കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് സംഭവിച്ച ഒരു ദേശീയ ദുരന്തത്തിന്റെ ആഘാതത്തിലാണ് ഇന്ത്യക്കാരെല്ലാം. എങ്ങനെ ദുഖിക്കാതിരിക്കും? നല്ല കടുകു മണി വറുക്കുന്ന പോലെ തുള്ളി കളിച്ചിരുന്ന ചിയര്‍ ഗേള്‍സ് എല്ലാം ഇനി അങ്ങ് സൌത്ത് ആഫ്രിക്കയില്‍ പോയി തുണിപൊക്കില്ലേ?. എനിക്കു സങ്കടം സഹിക്കാന്‍ വയ്യേ! ആരേലും എന്നെയൊന്നാശ്വസിപ്പിക്കൂ. ചിയര്‍ ഗേള്‍സിന്റെ സൌന്ദര്യം ഇനി ടിവിയില്‍ മാത്രം!ഹും.. ഇതിലും ഭേദം നമുക്ക് ഫാഷന്‍ ചാനല്‍ കണ്ടു കൂടെ?അതിലും നന്നായി കാണാലോ എല്ലാം.
പിന്നെ ഐ പി എല്ലിന്റെ കഴിഞ്ഞ വര്‍ഷത്തെ ഹൈലൈറ്റ് ഐറ്റം “ശ്രീശാന്തിന്റെ കണ്ണീര്‍“ ഭാരതമണ്ണില്‍ വീഴിയില്ല. മലയാളികള്‍ക്കു ഇതില്‍ പരം നഷ്ട്ടം ഇനി സംഭവിക്കാനുണ്ടോ? പറഞ്ഞു കേള്‍ക്കുന്നത് ശ്രീശാന്ത് പ്രീതി ചേച്ചിയുടെ ടീമിനു വേണ്ടി തന്റെ ന്രുത്ത ചുവടുകള്‍ പ്രകടിപ്പിക്കും എന്നാണ്. പഞ്ചാബ് കിങ്സ് ഇലവന്റെ ചിയര്‍ ഗേള്‍സിനെ നയിക്കുന്നത് ഗോപുമോന്‍ ആണ്. എന്തൊക്കെ കാണണം! പാവം ചിയര്‍ ഗേള്‍സ് അവന്റെ പൊങ്ങച്ചം മുഴുവന്‍ സഹിക്കേണ്ടി വരില്ലേ?
എന്റെ സംശയം അതല്ല, ഐ പി എല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി, അവിടുത്തെ ബോര്‍ഡിനു കാശുണ്ടാക്കാനുള്ള വഴിയൊരുക്കുകയും അവിടുത്തെ ആളുകള്‍ക്കു കളി കാണാനുള്ള അവസരം ഉണ്ടാക്കി കൊടുത്തതിലും നല്ലത്, നമുക്ക് ഐ പി എല്‍ ഇന്ത്യയില്‍ തന്നെ നടത്തുന്നതല്ലേ? സെക്യൂരിറ്റി അല്ലേ പ്രശ്നം?. നമുക്ക് പകരം, ആരോ പറഞ്ഞ പോലെ ഇലക്ഷന്‍ സൌത്ത് ആഫ്രിക്കയില്‍ നടത്തുന്നത് തന്നെയല്ലേ നല്ലത്? എനിക്കു വോട്ടുണ്ട്. എന്നെ ദക്ഷിണാഫ്രിക്കയില്‍ എത്തിക്കുന്ന പാര്‍ട്ടിക്കു ഞാന്‍ വോട്ട് ചെയ്യാം!! ഇനി കഴിഞ്ഞ പ്രാവശ്യം ചിയര്‍ ഗേള്‍സിനെ തള്ളി പറഞ്ഞ രാഷ്ട്രീയ കാരെല്ലാം അവരുടെ പ്രകടനത്തിന് ചിയര്‍ ഗേള്‍സിന്റെ സേവനം തേടുമോ എന്നു കണ്ടറിയണം!!
4 കമന്റടികള്‍:
ഈ വാഗ്ദാനം മാത്രം രാഷ്ട്രീയക്കാർ മറന്നോ..
ആഫ്രിക്കയിലേക്കൊരു ടിക്കറ്റ് കൊടുത്തിരുന്നെങ്കിൽ യുവാക്കളുടെ വോട്ടെങ്കിലും കിട്ടുമായിരുന്നു.
എന്‍റെ ഗോപി കുട്ടാ,
അപ്പോള്‍ അവരെ മാത്രമേ കണ്ടുള്ളൊ?
കൂട്ടത്തില്‍ വേറെ പലതുമുണ്ടേ..
Kollam Gopikutta :)
കൂട്ടത്തില്‍ വേറെ ഉള്ളതെന്താ അരുണേട്ടാ?..ശില്‍പ്പ ഷെട്ടി ആണൊ ;)
Post a Comment