ഓര്‍മതന്‍ ഹര്‍ഷബാഷപ്പത്തിലെന്‍
വിഷാദ വദനം നിന്‍ സ്വപ്നത്തില്‍
വിരിയുമോ? അണയും തിരിനാളമായി.
വിറയാര്‍ന്ന കൈകളശ്രുബിന്ദുക്കളാല്‍
നനയവേ,ഓര്‍ക്കുന്നു നിന്നെ
ഞാനത്മസഖീ ആനന്ദത്താല്‍.
നിന്നാത്മനൊമ്പരങ്ങളെന്‍ രാത്രികളെ
ഈറനണിയിക്കുമ്പോള്‍, നിന്‍
സ്നേഹമറിയുന്നെടോ ഞാന്‍.
ഓര്‍മകളിലെ മഞ്ഞുത്തുള്ളി പോല്‍
കുളിരേകും നിന്‍ മന്ദഹാസമെന്‍
സംഗീതമായി മാറുന്നുവോ?
അറിയുന്നുവോ സഖീ നീയെന്‍
ആത്മനൊമ്പരം വിണ്ണിലെ താരക-
ങ്ങളെ കാണുമ്പോഴെങ്കിലും?
തേജസ്സ്വിയാം ഭസ്ക്കരനല്ല, കുളിരായ്
മാറുമൊരമ്പിളിയാണെനിക്കു പ്രിയമെന്നറിയുക
നീ സഖീ.
0 കമന്റടികള്‍:
Post a Comment