Featured Blogs

Blog Promotion By
INFUTION

Friday, May 30, 2008

ക്ലാ.. ക്ലീ.. ക്ലൂ...ജാലകപ്പഴുതിലൊരു മൈന!!

"I want to make clear that I have no intentions of abusing a majority of good people , but I would really like to raise my fingers at that minority who are responsible for majority of problems."


ഏകജാലക സംവിധാനം നടപ്പിലാക്കുവാന്‍ സര്‍ക്കാരിന് ഹൈക്കോടതി
അനുമതി നല്‍കി. അങ്ങിനെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു കേസ്
സര്‍ക്കര്‍ കോടതിയില്‍ വിജയിച്ചിരിക്കുന്നു.ആഹ്ലാദിപ്പിന്‍! ആഹ്ലാദിപ്പിന്‍! നിയമാനുസ്രുതമായ
നടപടികല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നായാലും കോടതി
ശരിവക്കുമെന്നു മനസ്സിലായി. എന്തും ചോദ്യം ചെയ്താല്‍ കോടതി
തടയുമെന്ന ‘വെള്ളക്കുപ്പായ‘ക്കാരുടെ ശുഭാപ്തി വിശ്വാസം
തകര്‍ന്നു. ഇത്രനാളും കോടതിയെ തള്ളിപ്പറഞ്ഞവരാരും ഈ വിധിയില്‍
കോടതിയെ അഭിനന്ദിക്കുന്നില്ലേ?

സത്യത്തില്‍ കോടതിയെ സമീപിക്കാന്‍ മാനേജ്മെന്റുകളെ
പ്രേരിപ്പിച്ചതെന്താണ്? അത് മനസ്സിലാകണമെങ്കില്‍ സെന്‍സ് വേണം
സെന്‍സിബിലിറ്റി വേണം സെന്‍സിറ്റിവിറ്റി വേണം. അതുമല്ലെങ്കില്‍
ഇന്ത്യയെന്തെന്നറിയണം.എന്നിട്ടും മനസ്സിലാകുന്നില്ലെങ്കില്‍
മുട്ടനാടിന്റെ നെഞ്ചിലെ ചോര കുടിക്കണം. ഇതൊന്നും
പറ്റിയില്ലെങ്കില്‍ എത്രയും പെട്ടെന്നു അടുത്തുള്ള തയ്യില്‍
കടയില്‍ ചെന്നു 6 അടി നീളത്തില്‍ ഒരു വെളുത്ത കുപ്പായം
തുന്നിക്കാന്‍ കൊടുക്ക്. ഇത്രയായിട്ടും നിങ്ങള്‍ക്കു
മാനേജ്മെന്റിനെ മനസ്സിലാകുന്നില്ലെങ്കില്‍ നിങ്ങളൊരു
വിദ്യാര്‍ത്ഥിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കൊരു കുട്ടിയുണ്ട്. ഇതു
രണ്ടുമല്ലേല്‍ പിന്നെ നിങ്ങള്‍ക്കല്‍പ്പം ബുദ്ധിയുണ്ട്.

നിങ്ങളുടെ മനസ്സില്‍ ഉള്ളതെന്തൊക്കെയാനെന്നു ഞാന്‍ പറയട്ടെ.
1.ഓരോ സ്കൂളിലും ക്യൂ നിന്ന് ഫോം വാങ്ങി കയ്യിലുള്ള കാശുകളയേണ്ട.
2.പ്രവേശനദിവസം ഓരോ സ്കൂളിനു മുന്നിലും മൊബൈലും പിടിച്ചു
നിക്കുന്ന പ്രതിനിധികളെ ഒഴിവാക്കാം. സമയനഷ്ട്ടവും
അധ്വാനക്കുറവും മാത്രമോ? ഒരു സ്കൂളില്‍ ഇപ്പോ നമ്മുറ്റെ പേരു
വിളിക്കുമെന്നു കരുതി കാത്തു നിക്കുമ്പൊല്ഴാകും അറിയുക മറ്റേ
സ്കൂളില്‍ പേരു വിളിക്കുകയും അവസരം നഷ്ട്ടപെടുകയും ചെയ്തെന്ന്.
ഉത്തരത്തിലുള്ളത് കയ്യെത്തിയുമില്ല കക്ഷത്തിലുള്ളത് നിലത്തു
വീഴുകയും ചെയ്തു.
3. ഇനി ഇഷ്ട്ടപെട്ട സ്കൂളില്‍ സീറ്റ് കിട്ടിയില്ലേല്‍ തന്നെ അവിടെ
ഒഴിവു വരുന്നതും പ്രതീക്ഷിച്ച് ദിവസവും അങ്ങോട്ട് ഫോണ്‍
ചെയ്യേണ്ട.
4. സ്കൂള്‍ മാറുമ്പോള്‍ നഷ്ട്ടപെടുന്ന PTA fund ഇനെ കുറിച്ച്
വിഷമിക്കേണ്ട.
5. അര്‍ഹമായതില്‍ വച്ചേറ്റവും നല്ലത് കിട്ടുമെന്ന ഉറപ്പ്.

ഇതൊക്കെ വിദ്യാര്‍ത്ഥികളുടെ കാര്യമല്ലേ? രണ്ടു വര്‍ഷം മാത്രം
പഠിക്കാന്‍ വരുന്നരുടെ കാര്യമാണോ അതോ ജീവിതകാലം മുഴുവന്‍ സേവന
തത്പരരായി ഈ പുണ്യകര്‍മമം നിര്‍വഹിക്കുന്ന മാനേജരുടെ കാര്യമോ
ചിന്തിക്കേണ്ട്ത്. നിങ്ങള്‍ക്കു അല്‍പ്പമെങ്കില്‍ കരുണ മനസ്സില്‍
ബാക്കിയുണ്ടേല്‍ നേരത്തെ പറഞ്ഞ വെള്ള കുപ്പായം തയ്പ്പിച്ചു
വാങ്ങൂ.എന്നിട്ടു ദിവസവും കാലത്ത് 4 മണിക്കു കോഴി കൂവുന്നതിനും
മുന്‍പ് എഴുന്നേല്‍ക്കുക. ശീലമുണ്ടേല്‍ പല്ലു തേക്കുകയും
കുളിക്കുകയുമാകാം. ഇനി നമ്രശിരസ്ക്കനായി കിഴക്കോട്ട് തിരിഞ്ഞു
നില്‍ക്കുക. കപ്യാരെ വിളിച്ച് പുത്തനുടുപ്പ് അണിയിച്ചു തരുവാന്‍
ആവശ്യപ്പെടുക. അണിഞ്ഞു കഴിഞ്ഞാല്‍ പതുക്കെ തലയുയര്‍ത്തി ചുറ്റും
നോക്കുക. നിങ്ങളുടെ മുന്നിലെ ലോകമാകെ മാറിയിരിക്കുന്നുവല്ലേ?

ജനറല്‍ മെറിറ്റ്,കമ്മ്യൂണിറ്റി മെറിറ്റ്,
പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണം ഇതൊക്കെ കഴിഞ്ഞ്
ബാക്കിയുള്ള 20 ശതമാനത്തോളം മാത്രമാണ് നമ്മുടെ കയ്യിലുള്ളത്.
ഇതില്‍ നിന്നുള്ള വരുമാനം കൊണ്ട് കഞ്ഞിയും കപ്പയും കഴിച്ച്
ജീവിച്ചാല്‍ മതിയോ നമുക്ക്? എല്ലാം കമ്പ്യുട്ടര്‍ തനിയെ
ചെയ്യുമെന്നല്ലേ പറയുന്നെ ( ഈ കമ്പ്യൂട്ടര്‍
ന്യൂനപക്ഷക്കാരനാണോ..എന്തായാലും അമേരിക്കനല്ലേ
ക്രിസ്ത്യാനിയായിരിക്കും) . മെരിറ്റ് ഇനത്തില്‍ ഇനി ഒഴിവ്
വരുമ്പോള്‍ അര്‍ഹതയുള്ളവനെ കമ്പ്യുട്ടര്‍ തീരുമാനിക്കും. സാധാരണ
പോലെ സീറ്റ് തന്നാല്‍ നേര്‍ച്ചയിടാമെന്നു പറഞ്ഞവന്റെ ഡാഡിയുടെ
മൊബൈല്‍ നംബര്‍ അന്വേഷിച്ചിട്ടു കാര്യമില്ല. എങ്ങാനും ഒരുത്തന്‍
സ്കൂള്‍ മാറി പോയാല്‍ PTA Fund ഇനത്തില്‍ വാങ്ങിയത് തിരിച്ചു
കൊടുക്കേണ്ട കാര്യവുമില്ലായിരുന്നു. ഇതൊക്കെ പറഞ്ഞാല്‍ വിവരവും
വിദ്യാഭ്യാസവുമില്ലാത്ത കമ്പ്യുടെറിനു മനസ്സിലാകുമോ?
ബുദ്ധിയും ബോധവുമുള്ള കുഞ്ഞാടുകളെ മെരിറ്റെന്നും പറഞ്ഞ്
പറ്റിക്കാം. എങ്ങാനും എതിര്‍ത്തു വല്ലതും പറഞ്ഞാല്‍ അവനെ ഞായറാഴ്ച
കുര്‍ബാന സമയത്ത് ഭ്രഷ്ട്ട് ഏര്‍പ്പെടുത്താം.

PSCവഴി അധ്യാപക നിയമനം നടത്തി മുഖ്യ വരുമാനമാര്‍ഗം അടയ്ക്കാനുള്ള
ശ്രമങ്ങള്‍ക്കു പുറമേയാണ് ഈ ഏകജാലകകളികള്‍. വോട്ട് ബാങ്ക്
കാണിച്ചും അടുത്ത ഇലക്ഷനില്‍ നിലത്തടിക്കുമെന്നു പറഞ്ഞിട്ടും
വിലപോകുന്നില്ല. നേര്‍ച്ചപെട്ടിയില്‍ വരവുള്ളിടത്തോളം കാലം
കോടതികള്‍ കയറിയിറങ്ങുക തന്നെ!!
മതി മതി!! ഇനി ആ വെള്ളക്കുപ്പായം അഴിച്ചു വച്ചേക്ക്.
ഇനിയാലോചിച്ച്ച് നോക്കു. മാര്‍ക്കോ ഗാന്ധിയോ?

0 കമന്റടികള്‍: