Featured Blogs

Blog Promotion By
INFUTION

Saturday, July 21, 2007

പാവക്കളി

എനിക്കു മഷീന്‍ ഡ്രായിങ് പരീക്ഷയുള്ള ദിവസം. സാ‍ധാരണ ക്ലാസ്
തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ കോളേജില്‍
എത്താറുള്ളത്. നേരം വൈകുന്നതിനു കാരണങ്ങള്‍ ഇന്നും ഒരു
ദുരൂഹതയാ‍യി തുടരുന്നു. എനിക്കു പോലും!!! ഞാന്‍ പല കാരണങ്ങലും
ഗവേഷണഫലമായി കണ്ടെത്തിയിരുന്നു. അതെല്ലാം പല അധ്യാപകരുടെ
മുന്‍പിലായി ഞാന്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ടു.
മിക്കപ്പോഴും കുറ്റം ചുമത്തപ്പെടുന്നതു സമയം തെറ്റി
വരുന്ന ബസ്സുകളുടെ മേലാണ്. എനിക്കു ബസ്സ് ജീവനക്കാരോടുള്ള
പൂര്‍വ്വവൈരാഗ്യമാ‍ണിതിനു പിന്നിലെന്നു എന്റെ ചില
സുഹ്രുത്തുക്കള്‍ കുപ്രചരണം നടത്തുന്നുന്‍ഡു. ‘കുപ്രചരണം’
എന്ന വാക്ക് ഈ സന്ദര്‍ഭത്തില്‍ ശരിയാണോ എന്ന്
എനിക്കുറപ്പില്ല.

എന്നാല്‍ എന്നത്തേയും പോലാണോ ഇന്ന്? പരീക്ഷയ്ക്കു
ക്ര്യത്യ സമയത്തെത്തേന്‍ഡേ? ഇന്നലെ പാതിരാത്രി
വരെയിരുന്നു പഠിച്ചതൊക്കെ വരച്ചു തീര്‍ക്കെണ്ടേ?
ഇങ്ങനെയൊക്കെ ആലോചിച്ച് ഞാന്‍ ഡ്രാഫ്റ്ററും പെന്‍സിലും
കോംബസുമടക്കം വരയ്ക്കാനുള്ള എല്ലാ സാധന സാമഗ്രികളുമായി
ഒരു വില്ലാളിയെപ്പോലെ കോളേജില്‍ എത്തി. അവിടെ
യുദ്ധസന്നദ്ധരായി എത്തിയ യോദ്ധാക്കള്‍ വേറെയുമുണ്ട്.
അവരുടെയെല്ലാം കണ്ണുകളില്‍ യുദ്ധത്തിനിറങ്ങുന്ന
അര്‍ജ്ജുനന്റെ തീക്ഷ്ണതയുന്‍ണ്ടോ എന്നു ഞാന്‍ സൂക്ഷിച്ചു
നോക്കി. ഇല്ല! എങ്കിലും ഉറക്കം തളം കെട്ടിയ കണ്ണുകളും
കോട്ടുവാ ഇടുന്ന മുഖങ്ങളും സുലഭം. എല്ലാവരും ആ
പരമപ്രധാ‍നമായ ലക്ഷ്യത്തിലേക്കു ഉറ്റു നോക്കി
കൊണ്ടിരിക്കുന്നു. അതേ , ഇനിയുമുന്‍ണ്ട് മൂന്നു മണിക്കൂര്‍
നിദ്രയുടെ അലകള്‍ കുളിര്‍കാറ്റുപൊലെ
തഴുകാന്‍..എങ്ങനെയെങ്കിലും ഈ എക്സാം ഒന്നു കഴിഞ്ഞു
കിട്ടിയാല്‍ മതിയായിരുന്നു.

എക്സാം തുടങ്ങി. ഞാന്‍ എന്റെ ആയുധങ്ങള്‍ എല്ലാം ഡ്രായിങ്
ബോര്‍ഡിന്റെ ഒരു വശത്ത് ഭദ്രമായി വച്ചു. മുന്നില്‍ നിന്നും
പതിവു പൊലെ ആനന്ദ് സെല്ലോടേപ്പിനായി കൈ നീട്ടി. അവന്‍
എന്നെങ്കിലും എല്ലാ സാധനങ്ങളുമായി ഡ്രായിങ് ഹാളില്‍
വന്നതായി ഞാന്‍ ഒര്‍ക്കുന്നില്ല. പുറകിലാണേല്‍
റാങ്കുകാരന്റെ അഹങ്കാരം തൊട്ടുതീന്‍ണ്ടിയിട്ടില്ലാത്ത
അനീത് വില്ല് കുലച്ചു കഴിഞ്ഞു. അവന്‍ പുറകിലുള്ളതാണു എന്റെ
ഏക ആശ്വാസം. ഇത്രയും നാള്‍ എന്റെ പുറകിലെ ബഞ്ചില്‍ ഇരുന്നു
പരീക്ഷ എഴുതിയാണല്ലോ അവന്‍ റാങ്കുകാരനായത്. അതിന്റ്റെ
നന്ദി അവന്‍ കാണിക്കാതിരിക്കില്ല. പോരാത്തതിനു ഞങ്ങള്‍ ഒരേ
നാട്ടുകാരും!

ചോദ്യപേപ്പര്‍ കിട്ടി. എനിക്കു ജയിക്കാനുള്ള വകയുണ്ട്.
ആശ്വാസമായി! സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ഞാന്‍
കര്‍മനിരതനായി. വരയ്ക്കലും മായ്ക്കലും പിന്നെയും
വരയ്ക്കലുമായി ഞാന്‍ മുന്നേറി. ഇടയ്ക്കിടക്കു പുറകിലേക്കു
നോക്കി ഞാന്‍ ചെയ്യുന്നതെല്ലാം ശരിയല്ലേ എന്നുറപ്പു
വരുത്തി. ഞാന്‍ ചുറ്റും കണ്ണോടിച്ചു. എല്ലാവരും ഡ്രയിങ്
ബോര്‍ഡില്‍ കമഴ്ന്നു കിടയ്ക്കുകയാണ്. കഷ്ട്ടിച്ചു ഒരു
മണിക്കൂര്‍ കഴിഞ്ഞു കാണും. എനിക്കു വല്ലാതെ ദാഹിക്കാന്‍
തുടങ്ങി. ടെസ്റ്റുകളും റിടെസ്റ്റുകളുമായി ഒരുപാടു
പരീക്ഷകള്‍ എഴുതി അനുഭവസംപ്ഭത്തുള്ള ആളാണു ഞാന്‍. ഇതുപോലെ
ഒരനുഭവം ഇതാദ്യമയാണു. കാരണം എന്താണെന്നു എനിക്കു എത്ര
ആലോചിച്ചിട്ടും മനസ്സിലായില്ല. ഗ്രീന്‍ ഹൌസ് ഇഫക്റ്റും
കാര്‍ബൊണ്‍ ഡൈ ഓക്സൈഡും ആണൊ കാരണം. എനിക്കു ഉറപ്പില്ല.
ചിലപ്പോള്‍ ആകാം. ഇപ്പോള്‍ ദാഹം മാത്രമല്ല. ചെറിയ തോതില്‍
തളര്‍ച്ചയും തോന്നി തുടങ്ങി.

സാധാരണ പരീക്ഷ തുടങ്ങി കുറച്ചു സമയം കഴിയുമ്പോളൊരു സ്ത്രീ
വെള്ളവുമായി വരാറുന്‍ഡ്. ആനന്ദ് എന്നും അവരുടെ കയ്യില്‍
നിന്നുമാണ് വെള്ളം വാങ്ങി കുടിച്ചു അവന്റെ ഒരിക്കലും
തീരാത്ത ദാഹത്തിനു അല്‍പ്പമെങ്കിലും ഒരു ശമനം
നല്‍കാറുള്ളത്. അവര്‍ വരണേ എന്നു ഞാന്‍ ആഗ്രഹിച്ചു.
അവര്‍ക്കു ഒരു അന്‍പതു വയസ്സു പ്രായം കാണും. പേരെനിക്കു
അറിയില്ല.നമുക്കവരെ ശാരദേച്ചി എന്നു വിളിക്കാം. ഇളം നീല
സാരീ ആണവര്‍ ധരിക്കാറുള്ളത്. കോളേജിലെ ക്ലീനിങ്
വിഭാഗത്തിലാണു അവര്‍ ജോലി ചെയ്യുന്നത്. നീല സാരീ ഒരുപക്ഷേ
യൂണിഫോം ആയിരിക്കാം. മുടി അല്‍പ്പം നരച്ചിട്ടുന്‍ഡു. ഉയരം
കുറവാണ്. ശാരദേച്ചിയുടെ കണ്ണട മുഖത്തിന്റെ വലുപ്പം കൂട്ടി
കാണിക്കുന്നുന്‍ഡെന്നു തോന്നുന്നു. വളരെ വേഗം നടക്കുന്ന
പ്രക്രുതമാണു അവരുടേത്

അങ്ങനെ എന്റെ കാത്തിരിപ്പിനൊടുവില്‍ ശരദേച്ചി
വെള്ളവുമായി വന്നു. എന്റെ അടുത്തു എത്തുന്നതു വരെ ഞാന്‍
അക്ഷമനായി കാത്തിരുന്നു.എന്റെ അരികില്‍ എത്തിയതും ഞാന്‍
ആവശ്യത്തിനു വെള്ളം കുടിച്ചു. വെള്ളത്തിനു ഇത്ര
മധുരമുന്‍ഡകുമൊ?

പരീക്ഷ കഴിഞ്ഞു ഞാന്‍ താഴത്തെ നിലയില്‍ എത്തിയപ്പോള്‍
ശാരദേച്ചി അവിടെ മുറ്റത്തേക്കു നോക്കി നില്‍ക്കുന്നു.
ശരാദെച്ചിയോടു എനിക്കുള്ള നന്ദി നെരിട്ടു പറയണമെന്നു
തോന്നി. ഞാന്‍ അവരുടെ അടുത്തേക്കു നടന്നു. കുരച്ചു
നടന്നപ്പോളേക്കും ശാരദേച്ചി കന്ഡു നില്‍ക്കുന്ന കാഴ്ച്ച
ഞാന്‍ കന്‍ഡു. അവിടെ ഒരു കാര്‍ ഒരു കൈനെറ്റിക്ക് ഹോന്‍ഡയില്‍
ഇടിച്ചിരിക്കുന്നു. കൈനെറ്റിക്ക് ഹോന്‍ഡ ഓടിച്ചിരുന്ന
അധ്യാപികയെ കുറച്ചു ആളുകള്‍ ചേര്‍ന്നു പൊക്കിയെടുത്തു.
കാറില്‍ ഉന്‍ഡായിരുന്ന വിദ്യാര്‍തികള്‍ എന്തു
ചെയ്യണമെന്നറിയാതെ നില്‍ക്കുന്നു. ഭാഗ്യത്തിനു ആര്‍ക്കും
ഒന്നും പറ്റിയിട്ടില്ല

ഞാന്‍ അടുത്തെത്തിയതും കാര്‍ വന്നതും ഇടിച്ചതുമെല്ലാം
ശാരദേച്ചി എനിക്കു വിശദീകരിച്ചു തരുവാന്‍ തുടങ്ങി. ഞാന്‍
ഒന്നും മിന്‍ഡിയില്ല. എനിക്കൊന്നും
പറയാനുന്‍ഡായിരുന്നില്ല. ശാരദേച്ചിയുദെ ചുന്‍ഡുകള്‍
ചലിച്ചില്ല. ശബ്ദം എന്റെ ചെവികളെ സ്പര്‍ശിച്ചില്ല. എന്റെ
കണ്ണുകള്‍ക്കു മുന്‍പില്‍ അവരുടെ കൈകള്‍ ന്രുത്തം
വയ്ക്കുന്നു. അവരുടെ മുഖത്ത് പല ഭാവഭേദങ്ങളും
മിന്നിമറയുന്നത് ഞാന്‍ കണ്ടു. അവരുടെ കണ്ണുകള്‍
ഇടയ്ക്കിടക്കു വികസിക്കുന്നുന്‍ഡായിരുന്നു. എല്ലാം ഞാന്‍
നിസ്സഹായനായി നോക്കി നിന്നു. ചേച്ചിക്കു സംസാര ശേഷിയില്ല
എന്ന സത്യം എനിക്കറിയില്ലായിരുന്നു.
നന്ദി പറയാനുള്ള ആംഗ്യഭാഷ
എനിക്കറിയില്ലായിരുന്നു. മറ്റൊന്നും പറയനില്ലാത്തതു
കൊണ്ടു ഞാന്‍ എല്ലാം മനസ്സിലായ ഭാവത്തില്‍ തലയാട്ടി. അവരെ
നോക്കി ചിരിച്ച ശേഷം ഞാന്‍ തിരിഞ്ഞു നടന്നു.

5 കമന്റടികള്‍:

eniitu neeta parreksha jayicho.>?

evide alle.....:)

hai...
bhaiye aaranu pranthan ennu vilichathu???
avante pidaliku onnu kodukanam....
samrambam kalakiyitundu ketto!!

kashttam.... pranthu enganeyumoooooooooo!!!!!!!!!!!!! sahikka thanne....

well, its good. only two nut is loose

I want to meet Mr Aneeth...

another Aneeth
(mail2aneeth@gmail.com)