Featured Blogs

Blog Promotion By
INFUTION

Tuesday, November 18, 2008

സ്വാശ്രയത്വവും സമ്പാദ്യശീലവും Or Missionaries on a mission to become Millionaires"


Disclaimer: This post is never intended to bring insult to anybody.It's pure imagination and holds no resemblance with anybody. In case it resembles with anyone it is not at all intentional and is purely coincidential. I bear no responsibilty over the contents of this post. Leave your comments only in the comments column


നിങ്ങളാരെങ്കിലും തമിഴ് നാട് എന്നു കേട്ടിട്ടുണ്ടോ?
എന്ത് ചോദ്യമാണല്ലേ? നമ്മുടെ സ്വന്തം അയല്‍ക്കാര്‍! നീണ്ട്
നിവര്‍ന്നു കിടക്കുന്ന പച്ച വിരിച്ച വയലുകള്‍
കാണാനില്ലെങ്കിലും കുറേ സ്ഥലം വെറുതെ നെടുവീര്‍പ്പിട്ടു
കിടക്കുന്നത് കാണാം. വെറുതെ കിടക്കുന്നു എന്നു പറഞ്ഞാല്‍
ചിലപ്പോള്‍ നുണയാകും.പല പ്രാഥമികാ‍വശ്യങ്ങല്‍ക്കായി ഈ
സ്ഥലങ്ങള്‍ വ്യാപകമായ തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.
എന്നാല്‍ അഞ്ചാറ് വര്‍ഷം മുന്‍പാണ് നമ്മള്‍ മലയാളി
ബുദ്ധിജീവികള്‍ ഒരു കാര്യം ശ്രദ്ധിച്ചത്. ആ സംസ്ഥാനം
ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. എന്താണ് കാരണം എന്നെത്ര
ആലോചിച്ചിട്ടും പിടി കിട്ടിയില്ല. ഇതിനുള്ള മൂലധനം എവിടെ
നിന്നു വരുന്നു? അവിടെ ബൂര്‍ഷ്വാസികളുടെ
കുത്തൊഴുക്കുണ്ടോ? രാഷ്ട്രീയ കുബുദ്ധികള്‍ തങ്ങളുടെ
ബുജികള്‍ക്കു കൊട്ടേഷന്‍ കൊടുത്തു. നേതാക്കന്‍മാര്‍ പാര്‍ട്ടി
ഓഫീസിലും അണികള്‍ ചന്ദ്രേട്ടന്റെ ചായ കടയിലും ഇരുന്നു
ആലോചിച്ചു.

ദിവസങ്ങല്‍ കടന്നു പോയി. മാസങ്ങള്‍ കടന്നു പോയി. പാര്‍ട്ടി
പത്രം വായിക്കാന്‍ പോലും ആളില്ലാതായി. ചന്ദ്രേട്ടന്റെ
കടയിലെ പറ്റു ബുക്കിന്റെ പേജുകള്‍ തീരാറായി. ഇനി പുതിയ
പാര്‍ട്ടി ഫണ്ട് പിരിവ് നടത്തിയാലേ കാ‍ര്യമുള്ളൂ. ഇത്ര
നാളായിട്ടും ഒരുത്തരം കണ്ട്പിടിക്കാന്‍ പറ്റിയില്ല.
ഇതിനിടയിലാണ് പാര്‍ട്ടി ജാഥകളില്‍ ദിവസക്കൂലിയിനത്തില്‍
പങ്കെടെക്കുന്ന തൊഴിലാളിയായ പരപ്പനങ്ങാടി പരമു(37 വയസ്സ്)
വിന് ചന്ദ്രേട്ടന്‍ നാലു മണിക്കുള്ള പതിവ് ബത്ത
നിഷേധിച്ചത്. “ വേറെ വല്ലയിടത്തും പോകെടാ കൂവേ”
എന്നാക്രോശിച്ചു ചന്ദ്രേട്ടന്‍. ആക്രോശം ചന്ദ്രനെ
ഹര്‍ത്താലിന്റെ അന്നു കണ്ടോളാം എന്നു ഭീഷണിപ്പെടുത്തി
അണികള്‍. കാര്യം അല്‍പ്പം അപമാനകരമായിരുന്നുവെങ്കിലും ഈ
സംഭവം പരമുവിന്റെ ബുദ്ധി തെളിയിക്കാന്‍ ഇടയാക്കി.. അതേ, പരമു
ആ ഉത്തരം കണ്ടു പിടിച്ചിരിക്കുന്നു! ഈ കണ്ടുപിടിത്തം ഈ
നാട്ടില്‍ പല വിപ്ലവകരമായ മറ്റങ്ങളും ഉണ്ടാക്കുമെന്നു
കണ്ട ബുജികള്‍ ഇതിനെന്തു പേരിടണം എന്നാലോചിച്ചു. നിറമുള്ള
എന്തെലും ആണെല്‍ ഹരിത ധവള വിപ്ലവം പോലെ എന്തെലും
ആക്കാമയിരുന്നു. ഇപ്പോളാണേല്‍ ആകെ ഒരു നിറമേ
തിരിച്ചറിയുന്നുള്ളൂ. എന്തായാലും അവസാനം “തിയറി ഓഫ് പരമു”
എന്നു നാമകരണം ചെയ്യാന്‍ തീരുമാനിച്ചു. സാധനം നമ്മള്‍
ഭരണത്തിലെത്തുമ്പോള്‍ പുറത്തെടുക്കാം. ഇതോടെ പരമുവിന്റെ
കാലം തെളിഞ്ഞു. പാര്‍ട്ടിയുടെ മദ്യ(???????) മേഖലാ സെക്രട്ടറി
ആയി പരമുവിനെ അവരോധിക്കാന്‍ പി ബി(Post Box) തീരുമാനിച്ചു.
ശ്ശൊ!! ഇത്ര നേരമായിട്ടും തിയറി പറഞ്ഞില്ലല്ലൊ അല്ലേ?

രണ്ട് version ഉണ്ട്.

ബുജി version:
ഒരുവന്‍ മറ്റൊരുവന്റെ കണ്ണിലൂടെ വല്ലവന്റെയും ഭാര്യയെ
സ്നേഹിച്ചാല്‍ സൂര്യന്‍ ചക്രവാളത്തില്‍ താഴുമ്പോള്‍ കടലിലെ
പരല്‍ മീനുകള്‍ കൊത്തിതിന്നും


സാമാന്യ നിയമം:
കേരളത്തില്‍ സീറ്റ് കിട്ടാതെ തമിഴ് നാട്ടില്‍ പോയി
പ്രൊഫെഷണല്‍ കോര്‍സുകളില്‍ കുട്ടികള്‍ ചേരുകയും മലയാളി
ഗള്‍‍ഫില്‍ നിന്നും അയക്കുന്ന പണം അങ്ങൊട്ട് ഒഴുകുകയും
ചെയ്യുന്നു. ഇത് പതുക്കെ മൂലധനം ആയി പരിണമിക്കുന്നു


ഇതാണ് സത്യം! ആരെന്ത് ചെയ്താലും ക്രെഡിറ്റ് അവകാശപെടുന്ന
മലയാളികളുടെ സ്ഥിരം പരിപാടിയാണെന്നു
തെറ്റിധരിക്കപ്പെട്ടേക്കാം. എന്തായാലും കാര്യം വളരെ
രഹസ്യമായി തന്നെ സൂക്ഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പുറത്തെടുക്കാം.
പക്ഷേ കാര്യങ്ങള്‍ വിചാരിച്ച പോലെ നടന്നില്ല. മദ്യമേഖലാ
സെക്രട്ടറി ആയാലും പരമു മറ്റു തൊഴിലാളി നേതക്കന്മാരെ പോലെ
സ്വന്തം തൊഴില്‍ ഉപേക്ഷിച്ചില്ല. ഭരണ കക്ഷി നടത്തിയ ഒരു
കാറില്‍ കാലനടയാത്രയില്‍ ചങ്ങാതി ‘അങ്ങനെ തന്നെ സിന്ദാബാദ് ’
വിളിച്ചു. പരമുവിനെ നമ്മുടെ മുഖ്യനായിരുന്ന കുരിശു
മുറ്റത്ത് അന്തപ്പന്‍ നോട്ടമിട്ടു. അന്നു രാത്രി പരമുവിനെ
ക്ലിഫ് ഹൌസില്‍ വിളിച്ചു വരുത്തി വിരുന്നു നല്‍കി.
ഇടയ്ക്കിടക്കു ഗുരുവിനെതിരെ മുദ്രാവാക്യം
വിളിക്കാന്‍ നിവേദനവും 500 ന്റെ നോട്ടും സമര്‍പ്പിച്ചു.
മുഖ്യന്റെ പൈശാചികമായ സ്നേഹത്തിലും ഹണി ബീയുടെ തേന്‍
രസത്തിലും മതി മറന്ന പരമു തന്റെ തിയറി മുഖ്യന്റെ
കാതിലേക്കു ചോര്‍ത്തി കൊടുത്തു. കാലിയായ ഖജനാവും
ഗുരുവിന്റെ പാരയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരവും
ഒക്കെയായി മുണ്ട് മുറുക്കി ഉടുത്തു നടന്നിരുന്ന മുഖ്യനു
പട്ടിക്കു വഴിയില്‍ കിടന്നു എല്ലിന്‍ കഷ്ണം കിട്ടിയതിന്റെ
സന്തോഷം ആയിരുന്നു. പിറ്റെ ദിവസത്തെ പത്രത്തില്‍ വിളംബരം
വന്നു.

“ കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ അനുവദിക്കുന്നു. ഒന്നിനു
പകരം രണ്ട്! ആര്‍ക്കും വരാം എപ്പോളും വരാം.. പണിക്കൂലിയില്ല!
പണിക്കുറവില്ല!! മടിച്ചു നിക്കാതെ കടന്നു വരൂ!”

ആരു ചോദിച്ചാലും കൊടുക്കും എന്നു പറഞ്ഞത് സ്വന്തം കൂട്ടര്‍
ഇതു കൊണ്ട് സമ്പാദിക്കേണ്ട എന്ന അസൂയ കൊണ്ടാണ്( അല്ലേല്‍
കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ പമ്പും മറ്റേ സര്‍ക്കാര്‍ +2 ഉം
കൊടുത്ത പോലാകും). അത്കൊണ്ട് വന്നവര്‍ക്കെല്ലാം കൊടുത്തു
NOC.മുന്‍പ് No Objection Certificate ഇപ്പോള്‍No Ordinance Certificate.

NOC വാങ്ങികൂട്ടിയവരില്‍ കുറേ ബിസിനസ്സ്കാരുണ്ടായിരുന്നു.
ഇവരില്‍ പലരും കുടുംബം വിറ്റാണ്
സാമൂഹ്യക്ഷേമത്തിനറങ്ങിയതത്രേ! പിന്നെ നമ്മുടെ
സാമുദായിക സംഘടനകളും. ഇതില്‍ കൂടുതലും സ്വന്തമാക്കിയത്
പള്ളിയും പരിവാരങ്ങളുമായി പരദൂഷണം പറഞ്ഞു നടന്നിരുന്ന
“”ചില സാത്വികപുരോഹിതര്‍“” ആയിരുന്നു .സ്കൂളും കോളേജുകളും
നടത്തി കേരളത്തിന്റെ പുരോഗതിക്കു ചുക്കാന്‍ പിടിച്ച ഇവര്‍
പുതിയ മേച്ചില്‍ പുറങ്ങള്‍ കിട്ടാതെ തൊഴില്‍രഹിതര്‍
ആയിരുന്നു. മാത്രമല്ല എല്ലാ സ്കൂളുകളിലും അധ്യാപക നിയമനം
ഏകദേശം പൂര്‍ത്തിയായ കാരണം വരുമാനവും കുറവാണ്. +2 അത്രയധികം
സംഭാവന നല്‍കുന്നുമില്ല!

അങ്ങനെ രൂപതയുടെ കാശും എടുത്തു ഗുണ്ടകളെ വിട്ടു
സ്ഥലവും കൈക്കലാക്കി കൊളേജ് തുടങ്ങി. സാമാന്യം ചെലവു
കുറഞ്ഞ Computer Science, Electronics തുടങ്ങിയവയുമായി ആരംഭം
കുറിച്ചു.ഇപ്പോള്‍ Mechanical enngineering, Production engg തുടങ്ങിയ
മുതല്‍ മുടക്കുള്ള മേഖലയിലേക്ക്കും തിരിഞ്ഞു.

പ്രതീക്ഷിച്ച പോലെ തമിഴ് നാട്ടിലേക്കു ഒഴുകേണ്ടിയിരുന്ന
പണം ഇവിടെ കെട്ടി കിക്കാന്‍ തുടങ്ങി. പക്ഷേ ഒരു പ്രശ്നം!
സ്കൂളിലെ പോലെ ഇവിടെ സര്‍ക്കാര്‍ ശമ്പളം കൊടുക്കില്ല.
അത് കൊണ്ട് അധ്യാപക നിയമനം വഴിയുള്ള വരവില്ല. മാത്രമല്ല
ഗവര്‍മെന്റ് കോളേജില്‍ നിന്നും വിരമിച്ച അധ്യാപകരെ കൊണ്ട്
വരാന്‍ വന്‍ തുക അങ്ങോട്ട് കൊടുക്കുകയും വേണം. പിന്നെ മാസാ
മാസം ശമ്പളവും.ഹോ!!എന്തൊരു കഷ്ട്ടം! ചെലവോട് ചെലവ്! ഞങ്ങള്‍
നടത്തുന്ന ദാനധര്‍മ്മത്തില്‍ പങ്കാളികളായി ശമ്പളം ഇല്ലാതെ
ജോലി ചെയ്യാമോ എന്നു ചോദിച്ചാല്‍ അപ്പോള്‍ വണ്ടി റിവേര്‍സ്
ഗിയറില്‍ ഇടും പഹയന്മാര്‍!

അവസാനം ആലോചിച്ചപ്പോള്‍ ആകെയുള്ള മാര്‍ഗം പിള്ളേര്‍സിന്റെ
കയ്യില്‍ നിന്നും പിരിക്കുക തന്നെ. അല്ലേലും ഈ
സ്വാശ്രയത്വം എന്നു പറഞ്ഞാല്‍ എന്താണ്? എല്ലാവരും അവനവനെ
തന്നെ ആശ്രയിക്കുക എന്നല്ലേ? കര്‍ത്താവായ പൊന്നു
തമ്പുരാന്‍ പൊറുക്കും.( ഇനി നേര്‍ച്ച കാശു കൊണ്ടാണു കോളേജ്
ഉണ്ടാക്കിയെന്നും പറഞ്ഞ് അവകാശം ചോദിക്കുമോ ആവൊ?)അങ്ങനെ
40000 ഉണ്ടായിരുന്ന ഫീസ് ലൈബ്രറി ഫീസ് പ്ലെയ്സ്മെന്റ് സെല്‍
പ്രവര്‍ത്തനം മുതലായ പേരില്‍ 55000 ആക്കി. 40000 ഇല്‍ ലൈബ്രറി
ഫീസ് ഉള്‍പെടും എന്നറിഞ്ഞിട്ടും കൊടുക്കേണ്ടി വന്നു ഭാവി
താരങ്ങള്‍ക്ക്.പിന്നെ ഏജെന്റ്മാരെ വച്ച് ഏപ്രില്‍
മാസത്തില്‍ എണ്ട്രന്‍സ് പരീക്ഷ നടക്കുന്നതിനും മുന്‍പ്
പണപ്പിരിവു നടത്തി പ്രവേശനകര്‍മം നിര്‍വഹിച്ചു.
ലക്ഷങ്ങളുടെ കണക്കുകള്‍ ഡിസ്കൌണ്ട് ഇനത്തില്‍ വിറ്റഴിച്ചു.

സ്വന്തമായി വാറ്റ് ക്രുഷിയുള്ള അവറാച്ചന്‍ മുതലാളിയുടെ
മകന്‍ എട്ടാം ക്ലാ‍സ്സില്‍ എട്ടുവട്ടം നാളത്തെ ഡോക്ടര്‍
ആകുമെന്നു ഉറപ്പായി. മുതലാളിയുടെ ഡ്രൈവെര്‍ ശശിയേട്ടന്റെ
മകന്‍ ഒന്നാം ക്ലാസ്കാരനും കൂടെ ലോണ്‍ കൊടുക്കുമെന്ന കേട്ട്
ഇന്ത്യന്‍ ഓട്ടോറിക്ഷാ ബാങ്കിന്റെ സ്ഥലം ശാഖയില്‍
ചെന്നു.അവിടെ കണ്ടത് ആധാരവും ഇന്‍ഷുറന്‍സും ചോദിക്കുന്ന
മാനേജരെ ആണ്. പോരാത്തതിനു ശശിയേട്ടന്‍ കക്ഷി ചേരുകയും വേണം!

അന്തപ്പന്റെ കാലത്ത പോലിസ് ജീപ്പ് കത്തിച്ച
കുട്ടിസഖാക്കളുടെ അമ്മാവന്മാര്‍ കേരളം മുഴുവന്‍ ചുവപ്പ്
ചാര്‍ത്തി അധികാരത്തിലെത്തി. ശശിയേട്ടന്‍ പലതും
പ്രതീക്ഷിച്ചു. എന്നാല്‍ ഒരു കാരണവശാലും നടപ്പിലാകുകയില്ല
എന്നുറപ്പുള്ള ഒരു ഓര്‍ഡിനന്‍സുമായി സഖാക്കള്‍ മുന്നോട്ടു
വന്നു. പ്രതീക്ഷിച്ച പോലെ സംഗതി പാളി. കുട്ടിസഖാക്കള്‍
വിയറ്റ്നാം ഫണ്ടും ക്യൂബന്‍ ഫണ്ടും വയറ്റിലും
കുംഭയിലുമാക്കുന്ന തിരക്കിലായത് കൊണ്ട് അവരും
അറിഞ്ഞില്ല.(മറ്റുള്ളവര്‍ ഇവിടെ ഒന്നും ഇല്ലാത്ത അവസ്ഥ ആണ്.
പലരും പറയുന്നു വംശനാശം സംഭവിച്ചു എന്ന്). അറിഞ്ഞപ്പോള്‍
ന്യായാധിപന്മാരെ പഴിച്ചു.

അങ്ങനെ ഏതൊരു നായിന്റെ മോനും ഒരു ദിവസം ഉണ്ടെന്നും
വിശ്വസിച്ചു കഴിഞ്ഞിരുന്ന പാതിരിമാരുടെ കാലം വന്നു. ഇടയ
ലേഖനവും കലാപരിപാടികളുമായി കസറി. ഞായറാഴ്ച എല്ലാവരും
പള്ളിയില്‍ നിര്‍ബന്ധമായും വരുമെന്നതിനാല്‍ ഇതൊക്കെ
വായിച്ചു കേള്‍പ്പിക്കാന്‍ ആളെ കിട്ടാന്‍
ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മിക്കവരും നിന്നു
ഉറങ്ങാന്‍ കഴിവുള്ളവരായതിനാല്‍ വലിയ കയ്യടിയും കൂവലും
ഉണ്ടായില്ല. അങ്ങനെ കോളെജുകള്‍ അറവുശാലകള്‍ ആയി മാറി. എല്ലാ
ക്ലാസ്സിലും ക്യാമെറ വച്ച് സംസാരിക്കുന്നവനേയും
കോട്ടുവാ ഇടുന്നവനെയും പിടിച്ച് പിഴയിടീപ്പിച്ചു.
കയ്യില്‍ ചെളിയിലുണ്ടേല്‍ പിഴ, ബെല്‍റ്റ് പുറത്തു കണ്ടാല്‍
പിഴ, പെണ്‍കുട്ടികളുടെ മൊബൈല്‍ 6 മണിക്കു ശേഷം ശബ്ദിച്ചാല്‍
പിഴ..പിഴയൊടു പിഴ..ഇതോടു കൂടി രൂപത നടത്തിയിരുന്ന
കോളെജുകളുടെ കാലം അവസാനിച്ചു. ഇപ്പോള്‍ ഉള്ളതെല്ലാം
കോള്ളെജുകള്‍ നടത്തുന്ന രൂപതകള്‍ ആണ്!


ഇനിയും സ്വശ്രയ നിയമം എന്നും പറഞ്ഞ് ജൂലൈ ആഗസ്റ്റ്
മാസങ്ങളില്‍ കോടതി കയറി ഇറങ്ങാതെ 50:50 അനുപാതത്തില്‍
ന്യായമായ 38,500 എന്ന എന്ന ഫീസില്‍ പഠനവും മാനേജ്മെന്റ്
സീറ്റില്‍ 1-2 ലക്ഷം കാപ്പിറ്റേഷന്‍ ഫീസ്( നിയമപരമാക്കിയത്)
അനുവദിക്കുക.. എല്ലാവര്‍ക്കും ലോണ്‍ കിട്ടാനുള്ള മാര്‍ഗങ്ങള്‍
സുഗമമാക്കുക. അതാണ് ഗവര്‍മെന്റ് ചെയ്യേണ്ടത്.!


വാല്‍ക്കഷ്ണം: ഒരു പാതിരി കുര്‍ബാന പ്രസംഗത്തില്‍ പറഞ്ഞത്.

“ കുട്ടികളൊന്നും ശ്രീശാന്തിന്റെ കളി കാണരുത്. കാരണം
അവന്റെ പെരുമാറ്റം ശരിയല്ല. മുതിര്‍ന്നവരാരും
മമ്മൂട്ടിയുടെ” ഒരേ കടല്‍” കാണരുത്.കാരണം അത് വിവാഹേതര
ബന്ധങ്ങളെ അനുകൂലിക്കുന്നു”

കടമെടുത്ത ഒരു പാതിരി ഫലിതം:
ഒരിക്കല്‍ ഒരു പാതിരി ( മലയാളി) ബാഗ്ലൂരിലൂടെ സ്കൂട്ടര്‍
ഓടിക്കുവായിരുന്നു. അപ്പോള്‍ മുന്നിലൂടെ
പോവുകയായിരുന്ന ഒരു ഗര്‍ഭിണിയായ യുവതിയെ( വീണ്ടും മലയാളി‌)
ഇടിച്ചു വീഴ്ത്തി. യുവതിയുടെ വയറില്‍ ഒരു ചെറിയ മുറിവ്.
സംഗതി വക്കേറ്റമായി പൊലിസ് സ്റ്റേഷനില്‍ എത്തി. യുവതി
തന്റെ വയറിലേക്കു ചൂണ്ടി കൊണ്ട് "Sir he is resposible for this"പാതിരി:
"sorry sir accidently happened"

6 കമന്റടികള്‍:

ആഹാ!! ഗോപിക്കുട്ടാനാളൂ പുലിയാണല്ലോ...
ചിന്തകള്‍ കൊള്ളാം...
ആശംസകള്‍...

അമ്പടാ..ഗോപിക്കുട്ടാ....

I had my thoughts in my blog. allmost all excellent colleges in the world are private colleges. if the colleage standard is not good, no one will go and lakhs. so lets the market decide it.

instead of complaining the christian organisation, please do open your eyes and ears and find a good solution for it

"allmost all excellent colleges in the world are private colleges"

That's incredible!!! I'm not sure whether you are a priest or not otherwise wont have such an opinion. do u think private colleges are better than govt college? I can only pity on your ignorance. Just check out the ranks of students joining a govt college and private college. That's he case of India. And now go for MIT or Howard or any famous universities or colleges you will realise that whose eyes are closed, mine or yours. I know everyone got their own opinion but yours is simply pathetic, without any logic and with wrong data. I cant help it.

are you saying MIT,Howard are public colleages? hahahha....:)

govt colleage students are the brilliant students.. but they are not getting enough training and come out as lowest in any education...

there are many private colleages are useless.. may be utter waste too.. what I said is best schools/colleages are run by private managements!

in other way: put same grade students in a good private colleage and govt colleage. at end of the course, 'am sure private colleage does better...

I forgot to mention about me... you can see who am I from my blog.

born as a mukkuvan's son.. had starved for daily food for many months... used to go to duck farms to get daily food in child hood days. studied in all govt school/colleages.. used to walk 6km to school every day from my 5th Grade to 10th grade. served in Central govt for 6 years.. what more....

over that I was a active SFI/DYFI member till colleage days.. voted only to LDF whenever possible... now I may not :( its not because I lost the vision.. I guess, that party is more cheaters than I believed.