ഞാന്‍ ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക് 'boring' ആയിരിക്കണം. കാരണം മറ്റൊന്നുമല്ല.മുന്‍പ് പറഞ്ഞ പോലെ എന്റെ ഇപ്പോഴത്തെ അവസ്ഥ അതാണ്. 65 TV ചാനലുകള്‍ എന്നെ മാറി മാറി പീഡിപ്പിക്കുന്നു. ഇടയ്ക്കിടക്കു തനിയെ ഓഫ് ആയി BSNL വന്‍ intenet connection എന്നെ വട്ടുപിടിപ്പിക്കുന്നു. ഭാഗ്യത്തിനു ഇതു വരെ പവര്‍കട്ട് ഉണ്ടായിട്ടില്ല! അതിന്റെ കൂടെ ഒരു കുറവുണ്ട്. ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്നൊ മറ്റോ ഒരു ആഗോളപ്രശ്നമില്ലേ?????? അതു തന്നെ!! ഞാന്‍ ആലോചിക്കുവായിരുന്നു ഈ ലോകത്ത് ഏറ്റവും ബോറിങ്ങായ കാര്യം എന്താണ്? ഉത്തരം ഞാന്‍ തന്നെ പറയാം. കല്യാണവീഡിയോ!!! സഹിക്കാന്‍ പറ്റില്ല. ഇതിലും വെറുപ്പിക്കുന്ന ഒരു കാര്യം ഭൂമിയില്‍ വേറെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല! ഞാന്‍ ഏതെങ്കിലും കല്യാണ സിഡി കണ്ടിട്ടുണ്ടേല്‍ അതു പ്രത്യേകിച്ച് ആരെയെങ്കിലും ഒന്നൂടെ കാണാനായിരിക്കും. തീര്‍ച്ചയായും അത് കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയായിരിക്കും. എന്റെ അനിയന്‍ ഇക്കാര്യത്തില്‍ വളരെയധികം അനുഭവ സമ്പത്തുള്ള ആളാണ്. ഈ വീഡിയോകളില്‍ എനിക്കേറ്റവും ഇഷ്ട്ടമില്ലാത്ത ഭാഗം എന്റ്റെ മുഖം കാണുന്നതാണ്. എന്തൊരു വ്രുത്തികേടാണ്!! അത് എന്റെ ഉള്ളിലെ അപകര്‍ഷതാബോധത്തെ തുറന്നു വിടും. പിന്നെ ക്ലൈമാക്സില്‍ വരനും വധുവും പാടത്ത് പോയി തോടിനു കുറുകെ നടന്നു പ്രണയിക്കുന്ന രംഗങ്ങള്‍... എനിക്കൊന്നും പറയാനില്ല. എന്നെ അന്വേഷിക്കുകയും വേണ്ട!! ഞാന്‍ വാളു വക്കാനുള്ള സ്ഥലം കണ്ടെത്തി കഴിഞ്ഞിട്ടുണ്ടാകും!!!
1 കമന്റടികള്‍:
da superb... i shud hav seen it b4... keep rocking...
Post a Comment