Featured Blogs

Blog Promotion By
INFUTION

Thursday, December 4, 2008

“മുഖ്യന്റെ പട്ടിക്കു അന്തപ്പന്റെ കല്ലേറ്“



ഗോപിക്കുട്ടാ..... എന്തുണ്ട് വിശേഷം?”

“ഒന്നുമില്ലെന്റെ അന്തപ്പാ ചുമ്മാതിരുന്നു ബോറടിക്കുന്നു. നീ എന്നാ മസ്കറ്റിലേക്കു പറക്കുന്നേ?”

“ഞായറാഴ്ച കാലത്ത്, ഇപ്പോള്‍ ഒരുക്കത്തിലാ”

“അങ്ങിനെ നീയും പോകുന്നു. ഞാന്‍ തീര്‍ത്തും ഒറ്റയ്ക്കായി”

“നിന്നെയും വിളിക്കുമെടേയ് പെട്ടെന്ന്. പിന്നെ നിന്റെ ബ്ലോഗിലെ കഴിഞ്ഞ പോസ്റ്റ് വായിച്ചു”

“എന്തു തോന്നി?”

“നന്നായി ബോറടിച്ചു.നീ ആളെ കൊല്ലാന്‍ ഇറങ്ങിയിരിക്കുവാണല്ലേ?”

“അത്രയ്ക്കു ബോറായിരുന്നോ അളിയാ?”

“ശരിക്കും! ഒരുമാതിരി മല്ലു സോപ്പ് പോലെ വലിച്ചു നീട്ടി.....”

“മല്ലു സോപ്പോ?! ഇനി ഞാന്‍ ജീവിച്ചിരിക്കില്ല.”

“നിന്റെ ട്രേഡ് മാര്‍ക്ക് തന്നെ ചളുവടിയാണല്ലോ! ഹി ഹി”

“വിട്ടു കള അളിയാ, ബാ‍ക്കിയുള്ള ബ്ലോഗര്‍മാരെല്ലാം മുഖ്യന്‍റ്റെ പട്ടി പ്രയോഗത്തിലല്ലേ പിടിച്ചിരിക്കുന്നേ, അപ്പോള്‍ നമ്മളൊരു വെറൈറ്റിക്കു ശ്രമിച്ചതാ. പാളിപ്പോയി.”

“എല്ലാരേയും വിളിച്ചു വായിപ്പിക്കുകയും ചെയ്തു. ഞങ്ങളോടിതു വേണമായിരുന്നോ?ഒന്നുമില്ലേലും കൂട്ടുകാരല്ലേടാ ഞങ്ങള്‍?”

“ഉവ്വ ഉവ്വ!പോടാ ഊള കോണ്‍ഗ്രസ്സ്കാരാ, നിന്നോടൊരു കാര്യം ചോദിക്കാന്‍ മറന്നു. നിന്റെ പ്രൊഫൈലില്‍ ‘my CM is a Patti' എന്നെഴുതിയിരിക്കുന്നതു കണ്ടല്ലോ. വേണമായിരുന്നോ?”

“എന്താ കമ്യൂണിസ്റ്റ്കാര്‍ക്കല്‍പ്പം സംസ്ക്കാരമായിക്കൂടേ?”

“കാര്യം ശരിയാണ്. രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ഒരു മലയാളീ ജവാനെ തീര്‍ത്തും അവഗണിച്ചു എന്നു മാത്രമല്ല. പിന്നീടൊരു ദിവസം ചീപ്പ് പൊളിറ്റിക്കല്‍ ഡ്രാമയും. ശരിയാണ് ചെയ്തത് വല്ല്യ തെറ്റാണ്”

“എടാ, ഈ കമ്മ്യൂണിസ്റ്റുകാരാണ് സദ്ദാം ഹുസ്സൈന്‍ മരിച്ചപ്പോള്‍ അനുശോചനകുറുപ്പും ഹര്‍ത്താലും കേരളത്തില്‍ നടത്തിയത്”

“ശരിയാ, വൈകീട്ട് മൂന്നു മുതല്‍ ആറു വരെ. അളിയാ, ആ സമയത്ത് അമേരിക്കയില്‍ നല്ല രാത്രിയല്ലേ? ബുഷ് ഉറങ്ങുവായിരിന്നിരിക്കും അല്ലേ? ബുഷിനു മലയാളമറിയുമോ? ഇവിടെ മലയാളത്തിലാ മുദ്രാവാഖ്യം കേട്ടത്”

“എത്ര നിരപരാധികളെ കൊന്ന മനുഷ്യനാ, എന്നിട്ടു പെട്ടെന്നൊരു ദിവസം ‘രക്തസാക്ഷി‘യായി.”

“ശരിയാടാ, പക്ഷേ ഞാന്‍ പറഞ്ഞതതല്ല. . കാര്യമെല്ലാം ശരിയാണ് ഇത്ര പ്രായമായ ഒരു മനുഷ്യന്‍ ഇത്ര അപക്വമായി പെരുമാറരുതായിരുന്നു. എന്നാലും നീ മുഖ്യനെ പട്ടി എന്നെഴുതേണ്ടിയിരുന്നില്ല. നമ്മള്‍ തെറ്റു വീണ്ടും വീണ്ടും ചെയ്താലതു ശരിയാകില്ല.”

“അപ്പോള്‍ ഇന്നലെ നടന്നതോ? എല്ലാം ആസൂത്രിതമായിരുന്നു പോലും. ലജ്ജയില്ലേ അതു പറയാന്‍? മകന്‍ നഷ്ട്ടപെട്ട അച്ഛന്റെ വികാരം ആസൂത്രിതമായിരുന്നു പോലും. ശരിക്കും ഒരു പട്ടിയുടെ വാക്കുകളും പ്രവര്‍ത്തികളും”

“നീ പറയുന്നതില്‍ കാര്യമുണ്ട്. തെറ്റു പറ്റാതെ നോക്കുക, പറ്റിയാല്‍ അതു തിരുത്തുക. അല്ലാതെ മറ്റുള്ളവരെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒന്നുമില്ലെങ്കിലും ആ ജവാനെയെങ്കിലും നമ്മള്‍ ഓര്‍ക്കേണ്ടേ? ഇതിന്റെ പേരില്‍ ആ കുടുംബത്തെ ഇങ്ങനെ കഷ്ട്ടപെടുത്തണോ? രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും കപടതകള്‍ക്കുമിടയില്‍ കിടന്നു വിങ്ങുന്നത് ആ കുടുംബമാണ്”

“നമുക്കു നോക്കാം. എന്താണ് ഇനി പാര്‍ട്ടിയും മുഖ്യനും പറയുന്നതെന്ന്?”

“ശരിയപ്പോള്‍”

16 കമന്റടികള്‍:

കാര്യം ശരിയാണ്. രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ഒരു മലയാളീ ജവാനെ തീര്‍ത്തും അവഗണിച്ചു എന്നു മാത്രമല്ല. പിന്നീടൊരു ദിവസം ചീപ്പ് പൊളിറ്റിക്കല്‍ ഡ്രാമയും. ശരിയാണ് ചെയ്തത് വല്ല്യ തെറ്റാണ്

അത് തികഞ്ഞ അറിവില്ലായ്മയാണെന്നേ ഞാന്‍ പറയൂ. സന്ദീപിന്റെ മരണവാര്‍ത്ത സഖാവ്.വി എസ്സ് അറിയുന്നത് പൊളിറ്റ്‌ബ്യൂറോ മീറ്റിങ്ങിലേക്കുള്ള യാത്രാ മദ്ധ്യേയാണ്. അപ്പോള്‍ തന്നെ അദ്ദേഹം പൊളിറ്റിക്കല്‍ സെക്രട്ടറിയെ വിളിച്ച് വേണ്ട നടപടികളെടുക്കുവാനും മറ്റും നിര്‍ദ്ദേശിച്ചിരുന്നു. പിന്നീട് വി എസ്സ്, സന്ദീപിന്റെ അച്ഛനെ ഫോണില്‍ വിളിച്ചു സംസാരിക്കുകയും പിറ്റേ ദിവസം ബാംഗ്ലൂരില്‍ എത്തുമെന്ന് അറിയിക്കുകയും ചെയ്തു.

ഇതിലെവിടെയാണ് സന്ദീപിനോടുള്ള അവഗണന?

ഈ കമ്മ്യൂണിസ്റ്റുകാരാണ് സദ്ദാം ഹുസ്സൈന്‍ മരിച്ചപ്പോള്‍ അനുശോചനകുറുപ്പും ഹര്‍ത്താലും കേരളത്തില്‍ നടത്തിയത്

ഇറാഖില്‍ WMD ഉണ്ടെന്ന് പറഞ്ഞ് യുദ്ധത്തിനിരങ്ങിയ അമേരിക്ക അവിടെ കൊന്ന് ചുട്ടു തിന്ന നിരപരാധികളെക്കുറിച്ച് എന്തേ ആരും സഹതപിക്കാത്തത്? ഇറാഖ് എന്ന പരമാധികാര രാജ്യത്തെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ അമേരിക്ക ക്രൂരമായി പുറത്താക്കുകയല്ലായിരുന്നോ?

രണ്ടാമത്തെ കാര്യം, സദ്ദാമിന്റെ കാര്യവും സന്ദീപിന്റെ കാര്യവും compare ചെയ്യുന്നതിലെ ശുംഭത്തരമാണ്. ഒരു വിവരമില്ലാത്ത കോണ്‍ഗ്രസ്സ്‌കാരന്‍ അത് ചെയ്താല്‍ മനസ്സിലാക്കാവുന്നതേയുള്ളു. ഇടതുപക്ഷത്തിന് കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പിന്തുണ ദിനംതോറും കൂടിക്കൂടി വരുന്നത് കാണുമ്പോള്‍ അസഹ്യമാകുന്ന കോണ്‍ഗ്രസ്സുകാരന്റെ കൃമികടിക്ക് ഇടയ്ക്കിടയ്ക്കുള്ള ഇത്തരം "comparisons" പൃഷ്ഠം ചൊറിയുന്നതിനേക്കാള്‍ ആനന്ദം അവര്‍ക്ക് നല്‍കുന്നു.

സന്ദീപിനെ കേരളം അവഗണിച്ചു എന്ന് പറയുമ്പോള്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ ഉത്തരം പറയേണ്ടുന്ന ചില ചോദ്യങ്ങളുണ്ട്.

1) മുംബൈ ആക്രമണ സമയത്ത് കമാന്‍ഡോകള്‍ വെടിയുണ്ട മഴയ്ക്ക് മുന്നില്‍ അക്ഷീണ പ്രയത്നം നടത്തുമ്പോള്‍ അങ്ങ് ദൂരെ ഡെല്‍ഹിയില്‍, കലാവതിക്ക് വേണ്ടി ആണവക്കരാര്‍ കൊണ്ടുവന്ന യുവരാജന്‍ ശ്രീ. രാഹുല്‍ ഗാന്ധി ഡെല്‍ഹിയില്‍ പൂവന്‍കോഴി കൂവുന്നതു വരെ അഴിഞ്ഞാടുകയായിരുന്നു. അതിനെ പറ്റി?

2) ബഹു. പ്രതിരോധ മന്ത്രി ഏ. കെ ആന്റണി കൃത്യമായി തന്നെ മേജര്‍ സന്ദീപിന്റെ വീട്ടില്‍ ഫോണ്‍ ചെയ്യുകയും, പിതാവ് ഉണ്ണികൃഷ്ണന്റെ കയ്യില്‍ നിന്ന് അവശ്യത്തിലധികം കേള്‍ക്കുകയും ചെയ്തല്ലോ. അതിനെ പറ്റി?

3) ഇന്ത്യയുടെ പ്രഥമ പൗര ശ്രീമതി. പ്രതിഭാ പാട്ടീല്‍, മുംബൈ ആക്രമണ സമയത്ത് അങ്ങ് ദൂരെ രാജ്യത്തിന് വെളിയില്‍ പര്യടനത്തിലായിരുന്നു. അതിനെ പറ്റി?

4) സന്ദീപിന്റെ മരണാനന്തര ചടങ്ങുകള്‍ക്കോ മറ്റോ കേരളത്തില്‍ നിന്നും എത്ര കോണ്‍ഗ്രസ്സുകാര്‍ പോയി? എവിടെ പോകാന്‍, മേജര്‍. സന്ദീപിന്റെ വകുപ്പു മന്ത്രിയായ ഏ കെ ആന്റണി പോലും പോയിട്ടില്ലാ...പിന്നാ ഇവിടത്തെ ഊത്ത് കോ‌ണ്‍ഗ്രസ്സുകാരന്‍...!!!

എടോ! ഗോപിക്കുട്ടാ.... ഇത് ഞങ്ങളുടേതൊരു പ്രത്യെക പാര്‍ട്ടിയാണ്... ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ചോ പാര്‍ട്ടി പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചോ ഇവിടെയുള്ള ബൂര്‍ഷ്വാ നികൃഷ്ട ബ്ലോഗ്ഗേഴ്സിന് ഒരു ചുക്കും അറിയില്ല... ;)

ok ok ....


If this so called communists can wait for hours to see Madani..

y cant they show little respect to a soldier.
y r u involving congress for this ?
did congress asked him to make that comment ?

AK antony didnt visit ok..that his fault.

but he dint made "dog" statement
u should have wathed vayalajis comment..there is pblm with both sides...
but there was no need to go to media and abuse his father..and yes CM dint intend to call them dog..but there was no need for such a comment.
he should have shown maturity or study it 4m kodiyery..the way he responded...

ഇതിലെവിടെയാണ് സന്ദീപിനോടുള്ള അവഗണന?

കേരളത്തില്‍ ആകെ ഒരു വി എസ് മാത്രമേ ഉള്ളോ മന്ത്രിയായിട്ട്? ബാക്കിയുള്ള ഏതേലും മന്ത്രിക്കു പോകാമായിരുന്നില്ലേ? പിന്നെ സസ്കാര ചടങ്ങുകള്‍ നടന്നത് 28ആം തിയതി അല്ല. 29ആം തിയതി സനിയാഴ്ച ഉച്ചയോടെ ആണ്. 28 നു വിവരം അറിഞ്ഞ ആരും തന്നെ 29 നു അവിടെ എത്തിയിരുന്നില്ല. 29 ആം തിയതിയിലെ ഒരു പേപ്പറിലും ഒരു അനുശൊചനമോ മന്ത്രിമാരുടെ ഖേദമോ അഭിവാദ്യമര്‍പ്പിക്കുന്നതോ ഇനിയുമല്ലെങ്കില്‍ ഒരു അനുശോചനോ ഞാന്‍ കണ്ടില്ല. പാര്‍ട്ടി പത്രത്തില്‍ ഉണ്ടായോ എന്നാറിയില്ല.

സദ്ദാമിന്റെ കാര്യം. സദ്ദാമും സന്ദീപും രണ്ടു തരത്തിലുള്ള വ്യക്തികളാണ്. ഇതില്‍ സന്ദീപ് മലയാളിയായ ഒരു സൈനികനും സദ്ദാം ഇറാഖിലെ ഏകാധിപതിയുമായിരുന്നു. ഇവിടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ചെയ്തത് എന്താനെന്നു വച്ചാല്‍ ഭാര്യവീടിന്റെ അടുത്തുള്ള വീട്ടിലെ ചാക്കോ ചേട്ടന്റെ കാലില്‍ പാമ്പു കടിച്ചപ്പോള്‍ ഇവിടുന്നേ കാറു വിളിച്ചു പോയി ആശുപത്രിയിലെത്തിച്ചു. സ്വന്തം അച്ഛനു കാന്‍സര്‍ വന്നപ്പോള്‍ നോക്കാന്‍ വയ്യെന്നും പറഞ്ഞു. അമേരിക്ക ഇറാഖിനെ ആക്രമിച്ചിട്ടുണ്ടേല്‍ ഇറാഖ് കുവൈറ്റിനേയും ഇറാനേയും ആക്രമിച്ചിട്ടുണ്ട്. ഇറാനില്‍ വിഷപ്പുകയേറ്റു മരിച്ചതും നിരപരാധികള്‍ ആയിരുന്നു. സദ്ദാ‍മും അര്‍ഹിച്ചത് വാങ്ങി. ബൂമറാങ്ങ് പോലെ. അതിനു പക്ഷേ സദ്ദാമിനേക്കാള്‍ വലിയ ദുഷ്ട്ടമനസ്സുള്‍ല ആള്‍ വേണ്ടി അവ്ന്നു എന്നു മാത്രം!

കോണ്‍ഗ്രസ്സ് കാര്‍ പറയേണ്ട മറുപടി അവര്‍ പറയട്ടേ, ഞാന്‍ കോണ്‍ഗ്രസ്സ്കാരനല്ല!!

എടോ! ഗോപിക്കുട്ടാ.... ഇത് ഞങ്ങളുടേതൊരു പ്രത്യെക പാര്‍ട്ടിയാണ്... ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ചോ പാര്‍ട്ടി പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചോ ഇവിടെയുള്ള ബൂര്‍ഷ്വാ നികൃഷ്ട ബ്ലോഗ്ഗേഴ്സിന് ഒരു ചുക്കും അറിയില്ല... ;)

ചൈനയിലെ വനമതിലില്‍ നിന്നും ഒരു കല്ലു തലക്കു വീണ് ഒരു ആട്ടിന്‍ കുട്ടി ചത്തെന്നു കേട്ടു. വേഗം ചെല്ല്, അവര്‍ അതിനെ കറി വക്കുമോ കുഴിച്ചു മൂടുമോ എന്നറിയില്ല. എന്തായാലും ഒരു ചുവപ്പ് തൂണി കയ്യില്‍ പിടിച്ചോ. അപ്പോള്‍ നാളെ കേരളത്തില്‍ ഹര്‍ത്താല്‍ കാണുമോ?
ആ ആട്ടിങ്കുട്ടിക്ക് പ്രത്യശാസ്ത്രമറിയില്ലേല്‍ ബൂര്‍ഷ്വകളല്ലാത്ത ഏതേലും ബ്ലോഗ്ഗറേയും കൂടെ കൂട്ടിക്കോ

ഗോപിക്കുട്ടാ.......

മേജർ രവിയുടെ സിനിമ കണ്ട് രാജ്യസ്നേഹം തോന്നേണ്ടവരല്ല നമ്മൾ...ഒരു മാധ്യമപ്രവർത്തകന്റെ കുത്സിതമായ ചോദ്യത്തിന് പ്രൊവോക്ക്ഡ് ആയി ഒരു ഉത്തരം പറഞ്ഞു എന്നതു മാത്രമാണ്
വി.എസ് ചെയ്ത തെറ്റ്....ഹോ..രാജ്യസ്നേഹികളെ കൊണ്ട് നിറഞ്ഞില്ലെ ഈ നാട്..!ഈ കോലാഹലം രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് ഏതു കൊച്ചുകുട്ടിക്കുമറിയില്ലെ....
ബാലൻപിള്ള മുതൽ ബീഹാറിലെ ലാലുവിന് വരെ സമാധാനമില്ല.....കഷ്ടം!

സദ്ദാ‍മും അര്‍ഹിച്ചത് വാങ്ങി. ബൂമറാങ്ങ് പോലെ. അതിനു പക്ഷേ സദ്ദാമിനേക്കാള്‍ വലിയ ദുഷ്ട്ടമനസ്സുള്‍ല ആള്‍ വേണ്ടി അവ്ന്നു എന്നു മാത്രം.........

ദുഷ്ടമനസ്സ് തനിക്കും തിരിച്ചറിയാവുന്നതുകൊണ്ട് അതിന് അഭിപ്രായം പറയുന്നില്ല....

ഒരു മാധ്യമപ്രവർത്തകന്റെ കുത്സിതമായ ചോദ്യത്തിന് പ്രൊവോക്ക്ഡ് ആയി ഒരു ഉത്തരം പറഞ്ഞു എന്നതു മാത്രമാണ്
വി.എസ് ചെയ്ത തെറ്റ്....ഹോ..രാജ്യസ്നേഹികളെ കൊണ്ട് നിറഞ്ഞില്ലെ ഈ നാട്..


ingane provoked aakumenkil VS in kurichu VS in baashayil ingane parayam..

his mental not good

If this so called communists can wait for hours to see Madani..

y cant they show little respect to a soldier.
y r u involving congress for this ?
did congress asked him to make that comment ?

AK antony didnt visit ok..that his fault.


എന്റെ മുന്‍ സൂചിപ്പിച്ച കമന്റില്‍ മേജര്‍ സന്ദീപിനെ സര്‍ക്കാര്‍ അവഗണിച്ചിട്ടില്ല എന്നതിന് ഒരു മുഖ്യ ഇംഗ്ലീഷ് പത്രത്തിന്റെ ലിങ്കുള്‍പ്പടെ തന്നിട്ടുണ്ട്. ആയതിനാല്‍ ആ ഭാഗം ഞാനിനിയും ആവര്‍ത്തിക്കുന്നില്ല. എന്തു കൊണ്ട് കോണ്‍ഗ്രസ്സിനെ വലിച്ചിഴയ്ക്കുന്നു എന്ന് പറയുന്ന ശ്വാസത്തില്‍ തന്നെ "ഏ കെ ആന്റണി സന്ദര്‍സിച്ചില്ല, അത് അദ്ദേഹത്തിന്റെ തെറ്റ്" എന്ന് പറയുന്നത് താങ്കളുടെ നിലപാടിലെ ഇരട്ടത്താപ്പ് പുറത്ത് കാണിക്കുന്നു. കോണ്‍ഗ്രസ്സിനെ വലിച്ചിഴയ്ക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്.

1) മുംബൈ പ്രശ്നത്തിന്റെ മൂലകാരണം തേടിപ്പോവുകയാണെങ്കില്‍ പ്രതിക്കൂട്ടിലാവുക, intelligence-ല്‍ അപകടകരമായ നിസ്സംഗതയും നിഷ്ക്രിയത്വവും കാണിച്ച മന്‍മോഹന്‍ സിങ്ങ് ഗവണ്‍മെന്റ് ആണ്. അതായത് മേജര്‍ സന്ദീപിനെ കൊന്നതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ്സ് ഗവണ്‍മെന്റിനുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കത് നിഷേധിക്കുവാന്‍ കഴിയുമോ? [ഉണ്ട്/ഇല്ല എന്ന ഉത്തരവും അതിന്റെ കാരണവും മാത്രം മതി]

2) രക്തസാക്ഷിയായ മേജറിന്റെ വീട്ടിലേക്ക് ആദ്യം പോകേണ്ടിയിരുന്നതും കുറഞ്ഞപക്ഷം വിളിക്കേണ്ടിയിരുന്നതും വകുപ്പു മന്ത്രിയായ ശ്രീ. ഏ കെ ആന്റണിയാണ്. എന്നിട്ടത് നടന്നുവോ? ഒന്നുമില്ലെങ്കിലും വിവരം അറിഞ്ഞയുടന്‍ സഖാവ്. വി എസ്സ് ഉണ്ണികൃഷ്ണനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയെങ്കിലും ചെയ്തിട്ടുണ്ട്. ഏ കെ ആന്റണി അതു പോലും ചെയ്തില്ലല്ലോ. അതു കൊണ്ടു തന്നെ ഏ കെ ആന്റണി മന്ത്രിയായ ഗവണ്‍മെന്റിലെ പ്രധാന കക്ഷി എന്ന നിലയിലും, ഏ കെ ആന്റണി അംഗമായ പാര്‍ട്ടി എന്ന നിലയിലും, കോണ്‍ഗ്രസ്സ് ഇതിന് വ്യക്തമായ ഉത്തരം നല്‍കേണ്ടിയിരിക്കുന്നു.


but there was no need to go to media and abuse his father..and yes CM dint intend to call them dog..but there was no need for such a comment.

ഇവിടെയും തനി കോണ്‍ഗ്രസ്സുകാരന്റെ കൊണം കാണിക്കുന്നു പ്രിയ സുഹൃത്ത്. മിനിമം മലയാളം മനസ്സിലാകുന്ന ഒരാള്‍ക്ക് മനസ്സിലാകുമല്ലോ വി എസ്സ് അത് മേജര്‍ സന്ദീപിനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന്. "പട്ടി പരാമര്‍ശം" ഖേദകരം തന്നെ. പക്ഷെ അത് മേജറിന്റെ കുടുംബത്തെ അപമാനിക്കലാണെന്നല്ലേ ഇവിടെ ബൂര്‍ഷ്വാ മാദ്ധ്യമങ്ങളും വലത് പക്ഷപാര്‍ട്ടികളും പറഞ്ഞു പരത്തുന്നതും. ഇപ്പോള്‍ പ്രിയ സുഹൃത്ത്തു് കാര്യമറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നതു് കോണ്‍ഗ്രസ്സിനോടുള്ള ആത്മാര്‍ത്ഥതയേക്കാളുപരി അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമുള്ളത് കൊണ്ടല്ലേ?
വിഎസ്സിന്റെ മറുപടി തെറിയെന്നാരോപിക്കുന്നതിന് മുമ്പ് വിഎസ്സിനോട് ചോദിച്ച ചോദ്യം എന്താണെന്നറിയണം. "ഒരു പട്ടി പോലും എന്റെ വീട്ടില്‍ കയറണ്ടാ എന്ന പരാമര്‍ശത്തോട് എങ്ങനെ പ്രതികരിക്കുന്നു" എന്ന ചോദ്യത്തിന് സ്വാഭാവികമായും ഒരു മനുഷ്യനെങ്ങനെ ആയിരിക്കും പ്രതികരിക്കുക? താങ്കളെപ്പോലുള്ളവര്‍ കണ്ണടച്ചിരുട്ടാക്കുവാന്‍ ശ്രമിക്കുന്നവരാണ്. അന്ധമായ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരോട് ഇങ്ങനെ സംസാരിച്ചിട്ട് ഒരു കാര്യവുമില്ല.

ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചെഴുന്നേല്‍പ്പിക്കാം, എന്നാല്‍ ഉറക്കം നടിക്കുന്നവനെയോ? (ഞാനാണെങ്കില്‍ രണ്ടു തവണ പറയും മൂന്നാമത്തെ തവണ അവനെ വെടി വെച്ചു കൊല്ലും!.. ;-))

സദ്ദാമിന്റെ കാര്യം. സദ്ദാമും സന്ദീപും രണ്ടു തരത്തിലുള്ള വ്യക്തികളാണ്.
സന്ദീപിന് കേരള ഗവണ്‍മെന്റില്‍ നിന്ന്, കേന്ദ്ര ഗവണ്‍മെന്റ് കൊടുത്തതിനേക്കാള്‍ പരിഗണന കൊടുത്തിട്ടുള്ളത് പകല്‍ പോലെ വ്യക്തമായതിനാല്‍ (എന്റെ മുന്‍ കമന്റില്‍ എല്ലാം വ്യക്തമായി പറഞ്ഞിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല) ഇവിടെ സദ്ദാം-സന്ദീപ് താരതമ്യം കേവലം "സമയം കൊല്ലലിന്റെ" ഗുണം മാത്രമെ ചെയ്യൂ.

സദാമും സന്ദീപും രണ്ട് വ്യത്യസ്ത പ്രശ്നങ്ങളാണ്. 100 സെന്റിഗ്രേഡിനേക്കാള്‍ വലുത് 100 മീറ്ററാണ് എന്ന് താരതമ്യപ്പെടുത്തി പറയുന്ന പോലെയാണ് സദാമിന് കൂടുതല്‍ പരിഗണന കൊടുത്തു, സന്ദീപിന് ഒട്ടും കൊടുത്തില്ല എന്ന് പറയുന്നത്.

itinee aanu andhanaya communist ennu parauka....


madanide case elaborate cheyyamayirinnu...

congress party de nilappadu parayan njaan aalalla...antony tettu cheytaalum teetaanu..atu achu aavarathichall2 peerudeyum tetu illatavakyaum illaa

pinne enthina anotony varatathu kondu achuvum vanillaa ennu paranju nyaayikarikunathu....


antony keralathinte matram defence minister allaa , pakshe achutanandan keralthinte maatram CM aanu...

pinnee rajyasneehikalaayi communiskaar mumbai sandarshatayi itu vare keetillaa...aaake koodi pooyathu allenkil avidde peetu poyathu paalakaate pavam MP aayirinnu.

saddamum sanddepum 2 vishayamaakunatu engine ?

deshasneehathekaal paarty sneham ullathu kondu aanu inganeokke sambavikunathu...
atinu itinu mumpum orupaadu udaaharanangal undallo...

മേജർ രവിയുടെ സിനിമ കണ്ട് രാജ്യസ്നേഹം തോന്നേണ്ടവരല്ല നമ്മൾ...ഒരു മാധ്യമപ്രവർത്തകന്റെ കുത്സിതമായ ചോദ്യത്തിന് പ്രൊവോക്ക്ഡ് ആയി ഒരു ഉത്തരം പറഞ്ഞു എന്നതു മാത്രമാണ്
വി.എസ് ചെയ്ത തെറ്റ്....ഹോ..രാജ്യസ്നേഹികളെ കൊണ്ട് നിറഞ്ഞില്ലെ ഈ നാട്..!


ഞാന്‍ ആ സിനിമ കണ്ടില്ല മാഷേ, പിന്നെ അതിന്റെ ആവശ്യവുമില്ല. മുംബൈയില്‍ നടന്നതു കണ്ടാല്‍ മതി. മേജര്‍ സന്ദീപിനെ പോലുള്ളവര്‍ മാത്രം മതി രാജ്യസ്നേഹം ഉണ്ടാക്കാന്‍. പ്രൊവൊക്ക്ഡ് ആയി ഒരു ഉത്തരം പറഞ്ഞതു തെറ്റാണെന്നു സമ്മതിച്ചല്ലോ. എന്നാല്‍ പിന്നെ മാപ്പു പറഞ്ഞൂടെ? എന്തിനാ ആസൂത്രിതം എന്നൊക്കെ പറഞ്ഞ് കിടന്നുരുളുന്നേ?

ഈ കോലാഹലം രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് ഏതു കൊച്ചുകുട്ടിക്കുമറിയില്ലെ...

അല്ലാന്നാരും പറഞ്ഞില്ലല്ല്ലോ മാഷേ. സന്ദീപിനോടുള്ള സ്നേഹം കൊണ്ടുമാണെന്നു എനിക്കും തോന്നുന്നില്ല.
“രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും കപടതകള്‍ക്കുമിടയില്‍ കിടന്നു വിങ്ങുന്നത് ആ കുടുംബമാണ്”
എന്നു ഞാന്‍ എഴുതിയതു കണ്ടില്ലായിരുന്നോ?
പിന്നെ ഞാനിതു പറയുന്നതു കൊണ്ട് എനിക്കു യാതൊരുവിധ രാഷ്ട്രീയ ലാഭവുമില്ല.

ഇപ്പോള്‍ പ്രിയ സുഹൃത്ത്തു് കാര്യമറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നതു് കോണ്‍ഗ്രസ്സിനോടുള്ള ആത്മാര്‍ത്ഥതയേക്കാളുപരി അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമുള്ളത് കൊണ്ടല്ലേ?
ഇതു തിരിച്ചുംച്ചോദിച്ചൂടെ?ഇപ്പോള്‍ പ്രിയ സുഹൃത്ത്തു് കാര്യമറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നതു് ആത്മാര്‍ത്ഥതയേക്കാളുപരി അന്ധമായ കമ്മ്യൂണിസ്റ്റ് ആരാധന കൊണ്ടല്ലേ?

"ഒരു പട്ടി പോലും എന്റെ വീട്ടില്‍ കയറണ്ടാ എന്ന പരാമര്‍ശത്തോട് എങ്ങനെ പ്രതികരിക്കുന്നു" എന്ന ചോദ്യത്തിന് സ്വാഭാവികമായും ഒരു മനുഷ്യനെങ്ങനെ ആയിരിക്കും പ്രതികരിക്കുക?
ഒരു മകന്‍ നഷ്ട്ടപെട്ട അച്ഛന്റെ വികാരപ്രകടനത്തെ സ്വാഭാവിക മനുഷ്യന്റെ പ്രവര്‍ത്തികളോടാണ് താരതമ്യം ചെയ്യുന്നതെങ്കില്‍, മുഖ്യമന്ത്രി ഒരു സ്വാഭാവിക വ്യക്തി മാത്രമായാണ് അവിറ്റെ ചെന്നതെങ്കില്‍, ക്ഷമിക്കണം താങ്കള്‍ പറഞ്ഞതു ശരിയാണ്. ആരാന്റമ്മയ്ക്കു ഭ്രാന്തു വന്നാല്‍ കാണാന്‍ നല്ല ചേലാണെന്നു കേട്ടിട്ടില്ലേ?അതാണ് കാര്യം!

ഞാനാണെങ്കില്‍ രണ്ടു തവണ പറയും മൂന്നാമത്തെ തവണ അവനെ വെടി വെച്ചു കൊല്ലും!..
താങ്കളുടെ മാത്രം കാര്യമല്ലേ? പാര്‍ട്ടി പ്രത്യയശാസ്ത്രത്തില്‍ പെടില്ലല്ലോ?

സദാമും സന്ദീപും രണ്ട് വ്യത്യസ്ത പ്രശ്നങ്ങളാണ്. 100 സെന്റിഗ്രേഡിനേക്കാള്‍ വലുത് 100 മീറ്ററാണ് എന്ന് താരതമ്യപ്പെടുത്തി പറയുന്ന പോലെയാണ് സദാമിന് കൂടുതല്‍ പരിഗണന കൊടുത്തു, സന്ദീപിന് ഒട്ടും കൊടുത്തില്ല എന്ന് പറയുന്നത്.

തീര്‍ച്ചയായും ഇതു താങ്കളുറ്റെയും താങ്കളുറ്റെ പാര്‍ട്ടിയുറ്റേയും മാത്രം കാര്യം. മറ്റുള്ളവര്‍ക്ക് സദ്ദാം എന്നാല്‍ 100 ഡിഗ്രീയും സന്ദീപ് എന്നാല്‍ 10000 ഡിഗ്രീയുമാണ്. നിങ്ങള്‍ക്ക് സദ്ദാം 100 കിലോഗ്രാമും സന്ദീപ് 100 മില്ലിഗ്രാമുമാണ്. താങ്കല്‍ പറഞ്ഞ പോലെ വ്യക്തികളെ തങ്ങള്‍ക്കെങ്ങനെ ഉപയോഗിക്കാം എന്നതിന്റെ അടിസ്ഥാനത്തിലുള്ള അളവുകോലിലാണു അളക്കുന്നത്. ഒരേ യൂണിറ്റില്‍ അളന്നാലേ രണ്ടിന്റേയും വലിപ്പ വ്യത്യാസം അറിയൂ എന്നു നിങ്ങള്‍ പഠിച്ചിട്ടില്ല. നിങ്ങള്‍ പഠിച്ചിട്ടുള്‍ലത് എതിര്‍ക്കുന്നവനെ മൂഢനെന്നു വിളിക്കാനും അനുകൂലിക്കുന്നവനെ ആദരിക്കാനും മാത്രം. ഇതാണ് യഥാര്‍ത്ഥ ഇരട്ടത്താപ്പ്. പാര്‍ട്ടി പ്രവര്‍ത്തകന്‍ വേട്ടേറ്റു മരിക്കുമ്പോള്‍ കാണുന്ന ആവേശം ഒരു സൈനികന്‍ മരിക്കുമ്പോള്‍ നിങ്ങക്കില്ല സഖാവേ, അയാല്‍ നിങ്ങളുടെ മാത്രം രക്തസാക്ഷിയല്ലല്ലോ! പാര്‍ട്ടിയെ രാജ്യത്തേക്കാളും ജനങ്ങളേക്കാളും വലുതായി കാണുന്ന, എതിര്‍ക്കുന്നാവ്നെ ബൂര്‍ഷ്വാസി എന്നു വിളിക്കാന്‍ മാത്രം അറിയാവുന്ന പാര്‍ട്ടിയുടെ വക്താക്കളേ!

itinee aanu andhanaya communist ennu parauka....

ഏതിനെ... എങ്ങനെ എന്ന് കൂടി പറയണം ഒരാരോപണം ഉന്നയിക്കുമ്പോള്‍. (അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ പണ്ടേ മിടുക്കരാണല്ലോ)

(1) മരിച്ച സന്ദീപിന്റെ വീട്ടില്‍ വി എസ്സ് ഉടനെ വിളിച്ചിരുന്നു എന്ന് നേരത്തെ തന്നെ ഹിന്ദുവിന്റെ ലിങ്കില്‍ കൊടുത്തിട്ടുണ്ട്.

(2) പൊളിറ്റിക്കല്‍ സെക്രട്ടറിയെ വിളിച്ച കാര്യവും കൊടുത്തിട്ടുണ്ട്.

(3) ഡെല്‍ഹിയില്‍ നിന്ന് നേരിട്ട് ബാംഗ്ലൂരിലെത്തിയതും കൊടുത്തിട്ടുണ്ട്.

ഇനി നിങ്ങള്‍ പറ. ഇതില്‍ കൂടുതല്‍ എന്തായിരുന്നു വി എസ്സ് ചെയ്യേണ്ടിയിരുന്നത്?


madanide case elaborate cheyyamayirinnu...

മദനിയെ ഇങ്ങോട്ട് വലിച്ചിഴച്ചവര്‍ തന്നെ അതങ്ങോട്ട് ഇലാബോറേറ്റോ ഇലാസ്റ്റിക്കില്ലാത്ത റിബേറ്റോ ചെയ്യുക. അതിനിവിടെയുള്ള പ്രസക്തി കൂടി ഒന്ന് പറഞ്ഞു തന്നാല്‍ കൊള്ളാം.

antony tettu cheytaalum teetaanu..atu achu aavarathichall2 peerudeyum tetu illatavakyaum illaa

സുഹൃത്തെ എഴുതാപ്പുറം വായിക്കരുത്. ഞാനിങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ആന്റണി തെറ്റു ചെയ്തിട്ടും മാദ്ധ്യമങ്ങളും നിങ്ങളെ പോലുള്ള politically neutral ആയിട്ടുള്ള ദേശാഭിമാനികള്‍ എങ്ങനെ പ്രതികരിച്ചു എന്നറിയാനൊരു ആകാംക്ഷ. അടുത്ത മറുപടിയില്‍ അതൊന്നു പറഞ്ഞു തരണേ. പിന്നെ അച്യുതാനന്ദന്‍ ആകെ ചെയ്തൊരു തെറ്റ് എന്ന് പറയുന്നത് ആ "പട്ടി പ്രയോഗം" മാത്രമാണ്. അത് സന്ദീപിനെ ഉദ്ദേശിച്ചിട്ടാണ് എന്നാണല്ലോ മാദ്ധ്യമങ്ങളും കേരളത്തിലെ പ്രതിപക്ഷ കക്ഷികളും പറയുന്നത്. നിങ്ങള്‍ക്കറിയാമല്ലോ അത് സന്ദിപിനെ കുടുംബാഗംങ്ങളെ ഉദ്ദേശിച്ചല്ല വി എസ്സ് അങ്ങനെ പറഞ്ഞതെന്ന്. എന്നിട്ടും വീണ്ടും വീണ്ടും കള്ളം പറയുന്ന പ്രതിപക്ഷകക്ഷികളുടെ നിലപാടിനെതിരെ നിങ്ങള്‍ എങ്ങനെ പ്രതികരിച്ചു. (അടുത്ത കമന്റില്‍ ഇതിനും മറുപടി പറയണേ ആന്റോ)

pinne enthina anotony varatathu kondu achuvum vanillaa ennu paranju nyaayikarikunathu....

അങ്ങനെ ആരും ന്യായീകരിച്ചില്ലല്ലോ? പാര്‍ട്ടി തിമിരം ബാധിച്ച കണ്ണുകളാരുടെയാണ് എന്നതിന് കുറെ കൂടി substantial ആയിട്ടുള്ള തെളിവുകള്‍ വരുകയാണല്ലോ? ഈ misinterpretation വസ്തുതകളെ വളച്ചൊടിക്കല്‍ വലതു പാര്‍ട്ടികളുടെ agenda-യിലെ ഇനം വല്ലതുമാണോ?



antony keralathinte matram defence minister allaa , pakshe achutanandan keralthinte maatram CM aanu...

ഈ പറഞ്ഞതിന് ഇവിടെയുള്ള പ്രസക്തിയെന്താണ്?

pinnee rajyasneehikalaayi communiskaar mumbai sandarshatayi itu vare keetillaa...aaake koodi pooyathu allenkil avidde peetu poyathu paalakaate pavam MP aayirinnu.

രാജ്യസ്നേഹം പ്രകടിപ്പിക്കണമെന്നും അത് നാലാള്‍ കാണട്ടെ എന്ന് വിചാരിക്കുന്നവര്‍ക്കും ചിലപ്പോള്‍ അങ്ങനെയൊക്കെ ചെയ്യേണ്ടതായി വരും. മുംബൈയില്‍ ഒന്നാമ്തേ പ്രശ്നം, മീഡിയയും അവിടെ പ്രശ്നമുണ്ടാക്കുന്നു, പിന്നെ വി ഐ പി-കളും ചെന്ന് അവിടെയൊരു സുരക്ഷാ പ്രതിസന്ധിയുണ്ടാക്കേണമോ?

saddamum sanddepum 2 vishayamaakunatu engine ?

സദ്ദാം ഒരു സാമ്രാജത്യ ശക്തിയുടെ ഉരുക്കുമുഷ്ടിയാല്‍ അധികാരത്തില്‍ നിന്ന് പുറംതള്ളപ്പെട്ട് അവസാനം നിഷ്ഠൂരമാം വിധം കൊല്ലപ്പെടുകയാണുണ്ടായത്. ആ മനുഷ്യത്വമില്ലായ്മക്കെതിരെ സ്വാഭാവികമായും ഇടതുപക്ഷം പ്രതികരിച്ചു. ഇവിടെയുള്ള പ്രതികരണം കണ്ടാല്‍ ഇടത് പാര്‍ട്ടികള്‍ ഒരു പ്ലെയ്‌ന്‍ ചാര്‍ട്ടര്‍ ചെയ്തു അങ്ങ് ഇറാഖിലേക്ക് പോയി അദ്ദേഹത്തിന്റെ ശവസംസ്കാരത്തില്‍ പങ്കെടുത്ത പോലെയാണല്ലോ?

സന്ദീപിന്റെ മരണം സദ്ദാമിന്റെ മരണത്തേക്കാള്‍ ശ്രേഷ്ഠമാണ്, ഉദാത്തമാണ്. അത് അദ്ദേഹത്തിന് മരണാനന്തരവും, അദ്ദേഹത്തിന്റെ കുടുംബത്തിനും കൊടുത്ത പ്രത്യേക treatment-ല്‍ നിന്നും, പാര്‍ട്ടി നേതാക്കളുടെ മസ്തിഷ്ക പ്രക്ഷാളനത്തില്‍ ബുദ്ധി മരച്ചു പോയിട്ടില്ലാത്ത, ഏത് സാധാരണക്കാരനും മനസ്സിലാക്കാവുന്നതേയുള്ളു. കിങ്ങില്‍ മമ്മൂട്ടി പറയുന്ന പോലെ അതൊക്കെ മനസ്സിലാക്കണമെങ്കില്‍ സെന്‍സും സെന്‍സിറ്റിവിറ്റിയുമൊക്കെ അത്യാവശ്യമാണ്. അല്ലാതെ സ്വന്തം കാലിലെ മന്ത് ചൂണ്ടിക്കാട്ടുമ്പോള്‍ "അത് പറയുവാന്‍ ഞാനാളല്ല" എന്ന് പറയുന്നവര്‍ക്കൊക്കെ അത് മനസ്സിലാക്കുവാന്‍ "ഇച്ചിരി" ബുദ്ധിമുട്ട് കാണും.

deshasneehathekaal paarty sneham ullathu kondu aanu inganeokke sambavikunathu...

ദേശസ്നേഹത്തേക്കാള്‍ "പാര്‍ട്ടി-സ്നേഹം" ഉള്ളത് കൊണ്ടായിരിക്കും നിങ്ങളുടെ യുവരാജന്‍ ശ്രീ രാഹുല്‍ ഗാന്ധി രാവിലെ കോഴി കൂകണ വരെ "പാര്‍ട്ടിയില്‍" പങ്കെടുത്ത് അഴിഞ്ഞാടിയത്.... അല്ലേ?

ഇതു തിരിച്ചുംച്ചോദിച്ചൂടെ?ഇപ്പോള്‍ പ്രിയ സുഹൃത്ത്തു് കാര്യമറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നതു് ആത്മാര്‍ത്ഥതയേക്കാളുപരി അന്ധമായ കമ്മ്യൂണിസ്റ്റ് ആരാധന കൊണ്ടല്ലേ?

തിരിച്ചു ചോദിക്കാം. പക്ഷെ അത് ഞാന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരമാകുന്നില്ലല്ലോ. ഇവിടെ വി എസ്സ് ആകെ ചെയ്തിട്ടുള്ള തെറ്റ്, മുഖ്യമന്ത്രി പദത്തിലിരുന്ന് "പട്ടി" എന്ന വാക്ക് അനവസരത്തിലുപയോഗിച്ചു എന്നത് മാത്രമാണ് (തെളിവ് ആ വീഡിയോ)

മുഖ്യമന്ത്രി സന്ദീപിന്റെ കുടുംബത്തിന് വേണ്ട പരിഗണന കൊടുത്തില്ല എന്നതിന്, അങ്ങനെയല്ല (1) ഞാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയെ വിളിച്ചു പറഞ്ഞിരുന്നു. അദ്ദേഹം നേരിട്ടു പോയി മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിരുന്നു.
(2) ഞാന്‍ സന്ദീപിന്റെ അച്ഛനെ നേരിട്ടു വിളിച്ചു ആശ്വസിപ്പിച്ചിരുന്നു.
എന്നൊക്കെയും പറഞ്ഞില്ലേ (തെളിവ് "ദ ഹിന്ദു" പത്രത്തിന്റെ റിപ്പോര്‍ട്ട്)

ഇപ്പോഴും കാര്യം അറിഞ്ഞില്ലായെന്നുണ്ടോ? ഇതില്‍ കൂടുതല്‍ വി എസ്സ് എന്താണാവോ ചെയ്യേണ്ടിയിരുന്നത്?

അപ്പോള്‍ സന്ദീപിനെ അവഗണിച്ചു എന്നുള്ള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമെന്ന് നമ്മുക്ക് വിലയിരുത്താം. അതു കൊണ്ട് തന്നെ ബാക്കിയുള്ള comparisons, അതായത് സദ്ദാം-മദനി-വെട്ടേറ്റ് മരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍, ഇവയൊക്കെ വസ്തുതകളല്ല, എന്നാല്‍ അപൂര്‍ണ്ണമ്മായ വാര്‍ത്തകള്‍ ശ്രവിച്ചതും ഉള്ളിലുറങ്ങിക്കിടക്കുന്ന കമ്മ്യൂണിസ്റ്റ് വിരോധവും അപക്വമായ മനസ്സും കൂടിച്ചേര്‍ത്തുണ്ടാക്കിയ വെറുമൊരു ബലമില്ലാത്ത ചില്ലുകൊട്ടാരമാണെന്ന് മനസ്സിലാക്കാം.... അല്ലേ?

ഇനിയുള്ള കമന്റുകളില്‍ വസ്തുതക്ക് നിരക്കുന്ന എന്തെങ്കിലുമൊക്കെ എഴുതണേ. ഒരേ കാര്യം തന്നെ പലതവണ എഴുതി എനിക്ക് മടുത്തു. ഞാന്‍ പറയുന്നത് തെറ്റെന്നാരോപിക്കുമ്പോള്‍ "എന്ത് കൊണ്ടാണ് തെറ്റ്" എന്ന് തെളിവുകള്‍ നിരത്തി പറയണം. (ഞാന്‍ ചെയ്തതു പോലെ)

ഇത്രയും പറഞ്ഞു കൊണ്ടു നിര്‍ത്തുന്നു. ലാല്‍ സലാം. ജയ് ഹിന്ദ്.

“അപക്വമായ മന‍സ്സുകളുടെ” കമന്റുകളെ വിമര്‍ശിക്കുക. കമന്റ് പറയുന്നവരെ പരിഹസിക്കാ‍തിരിക്കൂ. അതല്ലേ മാന്യത? മതം മാത്രമല്ല, രാഷ്ട്രീയമവും മനുഷ്യനെ മയക്കുന്ന കറുപ്പാനെന്നു മനസ്സിലായി. അതു കൊണ്ട് തന്നെ ഒന്നിനും മറുപറ്റി പറയുവാന്‍ ഞാന്‍ നിക്കുന്നില്ല. പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്.

ഗോപിക്കുട്ടാ,
ഇപ്പോഴാ വരാന്‍ പറ്റിയത്.അക്രമത്തിലൂടെ പറയാനുള്ളത് പറയുകയും ചെയ്തു എന്നാല്‍ വിടുവായിത്തരം എന്ന മട്ട് ആക്കുകയും ചെയ്തു അല്ലേ?
ഒന്നാമത് രാഷ്രിയപ്രാധാന്യമുള്ള വിഷയം,പിന്നെ എന്തെങ്കിലും അഭിപ്രായം പറയണ്ട സമയം അതിക്രമിച്ച് പോകുകയും ചെയ്തു.അതിനാല്‍ ഈ ഒരു വട്ടം ഒന്നും പറ്യുന്നില്ല.
ഒരുകാര്യം,അവതരിപ്പിച്ച രീതി.അതു കലക്കി.