കാന്‍സര്‍ കാന്‍സര്‍ കാന്‍സര്‍
കണ്ണിനു കാന്‍സര്‍ കാതിനു കാന്‍സര്‍
വൈദ്യശിരോമണി
കുഴലൂതി നോക്കുന്നു.
വായിലും മൂക്കിലും
സ്പൂണിട്ടു തിരയുന്നു.
നഴ്സാന്റ്റി സൂചിയെടുത്തു
മേഴ്സിയില്ലാതെ കുത്തുന്നു.
അറ്റന്‍ഡരെന്റെ പഴ്സു തിരയുന്നു
ഓട്ടയില്ലാ നോട്ടിനായ്.
ഇരുമ്പു കട്ടിലില്‍ കിടന്നു
ഞാന്‍ വാവിട്ടു കരയുന്നു .
എന്റെ പ്രിയതമയെന്റെ
വിവാഹമോതിരമൂരുന്നു.
കരളിനെ തിന്നുന്ന കാന്‍സറോ
എന്നെ വിഴുങ്ങുന്ന മനസ്സിനു
കാന്‍സര്‍ ബാധിച്ചവരോ എന്റെ അന്തകര്‍?!
0 കമന്റടികള്‍:
Post a Comment