നിങ്ങള്‍ക്ക് നിങ്ങളുടെ ബ്ലോഗ്ഗ് അഥവാ നിങ്ങള്‍ തലപുകഞ്ഞുണ്ടാക്കിയെടുത്ത ,നിങ്ങളുടേതെന്നു മാത്രമവകാശപ്പെടാവുന്ന കലാകായികസാഹിത്യകാലിത്തീറ്റ സംഭവങ്ങള്‍ നാലാളെ കാണിക്കണമെന്നും രണ്ടഭിപ്രായം അറിഞ്ഞാല്‍ കൊള്ളാമെന്നുമുള്ള ആഗ്രഹമില്ലേ? പലപ്പോഴും നിങ്ങളുടെ ബ്ലോഗ് ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ഉള്ളടക്കത്തിലെ കുറവുകൊണ്ടല്ല. പക്ഷേ, മറ്റുള്ളവര്‍ അറിയാത്തതു മൂലമാണ്. അഥവാ തലക്കെട്ടുകള്‍ ആകര്‍ഷകമല്ലായിരിക്കാം. എന്റെ ബ്ലോഗ് എങ്ങനെ പോപ്പുലറാക്കാം എന്ന ആലോചനയുടെ ഫലമായി നടത്തിയ ഗവേഷണങ്ങളുടെ ഫലമായുള്ള ചില കണ്ടെത്തലുകള്‍ ഞാന്‍ നിങ്ങള്‍ക്കും പകര്‍ന്നു തരാം. എല്ലാര്‍ക്കും അറിയാവുന്ന പോലെ വേറിട്ടതും ഉയര്‍ന്ന നിലവാരമുള്ളതുമായ പ്രമേയങ്ങള്‍ സ്ഥിരമായി പോസ്റ്റ് ചെയ്യുകയാണ് അടിസ്ഥാനമായി ചെയ്യേണ്ട കാര്യം.അതു ചെയ്തു കഴിഞ്ഞാല്‍ പിന്നെ ബ്ലോഗ്ഗ് തനിയെ പോപ്പുലര്‍ ആകും. അത് പക്ഷേ അത്ര എളുപ്പമല്ല. എന്നെ കൊണ്ട് പറ്റുകയുമില്ല. അവസാനം ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഈ പോസ്റ്റ്. നിങ്ങളെല്ലാം ഇപ്പോള്‍ എന്റെ ബ്ലോഗ്ഗില്‍ വന്നില്ലേ? സത്യത്തില്‍ എനിക്കൊരു പിണ്ണാക്കും അറിയില്ല. എന്നോട് ദേഷ്യം തോന്നുന്നുണ്ടോ? ഒന്നാലോചിച്ച് നോക്കിക്കേ, എന്നിക്കെന്റെ ബ്ലോഗ്ഗിലെങ്കിലും ആളെ കൊണ്ടുവരാനായില്ലേ? ഹ ഹ ഹ ഹ... വിട്ടുകള മാഷേ! കൊച്ചു പയ്യനല്ലേ? താഴെയുള്ള പോസ്റ്റുകളും ഇനി വരാന്‍ പോകുന്ന പോസ്റ്റുകളും ഈ ടൈപ്പ് അല്ല കേട്ടോ. നിങ്ങള്‍ എന്നെ ഇപ്പോള്‍ വിളിച്ച പേരുകള്‍ക്കെല്ലാം ഞാന്‍ സര്‍വ്വഥായോഗ്യനാണ്. കൊടുങ്ങല്ലൂര്‍ ഭരണിക്കു പോയ സുഖം. ഒന്നു കുളിച്ചിട്ടു വരാം.
Thursday, November 13, 2008
ബ്ലോഗ് എങ്ങനെ പോപ്പുലറാക്കാം? വഴികള്‍!!
10:02 PM
10 comments
10 കമന്റടികള്‍:
ഹി..ഹി..ഹി
ആക്കിയതാണല്ലേ?
what a great idea saabji?! നന്നായി ആക്കി... അക്രമങ്ങള്‍ തുടരട്ടെ...
ഗോപിക്കുട്ടാ
ഇതക്രമമായിപ്പോയി. ഈ പോസ്റ്റ് വായിച്ച് അദ് ഇമ്പ്ലിമെന്റ് ചെയ്ത് എന്റെ ബ്ലോഗ് വെച്ചടി വെച്ചടി കയറുമെന്നെല്ലാം സ്വപ്നം ക്ണ്ടിട്ട്.....
ങ്ങീീീീീീീീീീീീീീീീ
ആശയെ ഇങ്ങിനെ ഫ്രീയായിക്കി വിടരുതെന്ന് പഴഞ്ചൊല്ലില്ല്ലേ?
ഇത് കൊലച്ചതിയായി ഗോപിക്കുട്ടാ.. എന്റെ ബ്ലോഗ് എങ്ങനെ പൊപ്പുലറാക്കാമെന്നാലോചിച്ച് തലപുകയുമ്പോഴാണ് ഫയര്‍ സര്‍വീസ് പോലെ ഗോപിക്കുട്ടന്റെ “തല“ക്കെട്ട് കണ്ടത്.. ഇഞ്ചി പറഞ്ഞപോലെ ഞാനും കരുതീതാ..
ഇനിയെന്ത് ചെയ്യും..? എനിക്കാണെങ്കില്‍ ഒരു ഗ്രൂപിലും അംഗത്വമില്ല. അതോണ്ട് കരിവാരം ആചരിക്കാന്‍ സ്കോപ്പില്ല. ബ്ലോഗക്കാദമികളില്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്തകാരണം പ്രതിഷേധ യോഗത്തിനും വകുപ്പില്ല. ഈ ചതി എന്നേപ്പോലുള്ള ബ്ലോഗര്‍മാ(!?)രോട് ചെയ്യരുത്.
തമാശിച്ചതാണേലും ഇതുതന്നെയാ പോപ്പുലറാവാനുള്ള ഏക വഴി. ഉള്ളടക്കം ഒന്നുമില്ലെങ്കിലും തലക്കെട്ട് നാലാൾ ശ്രദ്ധിക്കുന്നതാവണം.
പോപ്പുലറായി കെട്ടോ....
ഹി ഹി ഹി..അല്ലേലും ഞാനിങ്ങനാ..
കാണാന്‍ ഒരു ലുക്ക് ഇല്ലെന്നേയുള്ളൂ, ഒടുക്കത്ത ബുദ്ധിയാ
aalu kollaalO
bhayangara!!
ഞാന്‍ വീണ്ടും വരാം. എന്നെ കൊല്ലരുത് പ്ലീസ്.
ഗോപിക്കുട്ടാ................
ചിന്തയില്‍ ലിങ്ക് കണ്ടപ്പോ ഞാന്‍ എന്റെ ബ്ലോഗ് ഹിമാലയം വരെ സ്വപ്നം കണ്ടു .................എവിടെ
എന്നാലും
വേണ്ടായിരുന്നു........ഇതല്പം കൂടിപോയി !
അല്പം നേരം എന്നെയും പിടിച്ചു നിര്‍ത്തി ഇവിടെ..
എന്തായാലും വായനാസുഖം പകരുന്നു.
Post a Comment