Featured Blogs

Blog Promotion By
INFUTION

Tuesday, April 7, 2009

“സാംസ്കാരിക കേരളത്തിലെ സംവാദങ്ങള്‍“

അങ്ങിനെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി! ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ഒരു തീരുമാനം എടുക്കുക കഠിനം തന്നെ. കാരണം, കേന്ദ്രത്തില്‍ പോയാല്‍ ആര് ആരെ പിന്തുണയ്ക്കുമെന്ന് ഒരു ഉറപ്പുമില്ല. ഇതിന്റെയൊക്കെ ഉത്തരം കണ്ടു പിടിച്ച് നമുക്ക് തരാനുള്ള ഉത്തരവാ‍ദിത്തം ഏറ്റെടുത്തിരി്‍ക്കുന്നത് മാധ്യമങ്ങളാണ്. പ്രത്യേകിച്ച് ടി വി ചാനലുകള്‍. കുരുക്ഷേത്രം,പോര്‍ക്കളം, ചീട്ടുകളി തുടങ്ങിയ പരിപാടികളില്‍ സ്ഥാനാര്‍ത്ഥികള്‍ അവരുടെ വിശദീകരണങ്ങള്‍ തരും. ഈ പരിപാടികളൊക്കെ സത്യത്തില്‍ പോര്‍ക്കളങ്ങളും കുരുക്ഷേത്ര യുദ്ധഭൂമികളുമാകുന്നത് ആശയങ്ങളുടെ വൈരുദ്ധ്യങ്ങള്‍ കൊണ്ടോ ആരോഗ്യപരമായ ചര്‍ച്ചകള്‍ കൊണ്ടോ അല്ല, പക്ഷേ അണികള്‍ എന്ന് പറയുന്ന കുറച്ചാളുകളുടെ സംസ്കാരമില്ലാത്ത അസഹിഷ്ണുത കൊണ്ടാണ്. തമ്മില്‍ തല്ലുന്ന അണികളും അനുയായികളും സ്ഥാനാര്‍ത്ഥികളുടെ വായ അടപ്പിക്കും. അവതാരകനും ക്യാമറയും തല്ല് റെക്കോര്‍ഡ് ചെയ്യും. നമ്മള്‍ ചാനല്‍ മാറ്റും. ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയും മക്കെയിനും തമ്മിലുള്ള സംവാദങ്ങള്‍ കാണുവാന്‍ എന്ത് രസമായിരുന്നു. എത്രത്തോളം ആരോഗ്യപരമായിരുന്നു. അതില്‍ കാഴ്ച്ച്ക്കാരായി വന്നവര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അതിനുള്ള ഉത്തരം ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്തു. എതിര്‍ പക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് തങ്ങളുടെ വിജയമെന്നു കരുതുന്നതാണ് നമ്മുടെ ആളുകളുടെ കുഴപ്പം. ആശയങ്ങള്‍ കൊണ്ട് മത്സരിക്കാതെ അസഭ്യം കൊണ്ട് മത്സരിച്ച് വിജയിക്കാനാണ് ഇവരുടെ ശ്രമം. ചാ‍നലുകളിലെ ചര്‍ച്ചകളില്‍ നിന്നൊന്നും തന്നെ ഉപകാര പ്രദമായ ആശയങ്ങള്‍ ഉരുതിരിഞ്ഞ് വരാത്തതിന്റെ കാരണവും ഇതാണ്. ദൂരദര്‍ശനിലെ ജനവാണി എന്ന പരിപാടിയാണ് അല്‍പ്പമെങ്കിലും മാന്യത പുലര്‍ത്തിയത്. ശ്രീ ഒ.രാജഗോപാല്‍, എം എ ബേബി, തിരുവഞ്ചൂര്‍ രാധാക്രുഷണന്‍ എന്നിവര്‍ പരസ്പര ബഹുമാനത്തോടെയാണ് സംസാരിച്ചത്. ചോദ്യങ്ങള്‍ ചോദിച്ചിരുന്നത് സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ളവരായിരുന്നു. ചാനലുകള്‍ തമ്മിലുള്ള മത്സരത്തില്‍ ഓരോ രാഷ്ട്രീയ നേതാക്കളുടെ കൂടെ നടന്ന് അവരുടെ കുളിമുറിയില്‍ വരെ ക്യാമറയുമായി പോകുന്ന പരിപാടികളും സുലഭം. എല്ലാ ചാനലുകളേയും കടത്തി വെട്ടിയാണ് മനോരമ ന്യൂസ് ചാനലിന്റെ ഒരു തെരഞ്ഞെടുപ്പ് സംവാദം ഇന്നു കാലത്ത് കണ്ടത്. കള്ളു ഷാപ്പിലെ തെരഞ്ഞെടുപ്പ്. കുറേ കുടിയന്മാര്‍ ഇരുന്നു തെരഞ്ഞെടുപ്പിനേയും രാഷ്ട്രീയ പാര്‍ട്ടികളേയും പറ്റി പറഞ്ഞ് തല്ലിടുന്നു. ഒരു ഷര്‍ട്ടിടാത്ത അപ്പൂപ്പന്റെ മുണ്ട് ഇപ്പോള്‍ അഴിഞ്ഞു പോകും എന്ന നിലയിലായിരുന്നു. കണ്ടപ്പോള്‍ ഒരാശ്വാസം തോന്നി. ഒന്നുമില്ലേലും കള്ള് അകത്ത് ചെന്നിട്ടല്ലേ? അലക്കി തേച്ച മുണ്ടും ഇട്ടു വന്നു പരസ്പരം തെറി വിളിക്കുന്നതിലും ഭേദം തന്നെ!!

1 കമന്റടികള്‍:

കേരളം എന്നാ ഭ്രാന്താലയം .