എന്‍ട്രന്‍സ് ലോബികളുടെ കളികള്‍ കാരണം മാറ്റത്തിന്റെ കൊടുംങ്കാറ്റുയര്‍ത്തി വരുന്ന പ്രൊഫെഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശന നടപടികളിലെ ‘പരിഷ്കാരങ്ങള്‍‘ ഇക്കൊല്ലം നടപ്പിലാക്കാന്‍ കഴിയുന്നില്ല എന്നാണ് നമ്മുടെ വിദ്യഭ്യാസമന്ത്രിയുടെ ഏറ്റവും അവസാനത്തെ സങ്കടം. ശരിക്കും എനിക്കും സങ്കടമുണ്ട്. മന്ത്രിയോടു എന്റെ ദു:ഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രൊഫഷണല്‍ കോളേജ് ഫീസ് ഘടനയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താന്‍ സാധിക്കാതെ പോയ ഗവണ്മെന്റിനു ഈ പരിഷ്കാരങ്ങല്‍ ഒരു ആശ്വാസം തന്നെയായിരുന്നു. എല്ലാം ശുദ്ധമണ്ടത്തരങ്ങള്‍ ആണെങ്കില്‍ പോലും.
+2 മാര്‍ക്ക് കൂടി പരിഗണിക്കുന്നതിലൂടെ എന്ത് മാറ്റമാണ് ഉദ്ദേശിക്കുന്നത്? +2 മാര്‍ക്ക് ആര്‍ക്കും എങ്ങനേയും ഏതു രീതിയിലും മാറി മറിഞ്ഞു പോകാവുന്ന ഒന്നാണ്. മനസ്സിലായില്ലല്ലേ?
1. അതായത്, ഒരു എഴുത്തു പരീക്ഷയില്‍ ഒരു കുട്ടിക്കു കിട്ടുന്ന മാര്‍ക്ക് നിശ്ചയിക്കുന്നത് ഉത്തരങ്ങള്‍ മാത്രമല്ല. പേപ്പര്‍ നോക്കുന്ന അദ്ധ്യാപകന്റെ തീരുമാനങ്ങള്‍ കൂടിയാണ്. ഒരു 30 മാര്‍ക്കിന്റെ പേപ്പറിനു അല്‍പ്പം ലിബറല്‍ ആയ ഒരു അദ്ധ്യാപന്‍ 35 മാര്‍ക്ക് കൊടുക്കും. അതേ സമയം ചിലര്‍ 25 കൊടുക്കും.
2. പിന്നെ മറ്റൊന്ന് 2005 ഇല്‍ പരീക്ഷയെഴുതിയ ഒരു കുട്ടിയുടെ മാര്‍ക്ക് 2006 ഇല്‍ പരീക്ഷയെഴുതിയ ഒരു കുട്ടിയുടെ മാര്‍ക്കുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. കാരണം ഒരൊ കൊല്ലവും ഓരോ ചോദ്യപേപ്പറാണ്. 2005 ലെ കണക്ക് പേപ്പര്‍ ചിലപ്പോള്‍ എളുപ്പമുള്ളതാകും. 2006 ല്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളതും. അങ്ങിനെയെങ്കില്‍ 2005 ഇല്‍ 95/100 വാങ്ങിയ കുട്ടിയും 2006 ല്‍ 90/100 വാങ്ങിയ കുട്ടിയും തമ്മില്‍ വേര്‍തിരിക്കുക ധാര്‍മികമായി ശരിയല്ല.
3.മറ്റൊന്ന് ലാബുകളാണ്. അതിലൊക്കെ കിട്ടുന്ന മാര്‍ക്ക് ചോദിക്കുന്ന വൈവയും അദ്ധ്യാപകന്റെ മനസാന്നിദ്ധ്യത്തിലും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പിന്നെ എഞ്ജിനീയറിങ്ങ് പോലെ logical reasoning ഇനെ അടിസ്ഥാനമാക്കിയുള്ള കോര്‍സുകള്‍ക്ക് ചേരുവാന്‍ ഭാഷാ വിഷയങ്ങളില്‍ ഛര്‍ദ്ദിച്ചു കിട്ടുന്ന മാര്‍ക്കുകളും പ്രാധാന്യം നേടും.
4. ഒരു തരത്തിലും രണ്ട് സിലബസുകളിലെ മാര്‍ക്കുകള്‍ തമ്മില്‍ പൊതുവായൊരു അളവുകോലാല്‍ അളക്കാന്‍ സാധ്യമല്ല. അങ്ങിനെ ചിന്തിക്കുന്നവര്‍ ഒന്നുകില്‍ മരമണ്ടന്മാര്‍ ആകും. അല്ലേല്‍ സ്കൂളില്‍ പോകാത്തവര്‍.
5. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കു ട്യൂഷനു പോയി എന്‍ട്രന്‍സ് എഴുതാന്‍ സാധിക്കുന്നില്ല. അതുമൂലം അവസരം നഷ്ട്ടപെടുന്നു എന്നാണ് വാദം. 50:50 എന്ന അനുപാതത്തില്‍ ചോദ്യപേപ്പര്‍ വരുമ്പോള്‍ ഒരു കുട്ടി രണ്ട് സ്ഥലത്ത് ട്യൂഷനു പോകേണ്ടി വരും. അത്രയ്ക്കല്ലേ വ്യത്യാസം? ഈ +2 ല്‍ മാര്‍ക്ക് കിട്ടുന്നത് മുഴുവന്‍ സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളും എന്‍ട്രന്‍സ് ഇല്‍ റാങ്ക് കിട്ടുന്നത് സാമ്പത്തികമായി നല്ല സ്ഥിതിയിലുള്ള കുട്ടികളും ആണ് എന്നതു പോലെയാണ് സംസാരം. കഴിവുള്ളവര്‍ക്ക് തന്നെയേ അര്‍ഹിക്കുന്നത് കിട്ടൂ.
6. ഏതെങ്കിലും ദേശീയ പരീക്ഷകള്‍ +2 മാര്‍ക്ക് മാനദണ്ഠമാകുമോ? IIT ,JIPMER എല്ലാം എന്‍ട്രന്‍സ് പരീക്ഷ എഴുതി തന്നെ ജയിക്കണം.
7. പിന്നെ കലാ കായിക താരങ്ങള്‍ക്കു നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഒരു മാനദണ്ഠമാകില്ലേ? അപ്പോള്‍ ഇതെല്ലാം പരിശീലിപ്പിക്കാന്‍ സാമ്പത്തികമായി പിന്നോക്കം നല്‍കുന്നവര്‍ക്ക് സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.
ഒരു ക്വസ്റ്റന്‍ ബാങ്ക് ഇറക്കുമെന്നു പറയുന്നു. എങ്കില്‍ പിന്നെ ഏതു കുട്ടിക്കും അതു പഠിക്കാമല്ലോ. പിന്നെന്തിനാ +2 മാര്‍ക്ക് പരിഗണിക്കുന്നേ? പറയുവാനാണേല്‍ ഒരുപാടുണ്ട്. എങ്കിലും നിര്‍ത്തുന്നു. വിവരമില്ലാത്ത രാഷ്ട്രീയക്കാരും അവരു പറയുന്നതനുസരിച്ച് ന്രുത്തം ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഇതില്‍ ഇടപെടില്ല. മുണ്ടശ്ശേരി രണ്ടാമനെന്നോ തുഗ്ലക്ക് രണ്ടാമനെന്നോ നമ്മുടെ മന്ത്രിയെ വിളിക്കേണ്ടതെന്ന കണ്‍ഫ്യൂഷനിലാണ് ഞാന്‍.