Featured Blogs

Blog Promotion By
INFUTION

Wednesday, July 30, 2008

“കര്‍ക്കിടക കളികള്‍“

ഹാവൂ അങ്ങനെ വീണ്ടും മഴയെത്തി. ഞാ‍ന്‍ വിചാരിച്ചു ആണവപ്രശ്നത്തില്‍ പ്രതിക്ഷേധിച്ച് നാടുവിട്ടു കാണുമെന്ന്. ചിലപ്പോള്‍ ബോംബ് പൊട്ടുമെന്നു കരുതി വന്നതാകും. എന്തായാലും വന്നത് നന്നായി. എവിടെ പെയ്തില്ലേലും ഇടുക്കിയില്‍ പെയ്യണേ എന്നായിരുന്നു എന്റെ ആഗ്രഹം. ഇപ്പോള്‍ കേരളം മൊത്തമായി നല്ല മഴകിട്ടുന്നുണ്ട്. ഇതിനിടയിലാണ് ഇത് കര്‍ക്കിടകമാണെന്നും പഞ്ഞമാസമാനെന്നും എന്റെ വകയിലൊരു അമ്മാമ്മ പറഞ്ഞത്. എനിക്കു ആദ്യം കാര്യമായി സംഭവം മനസ്സിലായില്ല. കോളേജില്‍ പോകുന്നത് അവസാനിപ്പിച്ചതില്‍ പിന്നെ വീട്ടില്‍ നിന്നുള്ള പോക്കറ്റ് മണി നിലച്ചു അതിനു ശേഷം എന്റെ കാര്യം ഈ പറഞ്ഞതു പോലെ തന്നെയാണ്. ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ പോലും കാശില്ല. പക്ഷേ അതു പോലെ ആണോ മറ്റുള്ളവരുടെ കാര്യം?!! കര്‍ക്കിടകത്തില്‍ ‍എല്ലാവര്‍ക്കും അസുഖങ്ങളൊക്കെ വരുമെന്ന് എനിക്കു പിന്നീടുള്ള അന്വേഷണത്തില്‍ നിന്നും വിവരം കിട്ടി. എനിക്കു ചിരിക്കാന്‍ വയ്യ! ഈ മണ്‍സൂണ്‍ തുടങ്ങുന്ന അവസരത്തില്‍ രോഗങ്ങള്‍ പരക്കാതിരുന്നാലല്ലേ അത്ഭുതമുള്ളൂ. പിന്നെ ജൂണില്‍ സ്കൂള്‍ തുറന്നാല്‍ അതുമായി ബന്ധപെട്ട ചിലവു കൊണ്ട് തന്നെ മിക്കവരുടേയും പോക്കറ്റ് കാലിയാകും. ഇതിനൊക്കെ പാവം കര്‍ക്കിടകമെന്തു പിഴച്ചു?ഞാന്‍ ചോദിച്ചു പോകുകയാ‍ണ് സുഹ്രുത്തുക്കളേ [ സോറി]. പക്ഷേ നമ്മുടെ നാട്ടുകാരുടെ ഒരു ഗുണമെന്തെന്നു വച്ചാല്‍ എല്ലാ പ്രശ്ങ്ങള്‍ക്കും പ്രതിവിധിയും കണ്ടു പിടിക്കും. കര്‍ക്കിടകത്തിന്റെ കരാളഹസ്ത്തങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ രാമായണം വായിച്ചാല്‍ മതിയാകുമത്രേ. ഇവിടെ എന്റെ കുറേ അമ്മായിമ്മാര്‍ ഇരുന്നു വായിച്ച് എന്റെ ചെവി പൊട്ടിക്കുന്നുണ്ട്. ഇതിനിടയില്‍ നാട്ടുകാരുടെ കുറ്റം പറയാനും ഇവര്‍ സമയം കണ്ടെത്തുന്നുണ്ട്. സമ്മതിക്കണം!! ഒരു കാര്യം പറയുന്നതിനു മുന്‍പ് ഞാന്‍ ഇരിങ്ങാലക്കുടക്കാരനാണെന്ന് അഭിമാനപൂര്‍വം പ്രഖ്യാപിച്ചു കൊള്ളട്ടേ. ഇവിടെയാണ് ഇന്ത്യയിലെ തന്നെ ഏക ഭരതക്ഷേത്രമായ ശ്രീകൂടല്‍മാണിക്യം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മൂന്നു നാലു കൊല്ലമായി പുതിയൊരു ട്രെന്‍ഡ് രൂപം കൊണ്ടിട്ടുണ്ട്. കര്‍ക്കിടകമാസത്തില്‍ “നാലമ്പലംതൊഴല്‍“ . ദശരഥന്റെ നാലു മക്കളേയും അവരുടെ അമ്പലങ്ങളില്‍ പോയി തൊഴുക. ഇവിടെ ഭക്തി ബിസിനസ്സാണ്. അമ്പലങ്ങളില്‍ കുമിഞ്ഞു കൂടുന്ന വരുമാനത്തിനു കണക്കില്ല. ഈ നാലമ്പങ്ങള്‍ തൊഴുന്നതിനിടയില്‍ വഴിയില്‍ കാണുന്ന എല്ലാ അമ്പല‍ങ്ങളും നലമ്പലതീര്‍ത്ഥാടകര്‍ക്കു സ്വാഗതമരുളികൊണ്ട് ബോര്‍ഡുകളും ബാനറുകളും തൂക്കിയിട്ടുണ്ട്. വലിയ മുതല്‍മുടക്കില്ലാതെ തന്നെ പുഷ്പ്പാഞ്ജലി, പറ, നേര്‍ച്ച തുടങ്ങിയ കലാപരിപാടികളിലൂടെ ഭക്തരുടെ കാശിങ്ങോട്ടു പോന്നോളും. ഈ നാലമ്പല കലാപരിപാടികള്‍കൊണ്ട് രക്ഷപെട്ടത് ട്രാവല്‍ ഏജന്‍സികളാണ്. സാധാരണ ഈ മഴക്കാലത്ത് ആരും കല്യാണമൊന്നും നടത്താറില്ല. തലക്കസുഖമുള്ളവര്‍ പോലും വിനോദയാത്രകളും നടത്താറില്ല. പണിയൊന്നുമില്ലാതെ കട്ടപുറത്തിരുന്ന വണ്ടികള്‍ക്ക് ഒരു വരുമാനമാര്‍ഗമായി. പിന്നെ അമ്പലങ്ങള്‍ എല്ലാം മൂത്തമകനില്‍ നിന്നു തുടങ്ങി ഇളയവനില്‍ അവ്സാനിക്കേണ്ടതു കൊണ്ട് അത്യാവ്ശ്യം ദൂരവുമുണ്ട് യാത്രകള്‍ക്ക്. പിന്നെ മറ്റൊരു വിഭാഗം റിയാലിറ്റി ഷോകളില്‍ നിന്നു പുറത്തായവരും പണിയില്ലാതെ വെട്ടിലിരിക്കുന്നവരുമായ സംഗീതജ്ഞരാണ്. ഒരേ താളത്തിലും ഈണത്തിലുമുള്ള ഒരുപാട് ഗാനങ്ങളിറക്കി അവര്‍ ജീവിച്ചു പോകുന്നു. എന്റെ പേടി മറ്റൊന്നുമല്ല. ഈ ഭക്തരെകൊണ്ട് പൊറുതി മുട്ടി ശ്രീരാമന്‍ അടുത്തകൊല്ലം മുതല്‍ അനിയന്മാരേയും കൂ‍ട്ടി വീണ്ടും വനവാസത്തിനു പോകുമോ എന്നാണ്? അതൊക്കെ അവരുടെ കുടുംബകാര്യം ഞാന്‍ എന്തിനാ അന്വേഷിക്കുന്നെ.അല്ലേ? ഈ നാലമ്പലപരിപാടിയില്‍ എന്നെ വിഷമിപ്പിക്കുന്ന കാര്യം പട്ടുപാവാടയിട്ട പതിനേഴുകാരികളുടെ അഭാവമാണ്. എല്ലാം ഒരുമാതിരി 45 കഴിഞ്ഞ യുവതികള്‍. അതുകൊണ്ട് തന്നെ ഞാന്‍ ആ ഭാഗത്തേക്കു പോകാറില്ല. അല്ലേലും gold ഉരുക്കുന്നിടത്ത് cat നു എന്ത് കാ‍ര്യം??!!!

7 കമന്റടികള്‍:

തത്വചിന്തകളല്ലല്ലോ കോവിക്കുട്ടാ...
ബ്ലോഗ് നിറയെ സ്വത്വചിന്തകളാണല്ലോ!

തന്റെ വായാടിത്തം വായിച്ചിരിക്കാന് ഒരു സുഖമൊക്കെയുണ്ട്....വളരെ രസകരമായിത്തോന്നി ചിലവ...

എഴുതി നിറയ്ക്കു...

Any way...veruthe oronnu parayukayanenkilum i support u....ee support oru aveshamaki iniyum munnotu pokanda....!

ee support oru aveshamaki iniyum munnotu pokanda....!

എങ്കില് അങ്ങനെ ..സന്തോസം!

ആള്‍ക്കാരെ രാമായണം വായിക്കാനും സമ്മതിക്കില്ല അല്ലെ!!!!

ഹി ഹി..എന്നെ കൊണ്ട് ഞാന്‍ തോറ്റു...ഞങ്ങളും എന്നു പറയേണ്ട!!

നാലമ്പലങ്ങളെക്കുറിച്ചുള്ള ഒരു പോസ്റ്റ് ഇന്നലെ വായിച്ചതേ ഉള്ളൂ....

കര്‍ക്കിടകം പഞ്ഞ മാസമെന്നു തന്നെയാണ് ഞാനു കേട്ടിരിക്കുന്നത്...


പട്ടുപാവാടയിട്ട പതിനേഴുകാരികളുടെ കാര്യം അടുത്ത കര്‍ക്കിടകത്തില്‍ പരിഗണിക്കാം...

പിന്നെ മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള കാശ് ഇതോടൊപ്പം വയ്ക്കുന്നു...

ഈ സ്നേഹം കാണുമ്പോള്‍ എന്റെ കണ്ണു നിറയുന്നു. നന്ദി ശിവേട്ടാ, നുണയാണേലും പറഞ്ഞല്ലോ അതുമതി!!