DisClaimer
കുട്ടുമോനെ നിങ്ങള്‍ക്കെല്ലാം അറിയാം. അതേ, എന്റെ പ്രിയപ്പെട്ട സുഹ്രുത്തും നാണം, മാനം എന്നീ ഗുണങ്ങളുടെ അര്‍ത്ഥം പോലും അറിയാത്ത ഒരു പരമ ബോറന്‍. ഇന്ന് ഈ വാലന്റൈന്‍സ് ദിനത്തില്‍ അവന്റെ പ്രണയകഥകള്‍ പറയേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു. പ്രണയം എന്ന വാക്കിന്റെ അര്‍ത്ഥം കളഞ്ഞുകുളിക്കുമെന്നതിനാല്‍ ഇതിനെ ‘കുട്ടുമോന്റെ ഞരമ്പുരോഗ കഥകള്‍’ എന്നും പറയാം. ഈ കഥകള്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ എന്നെ ബ്ലോഗ്ഗിങ്ങ് ലോകത്തില്‍ നിന്ന് വിലക്കരുത്. റേഷന്‍ വെട്ടികുറക്കരുത്, കണ്ടാല്‍ കല്ലെറിയരുത്. പട്ടിയെ വിട്ട് കടിപ്പിക്കരുത് കാരണം ഇതെല്ലാം മുഷിഞ്ഞുനാറിയ കഥകളാണ്. എങ്കിലും അവനോടുള്ള വാക്കിന്റെ പേരില്‍ ഞാനിതെല്ലാം പറയുന്നു. എല്ല്ലാരും എന്നോട് പൊറുക്കുക.
കഥയിലേക്ക്,
കണ്ടാല്‍ വയറുചാടി , ഇടം തോള്‍ വലത്തോട്ട് ചെരിച്ച് മോഹന്‍ലാലിലെ പോലെ നടക്കും. സ്വയം ഒരു സുന്ദരനാണെന്നൊരു തോന്നല്‍ ഉണ്ട്. അത് സഹിക്കാം. പക്ഷെ താന്‍ വലിയൊരു കൊമേഡിയന്‍ ആണെന്ന തോന്നലാണ് നമ്മള്‍ക്ക് ഭീഷണിയാകുന്നത്. പഴയ കുറേ ഹോളിവുഡ് സിനിമകള്‍ കണ്ട് അതിലെ തമാശകള്‍ കാണാതെ പഠിച്ച് വഴിയില്‍ കിടന്ന് കിട്ടിയ കുറേ ഗേള്‍ ഫ്രണ്ട്സിനു എസ് ടി ഡി വിളിച്ച് പറഞ്ഞ് കൊടുക്കലാണ് ഇഷ്ട്ടന്റെ ഇപ്പോഴത്തെ പ്രധാന വിനോദം. കുട്ടുമോന്‍ ഒരുപാട് പെണ്‍കുട്ടികളെ പ്രേമിച്ചിട്ടുണ്ട്. അവരെല്ലാം ഇന്ന്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ കൂടെയോ കാമുകരുടെ കൂടെയോ സുഖായി ജീവിക്കുന്നു. എന്നാലും ആ കഥകളും കുട്ടുമോന്റെ ഇന്നത്തെ അവസ്ഥയും കണ്ടാല്‍ നമുക്ക് ഓര്‍മ വരിക ദേവദാസിനെ അല്ല. ഒരു നായയെ ആണ്. ഏതാണ് ആ നായ എന്നോ? കേട്ടിട്ടില്ലേ? എന്നാല്‍ പറയാം. ഒരിടത്തൊരിടത്ത് ഒരു പ്രശസ്തനായ ഒരു നായ ഉണ്ടായിരുന്നു. ആ നായയുടെ വാല്‍ എത്രകാലം കുഴലിലിട്ടാലും നിവരില്ല!
കുട്ടുമോന്‍ അഥവാ ഇംഗ്ലീഷില്‍ കുട്ടൂസന്റെ നായികമാരുടെ കഥകള്‍ അക്കമിട്ട് നിരത്തിയാലോ എന്നാലോചിക്കുവാ... എന്നാല്‍ അങ്ങിനെ തന്നെയാകാമല്ലേ? ഒന്നുകൂടി പറയട്ടേ, വേറെ ഒരു പണിയുമില്ലേല്‍ മാത്രം മുന്നോട്ട് പോകുക.
കുട്ടുമോന്‍ +2 നു ചേര്‍ന്നതു തന്നെ അവന്റെ ഞരമ്പുരോഗത്തിനു ഒരു ചികിത്സകിട്ടുമെന്ന പ്രതീക്ഷയിലാണ്. അതിനാദ്യം അവന്‍ കണ്ടുപിടിച്ചത് ഇരട്ടപെറ്റതെന്നു നമ്മള്‍ക്കു തോന്നിക്കുന്ന എന്നാല്‍ രണ്ടമ്മകള്‍ക്ക് ജനിച്ച രണ്ടു കൂട്ടുകാരികളെ ആയിരുന്നു. പങ്കജാക്ഷിയും ദാക്ഷായണിയും. പങ്കജാക്ഷിയോടായിരുന്നു കുട്ടുമോനു താത്പര്യം. പക്ഷേ ദാക്ഷായണി അല്‍പ്പം തടിച്ച ശരീരമുള്ള ആളായിരുന്നുതുകൊണ്ട് കാഴ്ചയില്‍ കുട്ടുമോനു കൂടുതല്‍ ചേര്‍ച്ച അവളായിരുന്നു. അതുകൊണ്ട് തന്നെ കുട്ടുമോനെ കുറിച്ച് ഇറങ്ങിയ ഗോസിപ്പുകളിലെ നായിക ദാക്ഷായണിയായിരുന്നു. ഇത് കുട്ടുമോന്റെ പിഞ്ചു ഹ്രുദയത്തെ അസ്വസ്ഥമാക്കി. “എന്തോന്നാടേ ഇത്? ഇവന്മാര്‍ക്കൊക്കെ സത്യസന്ധമായി ഗോസിപ് ഇറക്കി കൂടെ?” കുട്ടുമോന്‍ വിതുമ്പി. കുട്ടുമോന്‍ പങ്കജാക്ഷിയെ വളക്കാന്‍ പലതും ചെയ്തു. ഒരു ക്ലാസ്സില്‍ അവളുടെ കണ്ണില്‍ മാത്രം നോക്കിയിരിക്കാന്‍ ശ്രമിച്ചു. അവളെ നായികയാക്കി ഒരു നാടകമെഴുതി അവളെകൊണ്ട് അഭിനയിപ്പിച്ച് അതില്‍ സ്വയം നായകന്റെ വേഷം അണിയാന്‍ വരെ ശ്രമിച്ചു.അവള്‍ സമ്മതിച്ചില്ല. എന്തിന്? അധ്യാപക ദിനത്തില്‍ റ്റീച്ചര്‍മാര്‍ക്ക് സമ്മാനിക്കാന്‍ കൊണ്ട് വന്ന പൂക്കളില്‍ ആരും കാണാതെ ചുംബനങ്ങള്‍ കുത്തി നിറച്ച് അവള്‍ക്കു കൊണ്ട് കൊടുത്തു. എന്നിട്ടും അവള്‍ തിരിഞ്ഞ് നോക്കിയില്ല. അവസാനം കാര്യങ്ങളെല്ലാം ഒരു വഴിക്കാക്കാന്‍ ഞാനും കുഞ്ഞുണ്ണിയും വേണ്ടി വന്നു.
ഞാന്‍ കുട്ടുമോനോട് പറഞ്ഞു. “എടാ, നിന്റെ രണ്ട് പ്രിയപ്പെട്ട്ക്ക സുഹ്രുത്തുക്കള്‍ നിനക്ക് ഞരമ്പ് രോഗമാണെന്ന് അപ്പുറത്തെ ക്ലാസ്സില്‍ പോയി പറഞ്ഞു”.
ആ രണ്ട് സുഹ്രുത്തുക്കള്‍ ഞാനും കുഞ്ഞുണ്ണിയുമാണെന്ന സത്യം മാനസ്സിലാക്കാതെ കുട്ടുമോന്‍ അലറി.
“എന്നാല്‍ രണ്ടിനുമുള്ളത് ഞാന്‍ കൊടുക്കാം. നാളെയാകട്ടേ”
പിറ്റേ ദിവസം കുട്ടുമോന്‍ എഴുതി തയ്യാറാക്കിയ ഡയലോഗുകള്‍ കാണാതെ പഠിച്ച് വന്നു. ദാക്ഷായണിയുറ്റേയും പങ്കജാക്ഷിയുടേയും അടുത്ത് പോയി കാച്ചി.
“സാസ്കാരിക പൈത്രുകത്തിന്റെ അധപതനമാണ് ഞാന്‍ നിങ്ങളുടെ വാക്കുകളില്‍ കാണുന്നത്. ഞരമ്പ് രോഗം നിന്റെയൊക്കെ കുടുംബത്തിരിക്കുന്നവര്‍ക്ക്”
ഒന്നും മനസ്സിലാകാതെ അവര്‍ രണ്ടാളും ഞെട്ടിത്തരിച്ച് നിന്നു.
പിന്നീട് ഞാന്‍ കുട്ടുമോന്റെയടുത്ത് സത്യങ്ങള്‍ പറഞ്ഞപ്പോള്‍ കുട്ടുമോന്‍ അവരുടെ രണ്ടുപേരുടേയും അടുത്ത് ചെന്ന് മാപ്പ് പറഞ്ഞു.
“പങ്കജാക്ഷി, സോറി.എല്ലാം എന്റെ തെറ്റിദ്ധാരണയായിരുന്നു. ഒരു തെണ്ടി എന്നെ പറ്റിച്ചതാണ്. നീ ക്ഷമിക്ക്”
അവന്‍ പങ്കജാക്ഷിയെ നോക്കി. എന്നിട്ട് തുടര്‍ന്നു.
“ശ്രീരാമന്‍ പോലും സീതയെ സംശയിച്ചിട്ടില്ലേ?”
ഇതിനു വളരെ റൊമാന്റിക് ആയി പങ്കജാക്ഷി മറുപടി പറഞ്ഞു.
“പ് ഫ!! ചൂലേ!”
സ്വജാതിയില്‍ നിന്നും പ്രേമിക്കില്ലെന്ന് പ്രതിജ്ഞ എടുത്ത പോലെയാണ് കുട്ടുമോന്‍ എന്ന കള്ള നസ്രാണിയുടെ പ്രവര്‍ത്തികള്‍. കാണാന്‍ ഐശ്വര്യം ഉണ്ടെന്നും പറഞ്ഞു ഹിന്ദു പെണ്‍കുട്ടികളെമാത്രം നോക്കുന്ന പതിവ് പക്ഷേ അവന്‍ പങ്കജാക്ഷിപ്രണയം എന്ന ദുരന്ത കഥയോടു കൂടി അവസാനിപ്പിച്ചു. പിന്നീട് മുസ്ലിം സമുദായമാണ് നല്ലതെന്ന തിരിച്ചറിവുണ്ടായി. പാത്തുമ്മ, ആമിന എന്നീ രണ്ടു കുട്ടികളെ കാണുമ്പോളായി കുട്ടുമോന്റെ ഞരമ്പുകള്‍ പഴയ അസുഖം കാണിക്കാന്‍ തുടങ്ങിയത്. അതുപക്ഷേ നേരിട്ട് മുട്ടാനുള്ള ധൈര്യം കുട്ടുമോനില്ലായിരുന്നു. മുസ്ലിം പെണ്‍കുട്ടികളെ കെട്ടണമെങ്കില്‍ പൊന്നാനിയില്‍ പോയി ചില കൈക്രിയകള്‍ വേണ്ടി വരുമെന്ന ഭയമാണോ കാരണമെന്നറിയില്ല. എങ്കിലും ഒരിക്കല്‍ ലോകത്തിലെ ഏറ്റവും നാറിയ നമ്പറുമായി കുട്ടുമോന്‍ ആമുവിനെ ഒന്നു മുട്ടി.
ഒരു ഉച്ച നേരം. കുട്ടുമോനു കടുത്ത ദാഹം. ക്ലാസ്സില്‍ ഒരുപാട് പേരുടെ കയ്യില്‍ വെള്ളമുണ്ടേലും അപ്പുറത്തെ സൈഡിലിരിക്കുന്ന ആമുവിനോട് വെള്ളം ചോദിച്ചു അവന്‍. അവളുടെ കുപ്പിയില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചശേഷം ഒരു പരതറ കമന്റും പറഞ്ഞു.
“ഹായ്! നല്ല നെയ് ചോറിന്റെ രസം.”
5 കമന്റടികള്‍:
ഹഹഹ ;)
ഇതിനു വളരെ റൊമാന്റിക് ആയി പങ്കജാക്ഷി മറുപടി പറഞ്ഞു.
“പ് ഫ!! ചൂലേ!”
കിടു അണ്ണാ കിടു...
മുസ്ലിം പെണ്‍കുട്ടികളെ കെട്ടണമെങ്കില്‍ പൊന്നാനിയില്‍ പോയി ചില കൈക്രിയകള്‍ വേണ്ടി വരുമെന്ന ഭയമാണോ കാരണമെന്നറിയില്ല. എങ്കിലും ഒരിക്കല്‍ ലോകത്തിലെ ഏറ്റവും നാറിയ നമ്പറുമായി കുട്ടുമോന്‍ ആമുവിനെ ഒന്നു മുട്ടി.
ഒരു ഉച്ച നേരം. കുട്ടുമോനു കടുത്ത ദാഹം. ക്ലാസ്സില്‍ ഒരുപാട് പേരുടെ കയ്യില്‍ വെള്ളമുണ്ടേലും അപ്പുറത്തെ സൈഡിലിരിക്കുന്ന ആമുവിനോട് വെള്ളം ചോദിച്ചു അവന്‍. അവളുടെ കുപ്പിയില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചശേഷം ഒരു പരതറ കമന്റും പറഞ്ഞു.
“ഹായ്! നല്ല നെയ് ചോറിന്റെ രസം.”
ദൈവമേ, ഇങ്ങനത്തെ മണ്ടത്തരം ഞാൻ പോലും ചെയ്യില്ല!
സൂപ്പർ പോസ്റ്റ്...
എന്താ ആചാര്യാ ഒരു കള്ള ചിരി?
ആര്യന്‍, ഇപ്പോള്‍ മനസ്സിലായില്ലേ മണ്ടത്തരത്തിനുള്ള മത്സരത്തില്‍ വെള്ളി മെദലേ കിട്ടൂ എന്ന്
ഇതിനു വളരെ റൊമാന്റിക് ആയി പങ്കജാക്ഷി മറുപടി പറഞ്ഞു.
“പ് ഫ!! ചൂലേ!”
ഗോപി ക്കുട്ടു മോനേ,ഇത് കോട്ടാതിരിക്കാന്‍ പറ്റില്ല.കലക്കി
super
Post a Comment