1000 എസ് എം എസ് തരാമെന്നും പറഞ്ഞ് എന്നെ പറ്റിച്ച എയര്‍ടെല്‍ കാര്‍ക്ക് എന്റെ ക്രുതജ്ഞത രേഖപ്പെടുത്തികൊണ്ട്,
രണ്ടാം ശനി കേതുവിന്റെ ഇടനാഴികളില്‍ വന്ന് തലയിട്ടു നോക്കിയ കാരണം കോളേജ് അവധിയായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സഹതപിച്ചു കൊണ്ട്,
ലാലു-വേലു-ലാലു ട്രെയിന്‍ നിര്‍ത്താതെ പോകുന്നതു കണ്ട് വായും പൊളിച്ച് നിക്കുന്ന കേരളത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട്,
പി ബി യില്‍ പന്തം കൊളുത്തി ജാഥയ്ക്കു ആരേലും കല്ലെറിയുമെന്ന പ്രതീക്ഷയില്‍ കെട്ട്യോളൊടു ഒരു ഗുഡ് മോര്‍ണിങ്ങ് പോലും പറയാതെ ക്യാമരയും തൂക്കി ഇറങ്ങിയ ചാനലുകാര്‍ക്ക് ,
കാമുകിമാരുടെ കല്യാണത്തിനു സദ്യയുണ്ണാന്‍ പോകുന്ന കാമുകന്മാര്‍ക്ക് സിന്ദാബാദ് വിളിച്ച് കൊണ്ട്,
കല്യാണം മുടക്കികള്‍ക്ക് നേരെ കൊഞ്ഞനം കാണിച്ച് കൊണ്ട്,
ഉണ്ണി പിറന്നാലും ഓണം വന്നാലും ബാറില്‍ പോകാത്ത ചാലക്കുടിയിലെ കുടിയന്മാരുടെ പ്രതിമകളില്‍ ആദരാഞ്ജലി അര്‍പ്പിച്കുകൊണ്ട് ,
വാലന്റൈന്‍സ് ദിനമെന്നു കേട്ടാല്‍ വാളെടുക്കുന്ന അമ്മാവന്മാര്‍ക്ക് അസൂയക്കുള്ള മരുന്നിന്റെ പേരു പറഞ്ഞു കൊടുക്കാനറിയാതെ,
സ്നേഹിച്ചു തീരാന്‍ സമയം തികയാത്ത ഈ ഭൂമിയില്‍ വെറുപ്പിനെ മറന്നു കൊണ്ട്,
പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാര്‍ക്കും,
പരസ്പരം സ്നേഹിക്കാന്‍ കൊതിക്കുന്ന ഓരോ മനുഷ്യനും ആരാധനയോടെ
വാലന്റൈന്‍സ് ദിനാശംസകള്‍ നേരുന്നു.!!
0 കമന്റടികള്‍:
Post a Comment