നിങ്ങളാരെങ്കിലും സ്വന്തം മരണത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ചെയ്യണം എന്നൊന്നും ഞാന്‍ പറയില്ല..ചിന്തിക്കാതിരിക്കുന്നതാണു കൂടുതല്‍ നല്ലത്! എനിക്കൊരിക്കല്‍ ഞാന്‍ മരിക്കാന്‍ പോകയാണെന്ന തോന്നല്‍ ഉന്ണ്ടായി..ഞാന്‍ അടുത്ത രണ്ടു മൂന്നു മാസങ്ങള്‍ള്ളില്‍ ഇല്ലാതാകും എന്ന തോന്നല്‍! പത്താം ക്ലാസ്സിന്റെ അവസാന നാളുകളില്‍ എല്ലാവരും ഓട്ടൊഗ്രാഫ് എഴുതുന്ന തിരക്കിലായപ്പോളാണു എന്നെ മരണഭയം പിടികൂടിയത്..അതൊരു ഭയം തന്നെയാണു..ഇന്നും എനിക്കു പേടിയാണ് ..എനിക്കൊരുപാടു നാള്‍ ജീവിക്കണം! മടുക്കുന്നതു വരെ..അങ്ങനെ ഉണ്ടാകുമോ?..നമ്മള്‍ സ്നേഹിക്കുന്നവരെ പിരിയുക എന്നു പറഞ്ഞാല്‍ എത്ര കഷ്ട്ടമാണല്ലേ!! പക്ഷെ, അന്നൊന്നും എന്നെ അലട്ടിയിരുന്നതു അത്തരം ചിന്തകളായിരുന്നില്ല..ഈ ലോകത്തിനു സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍..അതാണു എന്നെ വേദനിപ്പിച്ചത്.. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ ഞാന്‍ ആരായിരുന്നു എന്നാരെങ്കിലും അന്വേഷിക്കുമോ? എന്നെ ആരെങ്കിലും ഓര്‍ക്കുമോ? ...ഓര്‍ക്കുന്നെങ്കില്‍ എന്തിന്റെ പേരിലായിരിക്കും? എന്നെ പോലെ സ്വാര്‍ത്ഥനായ ഒരാളുടെ കയ്യില്‍ ഈ ലോകത്തിനു നല്‍കാന്‍ എന്താണുള്ളത്? കെന്നഡിയെ അനുസരിക്കാത്ത മനസ്സുള്ള ഒരാളാണു ഞാന്‍ ..എന്തു കൊണ്ടോ എനിക്കറിയില്ല.. ഞാന്‍ എന്നെ കുറിച്ചു മാത്രമേ ചിന്തിക്കാറുള്ളു.. ഇങ്ങനെയുള്ള എന്നെ ചുമക്കുന്നതു കൊണ്ടു ഈ ഭൂമിക്കു എന്തു നേട്ടം?!!!എങ്കില്‍ പിന്നെ ഞാന്‍ ജനിച്ചതെന്തിന്? ഒരിക്കല്‍ ജനിക്കുക എന്നിട്ടു എല്ലാം അനുഭവിക്കുക എന്നിട്ടു ഒരു ദിവസം വെറും ചാരമായി മാറുക...ജനിക്കേണ്ടിയിരുന്നില്ല...മരിക്കാന്‍ പേടിയുമാണ്!! എനിക്കാരെങ്കിലും പറഞ്ഞു തരുമോ ഞാന്‍ എന്തിനു ജനിച്ചു എന്നതിനുത്തരം!!!!!!!!!!!!
6 കമന്റടികള്‍:
അനീഷേ, അങ്കമാലീലേ പ്രധാന മന്ത്രി ആരാന്നാ പറഞ്ഞേ...?
ഹ ഹാ...ചുമ്മാ..
നമ്മള്‍ ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത എന്നാല്‍ പരമമായ സത്യം അല്ലെ മരണം..? ദൈവം നമ്മുക്ക് തന്ന അനുഗ്രഹങ്ങളില്‍ പ്രധാനപെട്ട ഒന്നാണ് മറവി. നമ്മുടെ മരണം കഴിഞ്ഞു പോയ പ്രിയപെട്ടവരുടെ വേര്‍പാട് ഒക്കെ നമുക്കു മറക്കാന്‍ കഴിയില്ല്ലായിരുന്നുവെങ്കില്‍ ജീവിതം നമ്മുക്ക് ആസ്വദിക്കാനാവുമോ..
പല പ്രാവശ്യം!
ഒരിടയ്ക്കു പ്രധാന ഹോബി തന്നെ പല തരത്തിലുള്ള മരണം സ്വപ്നം കാണലായിരുന്നു. മരിച്ചു പോയെന്നു പലവട്ടം സ്വപ്നം കണ്ടിട്ടുണ്ട്. ഉണര്‍ന്നെഴുന്നേറ്റ ശേഷവും യാഥാര്‍ഥ്യം പോലെ, തെളിമ മങ്ങാത്ത സ്വപ്നങ്ങള്‍ !
എല്ലാവരും ഒരിക്കലെങ്കിലും അതെപ്പറ്റി ചിന്തിച്ചിരിക്കും എന്നാണ്‍ എനിക്കു തോന്നുന്നത്.
പിന്നെ,
“ഈ ലോകത്തിനു സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍..അതാണു എന്നെ വേദനിപ്പിച്ചത്.. ”
ഇതില്‍ വേദനിക്കുന്നതില്‍ അര്‍ത്ഥമില്ല. ഈ ലോകത്ത് മാറ്റം സംഭവിക്കാത്തതായി ഒന്നു മാത്രമേയുള്ളൂ. അത് “മാറ്റം” തന്നെയാണ്‍ എന്നാണല്ലോ.
ചിന്തകള്‍ എപ്പോഴും നല്ലതു തന്നെ. പക്ഷെ, പോസിറ്റീവായി കൂടുതല്‍ ചിന്തിക്കൂ.
:)
ദിവസത്തില്‍ ഒരിക്കലെങ്കിലും മരണത്തേ ഓര്‍ക്കുക!
ഇല്ല തറവാടി...എന്റെ ചൊദ്യത്തിനുള്ള ഉത്തരം ഒരാള്‍ എനിക്കു തന്നു... തീര്‍ത്തും പോസിറ്റീവ് ആയ ഉത്തരം!!!!
ആ... എനിക്കറിയില്ല.
ഇന്നുകളെല്ലാം മോശം എന്നല്ലേ താന്‍ കരുതുന്നത്. അതോണ്ട് എന്തായാലും ‘ഇന്ന്’ മരിക്കണ്ട. നാളെയാവാം....
ദിവസവും ഇങ്ങനെ വിചാരിക്കുക.
സസ്നേഹം
ദൃശ്യന്‍
Post a Comment