അങ്ങിനെ കേരളത്തില്‍ നിന്നൊരു ഐ പി എല്‍ ടീം ജന്മം കൊള്ളാന്‍ പോകുന്നു. 'സിറ്റി ക്രിക്കറ്റേര്‍സ്' എന്നു പേരിട്ടിരിക്കുന്ന ടീമിന്റെ ഉടമസ്ഥര്‍ മറ്റാരുമല്ല. സാക്ഷാല്‍ മോഹന്‍ലാലും പ്രിയദര്‍ശനും തന്നെ. നമ്മുടെ സ്വന്തം കേന്ദ്രമന്ത്രി ശ്രീ ശശി തരൂരിനെ ടീമിന്റെ ചെയര്‍മാനാക്കിയിട്ടുണ്ട്. ഇനി പേടിക്കാനില്ല, മന്ദിര ബേഡിയെ ഇംഗ്ളീഷ് പറഞ്ഞ് ഞെട്ടിക്കാന്‍ ആളായി. എല്ലാ മലയാളികളും പേടിച്ചിരിക്കുന്ന ഒരു കാര്യം എങ്ങാനും ശ്രീശാന്ത് ടീമില്‍ ഉണ്ടാകുമോ എന്നാണ്. പൊന്നമ്മച്ചിയാണേ സത്യം! ചെക്കന്‍ ഇവിടെ കിടന്ന് ചെകിടത്ത് അടി വാങ്ങിയാല്‍ ഞങ്ങള്‍ മലയാളികള്‍ കണ്ടു നിക്കില്ല കേട്ടാ, സത്യായും അടിച്ചവനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കും. ടീം കേരളത്തില്‍ നിന്നായതു കൊണ്ട് കോക്കനട്ട് ഹണ്ടേര്‍സ് എന്നു പേരിടാമായിരുന്നു. ഒന്നുമില്ലേലും തോറ്റു മടങ്ങുമ്പോള്‍ കളിച്ചത് തേങ്ങാക്കൊല [കുല എന്നും പറയാം]കിട്ടാനായിരുന്നു എന്നു പറയാമല്ലോ!! ടീമിന്റെ മുതലാളി ആണേലും മോഹന്ലാലിനെ അംബാസിഡര്‍ ആക്കേണ്ട. സുരാജ് വെഞ്ഞാറമൂടിനെ ആക്കിയാല്‍ മതി. തള്ളേ, ചിരിച്ചു ചിരിച്ച് ചാകും കേട്ടാ , ഒടുക്കത്ത കോമഡിയാ അണ്ണന്‍ . ചിയര്‍ ഗേള്‍സ് കലാമണ്ഠലത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ തന്നെയായിരിക്കണം . ടീം ജര്‍സി പിന്നെ പറയാനുണ്ടോ മുണ്ടും ഷര്‍ട്ടും തന്നെ! ഐ സി സി സമ്മതിച്ചാല്‍ തലയില്‍ ഒരു തോര്‍ത്തു മുണ്ടെടുത്ത് ഒരു കെട്ടും ആകാം . ജര്‍സിയുടെ മുന്നില്‍ വിജയ് മല്ല്യയുടെ കിങ്ങ് ഫിഷറിന്റെ പേരു വേണ്ട. കുമരകത്തെ ഏതേലും കള്ളു ഷാപ്പിന്റെ പേരു മതി. പിന്നെ ഷര്‍ട്ട് ചുവപ്പു നിറം ആകണം മുന്‍പില്‍ ഒരു കൈപ്പത്തി പുറകില്‍ ഒരു താമര. നമുക്കാരേയും പിണക്കാന്‍ പറ്റില്ല.
മോഹന്‍ലാല്‍ ഒരു നടനായതു കൊണ്ട് ഈ ടീം തങ്ങളുടെ കുടുംബ വകയാണെന്നും പറഞ്ഞ് നടന്‍മാരുടെ സംഘടന 'അമ്മ' രംഗത്തു വന്നു കഴിഞ്ഞു. എന്നാല്‍ പ്രിയദര്‍ശന്‍ സംവിധായകനായതു കൊണ്ട് ടീം തങ്ങളുടെ മുറ്റത്തു കളിച്ചു വളരേണ്ടവരാണേന്നു 'മാക്ടയും പുതിയ സംഘടനയും' ഒരു പോലെ പറയുന്നു. ഇവര്‍ രണ്ടുമല്ല, നിര്‍മാതാവായ ലാലിനു വേണ്ടി ചേംബര്‍ ഓഫ് കോമേര്‍സും രംഗത്തുണ്ട്. എന്നാണാവോ ഇനി എന്‍ .എസ് .എസ് അവകാശവാദം ഉന്നയിക്കുന്നത് ?!
ഇനി കളിക്കാരെ എങ്ങനെ തിരഞ്ഞെടുക്കുമെന്നു തീരുമാനിക്കാം. ലേലം ചെയ്യുന്നത് ഒരുതരം മൂരാച്ചി കുത്തക മുതലാളി ബൂര്‍ഷ്വാ നയമായതു കൊണ്ട് പി എസ് സി വഴി നിയമനം നടത്തണമെന്നാണ് കോറ്റതിയേക്കാള്‍ വലിയ പി ബിയുള്ള ഒരു പാര്‍ട്ടി പറഞ്ഞത്. ആദ്യം ഒരു എഴുത്തു പരീക്ഷ, പിന്നെ പാര്‍ട്ടി അനുഭാവികള്‍ക്കു വേണ്ടി ഒരു ഇന്റര്‍വ്യൂ. ഇതല്ല വേണ്ടത്, ന്യൂന പക്ഷങ്ങളേയും മതമേലധ്യക്ഷന്മാരേയും സുഖിപ്പിക്കുന്നതും തൃപ്തിപെടുത്തുന്നതുമായ ഒരു ടീമാണ്‍ നമുക്കു വേണ്ടത് എന്നാണ് മറ്റൊരു പാര്‍ട്ടിയുടെ അഭ്പ്രായം. എന്തായാലും പറ്റിയാല്‍ ടീമില്‍ രണ്ടു ക്രിക്കറ്റ് കളിക്കാര്‍ക്ക് ഇടം നല്‍കണമെന്ന് കേരള രഞ്ജി ടീമംഗങ്ങള്‍ പ്രിയദര്‍ശനോടും ലാലിനോടും അഭ്യര്‍ത്ഥിച്ചു.
7 കമന്റടികള്‍:
ഗോപിക്കുട്ടാ,
ഇന്നലെ ബെര്‍ലി ഈ വിഷയമെടുത്ത് ശരിക്കൊന്ന് അലക്കിയതേ ഉള്ളു. തൊട്ട് പിറകിനു നീയും.
അവര്‍ക്കിപ്പോള്‍ കഷ്ടകാലമാണെന്നാ തോന്നുന്നേ
:)
ഓ മറന്നു..
((ഠോ))
തേങ്ങ.:)))
is it?!! i dint see his post..let me check it
hahaaaa..super :D
ho...kalippp..
oru rakshayum illa:D
appol gandhari allaa dradarashtrar aanu 100 kuttikale prasavichathu alle ...hmmmmmmmm.......ini ippol athu mtrame kelkkan bakki undayiyulluuu inyippol athum aayi
Post a Comment