“ എന്റെ സ്വപ്നത്തില്‍ ഒരു യക്ഷി വന്നു.... നീണ്ട വിരലുകളും വലിയ കവിളുകളും ഉള്ള യക്ഷി. അവളുടെ ആദ്യ ദര്‍ശനത്തില്‍ തന്നെ എനിക്കെന്നെ നഷ്ടപെട്ടു..എന്റെ ശരീരത്തിലെ ഓരോ തരിയും അവള്‍ അവളിലേക്കു വലിച്ചടുപ്പിക്കുന്ന പോലെ തോന്നി.. ഞാനാകെ മരവിച്ചു പോയി..അവളുടെ നീണ്ട വിരലുകള്‍ എന്റെ ശിരസ്സില്‍ പിടിമുറുക്കി, നീണ്ട ദംഷ്ട്രകള്‍ എന്റെ കഴുത്തിലേക്കു തുളച്ചു കയറി..എന്റെ ശരീരത്തിലെ അവസാന തുള്ളി ചോരയും ആ രാക്ഷസി ഊറ്റി കുടിച്ചു..പകരം അവളുടെ സ്നേഹം കൊണ്ടു എന്റെ ശരീരം മുഴുവന്‍ നിറച്ചു..അവളുടെ പ്രണയം എന്നെ ഒരു കൊടുങ്കാറ്റ് പോലെ കീഴടക്കി..അവളുടെ സ്നേഹത്തിന്റെ അടിമയാണു ഞാന്‍ ഇന്ന്! അവള്‍ ഇല്ലാത്ത സ്വപ്നങ്ങള്‍ നിശ്ശബ്ദമാണ്..അവളുടെ കൊലുസ്സിന്റെ കിലുക്കമാണ് ഇന്നെന്റെ സംഗീതം..അവളുടെ തേങ്ങലുകളാണ് ഇന്നെന്റെ ദു:ഖം..അവളുടെ പുഞ്ചിരിയാണെന്റെ സന്തോഷം..അവളുടെ ചുണ്ടില്‍ വിരിയുന്ന കൊഞ്ചലുകളാണെന്നെ ഉണര്‍ത്തുന്നത്... അവള്‍ ഇല്ലാത്ത ഓരോ നിമിഷങ്ങളിലും ഏകാന്തതയുടെ വരണ്ട മണല്‍ പരപ്പിലൂടെയുള്ള യാത്രയിലാണ് ഞാന്‍..നഗ്നാമായ എന്റെ കാല്‍പ്പാദങ്ങല്‍ വല്ലാതെ പൊള്ളുന്നു..അവള്‍ ഒരു സ്വപ്നമാണോ എന്നു ഞാന്‍ ആദ്യം ശങ്കിച്ചു..ആണെങ്കില്‍ ആ ഉറക്കം ഉണരാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു!ആ സ്വപ്നം എന്റെ അന്ത്യം വരെ എന്റെ കൂടെയുണ്ടാകണം എന്നാഗ്രഹിച്ചു.. എന്നാല്‍ ഈ ഉറക്കമില്ലാത്ത രാത്രികളില്‍ ഞാന്‍ മനസ്സിലാക്കുന്നു അതൊരു സ്വപ്നമല്ല!! എന്റെ ജീവിതത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യമാണവള്‍....അവളെ ഞാന്‍ വല്ലാതെ കൊതിക്കുന്നു..എന്റേതു മാത്രമാക്കുവാനായി........എന്നന്നേക്കും.............”
6 കമന്റടികള്‍:
യക്ഷി പിന്നെ ദേവതയാകും പിന്നെ അസ്സല്‍ ഭദ്രകാളിയായി മാറും... ജാഗ്രത..!
നല്ല യക്ഷി!
:)
യക്ഷി കൊള്ളാംട്ടോ....
snehithee yakshi ayi sankalpicheth mosham ayi poyi..ithil uperi..ene yakshi akuiyeth mosham ayi poyi..[:p]
aval illatha swapnangalkku sabdhamille....ninte audio driver update cheythaal sariyaakum...pinne nagnamaya kaalukalkku vendi paragon undallo
paragon അല്ലടാ ഭാവന VKC യുടെ ആളാ..നീ എന്റെ കാലില്‍ കണ്ടിട്ടില്ലേ?
Post a Comment