Featured Blogs

Blog Promotion By
INFUTION

Wednesday, February 11, 2009

നമുക്കെന്തൂട്ടാഇഷ്ട്ടാ,ആര്ടെകല്യാണം കഴിഞ്ഞാലും?

“കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവത്കരിച്ചു.”
കാവ്യമാധവന്റെ കല്യാണത്തെ കുറിച്ച് എനിക്കു വന്ന ഒരു എസ് എം എസ് ആണ്.കാവ്യയുടെ ഇന്റര്‍വ്യൂകളും കല്യാണത്തിന്റെ ഒരുക്കങ്ങളും മാത്രമായിരുന്നു ചാനലുകളില്‍ കല്യാണത്തിനു ഒരാഴ്ച മുന്‍പ് വരെ. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളും കാവ്യയുടെ വിവാഹം ലൈവായി തന്നെ കാണിച്ചു. കല്യാണം നടക്കുന്ന അമ്പലത്തിലേക്ക് ക്ഷണിക്കാതെ പോയവരുടെ എണ്ണം എത്രയെന്നു നിശ്ചയമില്ല. ഇത്ര നാണമില്ലാത്തവരാണോ മലയാളികള്‍? എന്തിനാണ് ഒരു സിനിമ നടി വിവാഹിതയാകുന്നത് കേരളം ഇങ്ങനെ ആഘോഷിക്കുന്നത്? ഇത്രയ്ക്കു സുന്ദരിയായ ഒരു നായികയെ വിവാഹം ചെയ്യാന്‍ പോകുന്ന ഭാഗ്യവാന്‍ ആരെന്ന് അറിയാനുള്ള എല്ലാര്‍ക്കും ഉണ്ടാകാം. അതിനുമപ്പുറം ക്യാമറയും കൊണ്ട് അമ്പലം മൊത്തം കറങ്ങി നടക്കേണ്ട കാര്യമുണ്ടോ?എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നു മാത്രം. കാവ്യ ഇനി അഭിനയിക്കുമോ? ഉത്തരം പറയേണ്ടത് കാവ്യയെ കെട്ടിയ ആളും. മലയാളത്തില്‍ എന്നല്ല മിക്ക ഭാഷകളിലും വിവാഹം കഴിഞ്ഞാല്‍ നടികള്‍ അഭിനയം നിര്‍ത്തുന്നു എന്ന് പ്രഖ്യാപിക്കും. എന്താണ് കാരണം? വിവാഹത്തിനു മുന്‍പ് ചെയ്തിരുന്ന ഒരു തൊഴില്‍ വിവാഹത്തിനു ശേഷം ചെയ്യാന്‍ പറ്റാത്തതാണെന്ന് പറയുന്നത് എന്തുകൊണ്ട്? അതൊരു മോശം തൊഴില്‍ ആണ് . കുടുംബമായി ജീവിക്കുന്ന ഒരു പെണ്ണിനു ചേരാത്ത ഒന്നാണ് എന്ന് കരുതുന്നത് കൊണ്ട് തന്നെയല്ലേ? സമയമില്ല എന്നുള്ളത് ഒരുതരം ഒഴിഞ്ഞുമാറലാണ്. ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചാല്‍ തന്നെ സമയം എന്നു പറയുന്നത് ഉണ്ടാകും. സത്യത്തില്‍ ഇത്ര നാളും എല്ലാരും എന്റെ പെണ്ണിനെ തൊട്ടു, അവളുടെ സൌന്ദര്യം കണ്ടാസ്വദിച്ചു, ഇനി വേണ്ട എന്നതാണ് ഈ വിരമിക്കല്‍ തീരുമാനങ്ങളുടെ പിന്നില്‍. എന്തുകൊണ്ട് ഒരു വിവാഹജീവിതം എന്നത് സ്വന്തം തൊഴിലിനേക്കാള്‍ വലുതായി സ്ത്രീകള്‍ കാണുന്നു. നടന്മാര്‍ കരിയര്‍ സംരക്ഷിക്കാനായി വിവാഹമേ വേണ്ടെന്നു വച്ച് നടക്കുമ്പോള്‍, ഏതെങ്കിലും ഒരുത്തന്റെ കാല്‍ക്കീഴില്‍ തന്റെ കഴിവുകള്‍ അടിയറ വച്ച് ഒരു അടുക്കളക്കാരിയായി ഒതുങ്ങി കൂടുവാന്‍ ആഗ്രഹിക്കുന്നു? അല്ലേലും ഒന്നു കൂടെ ചോദിക്കട്ടേ? ഒരു നായികയ്ക്ക് ഇന്നു സിനിമയില്‍ എന്താണ് ചെയ്യാനുള്ളത്? ന്രുത്തം, ഫോട്ടോക്കു പോസ് ചെയ്യല്‍,അസ്ഥാനത്ത് ചിരി. ഇത്രയുമല്ലേ ഉള്ളൂ? കഥയ്ക്ക് ഒട്ടും ആവശ്യമില്ലാത്ത ചേരുവയാണ് ഇന്നു സിനിമകളില്‍ നായിക. അതിപ്പോള്‍ ഒരു കാവ്യ പോയാല്‍ ഒരു നവ്യ ഉണ്ട്. നവ്യ പോയാല്‍ ഒരു ഭാവന ഉണ്ട്. അതിങ്ങനെ മാറി മാറി വന്നോളും. മലയാളികള്‍ കാവ്യ പോയി എന്നും പറഞ്ഞ് കുണ്ഠിതപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ അനിയത്തികുട്ടി എന്നോട് പറഞ്ഞു.
“വല്ല്യേട്ടാ, കാവ്യാ മാധവന്റെ കല്യാണം കഴിഞ്ഞല്ലോ”.
“ഉവ്വോ? നീ പോയില്ലേ?”
“ അമ്മ കൊണ്ട്പോയില്ല.”
“കഷ്ട്ടായി”
“പിന്നെ കാവ്യാമാധവന്‍ ഇനി സിനിമയില്‍ വരില്ല എന്നു പറഞ്ഞിട്ട് ഇന്നലെ ടിവിയില്‍ കണ്ട സിനിമയില്‍ ഞാന്‍ കാവ്യമാധവനെ കണ്ടല്ലോ?”
സത്യത്തില്‍ ഇതിനുത്തരം പറയാന്‍ എനിക്കറിയില്ലായിരുന്നു . എങ്കിലും ഞാന്‍ മനസ്സിലോര്‍ത്തു.
“ടിവിയില്‍ മാത്രമല്ല മോളേ , കുറച്ചു നാള്‍ കഴിഞ്ഞാല്‍ തിയറ്ററിലും വരും. നമ്മളിതെത്ര കണ്ടിരിക്കുന്നു”

8 കമന്റടികള്‍:

ഇത് ആരേയും മനപൂരവം അവഹേളിക്കുവാന്‍ ചെയ്ത ഒന്നല്ല. എന്റെ മനസ്സില്‍ ന്യായമായും ഉദിച്ച കുറേ ചോദ്യങ്ങള്‍ ഇവിടെ പറഞ്ഞിരിക്കുന്നു. അതാണല്ലോ ബ്ലോഗ്ഗിങ്ങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

കൊക്കെത്ര കൊളം കണ്ടതാ..... പണ്ടു തിലകന്‍ പറഞ്ഞതാ...!!

Ithra kottighoshikkenda karyamonnum undayirunnilla ennanente abhiprayam.

പൊതുമേഘലാ സ്ഥാപനം സ്വകാര്യം വൽക്കരിച്ചു...ഹൗ അന്യായ കാച്ചായി ഗഡീ....

എന്തായാലും അവർ കുറച്ചുനാൾ കഴിഞ്ഞാൽ തിരിച്ചുവന്നോളും...പിന്നെ ചാനലുകാർ അവർക്ക്‌ ഇതൊക്കെ അല്ലേ ഉള്ളൂ നമ്മളെ പോലെ നേരം കളയാൻ....

ശരിയാ , നമുക്കെന്തൂട്ടാഇഷ്ട്ടാ,ആര്ടെകല്യാണം കഴിഞ്ഞാലും?
ഇനിയിപ്പോ ഉള്ള നായികമാര്‍ മൊത്തം കല്യാണം കഴിച്ചു പോയാലും ഇപ്പോഴത്തെ മലയാള സിനിമയ്ക്കു അതൊരു പ്രശ്നം ആണെനു തോനുനില്ല, ഇപ്പോഴത്തെ പല മലയാള സിനിമകളും കണ്ടാല്‍!!

oru kavya poyal nooru kavyamar varum..ithokke nammal ethra kandatha..manju warrier poyittum ivide onnum sambhavichillello..pinne kavyaye oru karyathil namukku abhinandikkam...pathu varshamrnkilum abhinayichello...mattullavare pole oru marriage bureau ayi malayala cinemaye kandilla..