Wednesday, July 30, 2008
“കര്‍ക്കിടക കളികള്‍“
ഹാവൂ അങ്ങനെ വീണ്ടും മഴയെത്തി. ഞാന്‍ വിചാരിച്ചു ആണവപ്രശ്നത്തില്‍ പ്രതിക്ഷേധിച്ച് നാടുവിട്ടു കാണുമെന്ന്. ചിലപ്പോള്‍ ബോംബ് പൊട്ടുമെന്നു കരുതി വന്നതാകും. എന്തായാലും വന്നത് നന്നായി. എവിടെ പെയ്തില്ലേലും ഇടുക്കിയില്‍ പെയ്യണേ എന്നായിരുന്നു എന്റെ ആഗ്രഹം. ഇപ്പോള്‍ കേരളം മൊത്തമായി നല്ല മഴകിട്ടുന്നുണ്ട്. ഇതിനിടയിലാണ് ഇത് കര്‍ക്കിടകമാണെന്നും പഞ്ഞമാസമാനെന്നും എന്റെ വകയിലൊരു അമ്മാമ്മ പറഞ്ഞത്. എനിക്കു ആദ്യം കാര്യമായി സംഭവം മനസ്സിലായില്ല. കോളേജില്‍ പോകുന്നത് അവസാനിപ്പിച്ചതില്‍ പിന്നെ വീട്ടില്‍ നിന്നുള്ള പോക്കറ്റ് മണി നിലച്ചു അതിനു ശേഷം എന്റെ കാര്യം ഈ പറഞ്ഞതു പോലെ...
Friday, July 25, 2008
""....the most boring.....""
ഞാന്‍ ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക് 'boring' ആയിരിക്കണം. കാരണം മറ്റൊന്നുമല്ല.മുന്‍പ് പറഞ്ഞ പോലെ എന്റെ ഇപ്പോഴത്തെ അവസ്ഥ അതാണ്. 65 TV ചാനലുകള്‍ എന്നെ മാറി മാറി പീഡിപ്പിക്കുന്നു. ഇടയ്ക്കിടക്കു തനിയെ ഓഫ് ആയി BSNL വന്‍ intenet connection എന്നെ വട്ടുപിടിപ്പിക്കുന്നു. ഭാഗ്യത്തിനു ഇതു വരെ പവര്‍കട്ട് ഉണ്ടായിട്ടില്ല! അതിന്റെ കൂടെ ഒരു കുറവുണ്ട്. ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്നൊ മറ്റോ ഒരു ആഗോളപ്രശ്നമില്ലേ?????? അതു തന്നെ!! ഞാന്‍ ആലോചിക്കുവായിരുന്നു ഈ ലോകത്ത് ഏറ്റവും ബോറിങ്ങായ കാര്യം എന്താണ്? ഉത്തരം ഞാന്‍ തന്നെ പറയാം. കല്യാണവീഡിയോ!!!...
ഭ്രാന്തന്മാര്‍ ഉണ്ടാകുന്നത്.....!!!!!!
സത്യം പറയാല്ലോ എനിക്കു വേറെ ഒരു പണിയുമില്ല. കോളേജ് ജീവിതം അവസാനിച്ചു. 4 കൊല്ലം പോയതറിഞ്ഞില്ല. അങ്ങിനെ വിദ്യാര്‍ഥിയുടെ വേഷവും ആടിത്തീര്‍ത്തു. ഇപ്പോള്‍ നിര്‍ബന്ധിത attendance ഇല്ല, ബോറിങ് lectures ഇല്ല, കിടന്നുറങ്ങാന്‍ ഡസ്ക്കും ബഞ്ചും ഇല്ല, പേടിപ്പെടുത്തുന്ന പരീക്ഷാ ദിനങ്ങളുമില്ല!! ഹൂ..ഹൂ.ഹൂ... ഒരാഴ്ചയായി വീട്ടില്‍ വെറുതേ കുത്തിയിരുപ്പാണ്. കയ്യില്‍ സ്റ്റോക്കുണ്ടായിരുന്ന സിനിമകളെല്ലാം കണ്ടു കഴിഞ്ഞു. അമ്മ ടിന്നുകളിലൊളിപ്പിച്ചു വച്ചിരുന്ന കൊള്ളി വറുത്തതും കായ വറുത്തതും പിന്നെ ഒരു പാക്കറ്റ് ടൈഗര്‍ ബിസ്കറ്റും തീര്‍ന്നു. ശ്രീലങ്ക നന്നായി കളിക്കുന്നതു കൊണ്ട്...