങ്കില്‍!!! പടക്കം വാങ്ങുന്ന കാ‍ശുണ്ടേല്‍ എന്തൊക്കെ ചെയ്യാ‍മായിരുന്നു. ഓട്ടോറിക്ഷാ ഓടിക്കുന്നവര്‍ കാലത്തു തന്നെ തിയറ്ററില്‍ വന്നു നിന്നു ഇടികൂടി ടിക്കറ്റ് എടുക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നും. ആ ദിവസത്തെ ഓട്ടം പോയില്ലേ? ആദ്യ ഷോ തന്നെ കാണണമെന്നു എന്താ ഇത്ര നിര്‍ബന്ധം? കാണുന്നത് ആദ്യ ഷോ അല്ലേല്‍ പിന്നെ രണ്ട് പെറ്റ പെണ്ണിനെ കെട്ടുന്ന ഫീലിങ്ങ് ആണെന്ന് തോന്നുന്നു. ജോലിയെല്ലാം തീര്‍ത്ത് സെക്കണ്ട് ഷോക്കു പോയാല്‍ പോരേ? മറ്റുള്ളവര്‍ക്കു വേണ്ടി എന്തിനാ ഇങ്ങനെ സ്വന്തം പോക്കറ്റിലെ കാശു കളയുന്നേ? ഇവന്മാരെയൊക്കെ വിളിച്ചു നിര്‍ത്തി ചോദിക്കണമെന്നുണ്ട് “നിനക്കൊന്നും വേറെ പണിയില്ലേടാ കൂവേ?”

ഇവരുടെയൊക്കെ ആരാധനയുടെ തനി നിറം മനസ്സിലാകുക ചില സിനിമകള്‍ കണ്ടിട്ടുണ്ടോ എന്ന് ചൊദിക്കുമ്പോളാണ്. എത്ര മോഹന്‍ലാല്‍ ഫാന്‍സ് “വാനപ്രസ്ഥം” കണ്ടിട്ടുണ്ട്? മോഹന്‍ലാല്‍ കിളുന്ത് പെണ്‍പിള്ളേരുടെ പുറകെ ഒലിപ്പിച്ച് നടക്കുന്നതോ അല്ലേല്‍ ഏതേലും തെന്നിന്ത്യന്‍ നടിയുടെ ശരീരത്തില്‍ വിരലോടിക്കുന്നതോ അതുമല്ലേല്‍ ലാല്‍ എന്ന മുഴു കുടിയന്‍ ഉണ്ടാക്കുന്ന അടിപിടികളുമല്ലേ അവര്‍ക്ക് വേണ്ടത്? മമ്മൂട്ടിയുടെ എത്ര ഫാന്‍സ് കയ്യൊപ്പും ഒരേ കടലും കണ്ടു? ഫാന്‍സിനു വേണ്ടി സിനിമ ഉണ്ടാക്കുന്ന പ്രവണത വന്നതോടെയാണ് മലയാളസിനിമ അതിന് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്ല്യച്യുതിയുടെ ആഴങ്ങളിലേക്ക് കൂപ്പ് കുത്താന്‍ തുടങ്ങിയത്. ‘തിരക്കഥ’ പോലുള്ള ചിത്രങ്ങള്‍ പൊളിയുകയും സാഗര്‍ ഏലിയാസ് ജാക്കിമാര്‍ വിജയിക്കുകയും ചെയ്യുന്നത് സിനിമയേക്കാള്‍ വലുതായി സിനിമാതാരങ്ങളെ കാണുന്ന ഒരുപറ്റം ആരാധരുടെ വിവേകമില്ലയ്മ മൂലമാണ്. ഒരു ചിത്രത്തിന്റെ മുടക്ക് മുതലിന്റെ 25% വാങ്ങാന്‍ നടനെ സഹായിക്കുക എന്നത് മാത്രമായി മാറുന്നു ഈ ആരാധകരെ കൊണ്ടുള്ള നേട്ടം!

Tuesday, April 14, 2009

സമ്മര്‍ ഇന്‍ സൌത്ത് ആഫ്രിക്ക!!

കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് സംഭവിച്ച ഒരു ദേശീയ ദുരന്തത്തിന്റെ ആഘാതത്തിലാണ് ഇന്ത്യക്കാരെല്ലാം. എങ്ങനെ ദുഖിക്കാതിരിക്കും? നല്ല കടുകു മണി വറുക്കുന്ന പോലെ തുള്ളി കളിച്ചിരുന്ന ചിയര്‍ ഗേള്‍സ് എല്ലാം ഇനി അങ്ങ് സൌത്ത് ആഫ്രിക്കയില്‍ പോയി തുണിപൊക്കില്ലേ?. എനിക്കു സങ്കടം സഹിക്കാന്‍ വയ്യേ! ആരേലും എന്നെയൊന്നാശ്വസിപ്പിക്കൂ. ചിയര്‍ ഗേള്‍സിന്റെ സൌന്ദര്യം ഇനി ടിവിയില്‍ മാത്രം!ഹും.. ഇതിലും ഭേദം നമുക്ക് ഫാഷന്‍ ചാനല്‍ കണ്ടു കൂടെ?അതിലും നന്നായി കാണാലോ എല്ലാം.
പിന്നെ ഐ പി എല്ലിന്റെ കഴിഞ്ഞ വര്‍ഷത്തെ ഹൈലൈറ്റ് ഐറ്റം “ശ്രീശാന്തിന്റെ കണ്ണീര്‍“ ഭാരതമണ്ണില്‍ വീഴിയില്ല. മലയാളികള്‍ക്കു ഇതില്‍ പരം നഷ്ട്ടം ഇനി സംഭവിക്കാനുണ്ടോ? പറഞ്ഞു കേള്‍ക്കുന്നത് ശ്രീശാന്ത് പ്രീതി ചേച്ചിയുടെ ടീമിനു വേണ്ടി തന്റെ ന്രുത്ത ചുവടുകള്‍ പ്രകടിപ്പിക്കും എന്നാണ്. പഞ്ചാബ് കിങ്സ് ഇലവന്റെ ചിയര്‍ ഗേള്‍സിനെ നയിക്കുന്നത് ഗോപുമോന്‍ ആണ്. എന്തൊക്കെ കാണണം! പാവം ചിയര്‍ ഗേള്‍സ് അവന്റെ പൊങ്ങച്ചം മുഴുവന്‍ സഹിക്കേണ്ടി വരില്ലേ?
എന്റെ സംശയം അതല്ല, ഐ പി എല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി, അവിടുത്തെ ബോര്‍ഡിനു കാശുണ്ടാക്കാനുള്ള വഴിയൊരുക്കുകയും അവിടുത്തെ ആളുകള്‍ക്കു കളി കാണാനുള്ള അവസരം ഉണ്ടാക്കി കൊടുത്തതിലും നല്ലത്, നമുക്ക് ഐ പി എല്‍ ഇന്ത്യയില്‍ തന്നെ നടത്തുന്നതല്ലേ? സെക്യൂരിറ്റി അല്ലേ പ്രശ്നം?. നമുക്ക് പകരം, ആരോ പറഞ്ഞ പോലെ ഇലക്ഷന്‍ സൌത്ത് ആ‍ഫ്രിക്കയില്‍ നടത്തുന്നത് തന്നെയല്ലേ നല്ലത്? എനിക്കു വോട്ടുണ്ട്. എന്നെ ദക്ഷിണാഫ്രിക്കയില്‍ എത്തിക്കുന്ന പാര്‍ട്ടിക്കു ഞാന്‍ വോട്ട് ചെയ്യാം!! ഇനി കഴിഞ്ഞ പ്രാവശ്യം ചിയര്‍ ഗേള്‍സിനെ തള്ളി പറഞ്ഞ രാഷ്ട്രീയ കാരെല്ലാം അവരുടെ പ്രകടനത്തിന് ചിയര്‍ ഗേള്‍സിന്റെ സേവനം തേടുമോ എന്നു കണ്ടറിയണം!!

Tuesday, April 7, 2009

“സാംസ്കാരിക കേരളത്തിലെ സംവാദങ്ങള്‍“

അങ്ങിനെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി! ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ഒരു തീരുമാനം എടുക്കുക കഠിനം തന്നെ. കാരണം, കേന്ദ്രത്തില്‍ പോയാല്‍ ആര് ആരെ പിന്തുണയ്ക്കുമെന്ന് ഒരു ഉറപ്പുമില്ല. ഇതിന്റെയൊക്കെ ഉത്തരം കണ്ടു പിടിച്ച് നമുക്ക് തരാനുള്ള ഉത്തരവാ‍ദിത്തം ഏറ്റെടുത്തിരി്‍ക്കുന്നത് മാധ്യമങ്ങളാണ്. പ്രത്യേകിച്ച് ടി വി ചാനലുകള്‍. കുരുക്ഷേത്രം,പോര്‍ക്കളം, ചീട്ടുകളി തുടങ്ങിയ പരിപാടികളില്‍ സ്ഥാനാര്‍ത്ഥികള്‍ അവരുടെ വിശദീകരണങ്ങള്‍ തരും. ഈ പരിപാടികളൊക്കെ സത്യത്തില്‍ പോര്‍ക്കളങ്ങളും കുരുക്ഷേത്ര യുദ്ധഭൂമികളുമാകുന്നത് ആശയങ്ങളുടെ വൈരുദ്ധ്യങ്ങള്‍ കൊണ്ടോ ആരോഗ്യപരമായ ചര്‍ച്ചകള്‍ കൊണ്ടോ അല്ല, പക്ഷേ അണികള്‍ എന്ന് പറയുന്ന കുറച്ചാളുകളുടെ സംസ്കാരമില്ലാത്ത അസഹിഷ്ണുത കൊണ്ടാണ്. തമ്മില്‍ തല്ലുന്ന അണികളും അനുയായികളും സ്ഥാനാര്‍ത്ഥികളുടെ വായ അടപ്പിക്കും. അവതാരകനും ക്യാമറയും തല്ല് റെക്കോര്‍ഡ് ചെയ്യും. നമ്മള്‍ ചാനല്‍ മാറ്റും. ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയും മക്കെയിനും തമ്മിലുള്ള സംവാദങ്ങള്‍ കാണുവാന്‍ എന്ത് രസമായിരുന്നു. എത്രത്തോളം ആരോഗ്യപരമായിരുന്നു. അതില്‍ കാഴ്ച്ച്ക്കാരായി വന്നവര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അതിനുള്ള ഉത്തരം ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്തു. എതിര്‍ പക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് തങ്ങളുടെ വിജയമെന്നു കരുതുന്നതാണ് നമ്മുടെ ആളുകളുടെ കുഴപ്പം. ആശയങ്ങള്‍ കൊണ്ട് മത്സരിക്കാതെ അസഭ്യം കൊണ്ട് മത്സരിച്ച് വിജയിക്കാനാണ് ഇവരുടെ ശ്രമം. ചാ‍നലുകളിലെ ചര്‍ച്ചകളില്‍ നിന്നൊന്നും തന്നെ ഉപകാര പ്രദമായ ആശയങ്ങള്‍ ഉരുതിരിഞ്ഞ് വരാത്തതിന്റെ കാരണവും ഇതാണ്. ദൂരദര്‍ശനിലെ ജനവാണി എന്ന പരിപാടിയാണ് അല്‍പ്പമെങ്കിലും മാന്യത പുലര്‍ത്തിയത്. ശ്രീ ഒ.രാജഗോപാല്‍, എം എ ബേബി, തിരുവഞ്ചൂര്‍ രാധാക്രുഷണന്‍ എന്നിവര്‍ പരസ്പര ബഹുമാനത്തോടെയാണ് സംസാരിച്ചത്. ചോദ്യങ്ങള്‍ ചോദിച്ചിരുന്നത് സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ളവരായിരുന്നു. ചാനലുകള്‍ തമ്മിലുള്ള മത്സരത്തില്‍ ഓരോ രാഷ്ട്രീയ നേതാക്കളുടെ കൂടെ നടന്ന് അവരുടെ കുളിമുറിയില്‍ വരെ ക്യാമറയുമായി പോകുന്ന പരിപാടികളും സുലഭം. എല്ലാ ചാനലുകളേയും കടത്തി വെട്ടിയാണ് മനോരമ ന്യൂസ് ചാനലിന്റെ ഒരു തെരഞ്ഞെടുപ്പ് സംവാദം ഇന്നു കാലത്ത് കണ്ടത്. കള്ളു ഷാപ്പിലെ തെരഞ്ഞെടുപ്പ്. കുറേ കുടിയന്മാര്‍ ഇരുന്നു തെരഞ്ഞെടുപ്പിനേയും രാഷ്ട്രീയ പാര്‍ട്ടികളേയും പറ്റി പറഞ്ഞ് തല്ലിടുന്നു. ഒരു ഷര്‍ട്ടിടാത്ത അപ്പൂപ്പന്റെ മുണ്ട് ഇപ്പോള്‍ അഴിഞ്ഞു പോകും എന്ന നിലയിലായിരുന്നു. കണ്ടപ്പോള്‍ ഒരാശ്വാസം തോന്നി. ഒന്നുമില്ലേലും കള്ള് അകത്ത് ചെന്നിട്ടല്ലേ? അലക്കി തേച്ച മുണ്ടും ഇട്ടു വന്നു പരസ്പരം തെറി വിളിക്കുന്നതിലും ഭേദം തന്നെ!!

Tuesday, February 17, 2009

കുട്ടൂസനും ഡാകിനിമാരും


DisClaimer

കുട്ടുമോനെ നിങ്ങള്‍ക്കെല്ലാം അറിയാം. അതേ, എന്റെ പ്രിയപ്പെട്ട സുഹ്രുത്തും നാണം, മാനം എന്നീ ഗുണങ്ങളുടെ അര്‍ത്ഥം പോലും അറിയാത്ത ഒരു പരമ ബോറന്‍. ഇന്ന് ഈ വാലന്റൈന്‍സ് ദിനത്തില്‍ അവന്റെ പ്രണയകഥകള്‍ പറയേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു. പ്രണയം എന്ന വാക്കിന്റെ അര്‍ത്ഥം കളഞ്ഞുകുളിക്കുമെന്നതിനാല്‍ ഇതിനെ ‘കുട്ടുമോന്റെ ഞരമ്പുരോഗ കഥകള്‍’ എന്നും പറയാം. ഈ കഥകള്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ എന്നെ ബ്ലോഗ്ഗിങ്ങ് ലോകത്തില്‍ നിന്ന് വിലക്കരുത്. റേഷന്‍ വെട്ടികുറക്കരുത്, കണ്ടാല്‍ കല്ലെറിയരുത്. പട്ടിയെ വിട്ട് കടിപ്പിക്കരുത് കാരണം ഇതെല്ലാം മുഷിഞ്ഞുനാറിയ കഥകളാണ്. എങ്കിലും അവനോടുള്ള വാക്കിന്റെ പേരില്‍ ഞാനിതെല്ലാം പറയുന്നു. എല്ല്ലാരും എന്നോട് പൊറുക്കുക.

കഥയിലേക്ക്,

കണ്ടാല്‍ വയറുചാടി , ഇടം തോള്‍ വലത്തോട്ട് ചെരിച്ച് മോഹന്‍ലാലിലെ പോലെ നടക്കും. സ്വയം ഒരു സുന്ദരനാണെന്നൊരു തോന്നല്‍ ഉണ്ട്. അത് സഹിക്കാം. പക്ഷെ താന്‍ വലിയൊരു കൊമേഡിയന്‍ ആണെന്ന തോന്നലാണ് നമ്മള്‍ക്ക് ഭീഷണിയാകുന്നത്. പഴയ കുറേ ഹോളിവുഡ് സിനിമകള്‍ കണ്ട് അതിലെ തമാശകള്‍ കാണാതെ പഠിച്ച് വഴിയില്‍ കിടന്ന് കിട്ടിയ കുറേ ഗേള്‍ ഫ്രണ്ട്സിനു എസ് ടി ഡി വിളിച്ച് പറഞ്ഞ് കൊടുക്കലാണ് ഇഷ്ട്ടന്റെ ഇപ്പോഴത്തെ പ്രധാന വിനോദം. കുട്ടുമോന്‍ ഒരുപാട് പെണ്‍കുട്ടികളെ പ്രേമിച്ചിട്ടുണ്ട്. അവരെല്ലാം ഇന്ന്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ കൂടെയോ കാമുകരുടെ കൂടെയോ സുഖായി ജീവിക്കുന്നു. എന്നാലും ആ കഥകളും കുട്ടുമോന്റെ ഇന്നത്തെ അവസ്ഥയും കണ്ടാല്‍ നമുക്ക് ഓര്‍മ വരിക ദേവദാസിനെ അല്ല. ഒരു നായയെ ആണ്. ഏതാണ് ആ നായ എന്നോ? കേട്ടിട്ടില്ലേ? എന്നാല്‍ പറയാം. ഒരിടത്തൊരിടത്ത് ഒരു പ്രശസ്തനായ ഒരു നായ ഉണ്ടായിരുന്നു. ആ നായയുടെ വാല്‍ ‍എത്രകാലം കുഴലിലിട്ടാലും നിവരില്ല!
കുട്ടുമോന്‍ അഥവാ ഇംഗ്ലീഷില്‍ കുട്ടൂസന്റെ നായികമാരുടെ കഥകള്‍ അക്കമിട്ട് നിരത്തിയാലോ എന്നാലോചിക്കുവാ... എന്നാല്‍ അങ്ങിനെ തന്നെയാകാമല്ലേ? ഒന്നുകൂടി പറയട്ടേ, വേറെ ഒരു പണിയുമില്ലേല്‍ മാത്രം മുന്നോട്ട് പോകുക.


കുട്ടുമോന്‍ +2 നു ചേര്‍ന്നതു തന്നെ അവന്റെ ഞരമ്പുരോഗത്തിനു ഒരു ചികിത്സകിട്ടുമെന്ന പ്രതീക്ഷയിലാണ്. അതിനാദ്യം അവന്‍ കണ്ടുപിടിച്ചത് ഇരട്ടപെറ്റതെന്നു നമ്മള്‍ക്കു തോന്നിക്കുന്ന എന്നാല്‍ രണ്ടമ്മകള്‍ക്ക് ജനിച്ച രണ്ടു കൂട്ടുകാരികളെ ആയിരുന്നു. പങ്കജാക്ഷിയും ദാക്ഷായണിയും. പങ്കജാക്ഷിയോടായിരുന്നു കുട്ടുമോനു താത്പര്യം. പക്ഷേ ദാക്ഷായണി അല്‍പ്പം തടിച്ച ശരീരമുള്ള ആളായിരുന്നുതുകൊണ്ട് കാഴ്ചയില്‍ കുട്ടുമോനു കൂടുതല്‍ ചേര്‍ച്ച അവളായിരുന്നു. അതുകൊണ്ട് തന്നെ കുട്ടുമോനെ കുറിച്ച് ഇറങ്ങിയ ഗോസിപ്പുകളിലെ നായിക ദാക്ഷായണിയായിരുന്നു. ഇത് കുട്ടുമോന്റെ പിഞ്ചു ഹ്രുദയത്തെ അസ്വസ്ഥമാക്കി. “എന്തോന്നാടേ ഇത്? ഇവന്മാര്‍ക്കൊക്കെ സത്യസന്ധമായി ഗോസിപ് ഇറക്കി കൂടെ?” കുട്ടുമോന്‍ വിതുമ്പി. കുട്ടുമോന്‍ പങ്കജാക്ഷിയെ വളക്കാന്‍ പലതും ചെയ്തു. ഒരു ക്ലാസ്സില്‍ അവളുടെ കണ്ണില്‍ മാത്രം നോക്കിയിരിക്കാന്‍ ശ്രമിച്ചു. അവളെ നായികയാക്കി ഒരു നാടകമെഴുതി അവളെകൊണ്ട് അഭിനയിപ്പിച്ച് അതില്‍ സ്വയം നായകന്റെ വേഷം അണിയാന്‍ വരെ ശ്രമിച്ചു.അവള്‍ സമ്മതിച്ചില്ല. എന്തിന്? അധ്യാപക ദിനത്തില്‍ റ്റീച്ചര്‍മാര്‍ക്ക് സമ്മാനിക്കാന്‍ കൊണ്ട് വന്ന പൂക്കളില്‍ ആരും കാണാതെ ചുംബനങ്ങള്‍ കുത്തി നിറച്ച് അവള്‍ക്കു കൊണ്ട് കൊടുത്തു. എന്നിട്ടും അവള്‍ തിരിഞ്ഞ് നോക്കിയില്ല. അവസാനം കാര്യങ്ങളെല്ലാം ഒരു വഴിക്കാക്കാന്‍ ഞാനും കുഞ്ഞുണ്ണിയും വേണ്ടി വന്നു.
ഞാന്‍ കുട്ടുമോനോട് പറഞ്ഞു. “എടാ, നിന്റെ രണ്ട് പ്രിയപ്പെട്ട്ക്ക സുഹ്രുത്തുക്കള്‍ നിനക്ക് ഞരമ്പ് രോഗമാണെന്ന് അപ്പുറത്തെ ക്ലാസ്സില്‍ പോയി പറഞ്ഞു”.
ആ രണ്ട് സുഹ്രുത്തുക്കള്‍ ഞാനും കുഞ്ഞുണ്ണിയുമാണെന്ന സത്യം മാന‍സ്സിലാക്കാതെ കുട്ടുമോന്‍ അലറി.
“എന്നാല്‍ രണ്ടിനുമുള്ളത് ഞാന്‍ കൊടുക്കാം. നാളെയാകട്ടേ”
പിറ്റേ ദിവസം കുട്ടുമോന്‍ എഴുതി തയ്യാറാക്കിയ ഡയലോഗുകള്‍ കാണാതെ പഠിച്ച് വന്നു. ദാക്ഷായണിയുറ്റേയും പങ്കജാക്ഷിയുടേയും അടുത്ത് പോയി കാച്ചി.
“സാസ്കാരിക പൈത്രുകത്തിന്റെ അധപതനമാണ് ഞാന്‍ നിങ്ങളുടെ വാക്കുകളില്‍ കാണുന്നത്. ഞരമ്പ് രോഗം നിന്റെയൊക്കെ കുടുംബത്തിരിക്കുന്നവര്‍ക്ക്”
ഒന്നും മനസ്സിലാകാതെ അവര്‍ രണ്ടാളും ഞെട്ടിത്തരിച്ച് നിന്നു.
പിന്നീട് ഞാന്‍ കുട്ടുമോന്റെയടുത്ത് സത്യങ്ങള്‍ പറഞ്ഞപ്പോള്‍ കുട്ടുമോന്‍ അവരുടെ രണ്ടുപേരുടേയും അടുത്ത് ചെന്ന് മാപ്പ് പറഞ്ഞു.
“പങ്കജാക്ഷി, സോറി.എല്ലാം എന്റെ തെറ്റിദ്ധാരണയായിരുന്നു. ഒരു തെണ്ടി എന്നെ പറ്റിച്ചതാണ്. നീ ക്ഷമിക്ക്”
അവന്‍ പങ്കജാക്ഷിയെ നോക്കി. എന്നിട്ട് തുടര്‍ന്നു.
“ശ്രീരാമന്‍ പോലും സീതയെ സംശയിച്ചിട്ടില്ലേ?”
ഇതിനു വളരെ റൊമാന്റിക് ആയി പങ്കജാക്ഷി മറുപടി പറഞ്ഞു.
“പ് ഫ!! ചൂലേ!”


സ്വജാതിയില്‍ നിന്നും പ്രേമിക്കില്ലെന്ന് പ്രതിജ്ഞ എടുത്ത പോലെയാണ് കുട്ടുമോന്‍ എന്ന കള്ള നസ്രാണിയുടെ പ്രവര്‍ത്തികള്‍. കാണാന്‍ ഐശ്വര്യം ഉണ്ടെന്നും പറഞ്ഞു ഹിന്ദു പെണ്‍കുട്ടികളെമാത്രം നോക്കുന്ന പതിവ് പക്ഷേ അവന്‍ പങ്കജാക്ഷിപ്രണയം എന്ന ദുരന്ത കഥയോടു കൂടി അവസാനിപ്പിച്ചു. പിന്നീട് മുസ്ലിം സമുദായമാണ് നല്ലതെന്ന തിരിച്ചറിവുണ്ടായി. പാത്തുമ്മ, ആമിന എന്നീ രണ്ടു കുട്ടികളെ കാണുമ്പോളായി കുട്ടുമോന്റെ ഞരമ്പുകള്‍ പഴയ അസുഖം കാണിക്കാന്‍ തുടങ്ങിയത്. അതുപക്ഷേ നേരിട്ട് മുട്ടാനുള്ള ധൈര്യം കുട്ടുമോനില്ലായിരുന്നു. മുസ്ലിം പെണ്‍കുട്ടികളെ കെട്ടണമെങ്കില്‍ പൊന്നാനിയില്‍ പോയി ചില കൈക്രിയകള്‍ വേണ്ടി വരുമെന്ന ഭയമാണോ കാരണമെന്നറിയില്ല. എങ്കിലും ഒരിക്കല്‍ ലോകത്തിലെ ഏറ്റവും നാറിയ നമ്പറുമായി കുട്ടുമോന്‍ ആമുവിനെ ഒന്നു മുട്ടി.
ഒരു ഉച്ച നേരം. കുട്ടുമോനു കടുത്ത ദാഹം. ക്ലാസ്സില്‍ ഒരുപാട് പേരുടെ കയ്യില്‍ വെള്ളമുണ്ടേലും അപ്പുറത്തെ സൈഡിലിരിക്കുന്ന ആമുവിനോട് വെള്ളം ചോദിച്ചു അവന്‍. അവളുടെ കുപ്പിയില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചശേഷം ഒരു പരതറ കമന്റും പറഞ്ഞു.
“ഹായ്! നല്ല നെയ് ചോറിന്റെ രസം.”

Saturday, February 14, 2009

ഒരാശംസ കയ്യിലുണ്ട്..വേണേല്‍ തരാം.



1000 എസ് എം എസ് തരാമെന്നും പറഞ്ഞ് എന്നെ പറ്റിച്ച എയര്‍ടെല്‍ കാര്‍ക്ക് എന്റെ ക്രുതജ്ഞത രേഖപ്പെടുത്തികൊണ്ട്,
രണ്ടാം ശനി കേതുവിന്റെ ഇടനാഴികളില്‍ വന്ന് തലയിട്ടു നോക്കിയ കാരണം കോളേജ് അവധിയായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സഹതപിച്ചു കൊണ്ട്,
ലാലു-വേലു-ലാലു ട്രെയിന്‍ നിര്‍ത്താതെ പോകുന്നതു കണ്ട് വായും പൊളിച്ച് നിക്കുന്ന കേരളത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട്,
പി ബി യില്‍ പന്തം കൊളുത്തി ജാഥയ്ക്കു ആരേലും കല്ലെറിയുമെന്ന പ്രതീക്ഷയില്‍ കെട്ട്യോളൊടു ഒരു ഗുഡ് മോര്‍ണിങ്ങ് പോലും പറയാതെ ക്യാമരയും തൂക്കി ഇറങ്ങിയ ചാനലുകാര്‍ക്ക് ,
കാമുകിമാരുടെ കല്യാണത്തിനു സദ്യയുണ്ണാന്‍ പോകുന്ന കാമുകന്മാര്‍ക്ക് സിന്ദാബാദ് വിളിച്ച് കൊണ്ട്,
കല്യാണം മുടക്കികള്‍ക്ക് നേരെ കൊഞ്ഞനം കാണിച്ച് കൊണ്ട്,
ഉണ്ണി പിറന്നാലും ഓണം വന്നാലും ബാറില്‍ പോകാത്ത ചാലക്കുടിയിലെ കുടിയന്മാരുടെ പ്രതിമകളില്‍ ആദരാഞ്ജലി അര്‍പ്പിച്കുകൊണ്ട് ,
വാലന്റൈന്‍സ് ദിനമെന്നു കേട്ടാല്‍ വാളെടുക്കുന്ന അമ്മാവന്മാര്‍ക്ക് അസൂയക്കുള്ള മരുന്നിന്റെ പേരു പറഞ്ഞു കൊടുക്കാനറിയാതെ,

സ്നേഹിച്ചു തീരാ‍ന്‍ സമയം തികയാത്ത ഈ ഭൂമിയില്‍ വെറുപ്പിനെ മറന്നു കൊണ്ട്,
പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാര്‍ക്കും,
പരസ്പരം സ്നേഹിക്കാന്‍ കൊതിക്കുന്ന ഓരോ മനുഷ്യനും ആരാധനയോടെ
വാലന്റൈന്‍സ് ദിനാശംസകള്‍ നേരുന്നു.!!

Wednesday, February 11, 2009

നമുക്കെന്തൂട്ടാഇഷ്ട്ടാ,ആര്ടെകല്യാണം കഴിഞ്ഞാലും?

“കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവത്കരിച്ചു.”
കാവ്യമാധവന്റെ കല്യാണത്തെ കുറിച്ച് എനിക്കു വന്ന ഒരു എസ് എം എസ് ആണ്.കാവ്യയുടെ ഇന്റര്‍വ്യൂകളും കല്യാണത്തിന്റെ ഒരുക്കങ്ങളും മാത്രമായിരുന്നു ചാനലുകളില്‍ കല്യാണത്തിനു ഒരാഴ്ച മുന്‍പ് വരെ. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളും കാവ്യയുടെ വിവാഹം ലൈവായി തന്നെ കാണിച്ചു. കല്യാണം നടക്കുന്ന അമ്പലത്തിലേക്ക് ക്ഷണിക്കാതെ പോയവരുടെ എണ്ണം എത്രയെന്നു നിശ്ചയമില്ല. ഇത്ര നാണമില്ലാത്തവരാണോ മലയാളികള്‍? എന്തിനാണ് ഒരു സിനിമ നടി വിവാഹിതയാകുന്നത് കേരളം ഇങ്ങനെ ആഘോഷിക്കുന്നത്? ഇത്രയ്ക്കു സുന്ദരിയായ ഒരു നായികയെ വിവാഹം ചെയ്യാന്‍ പോകുന്ന ഭാഗ്യവാന്‍ ആരെന്ന് അറിയാനുള്ള എല്ലാര്‍ക്കും ഉണ്ടാകാം. അതിനുമപ്പുറം ക്യാമറയും കൊണ്ട് അമ്പലം മൊത്തം കറങ്ങി നടക്കേണ്ട കാര്യമുണ്ടോ?എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നു മാത്രം. കാവ്യ ഇനി അഭിനയിക്കുമോ? ഉത്തരം പറയേണ്ടത് കാവ്യയെ കെട്ടിയ ആളും. മലയാളത്തില്‍ എന്നല്ല മിക്ക ഭാഷകളിലും വിവാഹം കഴിഞ്ഞാല്‍ നടികള്‍ അഭിനയം നിര്‍ത്തുന്നു എന്ന് പ്രഖ്യാപിക്കും. എന്താണ് കാരണം? വിവാഹത്തിനു മുന്‍പ് ചെയ്തിരുന്ന ഒരു തൊഴില്‍ വിവാഹത്തിനു ശേഷം ചെയ്യാന്‍ പറ്റാത്തതാണെന്ന് പറയുന്നത് എന്തുകൊണ്ട്? അതൊരു മോശം തൊഴില്‍ ആണ് . കുടുംബമായി ജീവിക്കുന്ന ഒരു പെണ്ണിനു ചേരാത്ത ഒന്നാണ് എന്ന് കരുതുന്നത് കൊണ്ട് തന്നെയല്ലേ? സമയമില്ല എന്നുള്ളത് ഒരുതരം ഒഴിഞ്ഞുമാറലാണ്. ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചാല്‍ തന്നെ സമയം എന്നു പറയുന്നത് ഉണ്ടാകും. സത്യത്തില്‍ ഇത്ര നാളും എല്ലാരും എന്റെ പെണ്ണിനെ തൊട്ടു, അവളുടെ സൌന്ദര്യം കണ്ടാസ്വദിച്ചു, ഇനി വേണ്ട എന്നതാണ് ഈ വിരമിക്കല്‍ തീരുമാനങ്ങളുടെ പിന്നില്‍. എന്തുകൊണ്ട് ഒരു വിവാഹജീവിതം എന്നത് സ്വന്തം തൊഴിലിനേക്കാള്‍ വലുതായി സ്ത്രീകള്‍ കാണുന്നു. നടന്മാര്‍ കരിയര്‍ സംരക്ഷിക്കാനായി വിവാഹമേ വേണ്ടെന്നു വച്ച് നടക്കുമ്പോള്‍, ഏതെങ്കിലും ഒരുത്തന്റെ കാല്‍ക്കീഴില്‍ തന്റെ കഴിവുകള്‍ അടിയറ വച്ച് ഒരു അടുക്കളക്കാരിയായി ഒതുങ്ങി കൂടുവാന്‍ ആഗ്രഹിക്കുന്നു? അല്ലേലും ഒന്നു കൂടെ ചോദിക്കട്ടേ? ഒരു നായികയ്ക്ക് ഇന്നു സിനിമയില്‍ എന്താണ് ചെയ്യാനുള്ളത്? ന്രുത്തം, ഫോട്ടോക്കു പോസ് ചെയ്യല്‍,അസ്ഥാനത്ത് ചിരി. ഇത്രയുമല്ലേ ഉള്ളൂ? കഥയ്ക്ക് ഒട്ടും ആവശ്യമില്ലാത്ത ചേരുവയാണ് ഇന്നു സിനിമകളില്‍ നായിക. അതിപ്പോള്‍ ഒരു കാവ്യ പോയാല്‍ ഒരു നവ്യ ഉണ്ട്. നവ്യ പോയാല്‍ ഒരു ഭാവന ഉണ്ട്. അതിങ്ങനെ മാറി മാറി വന്നോളും. മലയാളികള്‍ കാവ്യ പോയി എന്നും പറഞ്ഞ് കുണ്ഠിതപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ അനിയത്തികുട്ടി എന്നോട് പറഞ്ഞു.
“വല്ല്യേട്ടാ, കാവ്യാ മാധവന്റെ കല്യാണം കഴിഞ്ഞല്ലോ”.
“ഉവ്വോ? നീ പോയില്ലേ?”
“ അമ്മ കൊണ്ട്പോയില്ല.”
“കഷ്ട്ടായി”
“പിന്നെ കാവ്യാമാധവന്‍ ഇനി സിനിമയില്‍ വരില്ല എന്നു പറഞ്ഞിട്ട് ഇന്നലെ ടിവിയില്‍ കണ്ട സിനിമയില്‍ ഞാന്‍ കാവ്യമാധവനെ കണ്ടല്ലോ?”
സത്യത്തില്‍ ഇതിനുത്തരം പറയാന്‍ എനിക്കറിയില്ലായിരുന്നു . എങ്കിലും ഞാന്‍ മനസ്സിലോര്‍ത്തു.
“ടിവിയില്‍ മാത്രമല്ല മോളേ , കുറച്ചു നാള്‍ കഴിഞ്ഞാല്‍ തിയറ്ററിലും വരും. നമ്മളിതെത്ര കണ്ടിരിക്കുന്നു”

Wednesday, February 4, 2009

വാനരസേനയും കാമുകിമാരും


“അല്ല...ഇതെന്താ സംഭവം? ഇവിടെ മറ്റാര്‍ക്കും ജീവിക്കേണ്ടേ?“
കുഞ്ഞുണ്ണിയുടെ ശബ്ദം കേട്ടാണ് ഞാന്‍ എണീറ്റത്. മുറ്റത്തേക്കു വന്നപ്പോള്‍ ഒരു കയ്യില്‍ പത്രവും ചുരുട്ടി പിടിച്ച് അവന്‍ നില്‍ക്കുന്നു അവന്‍. കുറച്ച് മാറി പല്ലു തേച്ചു കൊണ്ട് കുട്ടുമോനും. കുട്ടുമോന്‍ പല്ലു തേച്ച് തേച്ച് കുഞ്ഞുണ്ണിയുടെ മുഖത്തേക്കു തുപ്പിക്കാണുമോ?
കുഞ്ഞുണ്ണി കുട്ടുമോന്റെ മുഖത്തേക്കു ഉത്തരത്തിനായി ക്ഷുഭിതനായി നോക്കി നില്‍ക്കുന്നു. വായില്‍ ബ്രഷും വച്ച് ഞാനെന്തു ചെയ്തു എന്ന ഭാവത്തില്‍ കുട്ടുമോനും. ഞാന്‍ ഇറ്റയില്‍ കയറി ചോദിച്ചു.
“എന്താ? എന്താ ഉണ്ടായേ?”
ഒരാളോടു പരിഭവം പങ്കു വയ്ക്കാന്‍ കിട്ടിയ പോലെ കുഞ്ഞുണ്ണി എന്റെ നേരെ തിരിഞ്ഞു.
“ദാ കണ്ടില്ലേ.. മാംഗ്ലൂര്‍ ഒരു പബ്ബില്‍ കയറി കുറേ അവന്മാര്‍ പെന്‍പിള്ളേരെ തല്ലിയിരിക്കുന്നു”
ഓഹോ! അപ്പോള്‍ സമൂഹ്യ പ്രതിബദ്ധതയാണ്. അല്ലാതെ കുട്ടുമോനല്ല. ഇതു കേട്ടതും കുട്ടുമോനു സമാധാനമായി. അവന്‍ ചോദിച്ചു.
“ആരാ തല്ലിയത്? അവളമാരുടെ തന്തമാരാണോ?”
“അല്ല. ചില സമൂഹ്യനവീകരണസാംസ്കാരികഗൂഢോത്രക്കാരാ”. കുഞ്ഞുണ്ണു വിശദീകരിച്ചു.
“എന്തോന്ന്?”
“ശ്രീരാം സേന ... താക്കരേയുടെ കന്നഡ വേര്‍ഷന്‍”
ഈ മൊഴിമാറ്റ ചിത്രങ്ങളുടെ കാലത്ത് ഇതിത്ര വല്ല്യ കാര്യാണോ?എങ്കിലും ചോദിക്കാതിര്‍ക്ക്കാന്‍ കഴിഞ്ഞില്ല.
“ആരാ ഈ ശ്രീരാംസേന?”. ന്യായമായ ചോദ്യമല്ലേ? ഇവരെ ഭൂകമ്പം ഉണ്ടായപ്പോളോ സുനാമി വന്നപ്പോളോ കണ്ടിട്ടുണ്ടോ ഇവരെ?

ഇതിനുള്ള ഉത്തരം പറഞ്ഞത് കുട്ടുമോനായിരുന്നു.
“ കര്‍ണാടകയില്‍ ചാരായം നിര്‍ത്തലാക്കിയതില്‍ പിന്നെ സംഭവിച്ച ഒരു സമൂഹ്യവിപത്തിന്റെ പരിണിതഫലമാണിത്”
“ഉവ്വ ..എല്ലാം മനസിലായി..മര്യാദയ്ക്കു പറ”.
“അതായത് അവിടെ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ഭാര്യമാര്‍ കാമുകന്മാരുടെ കൂടെ പോകുന്നത് ഒരു സ്ഥിരം സംഭവമാണ്. അങ്ങിനെയുള്ള ഭര്‍ത്താക്കന്മാര്‍ ചേര്‍ന്നു രൂപം കൊടുത്തതാണ് ഈ സംഘടന. ഇവര്‍ക്കു കാമുകീ കാമുകന്മാരെ കാണുന്നത് ചതുര്‍ത്ഥിയാണ്.എവിടെ കണ്ടാലും ആക്രമിക്കും”

പറയുന്നത് നുണയാണേലും കേട്ടാല്‍ സത്യമാണെന്നു തോന്നും.
“കുറ്റം അവരുടെയല്ലല്ലോ. സെക്യൂരിറ്റി ഇല്ലാത്തതല്ലേ?“ ഞാന്‍ ഇറ്റയില്‍ കയറി...ഈശ്വരാ എന്റെ വീട്ടിലും നാളെ ഒരു സെക്യൂരിറ്റികാരനെ വക്കണം
“അവന്മാര്‍ ഈ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ കൂടെ കലക്കുമെന്നാ പറഞ്ഞിരിക്കുന്നേ”. കുട്ടുമോന്‍ കൂട്ടിചേര്‍ത്തു.
“കുരങ്ങന്മാര്‍” കുഞ്ഞുണ്ണിക്കു സഹിക്കുന്നില്ല.
. ‘അതു നീ പറഞ്ഞത് ശരിയാ”ഞാന്‍ പറഞ്ഞു
“എന്ത്?”
“കുരങ്ങന്മാര്‍”
“എങ്ങനെ?”
“പണ്ട് ലങ്ക ആക്രമിക്കാന്‍ പോയശ്രീരമന്റെ സേനയില്‍ എല്ലാം കുരങ്ങന്മാരായിരുന്നു. കുരങ്ങന്മാര്‍ മനുഷ്യരെ പോലെ പെരുമാറില്ലല്ലോ?”