Featured Blogs

Blog Promotion By
INFUTION

Tuesday, October 16, 2007

“ കുഞ്ഞുണ്ണിയും ഞാനും”


ഞാന്‍ ആരാണെന്നു മനസ്സിലായി കാണുമല്ലോ? സാക്ഷാല്‍ ഞാന്‍ തന്നെ! പിന്നെ കുഞ്ഞുണ്ണി അത് ഇരട്ട പേരാണ് അവന്റെ അച്ഛനും അമ്മയും അവനിട്ടിരിക്കുന്ന പേര് ജോയല്‍ എന്നാണ്. പക്ഷേ ഉയരകൂടുതലും മുഖത്തെ നിഷ്ക്കളങ്കതയും കാരണം ഞങ്ങള്‍ അവനെ കുഞ്ഞുണ്ണി എന്നു വിളിക്കും. കൂടുതല്‍ അടുപ്പമുള്ളവര്‍ CBIകുഞ്ഞുണ്ണി എന്നു വിളിക്കും . CBIഎന്നാല്‍ Cerelac Baby of India എന്നര്‍ത്ഥം. അവനെ കുറിച്ചു പറയുന്നതിലും നല്ലത് അവന്റെ കഥകള്‍ വായിക്കുന്നതാണ്.

ഒരു ചെറിയ അപകടം!


ഞങ്ങള്‍ രണ്ടു പേരും +2 നു പഠിക്കുന്നു. ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ക്ക് ഞങ്ങളെ രണ്ടു പേരേയും അത്ര മതിപ്പില്ല! കാലത്തെ സ്പെഷല്‍ ക്ലാസ്സില്‍ വരാത്തതു കൊണ്ടാകാം അല്ലെങ്കില്‍ ചോദ്യം ചോദിക്കുന്ന സമയങ്ങളില്‍ കുറച്ചും മറ്റു സമയങ്ങളില്‍ ധാരാളവും സംസാരിക്കുന്ന കൊണ്ടാകാം.! ഒരു ദിവസം ഞങ്ങള്‍ ഒരു വാര്‍ത്ത കേട്ടു. ടീച്ചറെ വണ്ടിയിടിച്ചു. എല്ലാവരും വ്യാകുലരായി. കാരണം ടീച്ചര്‍ ഒരു ഗര്‍ഭിണി കൂടിയാണേ! ഈ സംഭവത്തിനു ശേഷം ഒരാഴ്ചയോളം ടീച്ചര്‍ വന്നില്ല. ടീച്ചറുടെ തലയില്‍ മുറിവുണ്ട്. കയ്യിലും കാലിലും പ്ലാസ്റ്റര്‍ ഉണ്ട് തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി (ഇതില്‍ ഒരെണ്ണം എന്റെ വകയായിരുന്നു. ഏതാണെന്നു ശരിക്കും ഓര്‍ക്കുന്നില്ല) അതിനു ശേഷം ടീച്ചര്‍ വന്നു! ടീച്ചര്‍ സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോളാണ് കുഞ്ഞുണ്ണി അങ്ങോട്ട് ചെല്ലുന്നത്. തലയില്‍ കെട്ടുമില്ല കയ്യില്‍ പ്ലാസ്റ്റെറും ഇല്ല.കയ്യില്‍ ചെറിയ മുറിവുണങ്ങിയ പാടുണ്ട്. അവനു സഹിച്ചില്ല! ഉടനെ ചെന്നു ചോദിച്ചു. “ ഇത്രേ പറ്റിയുള്ളോ?” . ടീച്ചറും അവിടെയുണ്ടായിരുന്ന മറ്റു ടീച്ചര്‍മാരും ഞെട്ടി! കുറച്ചു ദേഷ്യത്തില്‍ തന്നെ ടീച്ചര്‍ തിരിച്ചു ചോദിച്ചു.” ഇത്രയും പറ്റിയാല്‍ പോരേ?” ഇപ്രാവശ്യം ഞെട്ടിയതു കുഞ്ഞുണ്ണിയാണ്!!!

പൂവാല ശല്യം!!

ഞങ്ങളുടെ സ്കൂളില്‍ +1 നു പുതിയതായി കുട്ടികള്‍ വന്നു. കൂടുതലും പെണ്‍കുട്ടികള്‍ തന്നെ!അവരുടെ എണ്ണമെടുത്ത് ഞാനും കുഞ്ഞുണ്ണിയും കാലം കഴിച്ചു പോന്നു.ഒരു ദിവസം ഞാനും അവനും മറ്റൊരു ചങ്ങാതിയും കൂടി സ്കൂളിനു മുന്നില്‍ വായ്നോക്കി നടക്കുവായിരുന്നു. ഒരുപാട് സുന്ദരികള്‍ മുകളിലെ വരാന്തയില്‍ നില്‍ക്കുന്നു. ഞങ്ങള്‍ മുകളിലേക്കു തന്നെ നോക്കി നടന്നു.ഈ കാഴ്ച ഞങ്ങളുടെ ബയോളജി ടീച്ചര്‍ കണ്ടു. ടീച്ചര്‍ക്ക് ഞങ്ങളെ രണ്ടു പേരേയും ഒരുപാടിഷ്ടാണ്. ഇടയ്ക്കിടക്കു നല്ല ഉപദേശങ്ങളൊക്കെ തരും “നന്നായി കൂടെടാ നിങ്ങള്‍ക്ക്?” എന്നൊക്കെ ടീച്ചര്‍ ചോദിക്കുമ്പോളാണ് ആ സ്നേഹം ഞങ്ങള്‍ മനസ്സിലാക്കുന്നത്.സാധാരണ എല്ലാവരും “നിങ്ങള്‍ നന്നാവുന്ന ലക്ഷണമൊന്നും കാണുന്നില്ല” എന്നാ പറയാറ്!

ഒരിക്കല്‍ ഞങ്ങള്‍ ടീച്ചറുടെ ക്ലാസ്സിലിരുന്നു അടുത്തുള്ള സ്കൂളിലെ ഒരു ‘ശരണ്യ‘യെ കുറിച്ചു കാര്യമായി ചര്‍ച്ച ചെയ്യുകയായിരുന്നു. ബാക്കിയെല്ലാവരും ടീച്ചര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുവായിരുന്നു. എന്റെ ക്ലാസ്സില്‍ 15 ആണ്‍കുട്ടികളും 45 പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്! അസൂയ തോന്നുന്നുണ്ടല്ലേ? കാര്യമില്ലെന്നേ! വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിക്കാന്‍ ... അതു തന്നെ! ടീച്ചര്‍ അവിടെയിരുന്ന കുറച്ചു പെണ്‍കുട്ടികളെ നോക്കി ദേഷ്യത്തില്‍ പറഞ്ഞു.
“ക്ലാസ്സില്‍ ഇനി മേലില്‍ സംസാരിച്ചാല്‍ ഞാന്‍ പിടിച്ചു പുറത്താക്കും”. ഞങ്ങള്‍ അല്ലാതെ ആര്‍ക്കാണ് ഇവിടെ സംസാ‍രിക്കാന്‍ ധൈര്യം? എല്ലാവരും ആ അഹങ്കാരികളെ കാണുവാന്‍ തലതിരിച്ചു. ആ കുട്ടികള്‍ ആകെ ഞെട്ടിയിരിക്കുന്നു. ടീച്ചര്‍ തുടര്‍ന്നു.” ഞാന്‍ പറഞ്ഞതാരോടാണെന്നു അവര്‍ക്കും അറിയാം എനിക്കും അറിയാം. ഇനി സംസാരിച്ചാല്‍ രണ്ടിനേയും പിടിച്ചു പുറത്താക്കും.കേട്ടോടാ അനീഷ്ഗോപി ജോയല്‍”. ക്ലാസ്സ് മൊത്തം ഒരു കൂട്ടചിരിയായിരുന്നു. ഞങ്ങളും ചിരിച്ചു.( മനുഷ്യനു നാണമില്ലാതായാല്‍ എന്താ ചെയ്ക?)

ഈ പ്രീതി ടീച്ചര്‍ ആണു വായ് നോക്കി നടന്ന ഞങ്ങളെ ഇപ്പോള്‍ അടുത്തേക്കു വിളിച്ചിരിക്കുന്നെ. ഞങ്ങളുടെ സൌന്ദര്യാസ്വാദന പ്രകടനം ടീച്ചര്‍ കണ്ടു എന്നുള്ളത് ഉറപ്പ്! എന്താണീപ്പോള്‍ പ്രതീക്ഷിക്കേണ്ടത്? വഴക്കോ? ഉപദേശമോ? ഞങ്ങള്‍ അടുത്തെത്തിയതും ടീച്ചര്‍ സംസാരിച്ചു തുടങ്ങി.
“ നമ്മുടെ ഫസ്റ്റ് ഇയര്‍ പയ്യന്മാര്‍ എങ്ങനെയുണ്ട്?”
കുഞ്ഞുണ്ണി: അറിയില്ല( പയ്യന്മാരെ കാണുവാനാണൊ ഞങ്ങള്‍ സ്കൂളില്‍ പോക്കുന്നെ? പയ്യത്തികളെയല്ലേ!)
ടീച്ചര്‍: അല്ല. അവന്മാരാണെന്നു തോന്നുന്നു കുറച്ചുപേര്‍ മതിലിനടുത്തു നിന്നു ഗേള്‍സ് ഹോസ്റ്റലിലേക്കു എത്തിച്ചു നോക്കുന്നുണ്ടെന്നൊരു പരാതി കിട്ടിയിട്ടുണ്ട്. നിങ്ങള്‍ അതാരാനെന്നു കണ്ടു പിടിച്ച് അതവസാനിപ്പിക്കണം!

കുഞ്ഞുണ്ണിയും ഞാനും ശരിയെന്നര്‍ത്ഥത്തില്‍ തലയാട്ടി. സത്യത്തില്‍ വലിയൊരു ഉത്തരവാദിത്തം ആണ് ഞങ്ങളുടെ മേല്‍ ചുമത്തപെട്ടിരിക്കുന്നത്! ആരൊക്കെയോ മതിലിനു മുകളിലൂടെ എത്തി നോക്കുന്ന കാര്യം ഞങ്ങള്‍ക്കും അറിയാം.അതവസാനിപ്പിക്കേണ്ടതു ഇപ്പോള്‍ ഞങ്ങളുടെ ഉത്തരവാദിത്തം ആണ് ! എത്തി നോട്ടം അവസാനിപ്പിക്കാന്‍ ഞങ്ങളുടെ മുന്നില്‍ ഒറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ രണ്ടു പേരും ഒരു തീരുമാനം എടുത്തു.

“ഇനി മേലില്‍ ഹോസ്റ്റലിലേക്ക് എത്തിച്ചു നോക്കില്ല!!!”

5 കമന്റടികള്‍:

കുഞ്ഞുണ്ണി കൊള്ളാമല്ലോ...

പിന്നെ, രണ്ടാമത്തെ സംഭവത്തിലെ ടീച്ചറെ ഒരുപാടിഷ്ടമായി. അതു പോലുള്ള അദ്ധ്യാപകരാണ്‍ നമ്മുടെ വിദ്യാര്‍‌ത്ഥികള്‍‌ക്കാവശ്യം. സ്നേഹം കൊണ്ട് തെറ്റു തിരുത്തുന്നവര്‍‌...

:)

പാമ്പിനെ കൊണ്ടു തന്നെ വിഷമിറപ്പിക്കുന്ന പരിപാടിയായിരുന്നു ശ്രീയേട്ടാ....

This comment has been removed by a blog administrator.

കൂതറ സാഹിത്യം...........
വായിചിട്ടു ബാക്കി പറയാം