Featured Blogs

Blog Promotion By
INFUTION

Friday, July 25, 2008

ഭ്രാന്തന്മാര്‍ ഉണ്ടാകുന്നത്.....!!!!!!

സത്യം പറയാല്ലോ എനിക്കു വേറെ ഒരു പണിയുമില്ല. കോളേജ് ജീവിതം അവസാനിച്ചു. 4 കൊല്ലം പോയതറിഞ്ഞില്ല. അങ്ങിനെ വിദ്യാര്‍ഥിയുടെ വേഷവും ആടിത്തീര്‍ത്തു. ഇപ്പോള്‍ നിര്‍ബന്ധിത attendance ഇല്ല, ബോറിങ് lectures ഇല്ല, കിടന്നുറങ്ങാന്‍ ഡസ്ക്കും ബഞ്ചും ഇല്ല, പേടിപ്പെടുത്തുന്ന പരീക്ഷാ ദിനങ്ങളുമില്ല!! ഹൂ..ഹൂ.ഹൂ... ഒരാഴ്ചയായി വീട്ടില്‍ വെറുതേ കുത്തിയിരുപ്പാണ്. കയ്യില്‍ സ്റ്റോക്കുണ്ടായിരുന്ന സിനിമകളെല്ലാം കണ്ടു കഴിഞ്ഞു. അമ്മ ടിന്നുകളിലൊളിപ്പിച്ചു വച്ചിരുന്ന കൊള്ളി വറുത്തതും കായ വറുത്തതും പിന്നെ ഒരു പാക്കറ്റ് ടൈഗര്‍ ബിസ്കറ്റും തീര്‍ന്നു. ശ്രീലങ്ക നന്നായി കളിക്കുന്നതു കൊണ്ട് കളി കാണാനും തോന്നുന്നില്ല. ഇനിയെന്ത് ചെയ്യും??? പകല്‍ സ്വപ്നങ്ങള്‍ ഒരുപാട് കാണുന്നുണ്ട്. അതുകൊണ്ടെന്തു കാര്യം?? സമയം കളയാന്‍ ഞാന്‍ സീരിയസ് ആയി ഒരു മാര്‍ഗം കണ്ടു പിടിച്ചു. ഞാന്‍ തത്വചിന്തകന്‍ ആകാന്‍ പോകുന്നു. ഞാ‍ന്‍ ഇവിടെ ഈ കമ്പ്യൂട്ടറിനു മുന്നിലിരുന്നു പല തത്വചിന്തകളും നിങ്ങള്‍ക്കു പകര്‍ന്നു തരാം. കുറച്ച് അനുഭവങ്ങളും.ദിവസവും ഒരോന്നു വീതം. ചിലപ്പോള്‍ അതില്‍ കൂടുതലും. ധൈര്യമുണ്ടേല്‍ വായിച്ചോളൂ. ഇഷ്ട്ടമുണ്ടേല്‍ മതി. എനിക്കു യാതൊരുവിധ നിര്‍ബന്ധവുമില്ല. കാരണം ഈ വക പരിപാടികള്‍ക്കായി പാഴാക്കുവാന്‍ ഒരുപാട് സമയമുണ്ട് എന്റെ കയ്യില്‍!!

6 കമന്റടികള്‍:

അങ്ങനെ പുതിയൊരു തത്വചിന്തകന്‍ ഇവിടെ ജനിക്കുന്നു...സ്വാഗതം...

ഒരു പണിയുമില്ലതെ ചൊറിയും കുത്തിയിരിപ്പാണല്ലേ?
നടക്കട്ടെ
സ്വാഗതം

ഹും .. ഒരു പണിയുമില്ലാതെ ഇരിക്കുമ്പോള്‍ കൊറീക്കാനുള്ളതുതന്നെ തത്വചിന്തകള്‍... വിശന്നിരിക്കുമ്പോള്‍ തത്വമൊന്നുമില്ലല്ലോ.. വിശപ്പല്ലേ ഉള്ളൂ..

..അങ്ങിന്നെയും പറയാം..സത്യങ്ങള്‍ മറനീക്കി പുറത്തു വരുന്നു

ആയിക്കോളൂ...അപ്പോള്‍‌ തത്വചിന്തകള്‍‌ക്കായി കാത്തിരിക്കുന്നു...