Sunday, November 18, 2007
“രാജകീയത- ഒരു പാരമ്പര്യം”
This post is a personal thing and is intended fo some other purpose. Some of the readers may not be able to undrstand the content and its spirit, I dedicate this to the whole mechanical department of GEC Thrissur."ഒരായിരം വര്‍ണ്ണക്കൊടികള്‍ ഒന്നിച്ചുയരാന്‍ കൊതിക്കുന്ന സരസ്വതി ക്ഷേത്രകവാടത്തില്‍ ഞാനാദ്യമായി എത്തി. നഗ്നപാദനായി ആ മണ്ണിനെ സ്പര്‍ശിക്കാന്‍ ഞാന്‍ കൊതിച്ചു. എങ്കിലും ഞാന്‍ മടിച്ചു. സത്യവും മിഥ്യയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നിര്‍വചിക്കാനാവാതെ ഞാന്‍ ഉഴറി. പെട്ടെന്നുണ്ടായ തിരിച്ചറിവിനൊടുവില്‍ ഞാന്‍ മുന്നോട്ട് നടന്നു. എന്നെ എതിരേല്‍ക്കാന്‍...
Tuesday, October 16, 2007
“ കുഞ്ഞുണ്ണിയും ഞാനും”

ഞാന്‍ ആരാണെന്നു മനസ്സിലായി കാണുമല്ലോ? സാക്ഷാല്‍ ഞാന്‍ തന്നെ! പിന്നെ കുഞ്ഞുണ്ണി അത് ഇരട്ട പേരാണ് അവന്റെ അച്ഛനും അമ്മയും അവനിട്ടിരിക്കുന്ന പേര് ജോയല്‍ എന്നാണ്. പക്ഷേ ഉയരകൂടുതലും മുഖത്തെ നിഷ്ക്കളങ്കതയും കാരണം ഞങ്ങള്‍ അവനെ കുഞ്ഞുണ്ണി എന്നു വിളിക്കും. കൂടുതല്‍ അടുപ്പമുള്ളവര്‍ CBIകുഞ്ഞുണ്ണി എന്നു വിളിക്കും . CBIഎന്നാല്‍ Cerelac Baby of India എന്നര്‍ത്ഥം. അവനെ കുറിച്ചു പറയുന്നതിലും നല്ലത് അവന്റെ കഥകള്‍ വായിക്കുന്നതാണ്.ഒരു ചെറിയ അപകടം!ഞങ്ങള്‍ രണ്ടു പേരും...
Friday, October 5, 2007
“യക്ഷിയും സ്വപ്നവും“

“ എന്റെ സ്വപ്നത്തില്‍ ഒരു യക്ഷി വന്നു.... നീണ്ട വിരലുകളും വലിയ കവിളുകളും ഉള്ള യക്ഷി. അവളുടെ ആദ്യ ദര്‍ശനത്തില്‍ തന്നെ എനിക്കെന്നെ നഷ്ടപെട്ടു..എന്റെ ശരീരത്തിലെ ഓരോ തരിയും അവള്‍ അവളിലേക്കു വലിച്ചടുപ്പിക്കുന്ന പോലെ തോന്നി.. ഞാനാകെ മരവിച്ചു പോയി..അവളുടെ നീണ്ട വിരലുകള്‍ എന്റെ ശിരസ്സില്‍ പിടിമുറുക്കി, നീണ്ട ദംഷ്ട്രകള്‍ എന്റെ കഴുത്തിലേക്കു തുളച്ചു കയറി..എന്റെ ശരീരത്തിലെ അവസാന തുള്ളി ചോരയും ആ രാക്ഷസി ഊറ്റി കുടിച്ചു..പകരം അവളുടെ സ്നേഹം കൊണ്ടു എന്റെ ശരീരം...
Tuesday, September 4, 2007
"ഞാന്‍ മരിക്കാന്‍ പോകുന്നു..........."

നിങ്ങളാരെങ്കിലും സ്വന്തം മരണത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ചെയ്യണം എന്നൊന്നും ഞാന്‍ പറയില്ല..ചിന്തിക്കാതിരിക്കുന്നതാണു കൂടുതല്‍ നല്ലത്! എനിക്കൊരിക്കല്‍ ഞാന്‍ മരിക്കാന്‍ പോകയാണെന്ന തോന്നല്‍ ഉന്ണ്ടായി..ഞാന്‍ അടുത്ത രണ്ടു മൂന്നു മാസങ്ങള്‍ള്ളില്‍ ഇല്ലാതാകും എന്ന തോന്നല്‍! പത്താം ക്ലാസ്സിന്റെ അവസാന നാളുകളില്‍ എല്ലാവരും ഓട്ടൊഗ്രാഫ് എഴുതുന്ന തിരക്കിലായപ്പോളാണു എന്നെ മരണഭയം പിടികൂടിയത്..അതൊരു ഭയം തന്നെയാണു..ഇന്നും എനിക്കു പേടിയാണ് ..എനിക്കൊരുപാടു...
Wednesday, August 8, 2007
“എന്റെ പ്രണയം“
എന്റെ പ്രണയം എന്നു പറയുമ്പോള്‍ ,അതൊക്കെ ഇങ്ങനെ എഴുതി തീര്‍ക്കാന്‍ പറ്റുന്ന ഒന്നല്ല.. എഴുതിയാലും തീരില്ല.. ഞാന്‍എവിടെ നിന്നു തുടങ്ങണം എന്നാലോചിക്കുവാണ്.. ഒരു പക്ഷേ ഞാന്‍ ജനിച്ചതു മുതല്‍ തുടങ്ങേണ്ടി വരും.. അതു കൊണ്ട് 5ആം ക്ലാസ്സ് മുതല്‍ തുടങ്ങാം നമുക്ക്.. അതിനു മുന്‍പു ഒരു കാര്യം പറഞ്ഞോട്ടേ, ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ജീവിച്ചിരിക്കുന്നവരുമായി തീര്‍ച്ചയായും ബന്ധമുള്ളതാണു.. അത് ആരെയും വേദനിപ്പിക്കരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു..ഞാന്‍ ഒരുപാട് ആലോചിച്ചതാണ്...
Saturday, July 21, 2007
"കാന്‍സര്‍"
കാന്‍സര്‍ കാന്‍സര്‍ കാന്‍സര്‍കണ്ണിനു കാന്‍സര്‍ കാതിനു കാന്‍സര്‍വൈദ്യശിരോമണികുഴലൂതി നോക്കുന്നു.വായിലും മൂക്കിലുംസ്പൂണിട്ടു തിരയുന്നു.നഴ്സാന്റ്റി സൂചിയെടുത്തുമേഴ്സിയില്ലാതെ കുത്തുന്നു.അറ്റന്‍ഡരെന്റെ പഴ്സു തിരയുന്നുഓട്ടയില്ലാ നോട്ടിനായ്.ഇരുമ്പു കട്ടിലില്‍ കിടന്നുഞാന്‍ വാവിട്ടു കരയുന്നു .എന്റെ പ്രിയതമയെന്റെവിവാഹമോതിരമൂരുന്നു.കരളിനെ തിന്നുന്ന കാന്‍സറോഎന്നെ വിഴുങ്ങുന്ന മനസ്സിനുകാന്‍സര്‍ ബാധിച്ചവരോ എന്റെ അന്തകര്...
നീ മാത്രം
ഓര്‍മതന്‍ ഹര്‍ഷബാഷപ്പത്തിലെന്‍വിഷാദ വദനം നിന്‍ സ്വപ്നത്തില്‍വിരിയുമോ? അണയും തിരിനാളമായി.വിറയാര്‍ന്ന കൈകളശ്രുബിന്ദുക്കളാല്‍നനയവേ,ഓര്‍ക്കുന്നു നിന്നെഞാനത്മസഖീ ആനന്ദത്താല്‍.നിന്നാത്മനൊമ്പരങ്ങളെന്‍ രാത്രികളെഈറനണിയിക്കുമ്പോള്‍, നിന്‍സ്നേഹമറിയുന്നെടോ ഞാന്‍.ഓര്‍മകളിലെ മഞ്ഞുത്തുള്ളി പോല്‍കുളിരേകും നിന്‍ മന്ദഹാസമെന്‍സംഗീതമായി മാറുന്നുവോ?അറിയുന്നുവോ സഖീ നീയെന്‍ആത്മനൊമ്പരം വിണ്ണിലെ താരക-ങ്ങളെ കാണുമ്പോഴെങ്കിലും?തേജസ്സ്വിയാം ഭസ്ക്കരനല്ല, കുളിരായ്മാറുമൊരമ്പിളിയാണെനിക്കു പ്രിയമെന്നറിയുകനീ സ...
പാവക്കളി
എനിക്കു മഷീന്‍ ഡ്രായിങ് പരീക്ഷയുള്ള ദിവസം. സാധാരണ ക്ലാസ്തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ കോളേജില്‍എത്താറുള്ളത്. നേരം വൈകുന്നതിനു കാരണങ്ങള്‍ ഇന്നും ഒരുദുരൂഹതയായി തുടരുന്നു. എനിക്കു പോലും!!! ഞാന്‍ പല കാരണങ്ങലുംഗവേഷണഫലമായി കണ്ടെത്തിയിരുന്നു. അതെല്ലാം പല അധ്യാപകരുടെമുന്‍പിലായി ഞാന്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ടു.മിക്കപ്പോഴും കുറ്റം ചുമത്തപ്പെടുന്നതു സമയം തെറ്റിവരുന്ന ബസ്സുകളുടെ മേലാണ്. എനിക്കു ബസ്സ് ജീവനക്കാരോടുള്ളപൂര്‍വ്വവൈരാഗ്യമാണിതിനു പിന്നിലെന്നു എന്റെ ചിലസുഹ്രുത്തുക്കള്‍ കുപ്രചരണം നടത്തുന്നുന്‍ഡു. ‘കുപ്രചരണം’എന്ന വാക്ക് ഈ സന്ദര്‍ഭത്തില്‍...