മോഹന്‍ലാല്‍ ഒരു നടനായതു കൊണ്ട് ഈ ടീം തങ്ങളുടെ കുടുംബ വകയാണെന്നും പറഞ്ഞ് നടന്‍മാരുടെ സംഘടന 'അമ്മ' രംഗത്തു വന്നു കഴിഞ്ഞു. എന്നാല്‍ പ്രിയദര്‍ശന്‍ സംവിധായകനായതു കൊണ്ട് ടീം തങ്ങളുടെ മുറ്റത്തു കളിച്ചു വളരേണ്ടവരാണേന്നു 'മാക്ടയും പുതിയ സംഘടനയും' ഒരു പോലെ പറയുന്നു. ഇവര്‍ രണ്ടുമല്ല, നിര്‍മാതാവായ ലാലിനു വേണ്ടി ചേംബര്‍ ഓഫ് കോമേര്‍സും രംഗത്തുണ്ട്. എന്നാണാവോ ഇനി എന്‍ .എസ് .എസ് അവകാശവാദം ഉന്നയിക്കുന്നത് ?!
ഇനി കളിക്കാരെ എങ്ങനെ തിരഞ്ഞെടുക്കുമെന്നു തീരുമാനിക്കാം. ലേലം ചെയ്യുന്നത് ഒരുതരം മൂരാച്ചി കുത്തക മുതലാളി ബൂര്‍ഷ്വാ നയമായതു കൊണ്ട് പി എസ് സി വഴി നിയമനം നടത്തണമെന്നാണ് കോറ്റതിയേക്കാള്‍ വലിയ പി ബിയുള്ള ഒരു പാര്‍ട്ടി പറഞ്ഞത്. ആദ്യം ഒരു എഴുത്തു പരീക്ഷ, പിന്നെ പാര്‍ട്ടി അനുഭാവികള്‍ക്കു വേണ്ടി ഒരു ഇന്റര്‍വ്യൂ. ഇതല്ല വേണ്ടത്, ന്യൂന പക്ഷങ്ങളേയും മതമേലധ്യക്ഷന്മാരേയും സുഖിപ്പിക്കുന്നതും തൃപ്തിപെടുത്തുന്നതുമായ ഒരു ടീമാണ്‍ നമുക്കു വേണ്ടത് എന്നാണ് മറ്റൊരു പാര്‍ട്ടിയുടെ അഭ്പ്രായം. എന്തായാലും പറ്റിയാല്‍ ടീമില്‍ രണ്ടു ക്രിക്കറ്റ് കളിക്കാര്‍ക്ക് ഇടം നല്‍കണമെന്ന് കേരള രഞ്ജി ടീമംഗങ്ങള്‍ പ്രിയദര്‍ശനോടും ലാലിനോടും അഭ്യര്‍ത്ഥിച്ചു.