Featured Blogs

Blog Promotion By
INFUTION

Wednesday, August 8, 2007

“എന്റെ പ്രണയം“


ന്റെ പ്രണയം എന്നു പറയുമ്പോള്‍ ,അതൊക്കെ ഇങ്ങനെ എഴുതി തീര്‍ക്കാന്‍ പറ്റുന്ന ഒന്നല്ല.. എഴുതിയാലും തീരില്ല.. ഞാന്‍എവിടെ നിന്നു തുടങ്ങണം എന്നാലോചിക്കുവാണ്.. ഒരു പക്ഷേ ഞാന്‍ ജനിച്ചതു മുതല്‍ തുടങ്ങേണ്ടി വരും.. അതു കൊണ്ട് 5ആം ക്ലാസ്സ് മുതല്‍ തുടങ്ങാം നമുക്ക്.. അതിനു മുന്‍പു ഒരു കാര്യം പറഞ്ഞോട്ടേ, ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ജീവിച്ചിരിക്കുന്നവരുമായി തീര്‍ച്ചയായും ബന്ധമുള്ളതാണു.. അത് ആരെയും വേദനിപ്പിക്കരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു..ഞാന്‍ ഒരുപാട് ആലോചിച്ചതാണ് പേര് പറയണോ എന്ന് .. പറഞ്ഞില്ലേല്‍ ഇതിലൊന്നും സത്യമില്ലാതാകും..അത്കൊണ്ട് എന്റെ പ്രിയപ്പെട്ട “സഹോദരിമാരേ” നിങ്ങള്‍ എന്നോടു ക്ഷമിക്കു..
അഞ്ചാം ക്ലാസ്സ്
5ഇല്‍ പഠിക്കുന്നു.. ഞാന്‍ ആ ക്ലാസ്സില്‍ അല്‍പ്പം പോപ്പുലര്‍ ആയിരുന്നു.. എന്റെ അമ്മ ടീച്ചര്‍മാരുടെ പ്രത്യേക അഭ്യര്‍ത്ഥനമാ‍നിച്ച് പലപ്പോഴായി അവരെ സന്ദര്‍ശിച്ചിട്ടുണ്ട്.. ഇന്നു ഇരിങ്ങാലക്കുട പള്ളിക്കു ആ രൂപം കൈവന്നതില്‍ എന്റെ സേവനംഎടുത്തു പറയേണ്ടതാണു.. ഞാന്‍ ക്രിക്കറ്റ് കളിച്ച് പൊട്ടിച്ചതാണ് അതിന്റെ മിക്ക ജനല്‍ ചില്ലുകളും..സെമിത്തേരിയില്‍ നിന്നും മോഷണം പോകുന്ന മെഴുക് തിരിയെല്ലാം എന്നും എന്റെ വീട്ടില്‍ തന്നെഎത്തിക്കുന്നതില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു.. എന്റെ പേരുള്ള ഒരു കല്ലറ അവിടെ കണ്ടെത്തുന്നതു വരെ ഇതുതുടര്‍ന്നു.. കൂട്ടുകാരെ കല്ലെറിഞ്ഞും ടീച്ചര്‍മാരുടെ കയ്യില്‍ നിന്നും തല്ലുവാങ്ങിയും നടന്നിരുന്ന ആ സമയത്താണ്എന്റെ ജീവിതത്തിലെ ആദ്യ പ്രണയം മൊട്ടിട്ടത്..(ഇതിനു മുന്‍പുള്ളതെല്ലാം നമുക്കു തത്കാലത്തേക്ക് മറക്കാം)...

എനിക്കു അന്ന് പ്രണയം ഉണ്ടായിരുന്നെങ്കിലും അത് തുറന്നു പറയുന്നതിനു എന്റെ മുന്നില്‍ ഒരു പ്രശ്നം വന്നു പെട്ടു..ഒരുചോദ്യം..ആരോടാണു എനിക്കു ശരിക്കും ഇഷ്ട്ടം? കാരണം എന്റെ ക്ലാസ്സില്‍ രണ്ട് കുട്ടികല്‍ ഉണ്ടായിരുന്നു..ലിംനയുംനീതുവും.. ഇതില്‍ ഒരാളോടു എനിക്കു കടുത്ത പ്രേമമായിരുന്നു..പക്ഷേ അതാരാണെന്നു മാത്രംഎനിക്കറിയില്ലായിരുന്നു...വല്ലാത്ത ഒരു അവസ്ത ആണത്.. അതു അനുഭവിച്ചാലേ മന‍സ്സിലാകൂ..ആദ്യമായി മനസ്സില്‍ ഒരു ഇഷ്ട്ടം തോന്നുക എന്നിട്ടതു ആരാണെന്നു തിരയുക.കഷ്ട്ടാമാണത്! ഞാന്‍ എന്റെ കാമുകിയെ കണ്ടെത്തുവാന്‍ തന്നെ തീരുമാനുച്ചു.. ആദ്യം നീതുവാണോ എന്നറിയുവാന്‍ അവള്‍ പള്ളിയില്‍ പോയിവരുമ്പോള്‍ ഞാന്‍ അവളെ കല്ലെറിഞ്ഞു.. അവള്‍ ടീച്ചറുടെ അടുക്കല്‍ പരാതിയുമായി ചെന്നു.. പതിവു പൊലെ എനിക്കു അടിയും ഉപദേശവും കിട്ടി..ഭാഗ്യത്തിനു അമ്മയെ വിളിപ്പിച്ചില്ല..അല്ലേല്‍, പെണ്ണു കേസില്‍ പെട്ടെന്നുംപറഞ്ഞു മാനം പോയേനേ..പോട്ടേ, എന്നെ ഒറ്റി കൊടുത്തവള്‍ എന്റെ കാമുകി അല്ല എന്നെനിക്കു മനസ്സിലായി.. ഇനി ലിംനയാണുള്ളത്..ഒരു ദിവസം അവളുടെ മുടി എന്നെ ആകര്‍ഷിച്ചു..തലയില്‍ ഒരു കിളിക്കൂട് പോലെ..ഞാന്‍ ആകിളികൂട്ടില്‍ കുറച്ച് മണ്ണ് വാരിയിട്ടു...അതോടെ എന്റെ ഒരു പ്രണയം കൂടെ പൊലിഞ്ഞു...
ആറാം ക്ലാസ്സ്
ങ്ങിനെ ഞാന്‍ ആറാം ക്ലാസ്സില്‍ എത്തി... എനിക്കു വലിയ ആളായ പൊലെ തോന്നി..കാരണം ആറാം ക്ലാസ്സ് മുതല്‍ ആണു ഞാന്‍ പാന്റിട്ടു സ്കൂളില്‍ പോകാന്‍ തുടങ്ങിയത്.. പക്ഷേ ആകെയുള്ള വിഷമം എന്റെ ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നില്ല എന്നുള്ളതാണ്. അഞ്ചാം ക്ലാസ്സിലെ കൊച്ചന്മാരെ കാണുമ്പോള്‍ എനിക്കു വല്ലാത്ത അഹങ്കാരമായിരുന്നു..അവന്മാരണേല്‍ എന്റെ ആരാധകരും ആയിരുന്നു..ഞാന്‍ പറഞ്ഞിരുന്നില്ലേ ഞാന്‍ നന്നായി ക്രിക്കറ്റ് കളിക്കും..

ഇത്ര വലുതായിട്ടും ഇത്ര സൌന്ദര്യം ഉണ്ടായിട്ടും എനിക്കെന്തു കൊണ്ട് ഒരു ലവ് ഫൈലിയര്‍ വന്നു എന്നുള്ളത് എന്നെ അമ്പര‍പ്പിച്ചു..അങ്ങിനെ ഇരിക്കുമ്പോള്‍ ആണ് 7ആം ക്ലാസ്സില്‍ പടിക്കുന്ന സിമി ചേച്ചിയെ ഞാന്‍ കണ്ടത്... ഒരു ദിവസം ഉച്ചയ്ക്ക് പൈപ്പില്‍ വെള്ളം ഇല്ലാതായപ്പോളാണ് ഞാന്‍ അവളെ കണ്ടത്..എല്ലാവരും കൂടെ കിണറ്റിന്‍ കരയില്‍ വന്നു.. വലിയ തിരക്കായിരുന്നു അവിടെ.. ഞാന്‍ വളരെ കഷ്ട്ടപെട്ട് തൊട്ടി കൈക്കലാക്കി.. ഞാന്‍ വെള്ളം കോരി... കൈയില്‍ ബക്കെറ്റ് കിട്ടിയപ്പോള്‍ ആണ് ഞാന്‍ എന്റെ നേര്‍ക്കു ഒഴുകി വരുന്ന ആ പുഞ്ചിരി കണ്ടത്.. എന്റെ ചുറ്റും ഒരു നൂറ് വര്‍ണശലഭങ്ങള്‍ പറന്നു.. ഇപ്രാവശ്യം എനിക്കുറപ്പായിരുന്നു ഞാന്‍ ആരെയാണ് ആഗ്രഹിക്കുന്നതെന്ന്... ഞാന്‍ കോരിയ വെള്ളമെല്ലാം എങ്ങോട്ടു പോയി എന്നു ഞാന്‍ പറയുന്നില്ല.
പിന്നെ സിമി ചേച്ചിയെ കാണാനുള്ള ശ്രമങ്ങള്‍ ആയിരുന്നു എല്ലാം.. ചേച്ചി പള്ളിയില്‍ പോകുന്നത് കണ്ടപ്പോള്‍ അമ്പലത്തില്‍ പോലും പോകാത്ത ഞാന്‍ സ്ഥിരമായി ഉച്ചയ്ക്ക് പള്ളിയില്‍ പോകാന്‍ തുടങ്ങിയത്.. ചേച്ചിയുടെ തൊട്ടു മുന്നിലായി ഞാന്‍ ഇരുന്നു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.. എന്റെ മാലാഖയെ!
ഇങ്ങനെ പ്രണയം കൊടികുത്തി വാണിരുന്നപ്പോളാണ് ഞാന്‍ ആ നഗ്ന സത്യം തിരിച്ചറിഞ്ഞത്!! എന്റെ ക്ലാസ്സില്‍ ദിപീഷ് എന്നൊരുത്തന്‍ ഉന്ണ്ടായിരുന്നു..അവന്‍ രണ്ട് കൊല്ലം തോറ്റിരുന്നു.. അത് കൊണ്ട് തന്നെ എന്നേക്കാളും നല്ല വലുപ്പം ഉണ്ടായിരുന്നു.. ഞാന്‍ ഒരു ദിവസം അവന്റെ നോട്ട് ബുക്ക് കണ്ടു..അതിന്റെ ഏറ്റവും പുറകിലെ പേജില്‍ ‘സിമി ഐ ലവ് യു’ എന്നെഴുതിയിരിക്കുന്നു.. എന്നിലെ കാമുകന്‍ ജ്വലിച്ചു.. നേരിട്ടു അവനോട് ഏറ്റുമുട്ടുവാനുള്ള ധൈര്യം എനിക്കില്ലായിരുന്നു..വെറുതെ തല്ല് വാങ്ങേണ്ട എന്നു കരുതിയാണ്..അല്ലെങ്കില്‍ കാണാമായിരുന്നു.. ഞാന്‍ അവസാനം തന്ത്രപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തു..ഞാന്‍ ക്ലാസ്സ് ലീഡര്‍ ആയിരുന്നു എന്ന വസ്ത്തുത ഇവിടെ രേഖപെടുത്തി കൊള്ളട്ടെ! ഞാന്‍ നേരെ ടീച്ചറുടെ അടുത്ത് കാര്യം പറഞ്ഞു..ദിപീഷിന്റെ ദുര്‍നടപ്പും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ചു ഞാന്‍ ടീച്ചര്‍ക്കു ക്ലാസ്സ് എടുത്തു..തെളിവിനായി അവന്റ്റെ നോട്ട് ബുക്ക് ഞാന്‍ സമര്‍പ്പിച്ചു.. എനെറ്റ്യും സിമിചേച്ചിയുടെയും പ്രണയത്തിലെ വില്ലനെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ ആശ്വാസത്തോടെ ഞാന്‍ നിന്നു..
പെട്ടെന്നാണു അത് സംഭവിച്ചത്! ടീച്ചര്‍ ദിപീഷിനെ വഴക്കു പറയുന്ന ശബ്ദം എന്റെ കാതുകളെ സ്പര്‍ശിച്ചു..ഒരു സംഗീതം പോലെ അതെന്റെ കാതുകളെ പുല്‍കി.. “ നിനക്കു പഠിക്കാനൊന്നുമില്ലേടാ? ആറാം ക്ലാസ്സിലായിട്ടുള്ളു..ആവശ്യമില്ലാത്ത കര്യങ്ങളന്വേഷിച്ചു നടന്നോ.. ഡാ... അനീഷ്, നിന്നോട്....” പെട്ടെന്നാണു വെളുക്കാന്‍ തേച്ചത് പാണ്ടായ കാര്യം ഞാന്‍ അറിഞ്ഞത്... വാദി പ്രതിയായ സംഭവങ്ങള്‍ക്കു ഇന്നും അതൊരു ഉദാഹരണമായി വക്കീല്‍മാര്‍ ചൂണ്ടി കാണിക്കാറുണ്ട്!
അങ്ങിനെ സീനിയൊരിറ്റിയുടെ പിന്‍ബലവും ടീച്ചരുടെ നീതിപൂര്‍വമല്ലാത്ത ഇടപെടലും കൂടി എന്റെ ഒരു പ്രണയം കൂടി പത്തി താഴ്ത്തി..എങ്കിലും എന്നിലെ കാമുകന്‍ തോല്‍വി അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.. ആഞ്ഞടിക്കുവാന്‍ ഒരുങ്ങുന്ന തിരകളുടെ താത്കാലിക പിന്മാറ്റം മാത്രമായിരുന്നു അത്.. ...(തുടരും)

9 കമന്റടികള്‍:

കൊള്ളാം , അടുത്തതും വേഗം എഴുതൂ

muttayil ninnu viriyunnathinu munne nee vayanokkiyayirunnu enna sathyam ethu vayichapozha manasilayathu........kashtam......

:-)
adutha lakkam eppazha..........

Kollameda....thanne angu "kuru" akkiyalo ennalojikkukaya.........

ithine "ente pranayangal" ennu peridunnathalle kooduthal sheri?!! ;)

Wonderful narration man. :)

- Ray, from ProKerala Community

:-)...adi kittiya kathakal ille...

bakki kadha enn thudarum?...plz..udane postane..ath vayikkanay..kathirikkunnu..